ഹബീബിന്‍റെ നേര്‍ച്ചച്ചോറ്

nerchachore

വീടിന്റെ അകത്തളങ്ങളില്‍ കഴിയുന്ന ഉമ്മമാര്‍ക്ക് ആരംഭ റസൂലിന്റെ പേരിലുള്ള ഒരു പിടി ചോറ് എന്നു പറയുന്നത് മഹാസംഭവമാണ്. മൌലൂദ്ചോറ് നബിയെ സ്നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ട വിഭവമാണിപ്പോഴും. സമൂഹത്തിലെ എല്ലാതരം ആളുകളും ഒരേ അടുപ്പില്‍ വെന്ത, ഒരേ പാകമുള്ള, ഒരേ രുചിയുള്ള ഭക്ഷണം കഴിക്കുന്നു അന്നേദിവസം. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ സാമൂഹ്യ ഐക്യത്തിന്റെ വലിയൊരു ആശയമുണ്ട് ആ ചോറ്റുപൊതിയില്‍.

ഫൈസല്‍ അഹ്സനി ഉളിയില്‍

 സ്നേഹപ്രകടനമാണ് നബിദിനാഘോഷത്തിന്റെ സത്ത. അപ്പോള്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യം, ഈ സ്നേഹപ്രകടനം തിരുനബിപ്പിറവി നടന്ന ആ ഒരു പ്രത്യേക ദിവസം മാത്രം മതിയോ എന്നാണ്? എന്നാല്‍ തിരിച്ചൊരു ചോദ്യമുണ്ട്, സഹിഷ്ണുതയുണ്ടെങ്കില്‍.

   ‘ഖുര്‍ആന്‍ ഓതേണ്ടത് എപ്പോഴാണ്? ഒരു പ്രത്യേക മാസത്തിലോ? എപ്പോഴുമോ?’ എപ്പോഴും എന്നായിരിക്കും മറുപടി. പക്ഷേ, റമളാന്‍ മാസത്തിലെയും അല്ലാത്ത മാസങ്ങളിലെയും ഖുര്‍ആന്‍ പാരായണത്തിലെ വ്യത്യാസം നോക്ക്! പള്ളികളിലും, വീടുകളിലും, കടകളിലും മറ്റുമൊക്കെയായി റമളാനില്‍ ഖുര്‍ആന്‍ ഓത്ത് പെരുത്തിരിക്കും. ആ മാസത്തിന് ഖുര്‍ആന്റെ മാസം എന്നൊരു പേര് തന്നെയുണ്ട്.

   ഇവിടെ നിങ്ങള്‍ക്ക് രണ്ടു രീതിയില്‍ പെരുമാറാം. ഒന്ന്, ഓത്ത് റമളാനില്‍ മാത്രം വിപുലപ്പെടുത്തുന്നതിനെതിരെ ആക്രോശിച്ച് അതും നിര്‍ത്തിക്കുക! രണ്ട്, മറ്റു മാസങ്ങളില്‍ ഓതുക പോയിട്ട് കാലുകഴുകി കുമ്പിടുക പോലും ചെയ്യാത്തവരടക്കം ഈ മാസം ഓത്തില്‍ സജീവമാണല്ലോ, അതിനാല്‍ നടക്കട്ടെ, എന്നോര്‍ത്ത് മനസാ സന്തോഷിക്കുക. അത് നിലനിര്‍ത്തിക്കിട്ടാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുക.

    നാം കണ്ട ചോദ്യകര്‍ത്താവ് ഒന്നാം നിലപാടുകാരനും ച്ചിരി ഇബ്ലീസ് ബാധയുള്ളവനുമാണ്. കാരണം, അയാളുടെ ചോദ്യം കേട്ടാല്‍ തോന്നുക. ഈ ദിവസം, ഈ മാസം മാത്രം പോരാ നബിസ്മരണ; മറിച്ച് എല്ലാ മാസവും എല്ലാ ദിവസവും വേണം എന്നാണെന്നാണ്. ഇബ്ലീസുകള്‍ അങ്ങനെയാണ്. വലിയ കാര്യങ്ങള്‍ വിചാരിപ്പിച്ച് ചെറിയ ചെറിയ ഫിത്നകള്‍ ഉണ്ടാക്കുക. അതിലൂടെ വലിയ കുഴപ്പങ്ങള്‍ പുറത്തു ചാടിക്കുക. അങ്ങനെയാണല്ലോ, സ്വര്‍ഗത്തില്‍ കഴിയുകയായിരുന്ന ആദിമ മാതാപിതാക്കളെ ‘എന്തിന് അസൂയാലുവായ അല്ലാഹുവിന്റെ സുയിപ്പില്‍ പെടണം; മര്യാദക്ക് ആ പഴം തിന്നോളീ, അതിമാനുഷരാവാം’ എന്നുപദേശിച്ചത്.

    മറ്റു മാസങ്ങളിലൊന്നും നടത്തുന്നില്ലല്ലോ ഈ മീലാദ് പരിപാടി; ആയതിനാല്‍ ഈ മാസം/ഈ ദിവസം മാത്രമായിട്ട് അങ്ങനെ നടത്തേണ്ട എന്ന ആശയമാണ് സത്യത്തില്‍ മൂപ്പന്റെ ചതി. ഈ ചതി തിരിച്ചറിയുവാന്‍ കഴിയാതിരിക്കുക എന്നതാണ് മത പരിഷ്കരണവാദത്തില്‍ അംഗത്വം കിട്ടാനുള്ള അടിസ്ഥാന യോഗ്യത.

   ശരിക്കു വേണ്ടത് നബിദിനാഘോഷം നടത്തുക മാത്രമല്ല ആ ആഘോഷത്തെ ദീനീ ദഅ്വക്കുള്ള മറ്റൊരാഘോഷമാക്കി മാറ്റിയെടുക്കുകയാണ്. എന്നു വച്ചാല്‍ ആഘോഷങ്ങളെ സുമനസ്സോടെ സ്വീകരിക്കാനുള്ള ഒരു വെമ്പല്‍ ജനങ്ങള്‍ക്കിടയിലുണ്ട്. ആ അനുകൂലാവസ്ഥയില്‍ പരമാവധി ദീനീ വിജ്ഞാനങ്ങളും ആത്മീയ ശീലങ്ങളും ജനങ്ങള്‍ക്ക് കൊടുക്കുകയാണ് വേണ്ടത്. തന്റെ കയ്യില്‍ എന്ത് എന്നു ചോദിച്ചപ്പോള്‍ വടി എന്ന ഒറ്റവാക്കുത്തരം പറഞ്ഞ് മാറിനിന്നാല്‍ മതിയായിരുന്നു മൂസാ നബിക്ക്. പക്ഷേ, ചെയ്തത് അങ്ങനെയല്ല. കിട്ടിയ ചാന്‍സില്‍ ആ വടിയുടെ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ പരത്തിപ്പറഞ്ഞ് രംഗം ശരിക്ക് മുതലെടുത്തു മൂസാ നബി (അ). കാരണം അവസരം മുതലാക്കാനുള്ള ബുദ്ധി നല്ലോണമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരം അലസിപ്പിച്ച് ആര്‍ത്തുചിരിക്കുന്നവരാണ് പരിഷ്കരണ വാദികള്‍.
ഇവിടെ ത്വാഹാ റസൂലിന്റെ തിരുപ്പിറവി ദിവസം കടന്നു വരുമ്പോള്‍, ആ നേതാവിന്റെ ജീവിതം വ്യത്യസ്ത ഭാവത്തിലും ഭാഷയിലും ആവിഷ്കരിക്കാനും അതുവഴി ദീനിന് ഉജ്ജീവനം നല്‍കാനുമാണ് നാം ശ്രമിക്കേണ്ടത്. അതിനുപകരം കള്ളക്കര്‍ക്കിടകത്തിന്റെ ഇടി സ്ഫോടനങ്ങള്‍ പോലുള്ള ശിര്‍ക്കു ഭീഷണികള്‍ അതിലേക്ക് തുപ്പിക്കൊണ്ടേയിരുന്നതുകൊണ്ട് കാര്യമില്ല. സ്നേഹാഘോഷമെന്നാല്‍ വിറപ്പിക്കലല്ല, അതിന് ഹൃദയഹാരിയായ ചില ലാവണ്യങ്ങള്‍ വേണം. പാട്ടും കവിതയും ഒക്കെ അതിന്റെ ഭാഗമാണ്.

 സുഹൃത്തേ,
നനഞ്ഞ മണ്ണിലാണ് ചെടികള്‍ മുളയ്ക്കുക. ആ ചെടിയിലാണ് പൂക്കളുണ്ടാവുക. പൂക്കളുള്ളിടത്താണ് പൂമ്പാറ്റകള്‍ വരുക. സ്നേഹമുള്ള മനസ്സില്‍ നിന്നാണ് കവിതകള്‍ പൊട്ടി വരിക. സ്നേഹവും കവിതയും കൂട്ടുകാരികളാണ്. കരിഞ്ഞ മനസ്സില്‍ നിന്ന് സ്നേഹത്തിന്റെ പാട്ടുകള്‍ ഒഴുകിവരികയില്ല. ഉണങ്ങിയ പാറപ്പുറങ്ങളില്‍ പനിനീര്‍ പൂക്കാത്ത പോലെ വരണ്ട ഹൃദയത്തില്‍ മാലമൌലിദുകള്‍ പൂക്കുകയില്ല. അനുരാഗ മഞ്ഞ് പെയ്യുന്ന മനസ്സുകളില്‍ പ്രവാചക പ്രേമത്തിന്റെ രാപ്പാടികള്‍ പാട്ട് മൂളുമ്പോള്‍, കൃത്രിമ തൌഹീദിന്‍റെ വെണ്ണീറു പുരണ്ട മനസ്സുകളില്‍ ശിര്‍ക്കുഭീതിയുടെ കുറുക്കന്‍മാര്‍ ഓരിയിടുക മാത്രമേ ചെയ്യൂ. അതാണ് വ്യത്യാസം.

    സ്നേഹത്തിന്റെ ഭാവം പലതായതിനാല്‍ അതിന്റെ ആഘോഷ ഭാഷകളും വ്യത്യസ്തമായിരിക്കും. അങ്ങനെ പറയാന്‍ കാരണം, സ്നേഹപ്രകടനമെന്നാല്‍ കുറെ ഓത്തും ബൈത്തും പാട്ടും മുട്ടും ഒന്നുമല്ല; മറിച്ച് പ്രവാചകദര്‍ശനങ്ങളെ ജീവിതത്തില്‍ ചാലിക്കലും അതേപറ്റി ചിന്തിക്കലും ഒക്കെയാണ് എന്നു പറയുന്ന ഇബ്ലീസുകള്‍ ഉള്ളതു കൊണ്ടാണ്. നേരത്തെ പറഞ്ഞല്ലോ, കേള്‍ക്കാന്‍ കൊള്ളാവുന്ന വലിയ ആശയങ്ങളേ ഇബ്ലീസ് പറയൂ. പക്ഷേ, ഉള്ളിലൊരു ചതിയുണ്ടാവും. ചിലതൊന്നും കേട്ടാല്‍ സമ്മതിച്ചു കൊടുക്കാതിരിക്കാനും പറ്റില്ല. ഒറ്റയടിക്ക് തള്ളിയാല്‍ ഇബ്ലീസ് രംഗം കൂടുതല്‍ മുതലെടുക്കും. തിരുനബിയെ ജീവിതത്തില്‍ പകര്‍ത്തല്‍ പ്രവാചക സ്നേഹത്തിന്റെ ഭാഗമാണ്, തിരുപ്പിറവി ആഘോഷത്തിന്റെ അംശമാണ്. പക്ഷേ, അതു മാത്രമാണ്, അതേ പാടുള്ളൂ എന്ന് വാശിപിടിക്കരുത് ഇബ്ലീസേ. ഒന്ന് കൂള്‍ ഡൌണ്‍ ആവ്.

    ഞാനൊരു കഥ പറയട്ടേ: ഒരു പെരുന്നാള്‍ ദിവസം ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഒരുപ്പയും മൂന്ന് മക്കളും ഇങ്ങനെ വളഞ്ഞിരിക്കുന്നു. മൂത്തത് പെണ്‍കുട്ടിയാണ്. എല്‍കെജി ബിരുദം കഴിഞ്ഞ് യുകെജി ക്ക് ഒരുങ്ങുന്നു. രണ്ടാമന്‍ അണ്ടര്‍ എല്‍കെജി പ്രായമായതിനാല്‍ തൊലികളഞ്ഞ പൂളപോലെ വഴുതിക്കളിക്കുന്നു. ഏറ്റവും ഇളയവന്‍ ഒരു വയസ്സിന്റെ ആനുകൂല്യം നുകര്‍ന്നുകൊണ്ട് മടിയില്‍ കയറല്‍, നെഞ്ച്രോമം പിച്ചല്‍ എന്നിതുകളൊക്കെ ചെയ്തുകളിക്കുന്ന തളിരും. ഇവരെ ചുറ്റുമിരുത്തി ഉപ്പയാകുന്ന സാറവര്‍കള്‍ അവരോടു പ്രസംഗഭാഷയില്‍ പറയുകയാണ്: “മാനവരാശിയുടെ ക്രമാനുഗതമായ ഭാവപ്പകര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമായ ശ്രേഷ്ഠത്യാഗത്തിന്റെ മകുടോദാഹരണത്തിന് സാക്ഷിയായത് വിജനമായ ആ ഫലസ്ത്വീന്‍ മരുഭൂമിയാണ്. തനിക്ക് താങ്ങും തണലുമാവേണ്ടുന്ന ഒരാള്‍, തന്നെ ഏകാകിയാക്കി, ദൈവത്തിന്റെ അലംഘനീയമായ വിളിക്ക് ഉത്തരം നല്‍കാന്‍, കരിങ്കല്ലു പൊടിക്കുന്ന കാലുറപ്പോടെ നടന്നകലുകയാണ്.”
ഈ പ്രസംഗമധ്യേയാണ്, തന്റെ ക്ളാസ്സ്മേറ്റും അയല്‍ക്കാരിയുമായ ഹന്നാ നൌറി കണ്ണിക്കുത്തുന്ന ഉടുപ്പുകളുമിട്ട് ഒരു മഞ്ഞക്കിളിയായി മുറ്റത്ത് നില്‍ക്കുന്നത് കണ്ട എല്‍കെജിക്കാരി പെട്ടെന്ന് പുറത്തേക്കോടാനൊരുങ്ങിയത്. പക്ഷേ, ഉപ്പ വിട്ടില്ല. ഉരുക്കു കൈകളെക്കൊണ്ട് ഉപ്പ അവളെ അവിടെത്തന്നെ പിടിച്ചിരുത്തി. അന്നേരം അവളുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണീര്‍ വീണു. അവള്‍ വിതുമ്പി.

   “ചരിത്രത്തില്‍ സംഭവിച്ച, ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന മാനുഷിക ദൈന്യതകളെ ദേശ-ഭാഷ-വേഷ-ലിംഗ വ്യത്യാസങ്ങളേതുമില്ലാതെ സകലതും നെഞ്ചേറ്റുകയും വിശാലമായ മാനവിക കൂട്ടായ്മയുടെ നിസ്തുലമായ പ്രപഞ്ചവേദി ഒരുക്കുകയും ചെയ്തുകൊണ്ട് അറഫാ മൈതാനി…” എന്നു പറഞ്ഞു തീരും മുമ്പ് ഒരുവയസ്സുകാരന്‍ മടിയില്‍ പാത്തി തണുപ്പിച്ചു. പ്രസംഗം തുടരണമോ അതോ മൂത്രത്തുണി അഴിച്ചുമാറ്റണമോ, എന്ന ശങ്കയില്‍ ഉഴറി നില്‍ക്കുന്നതിനിടെ പറ്റാത്തതൊന്നും തിന്നാതിരുന്നിട്ടു പോലും ഒരു കാരണവും ബോധിപ്പിക്കാതെ രണ്ടാമന്‍ ഓക്കാനിച്ചു കൊണ്ട് ഉമ്മയെത്തേടി അടുക്കളയിലേക്കൊരോട്ടമോടി…

‘ഓന് പിരാന്താ…”
ചായ്പ്പില്‍ കിടന്ന് ഇതൊക്കെ കണ്ടു കൊണ്ടിരുന്ന വല്യുമ്മ ഉപ്പയെ കുറ്റപ്പെടുത്തി, ചീത്ത തുടങ്ങി.
“പെരുന്നാള്‍ ദിവസം കുട്ടികളെ ഉടുപ്പും മുണ്ടും മാറ്റി പാട്ടിന് വിടാതെ….. ഓന്റൊരു പ്രസങ്ങം…..”

    സുഹൃത്തേ, കഥ നിറുത്തി. ഇനി കാര്യം പറയാന്‍ പോവുകയാണ്. ബലിപെരുന്നാളെന്നാല്‍ തീറ്റകുടികളും പുത്തനുടുപ്പു മാറ്റലുമൊന്നുമല്ല, മറിച്ച് ആ പുണ്യദിവസത്തിന്റെ ദാര്‍ശനികമായ ആഴവും ആശയപരമായ പരപ്പും ഉള്‍ക്കൊള്ളലാണ് എന്നുറച്ചു വിശ്വസിച്ച ഒരു നിഷ്കളങ്കനായ ‘ഉത്പതിഷ്ണു’ തന്റെ മക്കളെ പെരുന്നാളിന്ന് പ്രസംഗത്തിന്റെ തടവറയിലിട്ട് പാത്തിച്ചതിന്റെ ദയനീയ രംഗമാണ് കഥയില്‍ നിങ്ങള്‍ കണ്ടത്. ഇതുപോലെ നബിദിനത്തിന്റന്ന് കുട്ടികളെ മുഴുവന്‍ താക്കോലിട്ട് പൂട്ടിയ ജയിലിനകത്ത് അടച്ചുപൂട്ടി പ്രവാചക ദര്‍ശനത്തിന്റെ സമകാലിക പ്രസക്തിയെ പറ്റി എഡ്വാഡ് ഗിബ്ബണും ഫിലിപ് കെ. ഹിറ്റിയും, ലാമാര്‍ട്ടിനും, ബര്‍ണാഡ്ഷായും, മോണ്‍ഗോമറിവാട്ടും, വില്യം മാര്‍ഗോളിയോത്തും എഴുതിക്കൂട്ടിയ കടുകട്ടി ഫിലോസഫികള്‍ ഇടമുറിയാതെ പറഞ്ഞു കൊടുത്താല്‍, അടുത്ത കൊല്ലം നബിദിനം വരും മുമ്പേ കുട്ടികള്‍ക്ക് വിറയലും പനിയും പിടിക്കും..

   സുഹൃത്തേ, കുട്ടികളും സ്ത്രീകളും വൃദ്ധരും പണ്ഡിതരും കൂലിപ്പണിക്കാരും ഒക്കെ അടങ്ങിയതാണ് ഈ സമൂഹം. ഓരോരുത്തര്‍ക്കും അനുയോജ്യമായ ആവിഷ്കാരഭാഷ വേറെവേറെയാണ്. കൊച്ചുകുട്ടികള്‍ക്ക് പെരുന്നാള്‍ എന്നാല്‍ പുത്തനുടുപ്പാണ്, നെയ്യപ്പമാണ്, ബിരിയാണിയാണ്, ആട്ടാണ്, പാട്ടാണ്, ആനന്ദമാണ്… ഉമ്മമാരെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ഈ ആനന്ദം കണ്ട് ആനന്ദിക്കലാണ് പെരുന്നാളിന്റെ പ്രധാനം. ഇറച്ചിവെട്ടുകാര്‍ക്കും, മീന്‍ വില്‍പ്പനക്കാര്‍ക്കും, ബാര്‍ബറുമാര്‍ക്കും, വൈദ്യ•ാര്‍ക്കും ഖത്വീബുമാര്‍ക്കുമൊക്കെ ഫീല്‍ ചെയ്യുന്ന പെരുന്നാള്‍ വ്യത്യസ്തമാണ്. പെരുന്നാളിന്റെ ആഘോഷപരമായ സകല ആനന്ദത്തെയും അറുത്തുമാറ്റി, അടുക്കളയിലും അങ്ങാടികളിലും ‘ഫലസ്തീന്‍ മരുഭൂമിയും, ത്യാഗത്തിന്റെ നിസ്തുലതയുമടങ്ങുന്ന’ ദാര്‍ശനിക വെടികള്‍ പൊട്ടിച്ചാല്‍, മുഴക്കിയാല്‍ പിന്നെ പെരുന്നാളെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകളുടെ അകം കാളും!

   നബിദിനത്തിന്‍റെ  കാര്യവും അങ്ങനെത്തന്നെ. എന്തിനാണ് ദഫ്മുട്ടും, ബുര്‍ദയും, സ്നേഹജാഥയും, അന്നദാനവും തോരണം കെട്ടലും എന്നൊക്കെ സംശയിക്കുന്നവര്‍ വെറും താത്ത്വികപ്രസംഗം കേട്ട് മടിയില്‍ പാത്തിപ്പോയ, അകാരണമായി ഓക്കാനിച്ചുപോയ ആ കുഞ്ഞുമക്കളുടെ കഥയാലോചിച്ച് നോക്ക്. കുട്ടികളുടെ മനസ്സില്‍, നബി തങ്ങള്‍ ആനന്ദത്തിന്റെ, സ്നേഹത്തിന്റെ, ഇശ്ഖിന്റെ പഞ്ചാരക്കരിമ്പായി കിളിര്‍ത്തുവരണം. അതിന് പ്രവാചക സ്നേഹം എന്ന ആശയത്തെ അവര്‍ക്കു കൂടി ഉള്‍ക്കൊള്ളാവുന്ന ഭാഷയിലേക്ക് ആവിഷ്കരിക്കണം. ഇതാ റബീഅ് പിറക്കുന്നേ എന്ന് കേള്‍ക്കുമ്പോഴേക്ക് ഇശ്ഖിന്‍ ഈരടികള്‍ പൊഴിക്കുന്ന രാപ്പാടികള്‍ കുട്ടികളുടെ മനസ്സില്‍ ചിറകു കുടഞ്ഞ് പാറണം.

   അതിന് ഘോഷയാത്ര, ദഫ്മുട്ട്, മദ്ഹ് ജാഥ, അന്നദാനം തുടങ്ങിയവയൊക്കെ പറ്റും. പ്രത്യേകിച്ച് വീടിന്റെ അകത്തളങ്ങളില്‍ കഴിയുന്ന ഉമ്മമാര്‍ക്ക് ആരംഭ റസൂലിന്റെ പേരിലുള്ള ഒരു പിടി ചോറ് എന്നു പറയുന്നത് ഒരു മഹാസംഭവമാണ്. തെറ്റിദ്ധരിക്കരുത്; തിന്നാന്‍ കിട്ടത്തതു കൊണ്ടല്ല ഈ ചോറ്റുപൂതി. മറിച്ച്, വീട്ടില്‍ ചെമ്മീന്‍/ ആട്/ കാട ബിരിയാണികളുടെ നിത്യസാന്നിധ്യം കൊണ്ട് ആഹാരത്തിന്റെ ഹരം നഷ്ടപ്പെട്ട കാലമാണിന്ന്. എന്നാലും, മൌലൂദ്ചോറ് നബിയെ സ്നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ട വിഭവമാണിപ്പോഴും.

    ഈ അന്നദാനം വേറൊരുനിലക്കുകൂടി സന്തോഷമാണ്. അതെന്തെന്നാല്‍, ഹോട്ടല്‍കാരനും, ഒസ്സാനും, ഹെഡ്മാസ്ററും, പറമ്പുകച്ചവടക്കാരനും, മുദരിസും, ഫ്ളാറ്റ് ഉടമയും എന്നുവേണ്ട സമൂഹത്തിലെ എല്ലാതരം ആളുകളും ഒരേ അടുപ്പില്‍ വെന്ത, ഒരേ പാകമുള്ള, ഒരേ രുചിയുള്ള ഭക്ഷണം കഴിക്കുന്നു അന്നേദിവസം. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ സാമൂഹ്യ ഐക്യത്തിന്റെ വലിയൊരു ആശയമുണ്ട് ആ ചോറ്റുപൊതിയില്‍. ഇത് മുതലാളിമാരുടെ സല്‍ക്കാരത്തിന് വിളമ്പുന്ന എല്ലാം തികഞ്ഞ ആഢ്യസദ്യയല്ല; തനി ദരിദ്രന്റെ വീട്ടില്‍ വിളമ്പുന്ന ഉപ്പും മണവുമില്ലാത്ത ചോറ് പോലെയുമല്ല. മുത്തു റസൂലിന്റെ പേരില്‍ വിളമ്പുന്ന ഈ ചോറ്റില്‍ ഗള്‍ഫുകാരന്റെ പതിനായിരവും പണിയില്ലാത്തവന്റെ പത്ത് രൂപയും ഉമ്മാമയുടെ നാണയത്തുട്ടുകളും ഹാജ്യാരുടെ അരിച്ചാക്കുകളും താത്തമാരുടെ ലേലക്കോഴികളും എല്ലാം ഇഴപിരിക്കാന്‍ കഴിയാത്ത വിധം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അപ്പോള്‍ ജ•ിയുടെ ഔദാര്യം തിന്നുന്ന കുടിയാന്‍ എന്ന പഴയ ഫ്യൂഡല്‍ പ്രമാണിത്തം തകരുകയും എന്റേതും നിന്റേതും ഇവന്റേതും അവളുടേതും എല്ലാം ചേര്‍ത്തുവെച്ച് നമ്മളെല്ലാവരും ഒന്നിച്ച് കഴിക്കുക വഴി സാമൂഹിക ഐക്യത്തിന്റെ സംവൃതപുഷ്പം വിരിഞ്ഞ് മലര്‍ക്കുകയും ചെയ്യുന്നു. ഇതെല്ലാമാവട്ടെ, നബി സ്നേഹത്തിന്റെ ഒരേയൊരു മുരട്ടില്‍ നിന്ന് തളിര്‍ത്ത് തളിര്‍ത്തുവന്നതാണ് താനും.

    അതേ, അനുരാഗത്തിന് ആഹാരവുമായി നല്ല ബന്ധമുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം വെറും പുട്ട് വില്‍ക്കുന്ന ഒരു സുന്ദരി ശിങ്കം താന്‍ സ്നേഹിക്കുന്ന ആളിന് മാത്രം ഉള്ളില്‍ പുഴുങ്ങിയ കോഴിമുട്ട വച്ച് പുട്ട് വിറ്റ ഒരുശിരന്‍ കഥ ബഷീറെഴുതിയിട്ടുണ്ട്. ഇതു വായിച്ച്, എം എന്‍ വിജയന്‍ എഴുതിയിട്ടുണ്ട്. “…ഒരു കോഴിമുട്ട അലൌകികമായ അനുരാഗത്തിന്റെ, കാളിദാസന്‍ മേഘസന്ദേശത്തില്‍ വര്‍ണ്ണിച്ചിട്ടുള്ള, അനുരാഗത്തിന്റെ പ്രതീകമായിത്തീരുന്നു. അനുരാഗത്തിന്റെ ഒരു ഭാഷ ഭക്ഷണമായതു കൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീര്‍ മലബാര്‍ പാചകവിധിക്ക് അവതാരികയെഴുതിയത് എന്ന് ഞാന്‍ കരുതുന്നു.” (മരുഭൂമികള്‍ പൂക്കുമ്പോള്‍).

One Response to "ഹബീബിന്‍റെ നേര്‍ച്ചച്ചോറ്"

 1. Karimt10  February 24, 2013 at 8:08 am

  the language of faisal ahsani @ randathani ahsani is very good
  WHAT IS THE DEFECT OF SALAFIES..I WILL SAY No.1.THEY CANNOT ACCEPT SOME PARTS OF QURAN…I DON;T SAY THEY DENY IT THEY ARE NOT DENYING BY WORD.. BUT THEY CAN’T ACCEPT ITS MEANING..U CAN DECIDE WHETHER THIS IS DENYING QURAN OR NOT…..sura zokhrof ayat 45….HOW CAN A SLAFY ACCEPT THIS AYAT..?EVEN THE PRESENT DAY WRITER SHEIKH SABUNI WROTE ITS MEANING AS ..Oh Prohet Mohammed( S), you ask the prophets before you and their followers.DONT FORGET THE PROPHETS BEFORE HIM ARE DEAD.EVEN THE MODERN WRITER SAYYED KUTUB ACCEPTED THE MEANING OF THIS AYAT SRAIGHTLY ..!

  NOW SEE THE SALAFI TRICK..SEE THE TRANSLATION OF KUNHI MOHAMMED PARAPPUR AND ABDUL HAMID CHERIYA MUNDAM….THEY WROTE THE MEANING STRIIGHTLY..YEA ASK TO THE PROPHETS BEFORE YOU..this is the stright meaning of the ayat .there are not the words about taurat-injeel or the followers of the prophets in the ayat directly..BUT THERE WILL BE A No.AND A FOOT NOT NEAR IT .IN IT SALAFI WILL SAY YOU DON’T SAY THE MEANING OF THIS AYAT DIRECTLY…THE MEANING IS ….U READ TAURAT-ENJEEL …U ASK THE SCHOLARS OF IT…SAME U CAN SEE IN THE TARJMA OF MAUDUDI AND ALL SALAFEES .BUT IS THIS TRUE..IT IS ONLY THEIR DECISION

  SEE TAFSIR TEBRI…EVEN IBN KATHIR….SAYS… THE MEANING OF  THIS AYAT HAS TWO PARTS1.ASK ALL THE PROPHETS 2.ASK THE SCHOLARS AND LOOK THEIR KITB
  TEBRI & IBN KATHIR HAVE PUT MANY HADITH AS PROOF….THAT IS ASK THE PROPHETS IN THE EVENT OF MEA’RAJ…

  THEN WHY SALAFAI DO NOT ACCEPT THIS..IS THIS DENYING OF AYAT ..WHO GAVE THEM TO PUT FOOT NOT AGAINST ALLAH
  IF THEY CANNOT SAY THE ANSWER THE WILL TRY TO SAY THAT..THIS IS NOT SEEKING OF HELP..SO WHY THEY CRITISIZE THE AULEYA WHO LEARN ELM  DIRECTLY FROM QABR LIKE ABUL HASAN QIRKHANI WHO GOT ELM FROM THE QABR SHAREEF OF ABU YAZEED BESTAMI…OH FOOLS NO DOUBT THIS IS SEEKING HELP..THERE IS NO HELP GREATETR THAN GIVING ELM..ALLAH ORDERED HIS RASOOL TO SEEK ELM FROM THE PROPHETS WHO DIED BEFORE HIM

  SECONDLY SALAFI WILL TRY TO SAY RASOOL HADN’T ASKED THEM….YEA IT IS TRUE BUT WHY  NOT B COZ IT IS SHERK BUT HE HAD NOT DOUBT TO ASK…BUT U CANN’T DENY THAT ALLAH HAS ORDERED TO ASK….THIS IS TO REMOVE THE DOUBT OF JAHILS WHO THINK THIS IS SHERK…..WELCOME SALAFIS TO COMENT

You must be logged in to post a comment Login