1337

നമുക്കീ അഡ്ജസ്റ്റ്‌മെന്റ് മദ്‌റസകള്‍ വേണ്ടെന്നുവച്ചാലോ?

നമുക്കീ അഡ്ജസ്റ്റ്‌മെന്റ് മദ്‌റസകള്‍ വേണ്ടെന്നുവച്ചാലോ?

‘രാവിലെ 7 മുതല്‍ 9 വരെയാണ് മദ്‌റസാ സമയം. എന്നാല്‍ 8 മണി ആയാല്‍ ഉസ്താദ് വായനശാലയിലിരുന്ന് പത്രം വായിക്കുന്നുണ്ടാവും.’ കുറേ നാളായി അവിടെയും ഇവിടെയും പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നം അവസാനം മദ്‌റസ കമ്മിറ്റിയില്‍ അജണ്ടയായിരിക്കുന്നു. പലരും വളരെ വൈകാരികമായാണ് സംസാരിച്ചത്. വലിയ ബഹളം തന്നെയുണ്ടായി. അവസാനം ഉസ്താദിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ രണ്ടുപേരെ ചുമതലപ്പെടുത്തി. ആ ചര്‍ച്ച തല്‍കാലം അവസാനിപ്പിച്ചു. മീറ്റിംഗില്‍ ചുമതലപ്പെടുത്തിയത് പ്രകാരം രണ്ടുപേര്‍ ഉസ്താദിനെ കണ്ടു. കാര്യങ്ങള്‍ അതരിപ്പിച്ചു. അദ്ദേഹം അവരുടെ മുഖത്തുനോക്കി മനോഹരമായി […]

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഒരു യുദ്ധം തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷമായി. അത് അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടി യുദ്ധം തുടങ്ങിയവരും അതിന്റെ ഇരകളും വട്ടമേശക്കുചുറ്റും ഇരിക്കുന്ന വിചിത്രമായ കാഴ്ചയ്ക്കിടയില്‍ മറ്റൊരു യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ആരെയും അത് അമ്പരപ്പിക്കുന്നില്ല. കാരണം, യുദ്ധം കാണാനും അതു തുറന്നുവിടുന്ന കെടുതികള്‍ സഹിക്കാനും 21ാം നൂറ്റാണ്ടിലും മൂന്നാം ലോകരാജ്യങ്ങളിലെ ജനത വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് നമ്മുടെ ഉപബോധമനസ്സ് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തവരുടെ ഉറവിടം തേടി, മുല്ല ഉമര്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ഉസാമാ ബിന്‍ […]

സകാത് നാടിന്റെ നട്ടെല്ലാവുകയാണ്

സകാത് നാടിന്റെ നട്ടെല്ലാവുകയാണ്

റമളാന്‍ മാസമാകുമ്പോള്‍ പുണ്യകാര്യങ്ങള്‍ക്കെല്ലാം ഒരു നവോന്മേഷം വരും. മനസ് ആര്‍ദ്രമാവും. അപ്പോള്‍ കൊടുത്തു വീട്ടാനുള്ള സകാതും ഒര്‍മയിലെത്തും. ഇസ്ലാമിന്റെ അടിസ്ഥാന കര്‍മങ്ങളില്‍ പ്രഥമ സ്ഥാനം നിസ്‌കാരത്തിനാണ്. അതു കഴിഞ്ഞാല്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സകാത്. സാമ്പ്രദായിക സമ്പദ് വ്യവസ്ഥയിലെ നികുതി പോലെ ഒരു ബാധ്യതയല്ല സകാത്ത്. രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിനും വ്യക്തി ശുദ്ധീകരണത്തിനും ഇസ്‌ലാം മുന്നോട്ടു വെക്കുന്ന നികുതി സംവിധാനമാണത്. അത് ഭംഗിയായി നിര്‍വഹിക്കേണ്ടത് വിശ്വാസിയുടെ അത്യാവശ്യങ്ങളിലൊന്നാണ്. സകാതിന്റെ ഗുണങ്ങളും അവകാശികളും വൈയക്തികവും സാമൂഹികവുമായ ഒരുപാട് ഗുണങ്ങള്‍ […]

ആന്തരിക വൈരുധ്യങ്ങളില്‍ അടിപതറുകയാണ് ഇടതുപക്ഷം

ആന്തരിക വൈരുധ്യങ്ങളില്‍ അടിപതറുകയാണ് ഇടതുപക്ഷം

2019 ലെ ലോകസഭാതിരഞ്ഞെടുപ്പ് വ്യത്യസ്തമായ തിരഞ്ഞെടുപ്പു യുദ്ധമായി ചരിത്രത്തില്‍ ഇടംനേടുമെങ്കിലും, കമ്യൂണിസ്റ്റു പ്രസ്ഥാനം ഇന്ത്യയില്‍ പിറവിയെടുത്ത് ഒരു നൂറ്റാണ്ടിനു ശേഷം കടുത്ത അസ്തിത്വപ്രതിസന്ധി നേരിടുകയാണ് എന്ന കാര്യം നിഷേധിക്കാനാകില്ല. കേരളത്തിലായാലും ബംഗാളിലായാലും ത്രിപുരയിലായാലും ബെഗുസരയിലായാലും ഇടതുപക്ഷം ബിജെപിയുടെ മുമ്പിലല്ല, മതേതരപാര്‍ട്ടികളുടെ മുമ്പില്‍ തോറ്റുപോയേക്കാം. ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട നേരമാണിത്. നേപ്പാളില്‍ ഇടതുപക്ഷം തിരിച്ചുവന്നിട്ടുണ്ട്, പതിനാറു മാസം മുമ്പ് അവര്‍ അധികാരം പിടിച്ചെടുത്തല്ലോ. മെക്‌സിക്കോയിലും അവര്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പു വിജയം നേടി. ഇതെല്ലാം […]

മരിച്ചിട്ടില്ലാത്ത പോരാളികള്‍

മരിച്ചിട്ടില്ലാത്ത പോരാളികള്‍

അടിമവേലക്കാരാണ് യാസിറിന്റെ കുടുംബം. മകന്‍ അമ്മാറും ഭാര്യ സുമയ്യയുമടങ്ങുന്ന ചെറുകുടുംബം മക്കയിലെ പ്രഭുക്കളുടെ കീഴിലാണ് ജോലി ചെയ്തിരുന്നത്. വിഷാദം മാത്രം പേറേണ്ടി വന്ന അവര്‍ക്ക് പ്രവാചകരുടെ ജീവിതം ആത്മസംതൃപ്തി നല്‍കി. അധികം വൈകാതെ ശാന്തി തേടി അവര്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. അബൂജഹ്ല്‍ അടങ്ങുന്ന പ്രഭുവര്‍ഗത്തിന് ഇതൊട്ടും സഹിച്ചില്ല. മൂന്നുപേരെയും അബൂജഹലും സംഘവും അത്യുഷ്ണം നിമിത്തം ചുട്ടുപൊള്ളുന്ന മക്കയുടെ മണല്‍പ്പരപ്പില്‍ നട്ടുച്ചക്ക് നഗ്നരാക്കി കിടത്തി ചാട്ടവര്‍കൊണ്ട് പൊതിരെ തല്ലി. കുന്നുകളില്‍ മുഴച്ചുനില്‍ക്കുന്ന കരിങ്കല്‍ കഷണങ്ങളെടുത്ത് തലമുതല്‍ കാല്‍പാദം […]