1330

മുറിവുണക്കുന്നവര്‍

മുറിവുണക്കുന്നവര്‍

ആ ഹിജാബില്‍ അവരൊരു സ്‌നേഹസന്ദേശം ഒളിപ്പിച്ചുവെച്ചിരുന്നു. അനുകമ്പയുടെ, മാനവികതയുടെ, ഐക്യദാര്‍ഢ്യത്തിന്റെ അനുപമ സന്ദേശം. മുറിവേറ്റ ജനതയെ ഒരു ഭരണാധികാരി എങ്ങനെയാണ് ചേര്‍ത്തുപിടിക്കേണ്ടതെന്ന് ജസീന്ത ആര്‍ഡേണ്‍ ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുത്തു. വംശവിദ്വേഷത്തിനിരയാവുന്ന ന്യൂനപക്ഷങ്ങളെ ഒരു രാജ്യം എങ്ങനെയാണ് നെഞ്ചോട് ചേര്‍ക്കേണ്ടതെന്ന് ന്യൂസിലാന്‍ഡ് ലോകത്തോട് വിളിച്ചുപറഞ്ഞു. അപരവല്‍കരണത്തിന്റെ കെട്ടകാലത്ത് ‘നമ്മൊളൊന്നാണ്, അവര്‍ ഞങ്ങളാണ്’ എന്ന മഹാസന്ദേശം ഒരു ജനതയെക്കാണ്ട് അവര്‍ ഏറ്റുവിളിപ്പിച്ചു. ഇസ്‌ലാം ഭീതി പരത്തി ലോകത്ത് വെറുപ്പിന്റെ വിഷവിത്തുകള്‍ വിതയ്ക്കുന്ന വംശീയവാദമാണ് ന്യൂസിലാന്‍ഡില്‍ ഭീകര താണ്ഡവമാടിയത്. ചരിത്രത്തിലെ, ചോരപുരണ്ട ഇരുണ്ട […]

ഈ പ്രഛന്ന വേഷം തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ല

ഈ പ്രഛന്ന വേഷം തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ല

ചില കാര്യങ്ങള്‍ പറഞ്ഞുതുടങ്ങാന്‍ ഉദ്ധരണികളും ഉപമകളും അനുചിതമാണ്. അസ്വസ്ഥമാകും വിധം വിധ്വംസകമായ വസ്തുതകള്‍ മുഖത്ത് വന്ന് മുട്ടുമ്പോള്‍ രൂപകങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും നിങ്ങള്‍ വിഷയത്തിലേക്ക് പ്രവേശിച്ചുകൂടാ. കാരണം രൂപകങ്ങളും ബിംബങ്ങളും വ്യാജപദാവലികളും സൃഷ്ടിച്ച് അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവിചാരണയെ അഭിമുഖീകരിക്കുന്ന ഘട്ടമാണിത്. ജമാഅത്തെ ഇസ്‌ലാമിയാണ് ആ സംഘടന. പുരോഗമന നാട്യങ്ങള്‍ അണിഞ്ഞ്, ന്യൂനപക്ഷങ്ങളുടെ ൈസദ്ധാന്തിക മേലങ്കിയണിഞ്ഞ്, ഇന്ത്യന്‍ രാഷ്ട്രീയത്തെ നഖശിഖാന്തം വിശകലനം ചെയ്ത് ഇവിടെയുണ്ടായിരുന്ന ആ സംഘടന, പൊതുതിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ മേലങ്കികളെല്ലാം […]

മോഡി വരാതിരിക്കാന്‍ 10 കാരണങ്ങള്‍

മോഡി വരാതിരിക്കാന്‍ 10 കാരണങ്ങള്‍

കര്‍ഷകരാണ് പ്രതിപക്ഷം കര്‍ഷകരോഷമാണ് ഒന്നാമത്തെ പ്രധാന കാരണം. രാജ്യത്തെ ജനസംഖ്യയുടെ എഴുപത് ശതമാനവും കാര്‍ഷികരംഗവുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടിരിക്കുന്നവരാണ്. മോഡി സര്‍ക്കാറിന്റെ കാര്‍ഷികനയങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമാണ്. കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ പുച്ഛത്തോടെ അവഗണിക്കുകയാണുണ്ടായതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ കാര്‍ഷിക പ്രക്ഷോഭങ്ങളാണ് ഡല്‍ഹിയിലും മുംബൈയിലുമൊക്കെയായി നടന്നത്. കുത്തക മുതലാളിമാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 2014നു ശേഷം ഓരോ വര്‍ഷവും ഏകദേശം 12,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. കടക്കെണിയും മണ്ണിലമര്‍ന്ന […]

പുതിയ സഹസ്രാബ്ദത്തിലേക്കുള്ള കാഴ്ചപ്പാടുകള്‍

പുതിയ സഹസ്രാബ്ദത്തിലേക്കുള്ള കാഴ്ചപ്പാടുകള്‍

ഇസ്‌ലാമും പുതിയ സഹസ്രാബ്ദവും എന്ന വിഷയം പറയുന്നതിനു മുമ്പ് രണ്ടുകാര്യങ്ങള്‍ ഓര്‍മിച്ചു വെക്കണം. ഒന്ന്, ഈ സഹസ്രാബ്ദം നമ്മുടെ സഹസ്രാബ്ദമല്ല. മിക്ക മുസ്‌ലിം രാഷ്ട്രങ്ങളും പിന്തുടരുന്നത് പോപ്പ് ഗ്രിഗറി രൂപകല്പന ചെയ്ത ക്രിസ്തീയ കലണ്ടറാണ്. പ്രതിലോമകരമായ പാശ്ചാത്യ സ്വാധീനത്തിന്റെ ഒരു ഉദാഹരണമാണിത്. രണ്ടാമത്തേത്, ഭാവിയെക്കുറിച്ച് വിശ്വസനീയമായി സംസാരിക്കാനുള്ള നമ്മുടെ ദീര്‍ഘവീക്ഷണ സാമര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. ഈ ലേഖനത്തിന്റെ അന്വേഷണ വിഷയവുമതാണ്. അദൃശ്യ കാര്യമായതിനാല്‍ (ഗൈബ്) മതാനുസാരിയായി ഭാവിയെ അനുമാനിക്കാനാവുമോ എന്ന മതപരമായ ചോദ്യം ഇവിടെ ചര്‍ച്ചക്കെടുക്കണം. അല്ലാഹുവിന് മാത്രമാണ് […]

എന്തുകൊണ്ടാണ് മൗദൂദിയുടെ ഭാര്യയെ പഠിക്കേണ്ടിവരുന്നത്?

എന്തുകൊണ്ടാണ് മൗദൂദിയുടെ ഭാര്യയെ പഠിക്കേണ്ടിവരുന്നത്?

Islamism and Democracy in India: The Transformation of Jamaate Islami ഇര്‍ഫാന്‍ അഹ്മദിന്റെ പുസ്തകമാണ്. അതിന്റെ 54, 55 പേജുകളില്‍ ഇര്‍ഫാന്‍ അഹ്മദ് മൗദൂദിയുടെ ഭാര്യയെക്കുറിച്ച് വളരെ ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്. കേവലമൊരു സ്ത്രീ എന്നതിലുപരി മതരാഷ്ട്രവാദത്തിന് സൈദ്ധാന്തിക രൂപം നല്‍കിയ ഒരാളെന്ന നിലയില്‍ ആ ഭാഗങ്ങള്‍ വളരെ പ്രസക്തമാണ്. സമാധാനം, രാജ്യസ്‌നേഹം, ബഹുസ്വരത തുടങ്ങിയ എല്ലാ നല്ല ആശയങ്ങളെയും പാശ്ചാത്യരുടെ അക്കൗണ്ടില്‍ ചേര്‍ത്ത് പുതിയൊരു ഇസ്‌ലാമിനെയും നവ മുസ്‌ലിംകളെയും വിഭാവനം ചെയ്യാനിറങ്ങിയ മൗദൂദിയുടെ ഭാര്യ […]