1324

മോഡി ഇടയ്ക്കിടെ 2022 ഓര്‍മിപ്പിക്കാന്‍ കാരണമുണ്ട് 

മോഡി ഇടയ്ക്കിടെ 2022 ഓര്‍മിപ്പിക്കാന്‍ കാരണമുണ്ട് 

ഡയഗ്നോസ് വാല്യൂസ് ആന്‍ഡ് ഡിസൈന്‍ എത്തിക്‌സ്, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ സമ്മിറ്റില്‍ ഇത്തരമൊരു മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് ഞാനാദ്യമായാണ് കാണുന്നത്. വളരെ ശ്രദ്ധേയമാണിത്. ഡയഗ്നോസ് വാല്യൂസ്: മൂല്യങ്ങളെ പരിശോധിക്കുക, ഡിസൈന്‍ എത്തിക്‌സ്: സദാചാരപെരുമാറ്റങ്ങള്‍, സദ്‌രീതികള്‍  വിഭാവന ചെയ്യുക. ഈ സവിശേഷമായ മുദ്രാവാക്യം ഏറ്റെടുത്ത് ഉദ്ഘാടനത്തില്‍ ചര്‍ച്ചക്കെടുക്കുന്നത് ‘എന്താണ് ദേശം’ എന്ന സങ്കല്പത്തെയാണ്. ഈ വിശാലമായ രണ്ട് പരിപ്രേക്ഷ്യത്തില്‍ നിന്ന് ഇതിനെ നോക്കിക്കാണുമ്പോള്‍ മൂല്യങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുകയും സദ്‌രീതിയുടെ രൂപവത്കരണത്തിന് വഴിയൊരുക്കുകയുമാണ് രാഷ്ട്ര സങ്കല്പം. ദേശം എന്നൊരാശയം എങ്ങനെ നിര്‍വചിക്കാനാവും? അതിനെ […]

അമ്പത്തിയാറിഞ്ച് വീതി: മോഡിയെയും രാജ്യം ഓര്‍ക്കും

അമ്പത്തിയാറിഞ്ച് വീതി: മോഡിയെയും രാജ്യം ഓര്‍ക്കും

നമ്മുടെ ഓരോ പ്രധാനമന്ത്രിയും അവരവരുടെ തനതായ പൈതൃകം ഇന്ത്യന്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാ കാര്യത്തിലും, അവശേഷിപ്പിച്ച പൈതൃകം ആ വ്യക്തി ആഗ്രഹിച്ചതാകണമെന്നില്ല. അത് പലതിന്റെയും കൂടിക്കലര്‍പ്പാണ്. ജവഹര്‍ലാല്‍ നെഹ്‌റു ശാസ്ത്രത്തോടും മതേതരത്വത്തോടുമുള്ള തീവ്രമായ പ്രതിബദ്ധതയുടെ പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത്. 1962ല്‍ ചൈനയുമായുണ്ടായ യുദ്ധപരാജയത്തിനും കശ്മീര്‍ പ്രശ്‌നം കുഴഞ്ഞുമറിഞ്ഞതും ഉത്തരവാദിത്വം ആരോപിക്കപ്പെടുന്നത് നെഹ്‌റുവില്‍ തന്നെ. എന്നാല്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി ഓര്‍മ്മിക്കപ്പെടുന്നത് ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മൂദ്രാവാക്യമുയര്‍ത്തി പാക്കിസ്ഥാനെതിരെ 1965 ല്‍ നേടിയ യുദ്ധവിജയത്തിന്റെ പേരിലും താഷ്‌ക്കെന്റില്‍ വെച്ചുണ്ടായ […]

പലിശ രഹിത ബാങ്കിങ് ആരുടെ പ്രകടന പത്രികയില്‍ വരും?

പലിശ രഹിത ബാങ്കിങ് ആരുടെ പ്രകടന പത്രികയില്‍ വരും?

2006 ലാണ് ആനന്ദ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്ക്, പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്. ജൂലൈ മാസം പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍, നിലവിലെ നിയമസംഹിതകളെ അടിസ്ഥാനപ്പെടുത്തി, ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങ് തുടങ്ങുക എന്ന ദൗത്യം അല്പം ശ്രമകരമാണെന്നും അത് നടപ്പിലാക്കാന്‍ സമുചിതമായ ഭേദഗതികള്‍ അത്യാവശ്യമാണെന്നും അഭിപ്രായപ്പെടുന്നതായി കാണാം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, അഥവാ 2009 ന്റെ തുടക്കത്തില്‍, സിന്‍ഹയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തിറങ്ങി. ഈ റിപ്പോര്‍ട്ട് വെളിച്ചം കണ്ടതു മുതലാണ് ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. […]

അവരുടെ കഞ്ഞിയിലും ചൗക്കിദാര്‍ മണ്ണുവാരിയിട്ടു

അവരുടെ കഞ്ഞിയിലും ചൗക്കിദാര്‍ മണ്ണുവാരിയിട്ടു

ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ച സ്വപ്‌ന പദ്ധതിയായിരുന്നു, National Rural Employment Guarantee Act 2005. ഗ്രാമങ്ങളില്‍ സ്ത്രീ പുരുഷ വിവേചനമില്ലാതെ തുല്യവേതനമെന്ന അടിസ്ഥാനനീതി സാധ്യമാക്കിയ പദ്ധതി. യു പി എ സര്‍ക്കാറിന് ശേഷം NREGA ക്ക് എന്ത് സംഭവിച്ചുവെന്നത് മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളില്‍ ഒരുപാടൊന്നും ചര്‍ച്ചാ വിഷയമായിട്ടില്ല. പക്ഷേ, ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ NREGA എന്ന് ആഴത്തില്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ‘looking for Modi: give us our wages, not free money, […]

ദേശീയ പ്രൊഫ്‌സമ്മിറ്റ്: അറിവനുഭവങ്ങളുടെ ഒത്തിരുപ്പ്

ദേശീയ പ്രൊഫ്‌സമ്മിറ്റ്: അറിവനുഭവങ്ങളുടെ ഒത്തിരുപ്പ്

യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമഘട്ട താഴ്‌വരകള്‍ക്കിടയിലെ ജൈവസമ്പന്നമായ ദേശമാണ് നീലഗിരി. ഹരിതാഭമായ നീലഗിരിക്കുന്നുകള്‍ക്കിടയില്‍ അറിവുല്‍പാദനത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന പാടന്തറ മര്‍കസ് കാമ്പസില്‍ ദേശീയ, അന്തര്‍ദേശീയ സര്‍വകലാശാലകളിലെ 2000ത്തിലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുകയുണ്ടായി 2019 ഫെബ്രുവരി 8-10 തിയതികളില്‍ പന്ത്രണ്ടാമത് എസ് എസ് എഫ് ദേശീയ പ്രോഫ്‌സമ്മിറ്റില്‍. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ എസ് എസ് എഫ് നടത്തിയ ഉജ്വല മുന്നേറ്റങ്ങളുടെ ഉത്തരമാണ് നീലഗിരിയിലേക്കെത്തിയ 2000ത്തിലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍. പ്രൊഫ്‌സമ്മിറ്റ് 12ാമത് […]