സര്‍ഗവേദി

സര്‍ഗവേദി

അകലങ്ങളിലേക്ക് അകക്കണ്ണ് തുറക്കുക
Every Writer Wants to be a Whole Man എന്നൊരു സങ്കല്‍പമുണ്ട്. ഒരു എഴുത്തുകാരന്‍ തന്‍റെ കഥാപാത്രങ്ങളുടെ ഒരുപാട് ജീവിതങ്ങള്‍ ജീവിക്കുന്നു. ഒരുപാട് ലോകങ്ങളില്‍ വ്യാപിക്കുന്നു. തന്നിലേക്ക് വീണ്ടും വീണ്ടും ചുരുണ്ടുകൂടുന്നതിലല്ല മനുഷ്യജീവിതത്തിന്‍റെ സാധ്യത. തന്നില്‍ നിന്ന് മറ്റൊരാളിലേക്ക്, മറ്റൊരാളില്‍ നിന്ന് മറ്റൊരായിരം പേരിലേക്ക് പടര്‍ന്നു പന്തലിക്കുന്നതിലാണ്. എഴുത്ത് പരിമിത മനുഷ്യനില്‍ നിന്നും പരിപൂര്‍ണ മനുഷ്യനെത്തേടിയുള്ള ഒരു എഴുത്തുകാരന്‍റെ തീര്‍ത്ഥയാത്രയാണ്.

ചതുരങ്ങളിലും ത്രികോണങ്ങളിലും വൃത്തങ്ങളിലുമായി ചുരുണ്ടുകൂടാന്‍ അനുവദിക്കാതെ സര്‍ഗാത്മകതയെ പുതിയ പുതിയ ആകാശങ്ങളിലേക്ക് തിരിച്ചുവിടാന്‍ യുവഎഴുത്തുകാര്‍ക്ക് കഴിയട്ടെ. അദൃശ്യമായ ചിറകുകള്‍ക്ക് കരുത്ത് കൂട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. അകലങ്ങളിലേക്ക് അകക്കണ്ണ് തുറന്ന് വയ്ക്കുക.

ചതുരങ്ങളിലും ത്രികോണങ്ങളിലുമായി കുടുങ്ങിപ്പോകുന്നതിന്‍റെ പ്രശ്നങ്ങള്‍ വി സി ശബീറിന്‍റെയും റഊഫിന്‍റെയും രചനകളുടെ വളര്‍ച്ച മുരടിപ്പിക്കുന്നു. ഇവരുടെ ഒന്നിലധികം രചനകള്‍ ഒരുമിച്ചു വായിക്കുന്പോഴാണ് പ്രശ്നം പിടികിട്ടുക. ഒരിക്കല്‍ വിജയിച്ച ഫോര്‍മുല എപ്പോഴും പിന്തുടരുന്നത് മടുപ്പുളവാക്കും. ശൈലി എന്നത് വാര്‍പ്പോ അച്ചോ അല്ല. കൈപുണ്യമുള്ള ഒരു വീട്ടമ്മക്ക് തന്‍റേതായ ശൈലിയില്‍ ബിരിയാണി മാത്രമല്ല മീന്‍കറിയും ഉപ്പേരിയും കഞ്ഞിയും ചമ്മന്തിയമെല്ലാം ഉണ്ടാക്കാന്‍ കഴിയും എന്ന കാര്യം ഓര്‍മ വേണം. രണ്ടു മൂന്ന് ഖണ്ഡികകള്‍ എഴുതി ഒടുവില്‍ എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ഒരു അച്ച് ഒരുപാട് പേര്‍ എടുത്ത് കളിക്കാറുണ്ട്. ആ അച്ചില്‍ ഇനി വേവിക്കാതിരിക്കാന്‍ കൂട്ടുകാര്‍ ശ്രദ്ധിക്കണം. നഷ്ടപ്പെട്ടുപോകുന്ന നാടന്‍ ശൈലികളുടെ ഓര്‍മ പുതുക്കുന്നു, കാലി, നന്മകളാല്‍ നിറഞ്ഞ ആ നാട്ടിന്‍ പുറത്തെ നമുക്ക് മറക്കാതിരിക്കാം.
ചങ്ങാതി

ഒരു സാഹിത്യകാരന്‍
ദയവുചെയ്ത്
ഇനി എന്നെ
സാഹിത്യകാരനെന്ന്
വിളിക്കരുത്.
ഞാനെഴുതിയ
കഥയും, കവിതയും
ലേഖനവും, നോവലും
എല്ലാം
ഞാന്‍ പതുക്കെ
വായിക്കാം.
പ്രസംഗികനാണെന്ന് പറഞ്ഞോളൂ

രചനകള്‍
ഞാന്‍ പലരോടും
ആവശ്യപ്പെടാം.
രാഷ്ട്രീയമാണെന്ന് വാദിച്ചോളൂ…
എങ്കിലും
എന്നെ
സാഹിത്യകാരനാക്കരുത്
കാരണം
എന്‍റെ
ജീവനായ
രചനകള്‍
എന്നെ
നഗ്നനാക്കുന്നു
കഴുകന്മാര്‍ക്കിട്ടുകൊടുക്കുന്നു.

മുര്‍ശിദ് വെള്ളമുണ്ട

ലൗ ജിഹാദ്
കോഴിക്കുഞ്ഞിനെ പരുന്തിന്
നോട്ടമുണ്ടായിരുന്നു…
കുറുക്കനും..

കോളേജ് വളപ്പില്‍
അണിഞ്ഞൊരുങ്ങിവന്ന
കോഴിക്കുഞ്ഞിനെ കുറുക്കന്‍
വളച്ചു….

പരുന്ത് പത്രസമ്മേളനം നടത്തി
അയ്യോ, ലൗ ജിഹാദ്
പക്ഷി മതത്തിനെ കോഴിക്കുഞ്ഞിനെ
മൃഗജാതിയിലെ കുറുക്കന്‍ പ്രണയിച്ചു..
അയ്യോ, ലൗ ജിഹാദ്

മൃഗകോടതി വിധിവന്നു
കോഴിക്കുഞ്ഞ് പക്ഷിയല്ല.. പക്ഷിയാണ്…
ബുദ്ധിജീവികള്‍ ഗവേഷണത്തിലാണ്
എന്താണീ ലൗ

സഈദ് മുണ്ടമ്പ്ര 
ഉഗ്രപുരം, അരീക്കോട്.

ദീപ്തിയില്ലാ ദീപങ്ങള്‍
ചൂട്ടുകള്‍ കത്തിച്ചപ്പോള്‍
അക്ഷയപ്രകാശം ക്ഷയിച്ചു.
റാന്തലിന്‍റെയും പെട്രോമാക്സിന്‍റെയും
ആഗമനാന്തരം അവശേഷിച്ചത്
നാമമാത്ര പ്രകാശം മാത്രം
ടോര്‍ച്ചടിച്ച് പരതിയപ്പോള്‍
അതും ഊര്‍ധ്വന്‍ വലിക്കുന്നുണ്ടായിരുന്നു.
മൊബൈല്‍ ഫോണ്‍
കീബോര്‍ഡില്‍ വിരലമര്‍ത്തി
പെരുമഴയത്തെ
മന്ദമാരുതനെ പോലെ
കീബോര്‍ഡില്‍ തെളിഞ്ഞുവന്നു
ഇരുടിനെന്ത് ഇരുട്ടെന്ന്

വി സി ശബീര്‍ ഉള്ളണം
മര്‍കസ് ഗാര്‍ഡന്‍ പൂനൂര്‍

സ്നേഹം
സ്നേഹം
കുളം പോലെയാണ്
ഇടക്കിടെ കുളിച്ചുകയറി
ശരീരമുണക്കി
തുണിമാറ്റും
അപ്പോഴൊക്കെ
സോപ്പ് തേക്കാനെന്ന് പറഞ്ഞ്
വീണ്ടും
കുളിക്കാന്‍ തന്നെയിറങ്ങും

നടുക്കം
മുറിവുപോലെ
പൊടിയും ചീറ്റിയും
രക്തമൊലിച്ചും ചലമൊലിച്ചും
ഉണങ്ങിയും പിണങ്ങിയും
കലവന്നാണ്ടുമെല്ലാം

ഒടുക്കം.
കണ്ണീരുപോലെ
ഉറ്റിയുറ്റി, ഉരുകിയുരുകി
ഇല്ലാതായിത്തീരും.
ആ പഴയനാളുകള്‍
വന്നിരുന്നെങ്കില്‍…!

റഊഫ് വാവൂര്‍

കാലി
ഒഴിഞ്ഞ പാത്രം കാലി
കുറ്റവാളിയെ ചാട്ടയടിക്കാനായ്
കെട്ടിയിടുന്നിടം മുക്കാലി
മനുഷ്യനും കോഴിയും
കുരങ്ങനും ഇരുകാലി
ആടുമാടൊട്ടകം നാല്‍ക്കാലി
ബുദ്ധിയുണ്ടെന്ന ബുദ്ധിയില്ലാത്തവനെ
യല്ലാഹു വിളിച്ചതും നാല്‍ക്കാലി
ചേതനയറ്റവനെ
പേറന്ന വാഹനം ആറുകാലി
സദറിലെ തീര്‍ത്ഥ്യരെ
രക്ഷപ്പെടുത്തിയതൊരെട്ടുകാലി
നാട്ടിന്‍ പുറത്തുള്ള
ചായക്കടയില്‍ കയറി ഞാന്‍ പറഞ്ഞൊ
തരൂ നമുക്കും ഒരു കാലി

ഉനൈസ് പൂനൂര്‍

You must be logged in to post a comment Login