തീപ്പൊരികള്‍

തീപ്പൊരികള്‍

പതിനഞ്ചു വര്‍ഷം മുമ്പാണ്
റബ്ബര്‍ ടാപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് കുടിവെള്ളം ആവശ്യപ്പെട്ടു എന്തുകൊണ്ടോ അതെത്താന്‍ അല്പം വൈകി
ദാഹവും ക്ഷീണവും ഉണ്ടെന്നതു നേര് പക്ഷേ, അതിലേറെ കുറച്ചുകാലമായി മനസ്സില്‍ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷം കത്താന്‍ ആ വൈകല്‍ കാരണമായി
വെള്ളം കൊണ്ടുവന്ന ഭാര്യക്ക് അടിപൊട്ടി
നിശ്ശബ്ദം സഹിക്കാനും ക്ഷമിക്കാനും ഭാര്യക്കുമായില്ല അവളുടെ മനസ്സിലെ പുകച്ചില്‍ നാവില്‍ തീയായി കലഹവും കയ്യാങ്കളിയും കഴിഞ്ഞു ഭാര്യ വീടുവിട്ടിറങ്ങി പോലീസും വനിതാ കമ്മീഷനും കോടതിയുമായി ഭര്‍ത്താവിനു പണികിട്ടി
ആങ്ങളമാരുടെ ഔദാര്യത്തിലും മറ്റുമായി ഭാര്യ കഴിഞ്ഞു അവിടെയും ഇവിടെയുമായി എന്നാല്‍ ഒരിടത്തുമല്ലാതായി മക്കളും കഴിഞ്ഞു
ഒരു മധ്യസ്ഥശ്രമവും ഫലം കണ്ടില്ല എന്നാല്‍ ത്വലാഖോ ഫസ്ഖോ ഉണ്ടായതുമില്ല
ഇന്ന്, പതിനഞ്ചു വര്‍ഷത്തിനു ശേഷം അവരെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കുമെന്ന തോന്നലുണ്ടായി ഒരു അനുകൂല സാഹചര്യത്തിന്‍റെ പഴുത്
അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞത് ഒരു ചെറിയ കയില്‍ (തവി) കൊണ്ടാണ് ഞാന്‍ അടിച്ചത് അതിന് ഇങ്ങനെയൊക്കെ വേണ്ടിയിരുന്നോ?”
ഭാര്യക്കും ചോദിക്കാനുണ്ട് വെള്ളം ഒരല്‍പം വൈകിയതിന് കാരണം ചോദിക്കാതെ ഇതൊക്കെ വേണ്ടിയിരുന്നോ?” ബാഹ്യകാരണമാണ് രണ്ടു പേരും ഈ പറയുന്നത് അകമേ പുകഞ്ഞ മറ്റെന്തൊക്കെയോ ഉണ്ടാവാം
പക്ഷേ, ഒന്നുറപ്പ് ചെറിയ തീപ്പൊരികളാണ് ഭീകര അഗ്നിതാണ്ഡവമായി മാറുന്നത്
തീപ്പൊരികള്‍ ഉണ്ടാകാതിരിക്കാന്‍, ഉണ്ടായാലുടന്‍ കെടുത്താന്‍ ജാഗ്രതയില്ലാത്തതാണ് ഒട്ടേറെ ദാന്പത്യങ്ങളെ അഗ്നിക്കിരയാക്കിയത്
ഒട്ടേറെ ഭാര്യമാര്‍ കണ്ണീരിലായതും ഭര്‍ത്താക്കന്മാര്‍ ജയിലിലോ ജയില്‍ സമാന ജീവിതത്തിലോ ആയതും മക്കള്‍ അനാഥകളെപ്പോലെ ജീവിച്ച്, എന്നാല്‍ അനാഥരല്ലാത്തതിനാല്‍ ആ പരിഗണനയും കിട്ടാതെ അസ്വസ്ഥ ജീവിതം നയിച്ച് അനാശാസ്യത്തിലെത്തി നശിച്ചതും എല്ലാം ഈ ജാഗ്രതക്കുറവിന്‍റെ ഫലം
കര്‍ത്തവ്യങ്ങളെക്കുറിച്ചുള്ള ബോധം ദന്പതികള്‍ക്കുണ്ടാവണം ക്ഷമ ഇരുവര്‍ക്കും വേണം എങ്കില്‍ ദാന്പത്യം സുന്ദരം, സുഖകരം
ഒരാള്‍ക്കെങ്കിലും ക്ഷമയുണ്ടെങ്കില്‍ ബന്ധം ശിഥിലമാകാതെ മുന്നോട്ടു പോകാം ആ ഏകപക്ഷീയ ക്ഷമയുടെ തണലില്‍ രണ്ടു പേരും ഒരുപോലെ ചൂടാറാതിരു’ന്നാല്‍ ആ ദാന്പത്യത്തില്‍ തണുപ്പുണ്ടാവില്ല
വാക്കു തര്‍ക്കം, സംഘര്‍ഷം, കേസ്, കോടതി എന്നിവയുമായികഴിയുന്ന പലവീടുകളിലും ദന്പതികള്‍ ജീവിക്കുന്നില്ല’ കോടതി വരാന്തകളിലെ അഭയാര്‍ത്ഥികളായിരിക്കുന്നു പലരും ഇതിനായിരുന്നോ വിവാഹം, സ്വസ്ഥത നശിക്കാന്‍?
അല്ലാഹുവിന്‍റെ നാമത്തില്‍ ഒന്നിച്ചവരില്‍ നിന്ന് ഉണ്ടാകരുത് ഇതൊന്നും
ഭര്‍ത്താവ് മര്‍ദകനാവരുത് ഭാര്യയോ, കായികമായി തോല്‍പിക്കാനാവാത്ത ഭര്‍ത്താവിനെ നാവുകൊണ്ട് തോല്‍പിക്കുന്നവളുമാകരുത് രണ്ടും അപകടമാണ് ഭര്‍ത്താവിന്‍റെ ദൂഷ്യങ്ങളെ ക്ഷമയോടെ നേരിടുന്ന പെണ്ണിന് ഫിര്‍ഔന്‍റെ ഭാര്യയായിരുന്ന ആസിയ(റ)യുടെ പ്രതിഫലമുണ്ടെ’ന്ന് നബി(സ) സ്വര്‍ഗത്തില്‍ ഒരു വീടുതരണേ എന്നു പ്രാര്‍ത്ഥിച്ചു മരിച്ചവരാണവര്‍
അവിവേകിയായ ഭാര്യയെ ക്ഷമിക്കുന്ന ഭര്‍ത്താവിന് അയ്യൂബ്(അ)ന് കിട്ടുന്ന പ്രതിഫലം ലഭിക്കും’ എന്നും തിരുമൊഴി ക്ഷമയിലും സഹനത്തിലും റബ്ബിന്‍റെ പ്രശംസക്കു പാത്രമായ നബിയാണ് അയ്യൂബ്(അ)
ക്ഷമയില്ലായ്മയുടെയും വാശിയുടെയും ഫലമാണ് ഏറെ കുടുംബത്തകര്‍ച്ചകളും ഒരു നിമിഷത്തെ മൗനം കൊണ്ട്, ഒരു വാക്ക് കുറക്കല്‍ കൊണ്ട് ഒരു സംഘര്‍ഷമൊഴിവാക്കാനാവും ഒരു കുടുംബം, ഒരുപാട് ജീവിതങ്ങള്‍ അതുവഴി രക്ഷപ്പെടും പക്ഷേ, ഇക്കാര്യം ശ്രദ്ധിക്കുന്നവര്‍ കുറവ്
ഭര്‍ത്താവ് ഒന്നു പറഞ്ഞാല്‍ ഒന്പതു പറയുന്ന ഭാര്യയും ഒരു വാക്കേറിയാല്‍ മൂന്നു ത്വലാഖിനു കാത്തിരിക്കുന്ന ഭര്‍ത്താവും നല്ലവരല്ല
ഇണകളില്‍ ഒരാള്‍ അവിവേകിയെങ്കില്‍ വിവേകം കൊണ്ടതിനെ നേരിടാന്‍ മറ്റേയാള്‍ക്കു കഴിയണം തിന്മയെ നന്മകൊണ്ടു നേരിടൂ’ എന്നാണ് ഖുര്‍ആന്‍റെ ആഹ്വാനം ഭര്‍ത്താവ് ആണല്ലേ, സാരമില്ല’ എന്നു ഭാര്യ ചിന്തിച്ചാല്‍, ഭാര്യ പെണ്ണല്ലേ, അവളോട് എന്തുമാകാം’ എന്നു ഭര്‍ത്താവു ചിന്തിക്കാതിരുന്നാല്‍ ഒഴിവാക്കാവുന്നതാണ് കുടുംബ കലഹങ്ങള്‍ പലതും
സ്വാദിഖ് അന്‍വരി

You must be logged in to post a comment Login