കളിമണ്ണുപോലുള്ള വാക്കുകള്‍

uliവാക്കുകളുടെ ആട്ടും തുപ്പും, ഇടിയും തൊഴിയും സഹിച്ച് ചില എഴുത്തുകാര്‍ അടിമത്തത്തിന്റെ കൈവിലങ്ങുകളില്‍ പിടയുമ്പോഴും ഇവിടെയിതാ വാക്കധികാരത്തിന്റെ അഭിമാ കിരീടം ചൂടി പദങ്ങളുടെ ശിരസ്സിു മീതെ തങ്ങളുടെ രാജകീയ ഇരിപ്പുകസേര വലിച്ചിട്ട് ഞെളിയുന്ന ചില എഴുത്തുടമകള്‍. ഇവര്‍ക്കുമുമ്പില്‍ വാക്കുകളുടെ ഒരു ഗുണ്ടായിസവും ടപ്പില്ല. സ്വര്‍ണ്ണക്കച്ചവടക്കാരന്റെ കണ്ണാണ് ഇത്തരക്കാര്‍ക്ക്.
ഫൈസല്‍ അഹ്സി ഉളിയില്‍

    എല്ലാവരും എഴുതുന്നത് പദങ്ങള്‍ പെറുക്കി വച്ചാണ്. എന്നിട്ടും എഴുത്തുകള്‍ എങ്ങ വെവ്വേറെ രുചിയുള്ളതായി രൂപാന്തരപ്പെടുന്നു? ചിലത് മധുരിക്കുന്നത്. ചിലത് പുളിക്കുന്നത്, ചിലത് ചവര്‍ക്കുന്നത്. ചിലതോ എരിഞ്ഞിട്ട് കണ്ണുഞ്ഞ് പോകുന്നതും.

      മുറിച്ച മീന്‍ കഷ്ണങ്ങള്‍, മുളകുപൊടി, വെളിച്ചെണ്ണ, കടുക്, അരിഞ്ഞ ഉള്ളി, ആദിയായവയടക്കം പത്തു പേര്‍ക്ക് ല്‍കി മീന്‍കറി തിളപ്പിക്കാന്‍ പറഞ്ഞാല്‍ പത്തുതരം കറിയായിരിക്കും ലഭിക്കുക. കൂട്ടിന്റെ ഗുണം, വേവിന്റെ പാകം, അരവിന്റെ മുറുകല്‍, ഉപ്പുചേര്‍പ്പിന്റെ പാകത എന്നിവ അുസരിച്ച് കറിയുടെ രുചിിലവാരം വ്യത്യാസപ്പെടും. എഴുത്തിന്റെ കാര്യത്തിലും ഇതൊക്കെ ബാധകമാണ്. ഏതു പദങ്ങള്‍ തെരഞ്ഞെടുക്കുന്നു എന്നതുപോലെതന്നെ അത് എപ്പോള്‍, എവിടെ, എവ്വിധം എറിഞ്ഞു പിടിപ്പിക്കുന്നു എന്നതും പ്രധാമാണ്. മ്മള്‍ എത്രത്തോളം കണിശമാവുന്നുവോ അതിുനനു സരിച്ച് മ്മുടെ ഭാഷയുടെ സംവേദത്വം ഏറിയേറി വരും.
വാക്കുകളുടെ അടിമകള്‍
ചിലരുടെ എഴുത്ത് സാക്ഷ്യപ്പെടുത്തുന്ന ഒരു കാര്യമുണ്ട്, തങ്ങള്‍ പദങ്ങളുടെ കൂച്ചുചങ്ങലയില്‍ അകപ്പെട്ടുപോയ അടിമകളാണെന്ന ഒരു വിതുമ്പല്‍. പറഞ്ഞാല്‍ കേള്‍ക്കാത്ത മക്കളെക്കൊണ്ട് തോറ്റ അച്ഛമ്മമാരുടെ പൊറുതികേട്ി തുല്യമായ ഒരു വ്യസം. ഉദ്ദേശിച്ച കാര്യങ്ങള്‍ എഴുതിയവതരിപ്പിക്കാന്‍ വാക്കുകളെ വിളിക്കുമ്പോള്‍ അവ വരുന്നില്ല. ഇി വന്നുപെടുന്നവയ്ക്കാണെങ്കില്‍ അുസരണവുമില്ല. കണ്ണുമിഴിച്ച് പേടിപ്പിച്ച് മ്മെ ഇങ്ങോട്ട് ഭരിക്കുന്ന വാക്കുസായ്വുകള്‍.
ിങ്ങള്‍ പറയാന്‍ വിചാരിച്ചത് അവിടെ ില്‍ക്കട്ടെ, ഞങ്ങള്‍ക്കു തോന്നിയത് പറയട്ടെ എന്ന ാട്യത്തില്‍ അരികുവാതിലുകളിലൂടെ ഇറങ്ങിയോടുന്ന പദത്തെമ്മാടികള്‍! ഒടുവില്‍ എഴുതിത്തീര്‍ന്ന് പേ വലിക്കുമ്പോള്‍ കരുതിയതൊന്നും എഴുതിയിട്ടില്ല; എഴുതിയതൊന്നും കരുതിയതുമല്ല. എഴുത്തുകാരന്‍ മന്ത്രി വെറും ബൊമ്മാച്ചിയും ഐ.എ.എസുകാരന്‍ വാക്ക്, എല്ലാം തീരുമാിക്കുന്ന പി.എയുമാവുന്ന രാഷ്ട്രീയ അശ്ളീലത എഴുത്തുരംഗത്തേക്ക് ചേക്കേറുന്ന ദുഃസ്ഥിതി.

    ചില വേളകളില്‍ വാക്കുകള്‍ക്ക് ഒരു പ്രേതശക്തിയുള്ളതു പോലെയും കാണാം. മ്മെ ാമറിയാതെ ഇറക്കി ടത്തിച്ച് ഏതെങ്കിലും പെരുങ്കാട്ടിലോ, മലമുകളിലോ, ഗുഹകളിലോ എത്തിക്കുവാന്‍ പ്രേത/യക്ഷി/ ഒടിയ മുന്നണിക്ക് സാധിക്കുമെന്നാണ് കേട്ടുകേള്‍വി. പേയെടുത്ത് എഴുതിത്തുടങ്ങുന്നത് കാണാം. പിന്നെ എവിടെയാണ് എത്തിപ്പെട്ടത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ രൂപപ്പെട്ടുപോവുന്നു.
വാക്കുകളുടെ യജമാന്‍മാര്‍
വാക്കുകളുടെ ആട്ടും തുപ്പും, ഇടിയും തൊഴിയും സഹിച്ച് ചില എഴുത്തുകാര്‍ അടിമത്തത്തിന്റെ കൈവിലങ്ങുകളില്‍ പിടയുമ്പോഴും ഇവിടെയിതാ വാക്കധികാരത്തിന്റെ അഭിമാ കിരീടം ചൂടി പദങ്ങളുടെ ശിരസ്സിു മീതെ തങ്ങളുടെ രാജകീയ ഇരിപ്പുകസേര വലിച്ചിട്ട് ഞെളിയുന്ന ചില എഴുത്തുടമകള്‍. ഇവര്‍ക്കുമുമ്പില്‍ വാക്കുകളുടെ ഒരു ഗുണ്ടായിസവും ടപ്പില്ല. സ്വര്‍ണ്ണക്കച്ചവടക്കാരന്റെ കണ്ണാണ് ഇത്തരക്കാര്‍ക്ക്. രിേയ അളവുതെറ്റുപോലും സൂക്ഷ്മമായി പിടികൂടും. അതിരുകാക്കുന്ന ജവാന്‍മാരുടെ ജാഗ്രതയാണിവര്‍ക്ക്. മതിലുചാടി ഏതെങ്കിലും ഒരു പദഭീകരന്‍ ുഴഞ്ഞു കയറാന്‍ ശ്രമിച്ചാല്‍ ഠോ!! കഴിഞ്ഞു കഥ. ആയെ ാക്കുന്ന പാപ്പാന്റെ ആജ്ഞാശക്തിയാണിവര്‍ക്ക്. ബഡാജീവിയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. തന്റെ ചെറുവിരലിപ്പുറം അരയിഞ്ചു ീങ്ങിയാല്‍ അറിയാം, തന്റെ വലിപ്പത്തിന്റെയൊരു വണ്ണത്തരം. കാഴ്ച്ചാതുളപ്പാണിവര്‍ക്ക്. കണ്ണില്‍പെട്ടാല്‍ പിന്നെ കൊത്തിയൊരു റാഞ്ചലാണ്.

    ഇയാളുടെ കയ്യില്‍ പദങ്ങള്‍ക്ക് ഞ്ഞ കളിമണ്ണിന്റെ വഴക്കമാണ്. ആരുറച്ച ചൂരലിന്റെ ചുറുചുറുക്കാണ്. ഇവ രണ്ടിയുെം മ്മള്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ വളയ്ക്കാം, കോട്ടാം, തിരിക്കാം, മറിക്കാം. എല്ലാറ്റിും വിധേയപ്പെട്ട് പച്ചപ്പാവമായി ിന്നുതരും. എഴുത്തുകാരന്‍ ഇവ്വിധം വാക്കുകള്‍ക്കുമേല്‍ അധികാരമുറപ്പിച്ചെങ്കിലേ താുദ്ദേശിക്കുന്ന കാര്യങ്ങള്‍ ആവശ്യമായ അളവിലും തൂക്കത്തിലും കരുതിയ കടുപ്പത്തിലും ഡോസിലും പറഞ്ഞ് ഫലിപ്പിക്കാാവൂ. അല്ലാതെ വരുമ്പോള്‍, ചെളിമണ്ണ് കുഴച്ച് ചട്ടിയുണ്ടാക്കുമ്പോള്‍ മുട്ടിയും മുട്ടിയുണ്ടാക്കുമ്പോള്‍ ഉരുളിയുമായിത്തീരുന്നതുപോലെ പ്രണയകാവ്യം വിലാപഗീതമായും, വിലാപഗീതം ആക്ഷേപഹാസ്യമായും അറാംപിറക്കപ്പെടും.

വാക്കുകല്ലുകള്‍
വാക്കുകള്‍ ഒരര്‍ത്ഥത്തില്‍ കല്ലുകളാണ്. അവ പെറുക്കിയെടുക്കുന്നതില്‍ മാത്രമല്ല കാര്യം, എറിയുന്ന രീതിയില്‍ കൂടിയാണ്. ാലാം ക്ളാസില്‍ കൂടെ പഠിച്ച റിയാസിയൊണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. അതിാരു കാരണമുണ്ട്. മാവിന്‍ ചോട്ടില്‍ ചെന്നുിന്ന് കല്ല് പെറുക്കിയെടുത്ത് റിയാസ് ഒരു ചോദ്യമാണ്, ഏതാണ് ? ഇന്ന മാങ്ങയെന്ന് മ്മള്‍ ചൂണ്ടിക്കാണിക്കുകയേ വേണ്ടൂ; കൈ പുറകോട്ടു വലിച്ചുപിടിച്ച് ഒരു ഉന്നഗണയുണ്ട്, അവ്. ഷോട്ടുപിടിക്കുക എന്നാണ് അക്കാലങ്ങളില്‍, ആ ദേശത്ത് ആ പ്രക്രിയ അറിയപ്പെട്ടിരുന്നത്. റിയാസ് ഷോട്ടുപിടിച്ച് എറിയുന്നതും കാണാം, മാങ്ങ അുസരണയോടെ ഊരിക്കുത്തി വീഴുന്നതും കാണാം. മ്മള്‍ അതേ ിലത്തു ിന്ന് കല്ല് പെറുക്കി ഷോട്ടുപിടിച്ച് എറിഞ്ഞ് ാക്കുന്നു. പക്ഷേ, തടിമരത്തെ മുറിവാക്കി, കൊമ്പി വേദിപ്പിച്ച്, ഇലകളെ തച്ചുതിര്‍ത്ത്, ഉണക്കക്കൊമ്പി അടര്‍ത്തിയെറിഞ്ഞ് ആ കല്ല് പോയ പോലെ മറുപുറത്തെവിടെയോ വീണൊടുങ്ങുന്നു. കല്ലൊന്ന്, മാവൊന്ന്, പക്ഷേ ഏറു പലത്.

   പദങ്ങള്‍ ഓങ്ങിയെറിയുമ്പോള്‍ അത് വായക്കാരന്റെ എവിടെ ചെന്നു തറയ്ക്കണം എന്നതിക്കുെറിച്ച് കൃത്യമായ സങ്കല്‍പം മുക്കുണ്ടായിരിക്കണം. ചിലപ്പോള്‍,  നെറ്റിെയിലായിരിക്കും,   നെഞ്ചിെലായിരിക്കും, കണ്ണിലോ കഴുത്തിലോ കരളിലോ ആയിരിക്കും, ചങ്കിലോ ചണ്ണയിലോ ചന്തിയിലോ ആയിരിക്കും. ഉന്നം പിടിക്കാതെയുള്ള ഏറില്‍ വഴിയാത്രക്കാരന്റെ മൊട്ടയിലോ, അയല്‍ക്കാരന്റെ മോന്തായത്തിലോ പുല്ലുമേയുന്ന പശുവിന്റെ കശേരുവിലോ ഒക്കെയായിരിക്കും ചെന്ന് പതിക്കുക. സൂക്ഷിക്കുക! കണക്ക്ി തിരിച്ചു കിട്ടും! കിട്ടണം!

   ഷോട്ടുപിടിക്കുമ്പോള്‍ കൊള്ളേണ്ട ഇടം ഫോക്കസ് ചെയ്തുവച്ച് കാച്ചിയതു കൊണ്ടു മാത്രമായില്ല. ഏത് രൂപത്തില്‍, എത്ര മുഴുപ്പില്‍, എത്ര ആഴത്തില്‍, എന്നതൊക്കെ മുന്‍പേ തിട്ടപ്പെടുത്തുമ്പോഴേ സംഗതി എയ്മാവുകയുള്ളൂ. അറുത്തിട്ട പോത്തി ഒരിറച്ചിവെട്ടുകാരന്‍ കൊത്തിത്തറിക്കുന്നതും ഹൃദയ ശസ്ത്രക്രിയക്കു വേണ്ടി മയക്ക് കൊടുത്ത രോഗിയെ ഒരു ഡോക്ടര്‍ സൂക്ഷ്മമായി കീറുന്നതും എത്ര വ്യത്യാസമുണ്ട്. ഒന്നാമത്തേത് തറിച്ച് തുണ്ടമാക്കുന്ന ഒരു വെട്ടാണ്. രണ്ടാമത്തേത് ഏകാഗ്രതയോടെയുള്ള ഓപ്പറേഷന്‍ ആണ്.

   ഓപ്പറേഷന്‍ തീയേറ്ററില്‍ ിലകൊള്ളുന്ന എഴുത്തുകാരന്‍ ഇറച്ചിവെട്ടുകാരപ്പാെേലെ പെരുമാറരുത് എന്നുപറയാന്‍ മോഹമാവുന്നു. തിരിച്ച് കശാപ്പുശാലയിലിരിക്കുന്ന എഴുത്തുജീവി കീഹോള്‍ സര്‍ജറിയുടെ കാര്‍ക്കശ്യത്തോടെ പോത്തിറച്ചി ഓപ്പറേറ്റ് ചെയ്ത്, ഇയാള്‍ക്ക് ഇത്തിരി പിരിലൂസാണെന്ന് പറയിപ്പിക്കുകയും ചെയ്യരുത്. രീതിയും മാറണം, ഉപകരണങ്ങളും മാറണം; ഒരിടത്ത് ഗമണ്ടന്‍ വെട്ടുകത്തി, മറ്റൊരിടത്ത് സ്ൈ കത്രിക, കൊടില്‍. രേത്തെ കല്ലിന്റെ കാര്യം പറഞ്ഞില്ലേ, കല്ലുകള്‍ പലവിധമുണ്ടല്ലോ; കരിങ്കല്ല്, ചെങ്കല്ല്, കാട്ടുകല്ല്, ചരല്‍ക്കല്ല്, മാണിക്യക്കല്ല് എന്നിങ്ങ. ഇവയോരോന്നും ാം അവസരോചിതം ഉപയോഗിക്കുന്നുണ്ടല്ലോ. എന്നപോലെ തന്നെയാണ് ഭാഷയിലെ പദങ്ങളും പ്രയോഗങ്ങളും. പ്രണയലേഖത്തിന്റെ ഭാഷ പോര പത്രവാര്‍ത്തയ്ക്ക്. രൂക്ഷ വിമര്‍ശത്തിന്റെ ഭാഷയല്ല പഠ പ്രബന്ധത്തിന്റേത്. സാഹിത്യിരൂപണത്തിന്റെ ഭാഷയിലല്ല കവിതയെഴുതുക. വരണ്ട ഗദ്യഭാഷയില്‍ ിന്ന് എത്രയോ വ്യത്യസ്തമായിരിക്കണം തീപ്പറക്കുന്ന ആക്ഷേപഹാസ്യം.
എഴുത്തും വിവാദവും
വിവാദം ഉണ്ടാക്കാന്‍ വേണ്ടി എഴുതാന്‍ പാടില്ല. എന്നാല്‍, വിവാദം ഉണ്ടായേക്കുമോ എന്ന് പേടിച്ച് വസ്തുതകള്‍ തുറന്നു പറയാതിരിക്കരുത്. ഒരിക്കലും ഒരെഴുത്തുകാരന്‍ പ്രതികരണ കോളത്തിലെ എഴുതിപ്പഠിക്കുന്നവരുടെ ചക്കരവാക്കുകള്‍ക്കായി വെള്ളമൊലിപ്പിക്കുന്നവാവരുത്. അത്തരക്കാരെ പുകഴ്ത്തുഭിക്ഷുക്കള്‍ എന്നോ കൊട്ടാര ഗുമസ്തന്‍ എന്നോ ആണ് ചീത്തവിളിക്കേണ്ടത്. കാരണം അവരുടെ എഴുത്തുകള്‍ പുകഴ്ത്തലുകള്‍ ഏറ്റുവാങ്ങാുള്ള പെന്‍ഭിക്ഷാടമാണ്. അല്ലെങ്കില്‍ അറിവിന്റെ സമ്മാക്കിഴി കിട്ടാന്‍ വേണ്ടി പാടുകയും പറയുകയും ചെയ്യുന്ന എല്ലില്ലാത്ത എഴുത്തുബൊമ്മയാണ്.

   എഴുത്തുകാരന്‍ കാലത്തിു രേെ ശിരസ്സുയര്‍ത്തി ില്‍ക്കുന്ന ഒരു ആള്‍ക്കണ്ണാടിയായിരിക്കണം. കണ്ണാടിയെ ശ്രദ്ധിച്ചിട്ടില്ലേ? അത് ിങ്ങളുടെ മുഖത്തുള്ള സുന്ദരിക്കുത്തുകളെ മാത്രമല്ല കരുവാറ്റയെയും എടുത്തുകാണിക്കും. മുഖക്കുരുവിയുെം വസൂരിക്കലയെയും, തുന്നുപാടുകളെയും മറച്ചുപിടിച്ച് സൌന്ദര്യത്തിന്റെ കറുത്തകുത്തുകളെ മാത്രം സൂം ചെയ്ത് കാണിക്കുന്ന കണ്ണാടി ിങ്ങളെ ബോധവല്‍ക്കരിക്കുകയല്ല ; കപടമായി സുഖിപ്പിക്കുകയാണ് ചെയ്യുന്നത് – ല്ല കണ്ണാടിയെന്ന വിളിപ്പേരുകിട്ടാന്‍. ഇവിടെ എഴുത്തുകാരന്‍ അുമോദങ്ങള്‍ ഇരന്നു വാങ്ങുന്നതിു പകരം വിമര്‍ശത്തിന്റെ കല്ലേറ്ി വേണ്ടി കുപ്പായക്കുടുക്കഴിച്ച് ഞ്ച്െ കാട്ടുകയാണ്. ത്യാഗമാണിത്. ഒരു തരം രക്തസാക്ഷ്യം തന്നെ. ഓര്‍മ്മ വേണം, ത്വാഹാറസൂലിന്റെ ഒരരുള്‍പ്പാട്: “ശഹീദിന്റെ രക്തത്തിക്കൊള്‍ പോരിശ, ആലിമിന്റെ മഷിത്തുള്ളിക്കുണ്ട്.” യുദ്ധക്കളത്തില്‍ ചെന്ന് ശത്രുവിന്റെ കാല് ക്കിയാല്‍ കിട്ടുന്ന സമ്മാക്കൂപ്പണല്ല, രക്തസാക്ഷ്യം. ബി(സ) പറഞ്ഞ ഉരുക്കിന്റെ ഉറപ്പുള്ള ഒരു വാക്കുണ്ട്. “സത്യം, അതെത്ര കയ്പുള്ളതാണെങ്കിലും തുറന്നുപറയുക. അക്രമിയായ തോവിന്റെ മുഖത്ത് ാക്കി സത്യം തുറന്നടിക്കല്‍ – അതാണ്, അതിശ്രേഷ്ഠമായ ജിഹാദ്.”

You must be logged in to post a comment Login