1343

കശ്മീര്‍ ഇന്ത്യയോടൊപ്പം വന്നത് എങ്ങനെയാണ്?

കശ്മീര്‍ ഇന്ത്യയോടൊപ്പം വന്നത് എങ്ങനെയാണ്?

അമിത് ഷാ എന്ന ജൈനമതവിശ്വാസി മോഡിസര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍ ആഭ്യന്തരമന്ത്രിയായി അവരോധിതനായത് ആര്‍.എസ്.എസിന്റെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കുന്നതിനാണ് എന്ന് നിരീക്ഷിച്ചവരുടെ പ്രവചനങ്ങള്‍ പുലരാന്‍ തുടങ്ങിയിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രം 1986ന് ശേഷമാണ് സംഘ്പരിവാറിന്റെ അജണ്ടയിലെ ഒരിനമായി എഴുതപ്പെടുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ തന്നെ ഹിന്ദുത്വരാഷ്ട്രീയം നെഞ്ചോട് ചേര്‍ത്തുപിടിച്ച വിഷയമാണ് കശ്മീര്‍. ഹൈന്ദവഭൂരിപക്ഷ ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഏക സംസ്ഥാനത്തിന്റെ അസ്തിത്വവും സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കാന്‍ സമ്മതിക്കാത്ത ആധിപത്യമനോഭാവമാണ് കശ്മീരിനെ പ്രേതഭൂമിയാക്കി മാറ്റിയെടുത്തിരിക്കുന്നത്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കലോ ജനാധിപത്യം തിരിച്ചുകൊണ്ടുവരലോ അല്ല, ആയുധമുഷ്‌ക് കൊണ്ട് കശ്മീരികളെ […]

മുത്തലാഖ് ബില്‍: സര്‍ക്കാറിന് എന്തറിയാം?

മുത്തലാഖ് ബില്‍: സര്‍ക്കാറിന് എന്തറിയാം?

പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിച്ചു ജയിച്ച വാരാണസിക്ക് ക്ഷേത്രങ്ങളുടെ നാടെന്നതിലുപരി മറ്റൊരു മുഖം കൂടിയുണ്ട്. തലമുണ്ഡനം ചെയ്ത് വെള്ളവസ്ത്രധാരികളായ മെലിഞ്ഞൊട്ടിയ ലക്ഷക്കണക്കിന് വിധവകളുടെ നാടുകൂടിയാണ് വാരാണസിയും ഗംഗാ തീരങ്ങളും. ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും വൈധവ്യം ശാപമാണ്. കഴിഞ്ഞ ജന്മത്തിന്റെ ശാപം! വിധവകള്‍ നിര്‍ബന്ധമായും വെള്ള സാരിയേ അണിയാവൂ. തല മുണ്ഡനം ചെയ്യണം. വീടുകളിലും കുടുംബങ്ങളിലും പട്ടണങ്ങളിലും അവര്‍ വിധവകളാണെന്നു തിരിച്ചറിയപ്പെടണം. അവര്‍ അവലക്ഷണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴോ നല്ല കാര്യങ്ങള്‍ക്ക് പോകുമ്പോഴോ മറ്റോ അവരെ ഒരിക്കലും കാണാന്‍പാടില്ല. അതുകൊണ്ടുതന്നെ […]

ഇന്ത്യയിലെ പൊതുവായനശാലകളുടെ വര്‍ത്തമാനം

ഇന്ത്യയിലെ പൊതുവായനശാലകളുടെ വര്‍ത്തമാനം

ബംഗളൂരുവില്‍ അടുത്തിടെ ഒരു സായാഹ്ന നടത്തത്തിനിടയില്‍ സ്വകാര്യ വായനശാലശൃംഖലയായ ജസ്റ്റ്ബുക്‌സിന്റെ ഒരു ശാഖ, ആളൊഴിഞ്ഞ ഭാഗത്തു നിന്ന് നഗരത്തിന്റെ വടക്കന്‍ ഭാഗത്തെ കല്യാണ്‍നഗറില്‍ ഒരു പാര്‍ക്കിനെ അഭിമുഖീകരിക്കുന്ന ഭാഗത്തേക്ക് മാറ്റിയതായി കണ്ടു. അതിന്റെ പഴയ ഇടം ഏറെയൊന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതായിരുന്നില്ല. എന്നാല്‍ പുതിയ ഇടം വിവിധ പ്രായത്തിലുള്ളവരെ കൊണ്ട് നിറഞ്ഞിരുന്നു. അവരില്‍ മിക്കവരും ആദ്യമായി ആ വായനശാലയെ ശ്രദ്ധിക്കുന്നവരും പാര്‍ക്കിലേക്ക് വന്നവരുമായിരുന്നു. ജസ്റ്റ് ബുക്‌സിനെ പോലുള്ള മാതൃകകള്‍ സ്വകാര്യനിക്ഷേപത്തിലൂടെ വായനശാലാ സംസ്‌കാരത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ എല്ലാവര്‍ക്കും വിവരവും […]

വായിച്ചുവളര്‍ന്ന കേരളത്തിലെ ലൈബ്രറി പ്രസ്ഥാനം

വായിച്ചുവളര്‍ന്ന കേരളത്തിലെ ലൈബ്രറി പ്രസ്ഥാനം

‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. പുത്തനൊരായുധമാണ് നിനക്കത്’ ബ്രഹ്തിന്റെ അതിപ്രശസ്തമായ വാക്കുകളാണിത്. ലോകത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ തങ്ങളുടെ അനുയായികളുടെ ഹൃദയത്തില്‍ കാലങ്ങളായി ആഴത്തില്‍ പതിപ്പിച്ച മുദ്രാവാക്യങ്ങളിലൊന്നുമാണിത്. പുസ്തകം വായിച്ചാല്‍ വിശക്കുന്നവന്റെ വയറുനിറയുമെന്നല്ല, മറിച്ച് എന്തുകൊണ്ടാണ് വിശക്കുന്നതെന്നും അത് മറികടക്കാനുള്ള വഴിയെന്തെന്നും പുസ്തകം പഠിപ്പിച്ചുതരുമെന്നാണ് ഇതിന്റെ അര്‍ഥം. എന്നാല്‍ നമ്മുടെ പുതിയ തലമുറയോട് വിശക്കുമ്പോള്‍ വയറിന്റെ കത്തലടക്കാന്‍ പുസ്തകം വായിച്ചാല്‍ മതിയെന്ന് എങ്ങനെയാണ് പറഞ്ഞുകൊടുക്കുക? അവര്‍ക്കത് നല്ല അര്‍ഥത്തില്‍ മനസിലാകുമോ എന്നുതന്നെ സംശയം! എഴുത്തും വായനയും ഇലക്ട്രോണിക് ആയി മാറിക്കൊണ്ടിരിക്കുന്ന […]

സ്തുതിപാഠകര്‍ക്ക് പട്ടും വളയും

സ്തുതിപാഠകര്‍ക്ക് പട്ടും വളയും

ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗം മഹുവ മൊയ്ത്ര മാധ്യമ ശ്രദ്ധ നേടി. മാധ്യമങ്ങള്‍ മറന്നുതുടങ്ങിയ നിലവിലെ സാഹചര്യത്തെ രൂക്ഷമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുമുള്‍പ്പെടുന്ന പ്രധാന പ്രശ്‌നങ്ങളെ അവര്‍ പറഞ്ഞുവെച്ചു. മഹുവയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ കാര്യമായി തന്നെ ആഘോഷിച്ചു. മഹുവയുടെ വസ്ത്രധാരണാരീതിയെയും മേക്ക്അപ്പിനെയും കുറിച്ച് സംസാരിക്കാനും ചിലര്‍ മറന്നില്ല. ബി ജെ പിയുടെ പൗരത്വ രജിസ്റ്ററിനെതിരെ മഹുവ ഉന്നയിച്ച കടുത്ത വിമര്‍ശനം, വിദ്യാഭ്യാസയോഗ്യതക്ക് തെളിവില്ലാത്ത […]