ടി കെക്ക് മാത്രമല്ല, ഖറളാവിക്കും ഒരു നനവുണ്ട്

kardhai

 

 

ടി അന്‍വര്‍, തയ്യുള്ളതില്‍, നാദാപുരം

 

  ജമാഅത്തെ ഇസ്ലാമിക്ക് നവീകരിക്കണം. എങ്ങനെയെന്നവര്‍ക്കറിയില്ല. എന്തായാലും കയ്യടി നേടണം. ഇവര്‍ തരക്കേടില്ലല്ലോ എന്ന് പൊതു സമൂഹത്തിലെ കൊഴുപ്പടിഞ്ഞ മനുഷ്യര്‍ക്ക് തോന്നണം. അതിന്ന് ഏതറ്റംവരെയും പോകും. ബുര്‍ദ ബൈത്ത് ചൊല്ലും. കൊള്ളാമെന്ന് പറയും. ശൈഖ് ജീലാനിയെ ഓര്‍ക്കും. ആള്‍ തരക്കേടില്ല എന്ന് അഭിപ്രായം കാച്ചും. പിന്നെ എന്തിലും ഏതിലും അഭിപ്രായം പറയുന്നവരും മാര്‍ക്കിടുന്നവരും ഞമ്മളാണ് എന്നൊരു തോന്നല്‍ ആദ്യമേ കലശലാണ്. അതിനാല്‍ നാട്ടിലെന്ത് പരിപാടി നടന്നാലും കൊള്ളാം എന്ന് പറഞ്ഞ ശേഷം ചെറിയൊരു ന്യൂനത പറഞ്ഞ് ഒന്നു തോള് കുലുക്കും; എങ്ങനെയുണ്ടെന്റെ പുത്തി?

    ടി കെ അബ്ദുല്ല മൌലവിയാണിപ്പോള്‍ ബുര്‍ദയെപ്പറ്റി സാഹിത്യമേ• പറഞ്ഞിരിക്കുന്നത്. അശേഷം സാഹിത്യം തിരിയുന്ന ഒരാള്‍ എന്നൊന്നുണ്ടായത് കൊണ്ട് മൂപ്പര്‍ക്ക് ഖുര്‍ആന്‍ മുതല്‍ താഴോട്ടുള്ള എന്തിന്റെയും സാഹിത്യഭംഗി പറഞ്ഞല്ലേ പറ്റൂ. അങ്ങനെ പറഞ്ഞു. അതാരോ ഒളിഞ്ഞ് കേട്ടു. പത്രത്തില്‍ വന്നു. ഹിറാ സെന്ററിന്റെ തൂണുകള്‍ വിറച്ചു. ഇത്രക്ക് പറയാമോ എന്നായി ആലോചന. ഒടുക്കം മൌലവി പ്രബോധനത്തില്‍ തിരുത്തുമായി വന്ന ശേഷമാണ് ഹിറാ സെന്ററിലെ കസേരകള്‍ക്ക് ഇരുപ്പുറച്ചത്.
***
അബ്ദുല്ല മൌലവിക്ക് മാറാതിരിക്കാന്‍ പറ്റുമോ? അല്പസ്വല്പം വായനയുള്ള ആളല്ലേ? സാഹിത്യകാരനും! കാലം കുറെ ചൊല്ലുമ്പോള്‍ ഇത്തിരി ഇശ്ഖിന്റെ നനവ് മുക്കിന്‍ തുമ്പത്ത് വന്നാല്‍ പൊരുത്തപ്പെട്ടു കൊടുത്തുകൂടേ മൌദൂദികളേ… നിങ്ങളെന്തൊരു ആളുകളാ.

    ഇപ്പം ഖറളാവിക്കും ഇശ്ഖിന്റെ നനവുണ്ടായി. ലോകത്തൊട്ടുമുക്കാലും മുസ്ലിംകള്‍ നബിദിനം കൊണ്ടാടുന്ന വിവരം നമ്മളൊക്കെ അറിഞ്ഞത് എ പി അബൂബക്കര്‍ മുസ്ലിയാര്‍ നാട് ചുറ്റാന്‍ തുടങ്ങിയ ശേഷമാണ്. അതിന്ന് മുമ്പ് ഇത് തിരൂരങ്ങാടിയില്‍ നിന്നും അച്ചടിച്ച് പൊന്നാനിയിലും വെളിയങ്കോട്ടും മാത്രം ആഘോഷിക്കുന്ന ശിര്‍ക്കാചാരങ്ങളായിരുന്നു.
ഇപ്പോള്‍ ഖറളാവി പറയുന്നു : ‘ഏഷ്യാ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങി പല ഭൂഖണ്ഡങ്ങളിലുമുള്ള മുസ്ലിംകള്‍ നബിദിനം കൊണ്ടാടാറുണ്ടെന്ന കാര്യം എനിക്ക് ബോധ്യപ്പെട്ടത് അവിടം സന്ദര്‍ശിച്ചപ്പോഴാണ്.’

    നമ്മുടെ നാട്ടിലെ മൌദൂദികളും വഹാബികളും ഈ ‘ശിര്‍ക്ക് ശിര്‍ക്ക്…’ എന്നു ചൊറിഞ്ഞു മാന്തുന്നത് അവറ്റകള്‍ ലോകം കാണാത്തതു കൊണ്ടാണെന്ന് ഇപ്പം മനസ്സിലായില്ലേ? (ഏതായാലും ജിന്നു സേവയിലൂടെ കുറച്ചു രാജ്യങ്ങള്‍ കണ്ടുവന്നാല്‍ കുറെ ആശ്വാസം ലഭിച്ചേക്കും.)

   ഖറളാവി എഴുതി തകര്‍ക്കുക തന്നെയാണ്; തേജസ് ദ്വൈവാരികയുടെ 2013 മാര്‍ച്ച് (16-31) ലക്കത്തില്‍ : ‘ഉത്തമ നൂറ്റാണ്ടുകളില്‍ സഹാബിമാരോ അവര്‍ക്കു ശേഷം വന്നവരോ നബിദിനം കൊണ്ടാടിയിരുന്നില്ലെന്ന് ഒരു വസ്തുതയാണ്. അവര്‍ക്ക് അതിന്റെ ആവശ്യമില്ലാതിരുന്നതുകൊണ്ടാവാം. തിരുനബി അവരുടെ ഹൃദയാന്തരാളങ്ങളില്‍ ജീവിക്കുകയായിരുന്നു. അവിടത്തെ സാന്നിധ്യം അവര്‍ അനുഭവിച്ചറിയുന്നുണ്ടായിരുന്നു. അവിടുത്തെ ജീവചരിത്രം അവരുടെ കണ്‍വെട്ടത്തുണ്ടായിരുന്നു. എത്രത്തോളമെന്നല്ലേ, അവരില്‍ ആരെങ്കിലും മരണാസന്നനാവുമ്പോള്‍ തന്റെ പ്രിയതമ അലറിക്കരയും : “എന്തൊരു സങ്കടമാണു റബ്ബേ!” അപ്പോള്‍ അയാള്‍ പ്രിയതമയോടു പറയും : “അങ്ങനെ പറയാതെ, സന്തോഷം എന്നു പറഞ്ഞു കൊള്ളുക. ഞാന്‍ നാളെയെന്റെ സ്നേഹനിധിയായ മുഹമ്മദ് മുസ്തഫയെ കണ്ടുമുട്ടുക തന്നെ ചെയ്യും.”

    കാലപ്പഴക്കത്താല്‍ പ്രവാചക സ്നേഹത്തിനു മങ്ങലേറ്റപ്പോള്‍ പ്രവാചക സ്മരണ നിലനിര്‍ത്താനായി നബിദിനം ആഘോഷിക്കേണ്ടിവന്നിട്ടുണ്ടാവും. രാജാക്കന്മാരുടെയും നേതാക്കളുടെയും മഹാത്മാക്കളുടെയും സ്വന്തം മക്കളുടെ പോലും ജ•ദിനം കൊണ്ടാടുന്ന ഇക്കാലത്ത്, അന്ധകാരത്തില്‍ നിന്നു സത്യ പ്രകാശത്തിലേക്കു തങ്ങളെ ആനയിച്ച പ്രവാചകന്റെ ജ•ദിനം ആഘോഷിക്കുന്നതില്‍ കുഴപ്പമെന്തെന്ന് ആളുകള്‍ ചിന്തിച്ചിട്ടുണ്ടായിരിക്കും.’

3 Responses to "ടി കെക്ക് മാത്രമല്ല, ഖറളാവിക്കും ഒരു നനവുണ്ട്"

  1. Muhammed Ashraf Olavattur  April 11, 2013 at 5:04 pm

    good article

  2. Said Alavi Panangaden  June 4, 2013 at 10:55 am

    Ithinte badakkakki thanikkakkuka ennu. Qardawi paranhathum Risala ezhuthiyathum thammil kadalum kadaladiyum thammilulla vyathyasamundallo mudi kuttikale.

  3. subair  July 21, 2013 at 12:21 pm

    ee risalayude oru karyam

You must be logged in to post a comment Login