1344

ആത്മീയമായ ഒരു നിലം സൈറക്കും ആഗ്രഹിക്കാവുന്നതാണ്

ആത്മീയമായ ഒരു നിലം സൈറക്കും ആഗ്രഹിക്കാവുന്നതാണ്

കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 7, 2019), 18 വയസ്സുള്ള കാശ്മീരി മുസ്‌ലിം ബോളിവുഡ് നായിക സൈറ വസീം സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയെ ഞെട്ടിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സിനിമാ ജീവിതം ഒരുപാടു സ്‌നേഹവും പിന്തുണയും അംഗീകാരങ്ങളും നല്‍കിയെങ്കിലും അജ്ഞതയുടെ പാതയിലേക്ക് നയിച്ചു; മതവുമായും ഈമാനുമായുമുള്ള ബന്ധം ശിഥിലമായി എന്ന് നായിക ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. പോസ്റ്റില്‍ വൈയക്തിക അനുഭവങ്ങള്‍ മറച്ചു വെക്കുന്നുണ്ടെങ്കിലും ലൗകികാഗ്രഹങ്ങള്‍ നിരസിക്കാനും സൃഷ്ടിപ്പിന്റെ […]

രക്തം ചിന്തരുത് ആരെയും അകറ്റരുത്

രക്തം ചിന്തരുത് ആരെയും അകറ്റരുത്

ദൈവകല്‍പനകള്‍ അംഗീകരിക്കലും നിരോധങ്ങള്‍ വെടിയലുമാണ് വിശ്വാസത്തിന്റെ കാതലായ ഭാഗം. കര്‍മപൂര്‍ത്തീകരണത്തിന് ഇത് അനിവാര്യമാണ്. ചെയ്യണമെന്ന് ആവശ്യപ്പെടുന്നതുപോലെ തന്നെയാണ് ചെയ്യരുതെന്ന കല്‍പനയും. രണ്ടും പ്രധാനമാണ്. നന്മയിലേക്കുള്ള വഴികള്‍ നിര്‍ദേശിച്ച ശേഷം തെറ്റിപ്പോകാതിരിക്കാനുള്ള നിര്‍ദേശങ്ങളും ബനൂ ഇസ്രയേല്യര്‍ക്ക് നല്‍കിയതിനെ വിശദീകരിക്കുകയാണ് വിശുദ്ധ ഗ്രന്ഥം: ‘പരസ്പരം ചോര ചിന്തരുതെന്നും വീടുകളില്‍നിന്ന് അന്യോന്യം പുറത്താക്കരുതെന്നും നാം നിങ്ങളോട് പ്രതിജ്ഞ ചെയ്തിരുന്നു. നിങ്ങളാകട്ടെ, അത് അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്തു'(സൂറത്തുല്‍ ബഖറ- എണ്‍പത്തി നാലാം സൂക്ത വിശദീകരണത്തില്‍നിന്ന്). കല്‍പന ആരോടാണ്- മുന്‍ഗാമികളായ യഹൂദരോടോ, അതല്ല […]

കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ ന്യൂസ്‌റൂമുകളുടെ പടികയറില്ല!

കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ ന്യൂസ്‌റൂമുകളുടെ പടികയറില്ല!

ഗ്രേറ്റര്‍ കശ്മീര്‍ എഡിറ്റര്‍ ഫയാസ് അഹ്മദ് കലൂവിനെ ഏഴ് ദിവസത്തോളം ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ചോദ്യം ചെയ്യുകയുണ്ടായി. 2016 ലെ ഹിസ്ബുല്‍ മുജാഹിദീനിന്റെ മിലിറ്റന്റ് ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടന്നത്. പത്രത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ മറ്റു ദേശീയ പത്രങ്ങള്‍ക്കൊന്നും നേരിടേണ്ടതില്ലാത്ത നടപടികള്‍ ഗ്രേറ്റര്‍ കശ്മീരിന് നേരിടേണ്ടതുണ്ട്. ഫയാസ് കലൂവിനെ ചോദ്യം ചെയ്ത വിവരം ആദ്യമായി പുറത്തുവിട്ടത് പി.ടി.ഐ ആണ്. […]

ആക്ചുറിയല്‍ സയന്‍സ് പഠിക്കാം, ഇന്‍ഷുറന്‍സ് രംഗത്ത് തിളങ്ങാം

ആക്ചുറിയല്‍ സയന്‍സ് പഠിക്കാം, ഇന്‍ഷുറന്‍സ് രംഗത്ത് തിളങ്ങാം

ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുക നാട്ടില്‍ നമ്മളെ പിടികൂടാനായി വട്ടമിട്ടു നടക്കുന്ന എല്‍.ഐ.സി. ഏജന്റുമാരാണ്. ജീവിച്ചിരിക്കുമ്പോള്‍ കിട്ടുന്ന ബോണസിനെക്കുറിച്ചും മരിച്ചാല്‍ കിട്ടുന്ന ‘ഡെത്ത് ബെനഫിറ്റിനെയും’ പറ്റി വാതോരാതെ പറഞ്ഞ് ആളുകളെ ഇന്‍വെസ്റ്റ് ചെയ്യിക്കാന്‍ മിടുക്കരാണവര്‍. വീട്ടിലൊരു പ്രവാസിയുണ്ടെങ്കില്‍ ആ പഞ്ചായത്തിലെ മുഴുവന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാരും അവിടെ സ്ഥിരം സന്ദര്‍ശകരാകും. പുതിയകാലത്ത് ഇന്‍ഷുറന്‍സ് എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാത്രമല്ല. അടിയന്തരസാഹചര്യങ്ങളില്‍ വൈദ്യസഹായം ഉറപ്പുവരുത്താനും തീപ്പിടുത്തം പോലുളള മനുഷ്യനിര്‍മിത അത്യാഹിതങ്ങളില്‍ നിന്നും വെളളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്നും […]