സമ്മേളനച്ചൂടില്‍ കേരളം

sammelan

 

നവഭാവുകത്വം കൊണ്ട് ശ്രദ്ധനേടുന്ന സംഘാടകസമിതി ഓഫീസുകള്‍, സമ്മേളനപ്പെട്ടികള്‍, പെട്ടിവരവുകള്‍, കൊടിയേറ്റം, ഒറ്റയാള്‍ പ്രകടനങ്ങള്‍… കേരളം സമ്മേളന ലഹരിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണിപ്പോള്‍.

മുഹമ്മദലി കിനാലൂര്‍

 

   എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങളുടെ ചൂടിലാണിപ്പോള്‍ നാടു മുഴുക്കെയും. ഇലക്ട്രിക് പോസ്റുകളിലും ചുവരുകളിലും സമ്മേളനം നിറഞ്ഞുകഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും സമ്മേളനമയം! ബോര്‍ഡുകളും ബാനറുകളും കവലകളില്‍ നിറഞ്ഞു നില്‍ക്കുന്നു. എവിടെ തിരഞ്ഞൊന്നു നോക്കിയാലും… എന്ന കവിതാശകലം അറിയാതെ ഒഴുകിവരും; കേരളം സമ്മേളന ലഹരിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍.

   ഐ ടീം അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടക്കുന്നത്. യൂണിറ്റ് തലങ്ങളില്‍ നേരത്തെ തന്നെ ചുമരെഴുത്തും ബോര്‍ഡ് സ്ഥാപിക്കലും പൂര്‍ത്തിയായിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റികളുടെ മേല്‍ നോട്ടത്തില്‍ ജില്ല, സെക്ടര്‍ ഐ ടീം അംഗങ്ങള്‍ പങ്കെടുത്ത സമരപ്പകലിലാണ് നഗരങ്ങളും ഹൈവേകളും കീഴടക്കി പ്രചരണം കൊഴുത്തത്. ഐ ടീം അംഗങ്ങള്‍ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ബ്രഷും പെയിന്റുമായി പ്രചരണച്ചൂടിലേക്കിറങ്ങിയപ്പോള്‍ ആവേശം പകരാന്‍ പലയിടങ്ങളിലും സഹോദര സംഘടനാ നേതാക്കളും എസ് എസ് എഫിന്റെ മുന്‍കാല നേതാക്കളും കൂട്ടിനെത്തി. പലര്‍ക്കും അതൊരതിശയമായിരുന്നു. പട്ടാപ്പകല്‍, തിളക്കുന്ന വെയിലില്‍ ചുവരെഴുത്തിനെത്തിയ എസ് എസ് എഫുകാരെ കണ്ട് വിപ്ളവരാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും അത്ഭുതം കൂറി. പകല്‍ വെളിച്ചത്തില്‍ നാടുകീഴടക്കാനെത്തിയ എസ് എസ് എഫുകാര്‍ ഒരിക്കല്‍ കൂടി ആണയിട്ടു: ഞങ്ങള്‍ക്ക് ജീവിതം സമരം തന്നെയാണ്. ആ തീര്‍ച്ചയുടെ മൂര്‍ച്ച കുറക്കാന്‍ കത്തുന്ന സൂര്യനുപോലുമായില്ല.

ഐ ടീം
നാല്‍പതാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഐ (EYE-Excellent Youth for Enlightment  )ടീം രൂപീകരണമാണ്. ജനറല്‍, മുതഅല്ലിം, കാമ്പസ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായാണ് ഐ ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്. ഇവര്‍ യഥാക്രമം ഗ്രീന്‍, വൈറ്റ്, ബ്ളൂ കാഡറ്റുകള്‍ എന്നറിയപ്പെടുന്നു. സംസ്ഥാനത്ത് വിവിധ ഘടകങ്ങളിലായി നാല്‍പതിനായിരം ഐ ടീം അംഗങ്ങളെയാണ് ഈ സമ്മേളനം രൂപപ്പെടുത്തിയത്.

   പദ്ധതി നിര്‍വഹണത്തിനുള്ള പ്രത്യേക വിഭാഗം എന്നതിനപ്പുറം നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഒരു സംഘം പ്രതിഭാധനരെ സമര്‍പ്പിക്കുകയെന്നതാണ് ഐ ടീമിലൂടെ നേതൃത്വം ലക്ഷ്യമിടുന്നത്. സംഘകൃഷി, റോഡ് നിര്‍മാണം, ആശുപത്രി ക്ളീനിംഗ്, കനാല്‍ ശുചീകരണം തുടങ്ങി വിവിധ പദ്ധതികള്‍ ഐ ടീമിന്റെ നേതൃത്വത്തില്‍ നടന്നിരിക്കുന്നു. പ്രസ്ഥാനത്തിന്റെ നാളേക്കു വേണ്ടിയുള്ള കരുതിവെപ്പുകളായി ഐ ടീം അംഗങ്ങള്‍ ഇതിനകം സ്വയം വെളിപ്പെട്ടുവെന്ന് ചുരുക്കം.

 പ്രചരണ രംഗത്ത് വൈവിധ്യവും പുതുമയാര്‍ന്നതുമായ സംരംഭങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. യൂണിറ്റുകളില്‍ നിലവില്‍ വന്ന സംഘാടക സമിതി ഓഫീസുകളാണ് അതില്‍ പ്രധാനം. അത്യാകര്‍ഷകമായ രൂപഭാവങ്ങളിലാണ് മിക്കയിടങ്ങളിലും ഓഫീസ് നിര്‍മിച്ചത്. വൈക്കോല്‍ മുതല്‍ ഷീറ്റുകള്‍ വരെ ഉപയോഗിച്ച് നിര്‍മിച്ച യൂണിറ്റ് ഓഫീസുകള്‍ ഇതുവരെ സംഘടനാ രംഗത്ത് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

  മറ്റൊന്ന് സമ്മേളനപ്പെട്ടികളാണ്. യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെട്ട സമ്മേളനപെട്ടികള്‍ ധനാഗമ മാര്‍ഗമെന്നതിലുപരി മികച്ച പ്രചരണോപാധികളിലൊന്നായി പ്രശംസ നേടിയിട്ടുണ്ട്. പെട്ടികളുടെ രൂപകല്‍പനയിലെ വൈവിധ്യം ഇതിന്റെ മാറ്റ് കൂട്ടുന്നു. പള്ളി, വീട്, വാഹനം, കപ്പല്‍, റാന്തല്‍, കളിപ്പാട്ടങ്ങള്‍,…. പെട്ടിനിര്‍മാണത്തിന് കണ്ട മോഡലുകള്‍ ഇങ്ങനെ പലതുമാണ്. മാര്‍ച്ച് അവസാന വാരം ജില്ലകളില്‍ നടക്കുന്ന പെട്ടിവരവ് സമ്മേളനം ഈ മോഡലുകളുടെ സംഗമ വേദിയാകും. പെട്ടിവരവ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ജില്ലാ കമ്മിറ്റികളും ജില്ലാ സംഘാടക സമിതികളും. ഇന്നോളം കേരളം കണ്ടിട്ടില്ലാത്ത വേറിട്ട ദൃശ്യവിരുന്നായി പെട്ടിവരവുകള്‍ മാറുമെന്നുറപ്പാണ്.

  ഡിവിഷന്‍ തലങ്ങളില്‍ ഐ ടീം സംഗമം, സന്ദേശയാത്ര, കൊടിയേറ്റം ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ ഇതിനകം സംഘടിപ്പിക്കപ്പെട്ടു. ഡിവിഷനിലെ പ്രധാന നിരത്തിനോടു ചേര്‍ന്ന് 40 കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതാണ് കൊടിയേറ്റം. വളരെ വിപുലമായി തന്നെയാണ് ഡിവിഷനുകളില്‍ കൊടിയേറ്റം നടന്നത്. ഡിവിഷനിലെ പ്രധാനപ്പെട്ട പ്രസ്ഥാനിക നേതാവ് ആദ്യത്തെ കൊടി ഉയര്‍ത്തുന്നു. ശേഷം സഹോദര സംഘടനാ ഭാരവാഹികളും ഡിവിഷന്‍, സെക്ടര്‍ നേതാക്കളും പതാക ഉയര്‍ത്തുന്നതോടെ കൊടിയേറ്റം പൂര്‍ണമാകുന്നു. ഇതേ മാതൃകയില്‍ സെക്ടര്‍ തലങ്ങളില്‍ മാര്‍ച്ച് അവസാന ദിനങ്ങളില്‍ കൊടിയേറ്റം നടക്കും. ഇതിനു തുടര്‍ച്ചയായാണ് സംസ്ഥാനത്തെ ചരിത്ര പ്രസിദ്ധമായ 40 കേന്ദ്രങ്ങളില്‍ നിന്നുള്ള പതാകകള്‍ എറണാകുളത്ത് സമ്മേളന നഗരിയിലേക്കെത്തുന്നത്. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ഐ ടീം അംഗങ്ങള്‍ കാല്‍നടയായാണ് പതാകകള്‍ നഗരിയിലെത്തിക്കുക. ഏപ്രില്‍ ഒന്നിന് നാലു കേന്ദ്രങ്ങളില്‍ നിന്ന് സംസ്ഥാന ഭാരവാഹികള്‍ നയിക്കുന്ന സമര ജാഗരണ യാത്രക്ക് തുടക്കമാവും. ഡിവിഷന്‍ കേന്ദ്രങ്ങളില്‍ യാത്രക്ക് സുന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രൌഢമായ സ്വീകരണ സമ്മേളനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

   ചിരപരിചിതമായ സമ്മേളന മാതൃകകള്‍ മാറ്റിവെച്ച് വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ് എസ് എസ് എഫ്. സമുന്നതരായ പണ്ഡിതരുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെയുള്ള ഈ മുന്നേറ്റം കേരളത്തിന്റെ കണ്ണും കരളും കവര്‍ന്നിരിക്കുകയാണ്. ഒറ്റയാള്‍ പ്രകടനങ്ങളിലൂടെയും ബസ് പ്രഭാഷണങ്ങളിലൂടെയും എസ് എസ് എഫിന്റേത് വേറിട്ട സമ്മേളനമാണെന്ന് പ്രവര്‍ത്തകര്‍ വിളംബരപ്പെടുത്തിക്കഴിഞ്ഞു. ധാര്‍മികതക്കു വേണ്ടി മുഷ്ടി ചുരുട്ടാന്‍ ഒരേയൊരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കു മാത്രമേ കഴിയൂ. അത് എസ് എസ് എഫുകാര്‍ക്കാണ്. കാരണം എസ് എസ് എഫുകാര്‍ക്ക് സംഘടനാ പ്രവര്‍ത്തനം അധര വ്യായാമമല്ല. ആത്മീയ പ്രവര്‍ത്തനമാണ്. എസ് എസ് എഫിന്റെ മുദ്രാവാക്യങ്ങള്‍ ഉപരിപ്ളവമായ വാചകക്കസര്‍ത്തുകളല്ല; മാറ്റത്തിനു വേണ്ടിയുള്ള അമര ശബ്ദങ്ങളാണ്.
എസ് എസ് എഫിനു മാത്രമായൊരിടം കേരളത്തിലുണ്ട്. അത് ചിലരെ മോഹിപ്പിക്കുന്നു. മറ്റു ചിലരെ പ്രകോപിപ്പിക്കുന്നു. അവര്‍ വഴിമുടക്കാനും തെറി വിളിക്കാനും ധൃഷ്ടരാവുന്നു. അതൊന്നും പക്ഷേ, ഈ സാര്‍ത്ഥ വാഹക സംഘത്തെ അലട്ടുന്നേയില്ല.

  ധര്‍മം പുലരും, നീതി ജയിക്കും, സത്യം നിലനില്‍ക്കും, അധര്‍മം കത്തിച്ചാമ്പലാവും. തി•യുടെ അസുര ശക്തികള്‍ കൊമ്പുകുത്തും. കൊമ്പു കുലുക്കി ചരിത്രത്തെ വിറപ്പിച്ച വമ്പ•ാര്‍ പലരും അട്ടിമറിഞ്ഞതിന് ചരിത്രം സാക്ഷി. അതുതന്നെയാണ് എസ് എസ് എഫിന്റെ പ്രതീക്ഷയും. അതിനായി ഞങ്ങള്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നു. ഇടവേളകളും വിശ്രമങ്ങളുമില്ലാത്ത സമരം. ന• ആഗ്രഹിക്കുന്നവര്‍ക്ക് ഒപ്പം ചേരാം. ഈ മുന്നേറ്റം നാടിനു വേണ്ടിയാണ്; മൂല്യങ്ങള്‍ക്കു വേണ്ടിയാണ്. പിറകില്‍ ആരുണ്ടെന്നത് ഞങ്ങള്‍ക്ക് വിഷയമല്ല. തൊണ്ടയില്‍ ശബ്ദമുയരുവോളം ഞങ്ങളാര്‍ത്തു വിളിക്കും. സമരമാണ് ജീവിതം. എസ് എസ് എഫ് സിന്ദാബാദ്.

One Response to "സമ്മേളനച്ചൂടില്‍ കേരളം"

  1. yz  July 3, 2013 at 10:47 am

    kooi

You must be logged in to post a comment Login