ജമാഅത്തെ ഇസ്ലാമിക്കെന്താ കുഴപ്പം?

Uliyil

 

 

ഈ ചോദ്യം തന്നെയാണ് ജമാഅത്തെ ഇസ്ലാമിക്കുള്ള കുഴപ്പം. 916 സ്വര്‍ണത്തെ പറ്റി ആരും ‘ഈ സ്വര്‍ണത്തിനെന്താ കുഴപ്പം’ എന്ന് ചോദിക്കാറില്ല. എന്നാല്‍ തിരൂര്‍ പൊന്നിനെന്താ കുഴപ്പം എന്നൊരാള്‍ ചോദിച്ചാല്‍ അതില്‍ കാര്യമുണ്ട്. 


ഫൈസല്‍ അഹ്സനി ഉളിയില്‍

 

 

    പൊന്നും തിരൂര്‍ പൊന്നും തമ്മിലുള്ള മാറ്റം തന്നെയാണ് ഇസ്ലാമും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ളത്. പൊന്നുനോട്ടം തീരെ അറിയാത്തവരെ പറ്റിക്കാം. പണയം വെച്ച് പണം തട്ടാം. കഴുത്തിലണിഞ്ഞ് പുതുമാരനെയും മഹ്ര്‍ നല്‍കി അമ്മോശനെയും പറ്റിക്കാം. പക്ഷെ പൊന്നിന്റെ മാര്‍ക്കറ്റില്‍ കയറൂല.

   ക്രിസ്മസ് ട്രീ കണ്ടിട്ടുണ്ടോ? അതേ പോലെയാണ് ജമാഅത്തെ ഇസ്ലാമി. ആ മരത്തിന് കൊമ്പുണ്ടോ? ഉണ്ട്. പുറമെ കുറെ ബാഹ്യ അലങ്കാരങ്ങളും. ഒരുപാട് ആളുകള്‍ ചുറ്റും ഉണ്ട്. പല നിറത്തിലുള്ള കുഞ്ഞി കുഞ്ഞി ലൈറ്റുകള്‍ അവിടവിടെയായി മിന്നുന്നുമുണ്ട്. അതുപോലെ വെളിമ്പറമ്പില്‍ വീണുമുളച്ച പടുമരമൊന്നുമല്ല. വെയിലും മഴയും മഞ്ഞും പുകയും കൊള്ളുന്ന മരവുമല്ല. ഇതിന് റൂഫുണ്ട്. ചുമരുണ്ട്. എല്ലാത്തിനും പുറമെ നല്ല രാജസ്ഥാനീ നിര്‍മിത മരതക മാര്‍ബിളിലാണ് നിര്‍ത്തം. ഡിസംബര്‍ മാസത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഇതിനെയാണ് ആളുകള്‍ ക്രിസ്മസ് ട്രീ എന്നു വിളിക്കുന്നത്.

   ഇതുപോലെയാണ് ജമാഅത്തെ ഇസ്ലാമി എന്ന് പറയുമ്പോള്‍ മൂന്ന് കാര്യങ്ങളാണ് നിങ്ങള്‍ ചികഞ്ഞെടുക്കേണ്ടത്. ഒന്ന്, ജമാഅത്തിനു വേരുകളില്ല. രണ്ട്, തടി മരമില്ല. മൂന്ന്, നിലനില്‍പില്ല.മണ്ണിന്റെ ഉള്ളറകളിലേക്ക് വേരു പായാത്ത ഒരു മരം. അതിലെത്ര സ്വര്‍ണ ബള്‍ബുകള്‍ വെച്ച് അലങ്കരിച്ചിട്ടും കാര്യമില്ല. എത്ര ഫാന്‍സി പേപ്പര്‍ കൊണ്ട് മൂടി പുതപ്പിച്ചിട്ടും കാര്യമില്ല. അതിന് നിലനില്‍പ്പില്ല. തടിമരം ഒരു മരത്തിന്റെ മുഖ്യധാരയാണ്. അതിന്റെ തിടംവെച്ച ഇലപടര്‍പ്പുകളെയാണ് ചില്ലകള്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ കൊത്തി മാറ്റിയ കൊമ്പ് ആ മരത്തിന്റെ സാകല്യത്തില്‍ നിന്നുള്ള അറ്റുവീഴ്ചയെയാണ് അര്‍ത്ഥമാക്കുന്നത്. അത്തരത്തില്‍ അറുത്തുമാറ്റപ്പെടുകയും ഉരസി മിനുസപ്പെടുത്തിയ വെണ്ണക്കല്‍ തറയില്‍ കുത്തിനിര്‍ത്തുകയും ചെയ്ത ഇസ്ലാംബാഹ്യ മതശാഖയാണ് ജമാഅത്തെ ഇസ്ലാമി. ഇത്തരം 72 ശാഖകള്‍ ഉണ്ടാകുമെന്നാണ് ആരംഭറസൂല്‍ അന്ന് പ്രവചിച്ചത്.

  ഒരുദാഹരണത്തിന് നമ്മള്‍ ഒരറുനൂറ് വര്‍ഷം മുമ്പുള്ള കേരളീയ ഇസ്ലാമിന്റെ തടിമരം തടവി നോക്കുക. മഖ്ദൂമവര്‍കള്‍(റ)ആണ് അന്നിവിടത്തെ നേതൃത്വം. ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലുമൊരാശയം അന്നത്തെ കേരളീയ ഇസ്ലാമില്‍ എവിടെയെങ്കിലും ഉണ്ടായിരുന്നോ? ഇന്നിവര്‍ കണ്ടുപിടിച്ച ഖുര്‍ആന്‍ ശബ്ദങ്ങളുടെ വികലാര്‍ത്ഥങ്ങള്‍ അന്ന് ആരെങ്കിലും എവിടെയെങ്കിലും പഠിച്ചിരുന്നോ, പഠിപ്പിച്ചിരുന്നോ? ഖുര്‍ആനും സുന്നത്തും കണ്ണു പൊട്ടിയ സായുധ ജിഹാദിന്റെ ഉദ്ദീപക പ്രമാണങ്ങള്‍ ആണെന്ന് ഇവിടെ ആരെങ്കിലും തെറ്റിദ്ധരിച്ചിരുന്നോ? മനസില്‍ മഞ്ഞുവീഴ്ത്തുന്ന മതഗ്രന്ഥം എന്നതിനുപകരം സ്ഫോടകാക്ഷരങ്ങള്‍ അച്ചടിച്ചു പിടിപ്പിച്ച ആണവ ഗ്രന്ഥമാണ് ഖുര്‍ആനെന്ന് ഏതെങ്കിലും സേവ്യറോ കണാരനോ കുറ്റം പറഞ്ഞിരുന്നോ, ഇല്ല. പരസ്പര വിശ്വാസത്തിന്റെയും മതസൌഹാര്‍ദത്തിന്റെയും ജീവന്‍ പിടയുന്ന നാഡി ഞരമ്പില്‍ അറവു കത്തി അമര്‍ത്തിയതാരാണെന്നാണ്, ജമാഅത്തിന്റെ ചരിത്രവേര് കിളച്ചുള്ള അന്വേഷണം നമ്മെ കൊണ്ടെത്തിക്കുക.

   തടിമരവും വേരുമില്ലാത്ത ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നതിന്റെ മറ്റൊരര്‍ത്ഥം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതെന്തെന്നാല്‍ ഇസ്ലാമിനെയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാമിന്റെ വേരുകള്‍ ആഴ്ന്നു പടര്‍ന്നു കിടക്കുന്നത് ആത്മീയതയിലാണ്. ഇസ്ലാമിന്റെ ജീവന്‍ അതാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്ക് മതത്തിന്റെ കാമ്പാകുന്ന ഈ ആത്മീയതയോട് തെല്ലും താത്പര്യമില്ല. പകരം മതത്തിന്റെ ചുണ്ടിനും നഖത്തിനും നിറം തേച്ച് ഇല്ലാമൊഞ്ച് വരുത്താനാണ് അവര്‍ പാടുപെടുന്നത്.

    തേങ്ങ കണ്ടിട്ടില്ലേ തേങ്ങ. കാര്യം പിടികിട്ടാന്‍ ഏറ്റവും നല്ലത് തേങ്ങ കൈയിലെടുക്കുകയാണ്. ആശയ വിനിമയത്തിന്റെ താത്ക്കാലിക സൌകര്യാര്‍ത്ഥം ഇസ്ലാമിനെ നാം തേങ്ങയുമായി ഉപമിക്കുകയാണെന്ന് വെക്കുക. അതിന്റെ പുറം നോക്കൂ. എന്തുമാത്രം ഹരിതാഭമാണ്. മനോഹരമാണ്. ഇതിനപ്പുറം പാളി പിളര്‍ന്ന് നോക്കിയാന്‍ നമുക്ക് കിട്ടുന്നത് തിങ്ങിനിറഞ്ഞ ചകിരിക്കാടാണ്. ഉള്‍വശത്തേക്ക് നൂണ്ട് കയറാന്‍ പറ്റാത്ത വിധം ചകിരിനാരുകള്‍ ഇടതൂര്‍ന്ന് നിന്ന് പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. ഇന് ബലപ്രയോഗത്തിലൂടെ ആ ചകിരി മണ്ഡലവും നമ്മള്‍ പൊളിച്ചെടുത്തെന്ന് കരുതുക. പിന്നെ കിട്ടുന്നത് അതിനേക്കാള്‍ ഹാര്‍ഡായ ചിരട്ടക്കോട്ടയാണ്. സോഫ്റ്റായ ഒരു സസ്യത്തിനുള്ളില്‍ ഇരുമ്പെന്ന് തോന്നിക്കും വിധം ദൃഢതയാര്‍ന്ന ഈ ചിരട്ട വളയം നമുക്ക് മുന്നില്‍ ഇടഞ്ഞ് നില്‍ക്കുന്നു. നാം ആയുധ പ്രയോഗത്തിലൂടെ ചിരട്ടയെയും അടിച്ചു തകര്‍ത്ത് അകത്തേക്ക് കേറുന്നു. അതാ മധുര മനോഹരമായി വെളുത്തു പുഞ്ചിരിക്കുന്ന അകക്കാമ്പ്. അതിന്റെയും ഉള്ളിലതാ അതിശുദ്ധ ശീതളമായ മധുര പാനീയം.

   ചോദിക്കട്ടെ, തേങ്ങയില്‍ ഏതാണ് കാര്യം? ചകിരിയോ തൊണ്ടോ ചിരട്ടയോ അതോ കാമ്പും വെള്ളവുമോ? ജമാഅത്തെ ഇസ്ലാമി അതിന്റെ കര്‍മപദ്ധതികളിലൂടെ മൂകമായി പായുന്നത് തേങ്ങയുടെ പുറംപച്ചയില്‍ അഭിരമിക്കൂ എന്നാണ്. പുറംതൊലിയില്‍ ആഴത്തില്‍ മുങ്ങി ബുദ്ധിജീവിതം കെട്ടിയാവാനാണ് ജമാഅത്ത് സൈദ്ധാന്തികര്‍ക്ക് താത്പര്യം. അല്ലെങ്കില്‍ അവര്‍ക്ക് അതേ അറിയൂ. തേങ്ങയുടെ പുറംപച്ചയെ പറ്റി പ്രബന്ധങ്ങളെഴുതാനും കവിതാമത്സരം സംഘടിപ്പിക്കാനും സെമിനാറുകളൊരുക്കാനും തെരുവ് നാടകം അഭിനയിക്കാനും മുന്നിട്ടു വരുന്ന ജമാഅത്ത് അതിന്റെ ഉള്ളിന്റെ ഉള്ളില്‍ മധുരമൂറുന്ന തെളിപാനമുണ്ടെന്ന വസ്തുത മൈന്റ് ചെയ്യുന്നു പോലുമില്ല എന്ന് തിരിച്ചറിയുമ്പോഴാണ് എന്തുമാത്രം കണ്ണുപൊട്ടിയ ഒരു പൊട്ടന്‍ പ്രസ്ഥാനമാണിതെന്ന് ഒരാള്‍ക്ക് തിരിച്ചറിയാനാവുക.

   അപ്പോള്‍ നിങ്ങള്‍ക്ക് ചോദിക്കാനുണ്ടാവും ഉള്ളിലെ മധുരപാനത്തെ പിടിച്ചു നിര്‍ത്താന്‍ ചിരട്ടക്കോട്ടയും ചകിരി മതിലും ഒക്കെ അത്യാവശ്യമല്ലേ? അവകളെ അവ്വിധം പരിഗണിക്കേണ്ടേ എന്ന്. വേണം തീര്‍ച്ചയായും വേണം. ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ശരീരം സംരക്ഷിക്കപ്പെടണം എന്നതു പോലെ തന്നെയാണിത്. അതിനാണ് ആരിഫുകളായ പണ്ഡിത•ാര്‍ ശരീരത്തെ സഫീന(കപ്പല്‍)ത്തുമായി ഉപമിച്ചത്. ആഴിക്കടിയില്‍ കിടക്കുന്ന ഹഖീഖത്തെന്ന മുത്തു പെറുക്കാന്‍ ത്വരീഖത്താകുന്ന കടലിലൂടെ ശരീഅത്താകുന്ന കപ്പലില്‍ കയറി യാത്ര തിരിക്കണം എന്നാണവര്‍ പറഞ്ഞു തരുന്നത്. ജമാഅത്തിനെന്ത് ഹഖീഖത്ത്. എന്ത് ത്വരീഖത്ത്. അതറിയാവുന്നത് കൊണ്ടാണ് തേങ്ങയെടുത്തു മുന്നില്‍ വെച്ചത്. കാര്യം മനസ്സിലായാല്‍ അതുള്‍ക്കൊള്ളാന്‍ തയ്യാറാവുക എന്നത് കടുത്ത സംഘടനാ ജീവികളൊഴിച്ച് നിര്‍ത്തിയാല്‍ ജമാഅത്തിന്റെ പൊതു പോപുലേഷന്റെ ഒരു പ്രത്യേകതയാണ്.

  അപ്പോള്‍ ഉള്ളിലെ മധുരപാനം നിലനില്‍ക്കാനാവശ്യമായ വിധത്തില്‍ മാത്രമേ പുറംമോടിക്ക് പ്രാധാന്യം കൊടുക്കേണ്ടതുള്ളൂ. ഇതാണ് ആത്മീയതയുടെ ബാഹ്യതലം. ഇനി ആത്മീയതയുടെ കടുത്ത ഒരാന്തര തലമുണ്ട്. അത് പച്ചതൊലിയും പച്ചപ്പട്ടും ചകിരിച്ചോറുമൊക്കെ എന്ന് ഉണ്ടാക്കിയാലും തരക്കേടില്ല. ഞങ്ങളുടെ ചോദ്യം ആ മധുപാനം മാത്രമാണ്. അതിലേക്കവര്‍ക്ക് എത്രയും വേഗമെത്തണം. ആയതിലേക്ക് അവര്‍ തങ്ങളുടെ മനോഹരമായ പച്ചക്കുപ്പായം പാര കയറ്റി പിളര്‍ത്തിയെറിയുന്നു. ചിരട്ട പൊടിച്ച് തവിടു പൊടിയാക്കുന്നു. എന്നിട്ട് ഉള്ളിലെ ആ മധുനുകരുന്നു. ആത്മീയത എന്നാല്‍ അഹ്വഥിനെ (അതിസൂക്ഷ്മത) മുറുകെ പിടിക്കലാണ്. ജമാഅത്തറിയണം. തണുപ്പും മധുരവുമുള്ള പാലൈസിന്റെ പേരല്ല അഹ്വഥ്. അത് പൊള്ളുന്ന കനല്‍കട്ടയാണ്. അത് ഉള്ളം കയ്യില്‍ അമര്‍ത്തിപ്പിടിച്ച് കൈപത്തികള്‍ പൊള്ളി പതക്കുമ്പോള്‍ ആത്മാവില്‍ മഞ്ഞു വീഴുന്നതിന്റെ തണുപ്പനുഭവിക്കാന്‍ കഴിയും. അതേസമയം ശരീരമാകുന്ന വിഗ്രഹത്തെ മഞ്ഞു വെള്ളത്തില്‍ സദാ തണുപ്പിച്ച് നിര്‍ത്താനൊരുങ്ങുമ്പോഴാണ്, സംഘടനാ സര്‍ക്കുലറില്‍ അത്തരം പദ്ധതികള്‍ നിരന്തരം ചര്‍ച്ച ചെയ്ത് ജഡം തണുത്ത് കോടുമ്പോഴാണ് ആത്മാവില്‍ സംഹാരത്തിന്റെ തീമഴ പെയ്യുന്നത് അവര്‍ അറിയുന്നത്. അത്തരക്കാരാണ്, നില്‍ക്കക്കള്ളിയില്ലാതെ ജമാഅത്തിന്റെ ചുറ്റടുപ്പ് വിട്ട് പുറത്തേക്കോടുന്നത്.

   കേവലം ഹറാമുകളൊഴിച്ച് സൂക്ഷ്മ ബോധത്തോടെ ജീവിക്കുന്നതിനെയല്ല ‘അഹ്വഥ് പിടി അര്‍ത്ഥമാക്കുന്നത്. അത അതിനേക്കാളൊക്കെ ആഴം കൂടിയ ഒരു അധ്യാത്മ സംജ്ഞനയാണ്. ഹറാമുകളെല്ലാം വെടിഞ്ഞു ജീവിക്കുന്ന ഒരാളുടെ ജീവിതം കനല്‍കട്ട കൈയില്‍ പിടിച്ചവനെ പോലെയാവും. എന്നാല്‍ എല്ലാ കറാഹത്തുകളുമൊഴിവാക്കിയുള്ള ചില ജീവിതങ്ങളുണ്ട്. അവിടെയും തീര്‍ന്നിട്ടില്ല. നേര്‍ക്കുനേര്‍ അനുവദിച്ചു തന്നിട്ടുള്ള 22 കാരറ്റ് ഹലാലുളെ പോലും വെടിഞ്ഞ് ജീവിക്കുന്നവരുണ്ട്. വസുമതി ചോറും ആവോലി പൊള്ളിച്ചതും കരളു വരട്ടിയതും ആട്ടെല്ല് പുഴുങ്ങി സൂപ്പാക്കിയതും പരിശുദ്ധ ഗോവെണ്ണയും ഒക്കെ ഇഷ്ടം പോലെയുണ്ടായിട്ടും ഉമി കലര്‍ന്ന തവിടു പരത്തിച്ചുട്ട അപ്പവും ഇളം ചുടു വെള്ളവും കുടിച്ച് എനിക്കിതുമതി എന്നു പറയുന്ന ഒരു തലമാണത്. വെല്‍വെറ്റു വിരിപ്പും കാശ്മീരീ ബ്ളഗറ്റും ശീതീകാരിയുടെ തണുപ്പും തുപ്പും സൌകര്യപ്പെട്ടിരിക്കെ ഒരു ചാക്ക് വിരിച്ച് പടുനിലത്ത് കിടന്നുറങ്ങുന്ന ഒരു തത്വശാസ്ത്രമാണത്. അവിടെ ഉള്ളംകൈയില്‍ മാത്രമല്ല വിരിപ്പും പുതപ്പും ശ്വാസനാളവും അന്നനാളവും ഉറക്കും സ്വപ്നവുമെല്ലാം അഗ്നിമയമാണ്. സര്‍വവ്യാപിയായ ആ ആഗ്നി പ്രളയത്തില്‍ മണ്ണ് നിര്‍മിത മാംസജഡത്തെ ഉരുക്കിയലിയിച്ച് ഉള്ളില്‍ പൂണ്ടുപോയ ആത്മീയ കനകത്തെ പുറത്തെടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ചിരട്ടയെയും ചകിരിയെയും പുറന്തോടിലെ പച്ചപ്പിനെയും നമിച്ച് ഉപാസിച്ച് ഉള്ളിലെ മധുരപാനത്തെ അപ്രാപ്യമാക്കുന്ന അശ്ളീലതയല്ല നാം പറഞ്ഞുവരുന്ന അഹ്വഥ് പിടി. അതല്ല ആത്മീയത. പടിഞ്ഞാറ് പഠിപ്പിച്ചു തന്ന പ്രായോഗികതാ ഗുണമുള്ള പ്രാഗ്മാറ്റിസമല്ല ഇസ്ലാമിലെ ആത്മീയത. ആയതുകൊണ്ടു തന്നെ പാരമ്പര്യ പക്ഷത്തില്‍ ആത്മീയത പോര ഞാനങ്ങോട് ജമാഅത്തെ ഇസ്ലാമിയിലേക്ക് കേറിഇരിക്കുകയാണെന്ന് ലോകത്തിന്നോളം ഒരു കുട്ടിയും പറഞ്ഞിട്ടുമില്ല. ഈയൊരു പോയന്റ് ഉള്‍കൊള്ളാന്‍ ജമാഅത്തിന്റെ കലന്തന്‍ മണ്ട വളര്‍ന്നിട്ടില്ല എന്നതാണ് സങ്കടകരം. അവര്‍ക്ക് ഈ ദുന്‍യാവില്‍ നല്ല മട്ടത്തില്‍ ആര്‍ഭാടത്തില്‍ ആഘോഷത്തില്‍ അടിച്ചുപൊളിച്ചു കഴിയണം. നാടകവും ഒപ്പനയും ഗ്രൂപ്പ് ഡാന്‍സും ബ്രേക്ക് ഡാന്‍സും ടാബ്ളോയും മോണോ ആക്ടും തുടങ്ങിയ സകല അല്‍കുല്‍ത്തുകളും അവര്‍ക്ക് വേണം. അതൊക്കെയും ഇസ്ലാമിന്റെ പേരിലാവുകയും വേണം. ആയതിനാല്‍ അതൊക്കെ അനുവദിക്കുന്ന ഒരു ഇസ്ലാമിന്നായുള്ള ന്യായം തട്ടിപ്പടച്ചുണ്ടാക്കുകയാണ് അവര്‍ ചെയ്യുക. നമ്മുടെ മുന്നില്‍ കുഴക്കുന്ന ഒരു സമസ്യ പ്രത്യക്ഷപ്പെട്ടാല്‍ അതില്‍ മതത്തിന്റെ കൃത്യമായ നിലപാടെന്താണെന്ന് പണ്ഡിത•ാര്‍ തീരുമാനിക്കുകയാണ് ചെയ്യുക. ജമാഅത്തിന്റെ കാര്യം അങ്ങനെയല്ല. ബുദ്ധിപരമായി പ്രായോഗികമായി കൊള്ളാമെന്നു തോന്നിയ ഏതു കാര്യത്തെയും കഴുത്തില്‍ കയറു കുരുക്കി ജമാഅത്തെ ഇസ്ലാമിയുടെ തൊഴുത്തില്‍ വലിച്ചു കയറ്റി കെട്ടിയിടുകയാണു ചെയ്യുക. കാരണം ജമാഅത്തിനെ നയിക്കുന്നത് ആധ്യാത്മിക ബോധത്താല്‍ അകം പ്രകാശിച്ച പണ്ഡിത•ാരല്ല. മറിച്ച് മനോഹരമായ ഭാഷയില്‍ ആഖ്യാനത്തിന് കഴിവുള്ള കറസ്പോണ്ടന്റുമാരുടെയും ജേര്‍ണലിസ്റുകളുടെയും കോളമിസ്റുകളുടെയും ഒരു സകല കുലാബി മുന്നണിയാണ്. ആയതുകൊണ്ടാണ് ഇവര്‍ തേങ്ങയുടെ പുറംപച്ചയിലും ചകിരിയിലും ചിരട്ടയിലും ബുദ്ധികളഞ്ഞ് കഴിയുന്നത്. ഒടുവില്‍ ഉള്ളിലെ മധുരപാനം വെട്ടി പുറത്തൊഴിക്കുന്ന ഒന്നാന്തരം അന്തങ്കമ്മിത്തം കാണിക്കുന്ന കലന്തന്മാരാണെന്ന് പറയുന്നത്.

   ജമാഅത്തെ ഇസ്ലാമി ലജ്ജിച്ചു തല താഴ്ത്തേണ്ടുന്ന ഒരു സംഗതിയുണ്ട്. അത് തങ്ങള്‍ക്ക് സമുദായം പതിച്ചു നല്‍കിയ മാരകമായ ഒരു ദുര്‍വിശേഷം ഏതാണെന്ന് തിരിച്ചറിയുമ്പോഴാണ്. ഓരോ പ്രസ്ഥാനത്തിനും പൊതുജനം വീതിച്ചു നല്‍കുന്ന ചില കറുത്ത മുദ്രകളുണ്ട്. വഹാബികള്‍ക്ക് ഭീകരതയും കൃത്രിമാദര്‍ശത്തിന്റെ പേരിലുള്ള കരിംശാഠ്യവുമാണത്. ‘യാഥാസ്ഥിതികത്വം’ എന്നതാണ് സുന്നികളുടെ മേല്‍ വെച്ചുകെട്ടിയിട്ടുള്ള ആ കറുത്ത കുത്ത്. കണ്‍വെള്ളിയിലോ പല്ലുവെളുപ്പിലോ പതിഞ്ഞ കറുപ്പടികള്‍ വൈകൃതത്തിന്റെ അസ്വസ്ഥ ദൃശ്യമാണ് വെച്ചു നീട്ടുന്നതെങ്കില്‍ കവിളില്‍ പതിഞ്ഞ കറുത്ത കുത്ത് സൌന്ദര്യത്തിന്റെ മാറ്റു കൂട്ടുകയാണ് ചെയ്യുക. മാറ്റത്തിനനുവദിക്കാതെ മുന്നില്‍ തന്നെ പിടിച്ചു നില്‍ക്കുന്നതിനെയാണ് യാഥാസ്ഥിതികത്വം എന്നും പറയുന്നത്. വാച്ചിന്റെ കാര്യത്തില്‍ സെല്‍ഫോണിന്റെ കാര്യത്തില്‍ ഡ്രസ്കോഡന്റെ കാര്യത്തില്‍ ചെയ്ഞ്ച് ആകാമായിരിക്കും. പക്ഷെ മതവിശ്വാസത്തിന്റെ കാര്യത്തില്‍ അത് പാടില്ലല്ലോ. എന്നു വരുമ്പോള്‍ യാഥാസ്ഥിതികത്വം എന്നുള്ളത് ഒരു ആരോപണം എന്നതില്‍ നിന്ന് പിടഞ്ഞു തെന്നി മെച്ചപ്പെട്ട ഒരലങ്കാരമായി മാറുകയാണ് ചെയ്യുന്നത്. മാത്രവുമല്ല മമ്പുറം തങ്ങള്‍, മഖ്ദൂം അവര്‍കള്‍ തുടങ്ങിയവരെ പാതിരാ മറവില്‍ തട്ടിയെടുക്കാനുള്ള പാഴ്ശ്രമങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ യാഥാസ്ഥിതികത്വം എന്ന സ്റൈലന്‍ പ്രയോഗത്തെയും അവര്‍ അടിച്ചു മാറ്റിയേക്കുമോ എന്ന പേടിയാണ് നമുക്ക് വേണ്ടത്.

   ഈ പശ്ചാത്തലത്തിലാണ് സമുദായം ജമാഅത്തെ ഇസ്ലാമിക്ക് പതിച്ചു നല്‍കിയ ചീത്തഗുണത്തിന്റെ പള്‍സളന്നു നോക്കേണ്ടത്. ഞെട്ടരുത് കാപട്യം എന്നതാണത്. ജമാഅത്തുകാര്‍ വഞ്ചകരാണെന്നും നാട്ടില്‍ പാട്ടാണ്. പുറത്തു പറയുന്ന ആദര്‍ശമല്ല അവരുടെ ഉള്ളില്‍ എന്നും അവരുടെ പെരുമാറ്റങ്ങളില്‍ പ്രകടമായി കാണുന്ന വെള്ളിച്ചിരിയല്ല അവരുടെ അകത്തെന്നും ആളുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഒരു കവലയില്‍ ജമാഅത്തിന്റെ ഒരു പൊതുയോഗം നടക്കുകയാണ്. സ്വാഗത പ്രസംഗകന്റെ വായില്‍ നിന്നും വളരെ സത്യസന്ധമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണിതെന്ന് അയാള്‍ പറഞ്ഞ് വായടച്ചതേയുള്ളൂ. അപ്പഴേക്ക് അവിടെ കൂടിനിന്ന കയറ്റിറക്ക് കൂലിത്തൊഴിലാളികളില്‍ ഒരാള്‍ ‘അതുമാത്രം പറയരുത്’ എന്ന് കമന്റടിക്കുകയുണ്ടായി. ജമാഅത്തിന്റെ ധൈഷണിക സാഹിത്യങ്ങള്‍ വായിച്ചു കിട്ടിയ തിരിച്ചറിവില്‍ നിന്നല്ല മറിച്ച് അയാളുടെ പച്ചയായ ജീവിതത്തില്‍ നിന്നുള്ള അനുഭവത്തില്‍ നിന്നാണ് അയാള്‍ക്കതു പറയാന്‍ കഴിഞ്ഞത് എന്നുറപ്പാണ്. ജമാഅത്തങ്ങനെയാണ്. പുറത്തെന്ത് സമത്വം പറഞ്ഞാലും അതിന്റെ മനസില്‍ ബ്രാഹ്മണ്യ ബോധത്തിന്റെ മൂര്‍ഖന്‍ പത്തി വിടര്‍ന്നാടുന്നുണ്ട്. കാശും കോളുമില്ലാത്തവനോട് ഒരു തരം പുച്ഛഭാവത്തിലാണ് ആഡ്യ ജമാഅത്തുകാര്‍ പെരുമാറുക.

   മറ്റൊരു മൊഴി കിട്ടിയത് വളരെ കാര്യപ്പെട്ട ഒരു പണ്ഡിതനില്‍ നിന്നാണ്. ചരിത്ര പഠനത്തിനു വേണ്ടി ജീവിതം മെഴുകുതിരിയാക്കിയ സാത്വിക ജ്ഞാനിയായിരുന്നു മര്‍ഹൂം നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍. അനേകം പേര്‍ അദ്ദേഹത്തിന്റെ സഹായത്താല്‍ പി എച്ച് ഡി കരസ്ഥമാക്കിയിട്ടുണ്ട്. ചരിത്ര സംബന്ധിയായി ഒരു ലിഖിത ഗ്രന്ഥത്തിനും സംസാരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ തിളങ്ങുന്ന തന്റെ സ്മൃതപഥത്തില്‍ നിന്ന് പറഞ്ഞു കൊടുക്കാന്‍ കഴിയുന്ന ആളാണ് മര്‍ഹൂം മുഹമ്മദലി മുസ്ലിയാര്‍. അദ്ദേഹത്തെ ജമാഅത്തുകാര്‍ വാടകക്കെടുത്ത് ദിവസങ്ങളോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഒരിക്കല്‍ നെല്ലിക്കുത്ത് ഉസ്താദിന്റെ വീട്ടിലെത്തുകയും സംസാരത്തിനിടെ ഇക്കാര്യം ചോദിക്കുകയും ചെയ്തു. ജമാഅത്തുകാരുടെ പഞ്ചാര പെരുമാറ്റത്തിലും പണക്കിഴി നീട്ടലിലും പ്രലോഭിതനായി അവരെ സംബന്ധിച്ച് മെച്ചപ്പെട്ട ഒരു ഇംപ്രഷന്‍ ഉസ്താദിനുണ്ടായിട്ടുണോ എന്നാണറിയേണ്ടിയിരുന്നത്. ചില നിഷ്കളങ്കരായ ഉസ്താദുമാര്‍ അങ്ങനെയുണ്ട് താനും. അവര്‍ക്ക് ഉള്ളും പുറവും ഒന്നാണ്. നിങ്ങള്‍ പോയി എന്തു പറഞ്ഞാലും അവര്‍ വിശ്വസിച്ചേക്കും. മറിച്ച് ചിന്തിക്കുകയേ ഇല്ല. കാരണം മുഅ്മിനുകള്‍ കളവ് പറയുകയില്ലല്ലോ എന്നതാണവരുടെ നിലപാട്. ഇങ്ങനെയൊക്കെയുള്ള പാശ്ചാത്തല ബോധങ്ങളോട് കൂടിയാണ് ‘ഉസ്താദെ അല്ല ഈ ജമാഅത്തെ ഇസ്ലാമിക്കാര്‍ എങ്ങനെയാണ്’ എന്നു ചോദിച്ചത്.

  കള്ളന്മാരാണവര്‍, തനി വഞ്ചകര്‍, ഇതായിരുന്നു ആ വിശുദ്ധ വായില്‍ നിന്ന് വന്ന പ്രതികരണം. ഇതില്‍ ചേര്‍ക്കലുകളോ ചമല്‍ കാരങ്ങളോ ഇല്ല. ഉണ്ടായ സംഗതി അപ്പടി പറഞ്ഞതാണ്. ജമാഅത്തെ ഇസ്ലാമിയുടെ നെഞ്ചില്‍ ആണി കയറ്റുക എന്ന ദുരുദ്ദേശ്യത്തോടു കൂടിയല്ല ഇത് പറയുന്നത്. മറിച്ച് പൊതുജനവും പ്രബുദ്ധ സമൂഹവും സാത്വിക ജ്ഞാനികളും ഏകോപിത ഭാഷയില്‍ ജമാഅത്തിനെതിരെ ആരോപിക്കുന്നത് കാപട്യം, വഞ്ചന എന്നിങ്ങനെയുള്ള ദുര്‍ഗുണങ്ങളാണെന്ന കാര്യം ജമാഅത്തുകാര്‍ ഗൌരവത്തില്‍ പരിശോധിക്കാന്‍ വേണ്ടിയാണ്. ഒരര്‍ത്ഥത്തില്‍ ഇത് വഹാബികള്‍ക്ക് കിട്ടിയ ചീത്തപ്പേരിനേക്കാള്‍ കഠോരമാണ്. എന്നുമാത്രമല്ല അവര്‍ക്ക് കിട്ടിയത് മറ്റൊരാംഗിളിലൂടെ പറഞ്ഞാല്‍ തെറ്റാണെന്ന് കുറ്റപ്പെടുത്താന്‍ പോലുമില്ല. ആദര്‍ശ ശാഠ്യം, ഉണക്കത്തര്‍ക്കം എന്നിതുകളൊക്കെ അവര്‍ക്ക് ബോധ്യപ്പെട്ട സംഗതികളോടുള്ള ആത്മാര്‍ത്ഥത കാരണം ഉണ്ടാവുന്നതാണല്ലോ. അല്ലെങ്കിലും അതങ്ങനെ തന്നെയാണല്ലോ വേണ്ടത്. തങ്ങളുടെ ആദര്‍ശങ്ങള്‍ തുറന്നു പറയാനും അതിന് വേണ്ടി മരണം വരിക്കാനും തയ്യാറാവുക എന്നതല്ലേ ആദര്‍ശ പ്രതിബദ്ധത. അത് ജമാഅത്തെ ഇസ്ലാമിക്ക് ഒട്ടുമില്ലെന്നത്, ദീനല്ല ദുന്‍യാവിലെ പത്രാസും ആള്‍ക്കൂട്ടത്തിലെ പൊങ്ങച്ചവുമാണ് തങ്ങളുടെ ഉന്നം എന്നല്ലേ കാണിക്കുന്നത്. ആയതിനാല്‍ പൊതുജനം കാണുമാറ് തങ്ങളുടെ കഴുത്തില്‍ കുലച്ചു തൂങ്ങിയ കാപട്യത്തിന്റെ ഗോയിറ്റര്‍ മുഴ അരിഞ്ഞു മാറ്റാന്‍ എന്തുണ്ട് പോംവഴി എന്നതിനെക്കുറിച്ച് ജമാഅത്ത് ചിന്തിച്ചേ പറ്റൂ. അല്ലാത്ത പക്ഷം ആ മുഴ പ്രദര്‍ശിപ്പിച്ച് അത് അമ്മിഞ്ഞപ്പാല്‍ ചുരത്തുന്ന വിശുദ്ധ സ്തനമാണെന്ന് എത്ര പറഞ്ഞാലും ഒരാളും വിശ്വസിക്കുകയേ ഇല്ല.

    ജമാഅത്തെ ഇസ്ലാമിയുടെ കാപട്യത്തെ പറ്റിയും ആഢ്യവിചാരങ്ങളെ പറ്റിയും നമുക്ക് വിവരം തരുന്ന മൂന്നാമതൊരു കക്ഷി കൂടിയുണ്ട്. അത് ജമാഅത്താകുന്ന മരണക്കിണറില്‍ കുറെകാലം വട്ടം കറങ്ങി ജീവിതം തുലച്ച ശേഷം ഇത് സംഗതി മറ്റൊന്നാണ് എന്ന് തിരിച്ചറിഞ്ഞവരാണ്. ഇവര്‍ തന്നെ രണ്ടു വിഭാഗങ്ങളായി വേര്‍തിരിയുന്നുണ്ട്. ഒന്ന് ശക്തമായ സ്ഫോടന സ്വഭാവത്തോടെ ജമാഅത്ത് നെബുലയില്‍ നിന്ന് പൊട്ടിത്തെറിച്ച് പുറത്തു പോരുകയും അവരുടെ മുഖത്തു നോക്കി പ്രതികരിക്കുകയും ചെയ്യുന്നവര്‍. ജമാഅത്തെ ഇസ്ലാമിയുടെ പാക്കറ്റ് പൊളിക്കാത്ത കപടതകളെ പറ്റി അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു തരും ഇവര്‍. കൂടെക്കിടന്ന് ഒപ്പിപ്പിടിച്ച രാപ്പനികളുടെ ഊഷ്മാവും സ്പന്ദനവും കിറുകൃത്യമായി അവര്‍ അവതരിപ്പിച്ചു തരും. മറ്റൊരു വിഭാഗം ജമാഅത്ത് ഒരു ഇന്റലക്ച്വല്‍ വെയ്സ്റ് ആണെന്ന് തിരിച്ചറിഞ്ഞ ശേഷവും ഏതായാലും പെട്ടു ഇനി ഇതില്‍ തന്നെ കിടന്ന് കണ്ണടക്കാം എന്ന് ചിന്തിക്കുന്നത് ജമാഅത്തുദ്യോഗസ്ഥരാണ്. കഞ്ഞി കുടിക്കുന്ന ജമാഅത്ത് വലിച്ചിട്ടു തന്ന കറങ്ങു കസേരയില്‍ ഇരുന്ന് പണിയെടുക്കുന്നത് കൊണ്ടാണെന്നതിനാല്‍ ചെറിയ രൂപത്തിലുള്ള ഒരു ‘ചോറു കൂറു ബോധം’ വെച്ചുപുലര്‍ത്തുന്നുവെങ്കിലും രഹസ്യ സംഭാഷണങ്ങളില്‍ അവര്‍ ജമാഅത്തിനെ ഉറയൂരിക്കാണിച്ചു തരികയും ചെയ്യും. പറഞ്ഞു വന്നതിന്റെ ചുരുക്കം, ഇങ്ങനെ എല്ലാത്തരം പിച്ചി ചീന്തലുകള്‍ക്കു ശേഷം വെളിപ്പെടുന്ന ജമാഅത്തിന്റെ മുഖം കാപട്യത്തിന്റേതായി പോവുന്നു എന്നതാണ്. കാപട്യം എന്നതാണെങ്കില്‍ അതി നികൃഷ്ടമാണെന്ന് ഖുര്‍ആനും ഹദീസും പേര്‍ത്തും പേര്‍ത്തും പറഞ്ഞ കാര്യമാണ്. ഈമാനിന്റെ ശത്രുപക്ഷത്ത് നിലകൊള്ളുന്ന വൃത്തികെട്ടൊരു ദുര്‍ഗുണമാണത്. അത് ഒരു വ്യക്തിക്കല്ല ഒരുപ്രസ്ഥാനത്തിനാകമാനം ഒരു സമുദായത്താല്‍ ചാര്‍ത്തപ്പെടുക എന്തുമാത്രം നരകപ്പാടു പിടിച്ച ഒന്നാണെന്ന് ജമാഅത്ത് വൈകാതെ പുനരാലോചിച്ചേ പറ്റൂ.

12 Responses to "ജമാഅത്തെ ഇസ്ലാമിക്കെന്താ കുഴപ്പം?"

  1. irshad  April 30, 2013 at 8:41 pm

    ahakarichittonnum oru karyavumilladooo athokke arhatha pettavar arhartha ullavarkke allahu kodukkooo

  2. Irshad Ali  April 30, 2013 at 8:42 pm

    udayippu ninte mattavan

  3. aneez ahmed  May 2, 2013 at 2:25 pm

    ജമാഅത്തിനെ കുറിച്ച പ്രമാണപരമായ യാതൊരു വിമര്‍ശനവും ഈ ലേഖനത്തിലില്ല.
    ജമാഅത്ത് നിലനില്‍ക്കുന്നത് വിശുദ്ധഖുര്‍ആനിനെ അടിസ്ഥാനമായി സ്വീകരിച്ചാണ്. ആ നിലക്ക് ചില പ്രമാണങ്ങള്‍ അവര്‍ ഉദ്ധരിക്കുകയും വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഈ പ്രമാണങ്ങളെ വിശകലനം ചെയ്ത് വിമര്‍ശനങ്ങള്‍ പറയുന്നതിന് പകരം ഇത്തരം ബാലിശമായ ആരോപണങ്ങളും സഭ്യേതരമായ പ്രയോഗങ്ങളും മുസ്ലിം സഹോദരങ്ങളോട് പുലര്‍ത്തേണ്ട ബഹുമാനം കാണിക്കാത്തതുമായ ഈ ലേഖനം രിസാലയുടെ വക്താക്കളുടെ ‘മാന്യ’തയെയാണ് കാണിക്കുന്നത്.

  4. Abdul Qader  July 21, 2013 at 8:11 pm

    Dear Mr. Ahsani,
    Are you live in Kerala?

  5. Abdul Qader  July 22, 2013 at 6:39 am

    Dear Ahsani,

    Read more before write foolishness.

    ”താങ്കള്‍ തന്റെ നാഥന്റെ മാര്‍ഗത്തില്‍ സമര്‍പ്പിത പ്രയത്‌നം ചെയ്യുക. അപ്പോള്‍ ഈ കര്‍മശ്രീഘ്രത്തിനൊടുവില്‍ തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുക തന്നെ ചെയ്യും.” വിശ്വാസിയുടെ ജീവിതത്തില്‍ ഒരു നിയോഗമേ ഉള്ളൂ. തന്റെ ദൈവത്തെ ആഹ്ലാദചിത്തനായി കണ്ടെത്തുക. ഭൗതികലോകത്തുവെച്ചാണ് യഥാര്‍ഥത്തില്‍ ഈ കണ്ടെടുക്കല്‍ സംഭവിക്കേണ്ടത്. ഇതാണ് കര്‍മലോകം. ഫലമെടുക്കേണ്ടതാണ് മറുലോകം. വിളവെടുക്കണമെങ്കില്‍ കൃഷിയിറക്കേണ്ടതുണ്ട്. ഇതു ജീവിതമാകുന്ന കാര്‍ഷിക വൃത്തിയാണ്. ജീവിതത്തിലെ കിളയും വിതയും നടക്കേണ്ട ഞാറ്റുവേലക്കാലമാണ് ഭൗതികലോകം. ഏതു കൃഷിയും കൃത്യനിഷ്ഠയുള്ളതാണ്. സമയവും താളവും രാശിചക്രങ്ങളും സൂക്ഷിച്ചു ചെയ്തുതീര്‍ക്കേണ്ടത്. ഇല്ലെങ്കില്‍ കതിര് പതിരാവും. വിള കളയാകും. ക്ഷയിക്കാത്ത കര്‍മവേഗമാണ് കൃഷി; ജീവിതവും. ആത്മഹര്‍ഷത്തോടെ ഭൂമിയില്‍ നിന്നും തിരിച്ചുപോകണമെങ്കില്‍ ഭൂമിയിലെ ജീവിതകൃഷി ഉചിതവിധമാകണം.

    വിശാസവും തദനുസാരം വികസിക്കുന്ന കര്‍മകാണ്ഡവും ഒരിക്കലും അനായാസകരമല്ല. അതൊരു കഠിനയത്‌നം തന്നെയാണ്. ക്ലേശകരവും. കേവല വിശ്വാസത്തിലല്ല കര്‍മലോകത്താണ് ക്ലേശം യാഥാര്‍ഥ്യമാകുന്നത്. ക്ലേശത്തിനു ശേഷമാണ് എളുപ്പമുള്ളത്. ”ദൈവമാര്‍ഗത്തില്‍ നിങ്ങള്‍ കര്‍മം ചെയ്യുക; ഉചിതമായ കര്‍മം.”

    ഇസ്‌ലാമിക സാമൂഹികതയുടെ വര്‍ണാഭമായ ആവിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് വിശ്വാസി സമൂഹത്തിന്റെ സഹനവും സമര്‍പ്പണവും തന്നെയാണ്. അപ്പോള്‍ സാമൂഹികപരിവര്‍ത്തനം ഭൗതികലോകത്തിലും ആത്മീയമോക്ഷം മറുലോകത്തിലും ഒരുപോലെ സമാര്‍ജിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കും. അതിനവര്‍ കണിശമായ അനുശീലനങ്ങളിലൂടെ നടന്നുപോകേണ്ടതുണ്ട്. ഇസ്‌ലാം വിശ്വാസികള്‍ക്കേര്‍പ്പെടുത്തിയത് മനസ്സും ശരീരവും ചേരുന്ന സമ്യക്കായ അനുശീലനമാണ്. ഇതിന്റെ മനോഹരമായ ആവിഷ്‌കാരമാണ് വ്രതശുദ്ധികാലം.

    മനുഷ്യന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം അത്രമേല്‍ പ്രോജ്ജ്വലമാണ്. അതുകൊണ്ടാണ് മാലാഖമാര്‍ അതു വിസമ്മതിച്ചത്. അവര്‍ ആത്മീയജീവികളാണ്. ഭൗതികലോകത്തിന്റെ പിണ്ഡമാനങ്ങള്‍ അവര്‍ക്ക് ബാധകമല്ല. ഭൗതികപ്രധാനമായ ലക്ഷ്യം കൂടി ഇസ്‌ലാം അതിന്റെ സംബോധനയില്‍ ഉള്‍പ്പെടുത്തുന്നു എന്നതുകൊണ്ട് അവര്‍ക്കതു പൂര്‍ത്തിയാക്കല്‍ അസാധ്യമാണ്. ഇസ്‌ലാമാകട്ടെ ആകാശത്തുനിന്ന് ഭൂമിയെ പുല്‍കുകയും ഭൂമിയില്‍ നിന്ന് ആകാശത്തെ പുണരുകയും ചെയ്യുന്നു. ഇങ്ങനെ ഒരു സമന്വയ നിയോജകമണ്ഡലത്തെ സംബോധന ചെയ്യാന്‍ മനുഷ്യര്‍ക്ക് മാത്രമേ സാധ്യമാകൂ. അതുകൊണ്ടാണ് മനുഷ്യനെ അതേല്‍പ്പിച്ചതും അവന്‍ അതേറ്റതും. ഈ ദൗത്യം മഹത്തരമാണ്. ഈയൊരു നിയോഗപ്രാപ്തി സിദ്ധമാകാന്‍ അതിനനുരോധമായ അനുശീലനത്തിലൂടെ അയാള്‍ കടന്നുപോകണം. ശരീരവും മനസ്സും ഒന്നിച്ചു പങ്കുചേരുന്ന അനുശീലനം. വ്രതകാലത്തില്‍ ഉള്ളടങ്ങുന്നത് ആത്മാവിന്റെ പ്രാര്‍ഥനയും ശരീരത്തിന്റെ ഉപവാസവുമാണ്. അഥവാ ശരീരബദ്ധമായ പ്രാര്‍ഥനയാണ് ഉപവാസം. തന്റെ സ്രഷ്ടാവിലുള്ള അഗാധമായ വിശ്വാസത്തില്‍ ഊന്നിയ പ്രതീക്ഷാനിര്‍ഭരമായ ഉപവാസ യത്‌നം. അതു വിശ്വാസിയുടെ ആത്മബോധത്തിലേക്ക് പ്രക്ഷേപിക്കുന്ന ഊര്‍ജപ്രസരം അത്ഭുതാവഹമായിരിക്കും. അപ്പോഴവര്‍ക്ക് ഇരമ്പുന്ന സമുദ്രങ്ങളെ കൊതുമ്പുനാവികവള്ളങ്ങള്‍ കൊണ്ടു മറിച്ചിടാന്‍പറ്റും. ഇങ്ങനെ ആത്മാവിനെയും ശരീരത്തെയും ഒരേപോലെ വിമലീകരിച്ചപ്പോഴാണ് മദീന നഗരം ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്തത്. ഉപവാസത്തിന്റെ പ്രഥമപരിഗണന പകലറുതി നീളുന്ന ഭക്ഷണത്തിന്റെ തിരസ്‌കാരം തന്നെയാണ്. വ്രതം അറുക്കേണ്ടത് ആഹാരശേഷിയുടെ അതിലാളിത്യത്തിലായിരിക്കണമെന്ന് നിരീക്ഷിച്ചതും വെറുതെയല്ല.

    ലോകത്തെവിടെയും സാമൂഹിക പരിവര്‍ത്തന യത്‌നം വിജയിച്ചത് അവര്‍ ഭൗതികസമൃദ്ധി പ്രാപിച്ചതിനു മുമ്പാണ്. സമൂഹത്തിന്റെ അതിസമൃദ്ധി പ്രതിലോമപരമൂല്യങ്ങളെ ഉല്‍പാദിപ്പിക്കും. മറിച്ച് വ്രതം സൃഷ്ടിക്കുന്ന ആഹാരസൂക്ഷ്മത ശരീരത്തിന്റെ ആത്മീയശുദ്ധിയാണ്. വ്രതദിനങ്ങള്‍ ആത്മീയ പ്രധാനങ്ങള്‍ കൂടിയാണ്. അത് ഭൗതിക പ്രകടനങ്ങള്‍ കൂടിയാണ്. സാമൂഹിക നിയമങ്ങള്‍ നൃത്തം ചെയ്യാത്ത ജീവിതാലസ്യങ്ങള്‍ക്ക് നടുവിലാണ് വെളിപാടുകള്‍ ഇറങ്ങി വന്നത്. കൊള്ളയും കൊലവെറിയും നിരങ്ങിനടന്ന ജീവിതാഘോഷത്തിന്റെ സമതലത്തില്‍ നിന്നാണ് പ്രവാചകത്വത്തിന്റെ പൊന്‍മലകള്‍ കയറി മുഹമ്മദ് ഗുഹയുടെ ഗഹനതയില്‍ അഭയമന്വേഷിച്ചത്. അവിടെ അദ്ദേഹം മോഹിച്ചത് ആത്മാവിന്റെ ആഹാരമാണ്. ശരീരത്തിന്റെയല്ല. അന്ന് ആ ഗുഹാഗഹനതയില്‍ ലഭിച്ചതാണ് കാലദീര്‍ഘത്തിലൂടെ ഗമനം ചെയ്യുന്ന മനുഷ്യാനുഭവത്തിന്റെ സംഘര്‍ഷസാന്ദ്രതക്കൊരു ശമനം. ഈയൊരു ശമനം കൊണ്ടുവന്നത് പരമമായ വിശ്വാസവും അപാരമായ സമര്‍പ്പണവും ചേര്‍ന്ന ആത്മീയ അനുഭൂതിയും ഒപ്പം വിശപ്പ് എന്ന തീക്ഷ്ണമായ ഭൗതികാവസ്ഥയുമാണ്.

    സാമൂഹിക പരിവര്‍ത്തനത്തിന് ഒരായുധം വിശപ്പുതന്നെയാണ്. അഥവാ ആത്മീയതയുടെ ഭൗതികാവിഷ്‌കാരങ്ങളെ ത്വരിപ്പിക്കുക വിശപ്പ് എന്ന ത്വരകമായിരിക്കും. അതുകൊണ്ടാണ് കുടിലഭരണരൂപങ്ങളെ മറിച്ചിട്ട കലാപങ്ങള്‍ക്ക് വിശപ്പ് ഉപാദാനമായത്. ഭൗതികമായ നിരവധി സ്വപ്നസിദ്ധാന്തങ്ങളെ ഉല്‍പാദിപ്പിച്ചതും അതിന്റെ ആവിഷ്‌കാരത്തിനായി ബലിദാനങ്ങള്‍ സംഭവിച്ചതും വിശപ്പില്‍ നിന്നുള്ള വിമോചനം തേടിയാണ്. ഈ വിമോചനം അതിസമൃദ്ധിയിലേക്ക് വഴിതുറക്കുമ്പോഴാണ് വീണ്ടും പതിതദാരിദ്ര്യത്തിലേക്ക് വീണു പോകുന്നത്.

    ഇസ്‌ലാം ഒരിക്കലും സമൃദ്ധിയെ ആഘോഷമാക്കുന്നില്ല. ദാരിദ്ര്യവും വിശപ്പും ഒട്ടും സംഭവിക്കാതെ സുഖദായകമായൊരു ലോകത്തിന്റെ സമൃദ്ധസാധ്യത അനന്തമായി അനുഭവിക്കാന്‍ ഈ ലോകത്തിന്റെ ത്രിമാനങ്ങളും ഇന്ദ്രിയങ്ങളും അപര്യാപ്തമാണ്. മാത്രമല്ല അതിസമൃദ്ധത ആലസ്യത്തിലേക്കും ആകര്‍മണ്യതയിലേക്കും ശീഘ്രം വഴുതിനില്‍ക്കും. അതുകൊണ്ടാണ് ‘ഞാന്‍ ആശങ്കിക്കുന്നത് നിങ്ങളുടെ സമൃദ്ധിയെയാണ്’ എന്ന് പ്രവാചകന്‍ നിരീക്ഷിച്ചത്. ‘നിങ്ങളില്‍ ഇരുപതുപേര്‍ ഇരുനൂറാളുകള്‍ക്ക് മതിയായിരുന്നു, എന്നാലിന്ന് നിങ്ങളില്‍ നൂറുപേര്‍ക്കേ ഇരുനൂറ് ശത്രുക്കളെ തുരത്താന്‍ പറ്റൂ, കാരണം ഞാന്‍ നിങ്ങളില്‍ ബലക്ഷയം കാണുന്നു’ എന്നു ഖുര്‍ആന്‍ നിരീക്ഷിക്കുന്നത് ബദ്‌റും ഉഹുദും പിന്നിട്ട് മദീനയിലെ സമൃദ്ധി വന്നുതുടങ്ങിയ കാലത്താണ്. സമൃദ്ധിയുടെ ആഘോഷം പ്രകടിത ശേഷിയില്‍ ക്ഷതം വരുത്തും. ക്ഷേമകാലം അങ്ങനെയാണ് വിശ്വാസികളില്‍ ദൗര്‍ബല്യം പണിതത്. അത് ഭൗതികസന്നാഹസമൃദ്ധത സൃഷ്ടിക്കുന്ന അലസതയാണ്. ജീവിതപ്രയാണത്തിലും ആഹാരസമൃദ്ധതയിലും മിതത്വത്തെപ്പറ്റി ഇസ്‌ലാം പേര്‍ത്തും പറയുന്നതിലെ യുക്തിയിതാണ്. ഭൗതികലോകത്ത് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ആര്‍ഭാടത്തിന്റെ പൊലിവോ കൊണ്ടാട്ടമോ ഇല്ല. പകരം ഉചിതവും മിതവും. ആര്‍ഭാടം കൊണ്ടുവരുന്ന പരിവര്‍ത്തനം പ്രതിലോമപരമാണ്. അത് നമ്മുടെ സര്‍വവിശുദ്ധ ലക്ഷ്യങ്ങളെയും അട്ടിമറിച്ചുകളയും. ഇതിനര്‍ഥം നല്ല ഭക്ഷണവും ശുദ്ധവസ്ത്രങ്ങളും വീടും വാഹനങ്ങളും ഉപേക്ഷിക്കണം എന്നല്ല. ഇതൊക്കെയും ലോഭമില്ലാതെ നമുക്കാകാവുന്നതാണ്. സമ്പാദനം ഉചിതവിഹിതവും വിനിമയം കൂലീനവുമാകണമെന്നേയുള്ളൂ. എന്നാല്‍ ആര്‍ഭാടവും പൊങ്ങച്ചവും അങ്ങനെയല്ല.

    വിശ്വാസികള്‍ ഭൂമിയില്‍ മാന്യമായി സഞ്ചരിക്കുന്നവരാണ്. ഈ യാത്ര ജീവിതമെന്ന മഹാസഞ്ചാരത്തിലെ പൊതുവിനയസങ്കല്‍പ്പം തന്നെയാണ്. വിശപ്പും ദാഹവും സ്വയം ഏറ്റുവാങ്ങി അനുശീലിപ്പിക്കേണ്ട ഒരു സന്നദ്ധതയെ പ്രമാണങ്ങളുടെ സാങ്കേതികവിടവുകളിലൂടെ നാം നിര്‍ദയം അട്ടിമറിച്ചു കളയുന്നു. ഭക്ഷണത്താമ്പാളത്തിനുമുമ്പില്‍ പാലിക്കേണ്ട ‘അമലിയ്യാത്തി’ലെ ‘അദബി’നപ്പുറം ഭക്ഷണസംസ്‌കാരത്തിലെ യഥാര്‍ഥ അദബിലേക്ക് വിശ്വാസികളുടെ പ്രമാണമണ്ഡലം വികസിക്കുന്നില്ല.

    രണ്ടു രീതിയിലാണ് റമദാനില്‍ നമ്മുടെ ആഹാര രൂപങ്ങളെ മറിച്ചിട്ടത്. കഴിപ്പിലെ ആര്‍ഭാടവും മറ്റൊന്ന് വെപ്പിലെ ആര്‍ഭാടവും. പകലന്തിയോളം വ്രതം ശീലിച്ചു സന്ധ്യയോടെ മാംസവും മത്സ്യവും മുട്ടയും ഹാരങ്ങളും വനസ്പതിയും വൈവിധ്യമാര്‍ന്ന രുചിസംവര്‍ധക ചേരുവകളും കൊണ്ടുള്ള ആറാട്ടുമേളം. ഇതൊന്നുമില്ലെങ്കില്‍ നമ്മുടെ ബാല്യകൗമാരങ്ങള്‍ തീന്‍മേശക്കരികില്‍ വന്നിരിക്കുകയില്ലത്രേ. തുടര്‍ച്ചയായ മാംസാഹാര മേധം നമ്മുടെ ശരീരഘടനയ്ക്ക് പറ്റിയതല്ല. ഈ തെളിഞ്ഞ അറിവിനെ ആയത്തും ഹദീസും ചൊല്ലി നാം തോല്‍പ്പിച്ചുകളയുന്നു. ബിരിയാണിയും എണ്ണയില്‍ മുങ്ങിച്ചീര്‍ത്ത രുചിപലഹാരങ്ങളും റമദാന്‍ പതിവാഹാരമായിരിക്കുന്നു. അപായകരമായ മസാലകള്‍ ചേര്‍ത്ത ഇത്തരം ഭക്ഷണസമൃദ്ധി റമദാന്‍ കാലത്ത് നമ്മുടെ ദൗര്‍ബല്യമാണ്. ലക്ഷക്കണക്കിന് ആടുമാടുകളും കോഴിവണ്ടികളുമാണ് ദിനേന കേരളത്തിലേക്കൊഴുകുന്നത്. സ്റ്റിറോയിഡുകള്‍ ഉള്‍പ്പെടെ നിരവധി രാസമാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ മൃതപ്രായമായ ഈ ജീവികളുടെ മുഴുത്ത ശരീരഭാഗങ്ങള്‍ വൈവിധ്യമാര്‍ന്ന പേരുകളിലും ചേരുവകളിലും പൊതിഞ്ഞു നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചു തീന്‍മേശകളില്‍ പുലരുവോളം ഒഴുകിനടക്കുന്നു. ഇതുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഒരു പള്ളി മിമ്പറുകളിലും ചര്‍ച്ചയായില്ല.

    കഴിപ്പിലെ ധൂര്‍ത്ത് മാത്രമല്ല വെപ്പിലെ ആര്‍ഭാടവും മുസ്‌ലിം വീടുകളിലും നോമ്പുതുറ തിമിര്‍ക്കുന്ന പൊതു സങ്കേതങ്ങളിലും ഇരമ്പുകയാണ്. നിരവധി ഇനം മാംസാഹാരങ്ങള്‍ ഒരു നോമ്പുതുറ സദ്യവട്ടങ്ങളിലും ഉണ്ടാവുന്നതു ഇസ്‌ലാമികമാവുകയില്ല. ഒഴിഞ്ഞ വയറില്‍ ഇത്രയും നിക്ഷേപിക്കുന്നത് അകര്‍മണ്യതയിലേക്കും മഹാമാരിയിലേക്കും നമ്മെ കൊണ്ടെത്തിക്കും. മാത്രമല്ല സാമൂഹിക നവോത്ഥാനത്തിന്റെ കര്‍മമണ്ഡലത്തില്‍ ദൗര്‍ബല്യങ്ങള്‍ ഏശാതെ സജീവമാകാന്‍ പറ്റാതെ വരും. അതുകൊണ്ടു വ്രതകാലഭക്ഷണം ലളിതവും സുഭഗവുമായിരിക്കണം. സമ്പന്നര്‍ നോമ്പുതുറക്ക് ഭക്ഷ്യമേളകള്‍ സംഘടിപ്പിച്ചു സാധുക്കളെ ഭയപ്പെടുത്തരുത്. സൗഹൃദത്തിന്റെയും പുണ്യമോഹത്തിന്റെയും ഉണരുന്ന പാരസ്പര്യങ്ങളായി ഇത്തരം സദസ്സുകളെ ആവിഷ്‌കരിക്കാന്‍ സാധാരണക്കാര്‍ക്ക് പറ്റാതെ വരും. ജീവിതത്തിന്റെ നിയോഗസൂത്രങ്ങള്‍ മറന്ന് സദ്യവട്ടങ്ങളുടെ മേദസ്സില്‍ പുളക്കുന്ന വിശ്വാസിക്ക് തന്റെ കര്‍മകാണ്ഡപ്പെരുമകള്‍ താങ്ങാന്‍ കഴിയാതെ വരും. ഇസ്‌ലാം ആവിഷ്‌കരിക്കാന്‍ ഉദ്ദേശിച്ച സാമൂഹികനിര്‍മിതി തുരന്നു തകര്‍ക്കുന്ന ക്ഷുദ്രകളായി നമ്മുടെ കര്‍മങ്ങള്‍ മാറാന്‍ പാടില്ല. വിശുദ്ധിയും വിമലീകരണവും മനസ്സിനുമാത്രം പോര. ശരീരത്തിനും വേണം. അപ്പോഴേ ഭൂമിക്ക് ആകാശത്തെ പുണരാന്‍ പറ്റൂ. ആകാശത്തിനു ഭൂമിയെ പുല്‍കാനും.

  6. Salim Thodiyil  August 1, 2013 at 5:29 am

    ഇതില്‍ എവിടെയാണ് ജമാ’അത്ത് വിമര്‍ശനം ഉള്ളത്??? കുറെ രണ്ടാം കിട സാഹിത്യം അല്ലാതെ!!!

  7. Ihsankm  November 9, 2013 at 5:11 pm

    U said it!!!

  8. Ihsankm  November 9, 2013 at 5:16 pm

    എന്ത് നിലവാരമാണ് ഭായീ ഇത്. മൂന്നാംകിട നോട്ടീസുകൾ പോലും ഇതിലും ഭേദമാണല്ലോ?
    പ്രൈമറി ക്ലാസിലെ കുട്ടികൾ ഇതിലും നല്ല രീതിയിൽ എഴുതുമല്ലോ

    • abdu rasheed  January 24, 2014 at 11:03 am

      രിസാലയിലേക്ക് ഞാൻ അയച്ച ഒരു പ്രതികരണം എൻറെ അഭിപ്രായമായി ഞാൻ ഇവിടെ കുറിക്കുന്നു

      • rasheed  January 24, 2014 at 11:10 am

        രിസാലയിലേക്ക് ഞാൻ അയച്ച ഒരു പ്രതികരണം എൻറെ അഭിപ്രായമായി ഞാൻ ഇവിടെ കുറിക്കുന്നു

        പൊന്നു അമീറേ …..ആ പേരൊന്നു മാറ്റാമോ ?

        ഗൾഫ്‌ മാധ്യമം ഈയിടെ ദുബൈയിൽ ശ്രേഷ്ഠ ഭാഷാ പുരസ്കാരദാനമെന്ന പേരിൽ സംഘടിപിച്ച ‘സ്റ്റാർ നൈറ്റ് ‘സഭ്യതയുടെ സകല സീമകളും ലംഘിച്ചു എന്ന് പറയാതിരിക്കാൻ വയ്യ .പൈങ്കിളിവൽകരികപെട്ട നീലിമയമുള്ള രാത്രിക്ക് നായകത്വം വഹിക്കാൻ അമീർ നെരിട്ട് എത്തി !. മൊത്തത്തിൽ സിനിമാമയമായ ഈ അസംസ്കാരിക പേക്കൂത്തിന് ദുബൈയിലേക്ക് വിമാനം കയറിയ അമീറിന്റെ യാത്ര ഹലലാലാകുന്നത് എങ്ങിനെ ?.ഇസ്ലാമിക മൂല്യങ്ങളല്ല മറിച്ച് വിപണി മൂല്യങ്ങളാണ് ഇവരുടെ ജിഹ്വയായ ‘മാധ്യമത്തെ ‘ നയിക്കുന്നതെന്ന് വെക്തം .ഈ പത്രം സിനിമ പരസ്യവും ബാങ്കിന്റെ പരസ്യവും സ്വീകരികാരില്ലെത്രേ !!(കൂറയെയും ഈച്ചയെയും ഒന്നും തിന്നാറില്ല ..പാമ്പിനെയും തേളിനെയും കഴിക്കാറുണ്ട് ).പരിസ്ഥിതിയോടും ആദിവാസികളോടുമൊക്കെ’അതിയായ സ്നേഹമുള്ള ഇവർ സി .ആർ .നീലഖന്ധനെയോ സി .കെ ജാനുവിനെയോ ഒന്നുമല്ല ആദരിച്ചത് .കമ്പോള സിനിമയിലെ മിന്നും താരങ്ങളായ മോഹൻലാൽ ,മമ്മൂട്ടി തുടങ്ങിയർകൊക്കെയാണ് ആദരം കിട്ടിയത് .അർദ്ധനഗ്നകൾക്കൊപ്പം ഡാൻസ് ആടുന്നവർക്ക് ‘മൂല്യ പ്രസ്ഥാനത്തിന്റെ’ആദരം !
        ഇവന്മാർക്ക്‌ ഒരു സാംസ്കാരിക സംഘടനയുണ്ട് ‘തനിമ’ എന്ന പേരിൽ . മാസങ്ങൾക്ക് മുമ്പ് ഒരു സാംസ്കാരിക യാത്ര നടത്തിയിരുന്നു ഇവർ .നാടകം ,ശിങ്കാരി മേളം ഇവയൊക്കെയായിരുന്നു യാത്രയുടെ മുഖ്യ ആകർഷകം (കടപ്പാട് പ്രബോധനം വാരിക ).ഈ സംഘത്തിൻറെ രക്ഷാധികാരിയും അമീർ തന്നെ .പുതുതായി തുടങ്ങിയ ചാനലിൻറെ വിശേഷവും മറിച്ചൊന്നല്ല .മൂല്യങ്ങൾ കൊണ്ടുള്ള ആറാട്ടാണ് അവിടങ്ങളിലെല്ലാം നടക്കുന്നത് .സകല അനിസ്‌ലാമിക കൃത്യങ്ങൾക്കും അമീറാകാനാണോ ജമാഅത്ത് അമീറിന്റെ നിയോഗം ?അമീറിനോട്‌ ഒരപേക്ഷയുണ്ട് ദയവ് ചെയ്ത് ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ നിന്നും ‘ഇസ്ലാമി ‘എന്നത് ഒന്നുമാറ്റണം .’ജമാഅത്തെ മൂല്യ സംഘമെന്നോ’ ,’ജമാഅത്തെ സദാചാര കൂട്ടായിമ യെന്നോ ‘ആക്കുന്നതിനും വിരോദമില്ല .അള്ളാഹുവിന്റെ മതം വെച്ച് ഇങ്ങനെ കളിക്കുന്നത് ശരിയാണോ ? …പേര് മാറ്റാൻ വലിയ പണി ഒന്നുമില്ലല്ലോ ?.പുതു വർഷത്തിന്റെതുടക്കം മുതൽ പത്രത്തിന്റെ ചേലും കോലവുമോക്കെ മാറ്റിയില്ലേ …പ്രാവുപോയി ഇപ്പോൾ കക്കയാണ് എമ്പ്ലം! .പുതു വർഷ ആരംഭത്തിൽ ഇവർ വായനക്കാരോട് പറഞ്ഞത് ‘കാലം മാറുന്നു ,കോലവും മാറുന്നു മൂല്യങ്ങൾ മാറുന്നില്ല ‘എന്നാണ് .പക്ഷെ പേരുമാറ്റം ..
        റഷീദ് തെന്നല ,മലപ്പുറം

  9. pkmeramala  November 13, 2013 at 7:09 am

    ജമാഅത്തിനെ തുറന്നു പരിശോദിച്ചുള്ള ലേഖനം തന്നെ .പ്രതികരണക്കാരോട് ഉണര്‍ത്തട്ടെ – ബൗദ്ധികനിലവാരത്തിലുള്ള കുറിപ്പുകള്‍ക്ക് വ്യക്തിനിഷ്ഠമായ ആരോപണം ഉന്നയിച്ച് നിലവാരം കളയരുത്

  10. abduljabbar  November 24, 2013 at 3:12 pm

    ANGANE PARANJU KODUKKU MONE ENTE THOLLEL PALLAAAA

You must be logged in to post a comment Login