മൗദൂദികളുടെ പിന്‍വാതില്‍ പ്രവേശങ്ങള്‍

മൗദൂദികളുടെ  പിന്‍വാതില്‍  പ്രവേശങ്ങള്‍

കുറെകാലങ്ങളായി പല അടവുനയങ്ങളും സ്വീകരിച്ച് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ആദ്യകാലങ്ങളില്‍ മതപരിഷ്കരണമായിരുന്നു പ്രധാനപ്രവര്‍ത്തനം. പക്ഷേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. തൊപ്പിയിട്ട് കുറ്റിയാടിയിലൂടെ നടക്കാന്‍ കഴിയാത്ത കാലമുണ്ടായിരുന്നു. പ്രമാണികളുടെയും നാട്ടുകാര്യസ്ഥരുടെയും പിന്തുണയോടെ വ്യാപകമായ ആക്രമങ്ങളാണ് അന്ന് നടത്തിയത്. പന്ത്രണ്ട് പള്ളികള്‍ ജാമാത്തുകാര്‍ പിടിച്ചെടുത്തു. പാവങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കപെട്ടു. ഖുനൂത്ത് ഓതിയതിന്‍റെ പേരില്‍ ജനങ്ങളെ പള്ളിയില്‍ നിന്നും ഓടിച്ചു. മതരാഷ്ട്രമെന്ന മൗദൂദിയന്‍ ആശയം ആധുനിക ജനാധിപത്യത്തിനെതിരെയുള്ള അരാഷ്ട്രീയ പ്രചരണമാണ്. എന്നാല്‍ മുസ്ലിംകളുടെ രാഷ്ട്രീയ ബോധം കാരണം അത് ചെലവായില്ല. പിന്നെ അവര്‍ വഴിമാറി. മതസംഘടനയില്‍ നിന്നും സാമൂഹ്യ പ്രസ്ഥാനത്തിലേക്ക് പോയി. അക്കാലത്ത് ലെഫ്റ്റിസ്റ്റുകളായിരുന്നു ഖിബ്ല. പരിസ്ഥിതി, വികസനം, ഇടത്പക്ഷ രാഷ്ട്രീയം എന്നിങ്ങനെയൊക്കെ പറഞ്ഞ് നാടലഞ്ഞു. അടിത്തറയുണ്ടാക്കാന്‍ ജമാഅത്ത് പലപ്പോഴും പാടുപെട്ടു. തീവ്രവാദ വര്‍ഗീയ ചിന്തകളോട് താല്‍പര്യമില്ലാത്ത പൊതുസമൂഹം അവരെ മാറ്റിനിര്‍ത്തി. പാഴായിപ്പോയ അറുപത്തിയഞ്ച് വര്‍ഷമാണ് ജമാഅത്തിന്‍റെ സങ്കടം. മൗദൂദികളുടെ പിന്തുണ വരാതിരിക്കട്ടെയെന്നായി മുന്നണികളുടെ പ്രാര്‍ത്ഥന. അങ്ങനെയാണ് ജമാഅത്ത് വെല്‍ഫയര്‍പാര്‍ട്ടി എന്ന പേരില്‍ പിന്‍വാതിലിലൂടെ വരുന്നത്. തങ്ങളുടെ പേരിന്‍റെ ലക്ഷണക്കേട് മൗദൂദികള്‍ക്ക് മനസ്സിലാവാന്‍ അര നൂറ്റാണ്ട് വേണ്ടി വന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ജമാഅത്ത് ഏകാംഗ നാടകം കളിക്കുകയാണ്. ജനകീയ സമരം മുതല്‍ വികസന മുന്നണിവരെ. പിന്നെ കേരള മാപ്പിളചരിത്രം മാന്തിയെടുക്കാനുള്ള ശ്രമം. ഇനി ശ്രീജ നെയ്യാറ്റിന്‍കരക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ എന്ന് ജമാഅത്ത് വിലയിരുത്തിക്കളഞ്ഞു. അങ്ങനെ പിന്നണയില്‍ അംബുജാക്ഷന്‍, തെന്നല രാധാകൃഷ്ണന്‍, പ്രിയാ സുനില്‍, പ്രേമ പിഷാരടി, ഫാദര്‍ അബ്രഹാംജോസഫ് എന്നിവരും നിന്നുകൊടുത്തു. മൂല്യാധിഷ്ഠിത വികസന രാഷ്ട്രീയം എന്ന മുദ്രാവാക്യം കൊള്ളാം, ദുര്‍ബലരായിരിക്കുന്ന കാലത്ത് നാലാളുകളോട് പറയാം. പക്ഷേ, ഒരു കത്തിപിടിക്കാനുള്ള ബലം കിട്ടിയാല്‍ കുറ്റ്യാടിയും കാശ്മീറും ബംഗ്ലാദേശും പാക്കിസ്ഥാനും ആവര്‍ത്തിക്കും. പാവപ്പെട്ടവന്‍റെയും ഇല്ലാത്തവന്‍റെയും രാഷ്ട്രീയമല്ല ജമാഅത്തിന്‍റേത്. ഇല്ലാത്തവന്‍റെ പ്രശ്നം പറഞ്ഞ് ഉള്ളവന്‍റെ കസേരയുറപ്പിക്കുന്ന രാഷ്ട്രീയമാണിതെന്ന് ജമാഅത്തിന് മേധാവിത്വമുള്ളിടത്തെ അനുഭവമാണ്. സകാത്തുപയോഗിച്ചാണ് രാഷ്ട്രീയം. ഖുര്‍ആന്‍ ഓതിയാണ് പിരിവ്. സ്വര്‍ഗം കൊതിച്ച് ചില ദുര്‍ബലര്‍ കൊടുക്കും. അതു നാലാളുകളുടെ കൈക്ക് മറിയും. മുസ്ലിംകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന പേരില്‍ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്ന പ്രസ്താവനകളും പരിപാടികളും ആസൂത്രണം ചെയ്യും. അതേ സമയം മുഖ്യധാര, മുസ്ലിംകളെ കല്ലെറികയും കൊച്ചാക്കുകയും ചെയ്യുന്ന നയമാണ് സ്വീകരിക്കാറുള്ളത്. തങ്ങള്‍ പറയുന്ന ഇസ്ലാമും താങ്ങള്‍ വിഭാവനം ചെയുന്ന നീതിയും നിയമവും അവകാശങ്ങളും മറ്റുള്ളവര്‍ സ്വീകരികണമെന്ന ഒരുതരം കൊരട്ടവാദമാണ് ജമാഅത്ത് പലപ്പോഴും സ്വീകരിക്കാറുള്ളത്. അത് ബംഗ്ലാദേശ് വിഷയത്തില്‍ കണ്ടതാണ്. തങ്ങളുടെ നേതാക്കളുടെ വധശിക്ഷയും ജീവപര്യന്തവും മനുഷ്യാവകാശമായി ഉയര്‍ത്തുന്പോള്‍ അവരുടെ നേതാക്കളാലും പാകിസ്താന്‍ സൈനികരാലും പീഡിപ്പിക്കപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശം വിഴുങ്ങിക്കളയുകയുമാണവര്‍ ചെയുന്നത്. ബ്രദര്‍ഹുഡിനെ പോലുള്ളവരെ ചൂണ്ടി ഞങ്ങള്‍ ആഗോളശക്തിയാണെന്ന് മൗദൂദികള്‍ പേടിപ്പിക
്കാറുണ്ട്. അറബ് വിപ്ലത്തില്‍ ജമാഅത്തിന്‍റെ നയം ശ്രദ്ധേയമായിരുന്നു. കേരളത്തിലെ മുക്കുമൂലകളില്‍ അവര്‍ പൊതുയോഗങ്ങള്‍ വെച്ച് ബ്രദര്‍ഹുഡിന്‍റെ മുന്നേറ്റത്തില്‍ ആഹ്ലാദം കൊണ്ടു. പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഈജീപ്തില്‍ സൈനിക അട്ടിമറിയുണ്ടാവുകയും മുര്‍സിക്ക് ഭരണം നഷ്ടംപ്പെടുകയും ചെയ്തു. ഈജിപ്ത്തില്‍ ബ്രദര്‍ഹുഡിനെ നിരോധിക്കുകയും, അടുത്തായി സൗദി അറേബ്യ അതിനെ തീവ്രവാദ പട്ടികയില്‍ ഉള്‍പെടുത്തുകയും യു എ ഇ അതിനെ പിന്തുണക്കുകയും ചെയ്തു. കലാപം നടത്തിയ ബ്രദര്‍ഹുഡ് സൂഫീകേന്ദ്രങ്ങള്‍ ആക്രമികുകയും ചിലയിടങ്ങളില്‍ മഖ്ബറകള്‍ തകര്‍ക്കുകയും ചെയ്തു. ബംഗ്ലാദേശില്‍ 1971ലെ യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യത്തെ പിന്തുണക്കുകയും വ്യാപകമായ മനുഷ്യക്കുരുതിക്ക് കൂട്ടുനില്ക്കുകയും പങ്കാളികളാവുകയും ചെയ്തു. ദേശീയവാദികളെയും ബുദ്ധിജീവികളെയും വിദ്യാര്‍ഥികളെയും ന്യൂനപക്ഷ വിഭാഗത്തെയും വ്യാപകമയി ആക്രമിക്കുകയും കൊന്നൊടുക്കുകയും സ്ത്രീകളെ റേപ്പ് ചെയ്യുകയും ചെയ്തു. ഇതിന്‍റെയൊക്കെ കണക്കുകള്‍ ഇതുവരെയും എണ്ണി തിട്ടപെടൂത്തീട്ടില്ല. ബംഗ്ളാദേശില്‍ ജമാത്തിന്‍റെ രജിസ്ട്രേഷന്‍ സുപ്രീംകോടതി റദ്ദാക്കിയിരകുകയാണ്. വധശിക്ഷയും ജീവപര്യന്ത മൊക്കെയായി ജമാഅത്ത് നേതാക്കള്‍ തൂക്കുകയറും ജയിലറയും തേടി പോകുന്പോള്‍ ഇവിടെ ജമാഅത്ത് മുല്യാധിഷ്ടിത, വികസന രാഷ്ട്രീയം എന്നൊക്കെ പറഞ്ഞ് വോട്ടുപീടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.

ഷാഹിദ് പാലേരി

7 Responses to "മൗദൂദികളുടെ പിന്‍വാതില്‍ പ്രവേശങ്ങള്‍"

  1. subair  April 7, 2014 at 10:47 pm

    kashtam risaalee…aarkku vendi ee kooliyezhuthu…?

    • Abdul Latheef Saidali  April 21, 2014 at 8:31 am

      Samudayathinu vendiyanu Subaire

  2. Sameer Sam  April 22, 2014 at 5:20 am

    ഒരു കത്തിപിടിക്കാനുള്ള ബലം കിട്ടിയാല്‍ കുറ്റ്യാടിയും കാശ്മീറും ബംഗ്ലാദേശും പാക്കിസ്ഥാനും ആവര്‍ത്തിക്കും. പാവപ്പെട്ടവന്‍റെയും ഇല്ലാത്തവന്‍റെയും രാഷ്ട്രീയമല്ല ജമാഅത്തിന്‍റേത്. ഇല്ലാത്തവന്‍റെ പ്രശ്നം പറഞ്ഞ് ഉള്ളവന്‍റെ കസേരയുറപ്പിക്കുന്ന രാഷ്ട്രീയമാണിതെന്ന് ജമാഅത്തിന് മേധാവിത്വമുള്ളിടത്തെ അനുഭവമാണ്. സകാത്തുപയോഗിച്ചാണ് രാഷ്ട്രീയം.

  3. SHAFEEKALI  August 10, 2014 at 9:40 am

    i…………….

  4. SHAFEEKALI  August 10, 2014 at 9:46 am

    we

  5. paiqbal  August 11, 2014 at 1:03 pm

    ethu samuthayathinu, latheefe…mudipalli paniyan piricha panam evide?

You must be logged in to post a comment Login