1332

ഇസ് ലാമിനെ ജാതീയമാക്കാനുള്ള വ്യഗ്രതകള്‍

ഇസ് ലാമിനെ ജാതീയമാക്കാനുള്ള വ്യഗ്രതകള്‍

പലകാരണങ്ങളാല്‍ കേരളീയ മുസ്ലിംകള്‍ക്ക് ലഭ്യമായ സാമൂഹികമായ ഔന്നത്യം മറ്റിടങ്ങളില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ വേണ്ടത്ര ലഭ്യമായിട്ടില്ല. തല്‍ഫലമായി കേരളീയ സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി സാമൂഹ്യമായ വേര്‍തിരിവുകള്‍ ഉത്തരേന്ത്യന്‍ മണ്ണില്‍ പ്രത്യക്ഷമായി തന്നെ കാണാന്‍ സാധിക്കും. അവിടെ അഷ്‌റഫികള്‍, അജ്‌ലാഫുകള്‍ എന്നിങ്ങനെയുള്ള സാമൂഹ്യമായ വിഭജനം മുസ്ലിംകള്‍ക്കിടയിലുണ്ട്. പക്ഷേ അതൊരിക്കലും ജാതിയത എന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടുന്ന, ഇന്ത്യന്‍ ചുറ്റുപാടില്‍ കൃത്യമായ തായ്വേരുകള്‍ ഉള്ള ജാതീയതയോട് സാമ്യത പുലര്‍ത്തിയിട്ടില്ല. മാത്രമല്ല ഇസ്‌ലാമിക ദര്‍ശനങ്ങളുടെ യാതൊരു പിന്‍ബലവും ഇല്ലാത്ത ഒരു അനാചാരം തുടര്‍ന്നുപോരുന്നതില്‍ […]