1

പാടങ്ങളില്‍ പാഠങ്ങളുണ്ട്

പാടങ്ങളില്‍ പാഠങ്ങളുണ്ട്

നിര്‍ജീവമായ ഭൂമി ജനങ്ങള്‍ക്ക് ദൃഷ്ടാന്തമാണ്. നാം അതിനെ ജീവിപ്പിക്കുകയും അവര്‍ ഭക്ഷിക്കുന്ന ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു. ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം അതില്‍ സംവിധാനിച്ചു. അവയ്ക്കിടയില്‍ അരുവികളുണ്ടാക്കി. അതിന്റെ ഫലങ്ങളില്‍നിന്നും അവര്‍ വിളയിച്ചുണ്ടാക്കുന്നതില്‍നിന്നും അവര്‍ക്ക് ഭക്ഷിക്കാന്‍ വേണ്ടി. എന്നിട്ടുമവര്‍ നന്ദികാണിക്കാത്തതെന്ത്!(യാസീന്‍ 33, 34). ഭൂമിയും വിഭവങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ജീവിവര്‍ഗത്തിന്റെ ആവാസവും പ്രപഞ്ച സ്രഷ്ടാവിന്റെ ആസ്തിക്യത്തിനു പ്രമാണമായി ചൂണ്ടിക്കാണിച്ചിരിക്കുകയാണിവിടെ. സ്വയം മുളച്ചുണ്ടാകുന്ന ഫലങ്ങള്‍ക്കു പുറമെ, മനുഷ്യര്‍ കൃഷി ചെയ്തുണ്ടാക്കുന്നവയും ദൈവാസ്തിക്യത്തിന്റെ ദൃഷ്ടാന്തമാണെന്നാണ് ഉപരി സൂക്തത്തിലെ ‘വമാ അമിലത്ഹു’ […]