ഇണകളുടെ ലോകം

ഇണകളുടെ ലോകം

എല്ലാ വസ്തുക്കളിലും നാം ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി (അദ്ദാരിയാത്ത് 49)
എല്ലാറ്റിനും അവന്‍ ഇണകളെ സൃഷ്ടിച്ചു. (സുഖ്റുഫ് 12)
ഇണയില്ലാത്തവന്‍ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മാത്രം. മനുഷ്യന്‍, പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍, തുടങ്ങിയ ജീവജാലങ്ങള്‍ക്ക് മാത്രമാണ് ഇണയുള്ളതെന്നായിരുന്നു മനുഷ്യന്‍ ആദ്യകാലത്ത് കരുതിപ്പോന്നിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഈ ധാരണ തിരുത്തി സൂറത്തുയാസീനില്‍ ഇങ്ങനെ വിശദീകരിച്ചു
ഭൂമി മുളപ്പിച്ചുണ്ടാക്കുന്ന സസ്യജാലങ്ങള്‍ക്കും അവരുടെ ആത്മാക്കള്‍ക്കും ഇനിയും അവരറിയാത്ത മറ്റെല്ലാ വസ്തുക്കള്‍ക്കും ഇണകളെ സൃഷ്ടിച്ചവന് പുകഴ്ച. (3636)
സസ്യജാലങ്ങള്‍ക്ക് ഇണകളുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം സസ്യശാസ്ത്രജ്ഞന്മാര്‍ക്ക് കണ്ടുപിടിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണ്. 1717ല്‍ തോമസ് ഫെയര്‍ചെല്‍ഡ് എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ഇത് മനസ്സിലാക്കിയത്. സസ്യലോകത്ത് രണ്ടുതരം പ്രജനനങ്ങളാണുള്ളത്. 1 ലൈംഗികം 2. ലൈംഗികേതരം.

പ്രജനനം എന്ന പദം തന്നെ ഒന്നാമത്തേതിന് മാത്രം ബാധകമാണ്. ജനനമെന്നത് ഒരു വസ്തു തന്‍റേതിനു തുല്യമായ മറ്റൊന്നിനെ പുറപ്പെടുവിക്കുക എന്നതാണ്. അത് ലക്ഷ്യമാക്കിയുള്ള ഒരു ജൈവപ്രതിഭാസത്തെയാണ് ലൈംഗികം എന്നു പറയുന്നത്. ലൈംഗികേതര പുനരുല്പാദനമാകട്ടെ വെറും പെരുകലാണ്. പ്രധാന ചെടിയില്‍ നിന്ന് വേര്‍പെട്ടു അതിനോട് സദൃശമായിരിക്കും വിധം വികസിക്കുന്ന ഒരു ജൈവാസ്തിത്വത്തിന്‍റെ തുണ്ടുതുണ്ടായുള്ള വിഭജനത്തിന്‍റെ ഫലമാണിത്.
ശാസ്ത്രജ്ഞരായ ഗുലിയര്‍ മോണ്ടും മാന്‍ഗിനോട്ടും അതിനെ ഒരു പ്രത്യേകതരം വളര്‍ച്ചയുടെ ഉദാഹരണമായിട്ടാണ് കാണുന്നത്. (ടുലരശമഹ രമലെ ീള ഴൃീംവേ) ഇതിന്‍റെ വളരെ ലളിതമായ ഉദാഹരണമാണ് പരിഛേദനം (ഈേേശിഴ). ചെടിയില്‍ നിന്നെടുത്ത പരിഛേദനം മണ്ണില്‍ വയ്ക്കപ്പെടുകയും പുതിയ വേരുകളുടെ വളര്‍ച്ചയോടെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ലൈംഗിക പ്രജനനമാകട്ടെ ഒരേ ചെടിയിലുള്ളതോ വ്യത്യസ്ത ചെടികളില്‍ കിടക്കുന്നതോ ആയ ബീജോല്പാദക വര്‍ഗ്ഗങ്ങളുടെ (ങമഹല മിറ എലാമഹല ുമൃ േെീള വേല ഴലിലൃശര ളീൃാമശേീി) ഇണചേരല്‍ വഴിയാണ് നടക്കുന്നത്. ചെടികളുടെ പ്രജനനത്തിന്‍റെ അന്തിമഫലം അവയുടെ പഴമാണ്. പഴത്തിനു മുന്പുള്ള ഘട്ടം പൂവും. ഇതിനു പുരുഷസ്ത്രീ ഇന്ദ്രിയങ്ങളുണ്ട്. അവ കേസരവും അണ്ഡകവും ആണ്. പൂന്പൊടി അണ്ഡത്തിലെത്തിയാല്‍ ഫലം കായ്ക്കും. അങ്ങനെ എല്ലാ പഴങ്ങളിലും പുരുഷ സ്ത്രീ ഇന്ദ്രിയങ്ങളുണ്ടെന്ന ഈ നൂതനമായ അറിവ് ഖുര്‍ആന്‍ നല്‍കിയത് എത്ര മനോഹരമാണ്.
അവ രണ്ടിലും എല്ലാ പഴങ്ങളിലുമുണ്ട് ഇണകള്‍. (അര്‍റഹ്മാന്‍ 52)
എല്ലാതരം പഴങ്ങളിലും ഈ രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കിയിരിക്കുന്നു. (അര്‍റഅ്ദ് 3)
ചിലതരം പഴവര്‍ഗ്ഗങ്ങള്‍ പരാഗണം നടത്തപ്പെടാത്ത പുഷ്പങ്ങളില്‍ നിന്നുമുണ്ടാവുന്നതാണ്. ഉദാഹരണം. വാഴപ്പഴം. ചിലയിനം കൈതച്ചക്ക, അത്തിപ്പഴം, നാരങ്ങ, മുന്തിരി. ഇവയ്ക്കും ഇണകളുടെ സ്വാഭാവമുണ്ടെന്ന് ആധുനിക ജൈവശാസ്ത്രം സമ്മതിക്കുന്പോള്‍ വിശുദ്ധഖുര്‍ആന്‍ ഈ ഇണയുടെ സൂചന നല്‍കുന്നത് എത്ര ശ്രദ്ധേയമാണ്
…. എന്നിട്ട് ആ മഴകൊണ്ടു ഭിന്നങ്ങളായ സസ്യവര്‍ഗങ്ങളുടെ ഇണകളെ നാം മുളപ്പിക്കുന്നു. (ത്വാഹ 53)
ഭൂമി വരണ്ടു നിശ്ചലമായിരിക്കുന്നത് ഇതാ നീ കാണുന്നു. അതിനിടക്ക് അതില്‍ മഴ പെയ്യിച്ചാലോ അത് അനങ്ങുന്നു, വളരുന്നു. മനോഹരമായ ഓരോരോ സസ്യജോഡികളെ മുളപ്പിക്കുകയും ചെയ്യുന്നു. (225)
നിങ്ങളറിയാത്ത മറ്റെല്ലാ വസ്തുക്കള്‍ക്കും ഇണകളുണ്ടെന്നുള്ള ഖുര്‍ആന്‍ വിവരണം ലോകത്തെ അത്ഭുതപ്പെടുത്തി. ഇമാം സുയൂത്വി(റ) പറഞ്ഞു
അത്ഭുതകരവും അപരിചിതവുമായ വസ്തുക്കളില്‍ നിന്നും ഇണകളെ സൃഷ്ടിച്ചവനാണല്ലാഹു.
ഡോ. മോറീസ് ബുക്കായി വിശുദ്ധഖുര്‍ആന്‍റെ ഈ സൂചനയെ സംബന്ധിച്ചു പറഞ്ഞു നബി(സ)യുടെ കാലത്ത് അവര്‍ അറിയാത്ത വസ്തുക്കളില്‍ പെട്ടതിന്‍റെ അര്‍ത്ഥത്തെക്കുറിച്ചു പല സിദ്ധാന്തങ്ങളും ഉണ്ടാകാവുന്നതാണ്. ഇന്നു നമുക്കു അവയ്ക്കുള്ള ഘടനകളും ഇരട്ടയായ ധര്‍മങ്ങളും നിര്‍ണയിക്കാം. ഏറ്റവും ചെറിയതു മുതല്‍ അനന്തമായ വലിപ്പമുള്ളതുവരെയുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാമുള്‍പ്പെടെ. ഇതില്‍ പ്രകടിപ്പിക്കപ്പെട്ട വ്യക്തമായ ആശയങ്ങള്‍ പൂര്‍ണമായും ആധുനിക ശാസ്ത്രവുമായി യോജിക്കുന്നുവെന്ന വസ്തുതയാണ് ഇവിടെ പ്രത്യേകമായി ഓര്‍ക്കേണ്ടത്.
നിങ്ങളറിയാത്തതെന്ന് വിശുദ്ധഖുര്‍ആന്‍ പറഞ്ഞ ഇണകളില്‍ വളരെ പ്രധാനപ്പെട്ടതാണ് വ്യൈുതി. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ആല്‍വതോമസ് എഡിസന്‍ കണ്ടുപിടിച്ച ഈ അത്ഭുതപ്രതിഭാസം പോസിറ്റീവ് നെഗറ്റീവ് ഇണകളാണ്. ആ നൂറ്റാണ്ടുവരെയുളള ജനതയ്ക്ക് ഇത് അത്ഭുതകരവും അപരിചിതവുമായ വസ്തുത തന്നെ. കാന്തത്തിന്‍റെ വ്യത്യസ്തമായ (ഉത്തരധ്രുവം), (ദക്ഷിണധ്രുവം) അചേതന വസ്തുക്കളുടെ ഇണകള്‍ക്ക് ഏറ്റവും ശക്തമായ തെളിവുകളാണ്.
ഭൂമിയിലും ആകാശങ്ങളിലും അവയുടെ ഇടയിലുള്ള ദൃശ്യവും അദൃശ്യവുമായ അഖില ഭൗതിക വസ്തുക്കളിലും ഇണയുണ്ടെന്നാണ് ഖുര്‍ആന്‍ സൂചന നല്‍കുന്നത്. എങ്കില്‍ ജലവും വായുവും കാരിരുന്പും കരിങ്കല്ലുമെല്ലാം ഇണയുള്ളതാകേണ്ടേ? തീര്‍ച്ചയായും അവയ്ക്കു ഇണയുണ്ട്. ഇണയില്ലാത്തവന്‍ സ്രഷ്ടാവായ അല്ലാഹു മാത്രം. സ്രഷ്ടാവിന്നുണ്ടായിരിക്കേണ്ട അനിവാര്യ വിശേഷണങ്ങളില്‍ ആറാമത്തേതാണ് വഹ്ദാനിയ്യത്ത്. ആ പരിശുദ്ധാസ്തിത്വത്തിന്‍റെ ഗുണം മുറക്കബ് അഥവാ തഅദ്ദുദ് (സംയോജിതം) അല്ല.
ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ വസ്തുക്കളും അഥവാ പദാര്‍ത്ഥങ്ങള്‍ മുറിച്ചു മുറിച്ചു ചെല്ലുന്പോള്‍ അവ തന്മാത്രകളാലാണ് നിര്‍മിക്കപ്പെട്ടരിക്കുന്നതെന്ന് വ്യക്തമാണ്. അവയുടെ നിര്‍മ്മാണ ഘടകങ്ങളായ തന്മാത്രകളെ വിഭജിക്കാന്‍ കഴിയില്ലെന്നായിരുന്നു ഒരു കാലത്ത് ശാസ്ത്രലോകത്തിന്‍റെ ധാരണ. ഈ ധാരണ തിരുത്തിയ ശാസ്ത്രജ്ഞനാണ് ജോണ്‍ഡാല്‍ട്ടന്‍. അണുസിദ്ധാന്തത്തിന്‍റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നൈട്രജണ്‍, ഓക്സിജന്‍ തുടങ്ങിയ വാതകങ്ങളുടെ മിശ്രിതമാണ് അന്തരീക്ഷമെന്ന അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ ഒരു പുതിയ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. ഘടക വാതകങ്ങളില്‍ എണ്‍പത് ശതമാനം നൈട്രജനാണെന്നും ശേഷിക്കുന്നവയില്‍ അധികവും ഓക്സിജനാണെന്നും അദ്ദേഹം കണ്ടെത്തി. വ്യത്യസ്ത ചുറ്റുപാടുകളില്‍ അന്തരീക്ഷത്തിലെ വാതക കണികകള്‍ ജലാംശം എങ്ങനെ ആഗിരണം ചെയ്യുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് തന്മാത്രകളിലടങ്ങിയ അതിസൂക്ഷ്മവും ഏറ്റവും ചെറിയതുമായ ആറ്റങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയത് ഒരു മൂലകത്തിന്‍റെ ഏറ്റവും ചെറിയ കണികയാണ് ആറ്റം (അീോ ശ െവേല ാെമഹഹലെേ ുമൃശേരഹല ീള മിറ ഋഹലാലി)േ എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. തന്മാത്രകള്‍ക്കുള്ളിലെ കണങ്ങളാണ് പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതും ഇവയെ ആറ്റം (അണു) എന്നു വിളിക്കാമെന്നും 1803ല്‍ അദ്ദേഹം സമര്‍ത്ഥിച്ചു. പക്ഷേ, ആറ്റം വിഭജിക്കാന്‍ കഴിയാത്ത പദാര്‍ത്ഥത്തിന്‍റെ അവസാനത്തെ അംശമാണെന്ന പഴയ ഗ്രീക്ക് ചിന്താഗതിയില്‍ തന്നെയായിരുന്നു ശാസ്ത്രലോകം. സൃഷ്ടികള്‍ക്ക് സംയോജിതം എന്ന സ്വഭാവം അനിവാര്യമായിരിക്കെ ആറ്റം വിഭജിക്കപ്പെടാത്തതെന്ന നിരീക്ഷണം ആ അനിവാര്യതയെ നിരാകരിക്കുന്നു. പക്ഷേ, പത്തൊന്പതാം നൂറ്റാണ്ടില്‍ അണുസിദ്ധാന്തം പൊളിച്ചെഴുതി. 1858ല്‍ ജെ ജെ തോംസണ്‍ എന്ന ശാസ്ത്രജ്ഞന്‍ ആറ്റത്തില്‍ ഋണവൈദ്യുത ശക്തിയുള്ള (ചലഴലശേ്ല) ഋഹലരൃേീി കണ്ടുപിടിച്ചു. 1919ല്‍ മറ്റൊരു ശാസ്ത്രജ്ഞനായ റൂതര്‍ ഫോര്‍ഡ് ധനവൈദ്യുത ശക്തിയുള്ള (ജീശെശേ്ല) ജൃീീേി കണ്ടുപിടിച്ചതോടെ ആറ്റം സംയോജിതവും ഇണയുള്ളതുമായ അംശമാണെന്ന് വെളിപ്പെടുകയായിരുന്നു.
ആറ്റത്തിന്‍റെ കേന്ദ്രബിന്ദുവായ ന്യൂക്ലിയസിന്‍റെ കണ്ടുപിടുത്തം പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചു. റൂതര്‍ ഫോര്‍ഡ് തന്നെയായിരുന്നു പോസിറ്റീവ് ചാര്‍ജുള്ള ആല്‍ഫാ കണങ്ങള്‍ കടത്തിവിട്ടു (സ്വര്‍ണത്തിന്‍റെ നേരിയ തകിടിലൂടെ) ന്യൂക്ലിയസിന്‍റെ സാന്നിധ്യം ഉറപ്പാക്കിയത്. ന്യൂക്ലിയസിനു പോസിറ്റീവു ചാര്‍ജും അതിനു ചുറ്റും വിഭ്രമജനകമായ വേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്  നെഗറ്റീവ് ചാര്‍ജുമാണ്. 300 കി.മീറ്റര്‍ മുതല്‍ 11063 കി.മീ വരെ വേഗതയിലാണ് ഇലക്ട്രോണിന്‍റെ കറക്കമെന്നാണ് നീല്‍സ്ബോര്‍ എന്ന ശാസ്ത്രജ്ഞന്‍റെ നിഗമനം. 1932ല്‍ സര്‍ ജയിംസ് ചാഡ്വിക്ക് ന്യൂട്രോണ്‍ (പ്രോട്ടോണിന്‍റെ പിണ്ഡമുള്ള വ്യൈുതധാനമില്ലാത്ത കണം) കണ്ടുപിടിച്ചു.
ഈ പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ത്ഥങ്ങളും തൊണ്ണൂറിലധികം വിഭിന്ന രീതിയിലുള്ള പരമാണുക്കളുടെ സങ്കലനമാണ്. ഒരു തുള്ളിവെള്ളത്തില്‍ പോലും 600 കോടിക്കോടി പരമാണുക്കളുണ്ട്. വെള്ളത്തിന്‍റെ രണ്ടു ഘടകങ്ങളായ ഹൈഡ്രജന്‍റെയും ഓക്സിജന്‍റെയും കൂടെ കാര്‍ബണ്‍ ചേരുന്പോള്‍ അത് പഞ്ചസാരയാകും. ഹൈഡ്രജന്‍റെ കൂടി ഓക്സിജന് പകരം നൈഡ്രജന്‍ ചേരുന്പോഴാകട്ടെ അതു അമോണിയ ആയി മാറുന്നു.
ഒറ്റ ശക്തിയാണെന്നു തോന്നുന്ന പലതും പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്പോള്‍ അവയില്‍ ഇരട്ട ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ആധുനിക ശാസ്ത്രത്തിന്‍റെ കാഴ്ചപ്പാട്. അതിനുദാഹരണമാണ് സ്വയം നിലനില്‍ക്കാനുള്ള കഴിവുപോലുമില്ലാത്ത ഊര്‍ജത്തിനു പോലും ഋണശക്തിയും ധനശക്തിയുമുണ്ടെന്ന കണ്ടുപിടുത്തം. വ്യൈുതി ചാര്‍ജ് വിപരീതമാകുകയും മറ്റെല്ലാ ഗുണങ്ങളും സമാനമാകുകയും ചെയ്യുന്ന പ്രതികണങ്ങളും ഇനിതുദാഹരണമാണ്. ഇലക്ട്രോണിന് തന്നെ പ്രതികണമായി പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണായ പോസിട്രോണും പ്രോട്ടോണിന്‍റെ പ്രതികണനമായ നെഗറ്റീവു ചാര്‍ജുള്ള ആന്‍റി പ്രോട്ടോണും വ്യൈുതി ചാര്‍ജില്ലാത്ത ന്യൂട്രോണുകളുടെ ഭ്രമണദിശക്ക് വിപരീത ദിശയിലുള്ള ആന്‍റി ന്യൂട്രോണുകളും ആറ്റത്തിന്‍റെ സംയോജിത സ്വഭാവം എവിടെ എത്തി എന്നു കാണിക്കുന്നു.
അങ്ങനെ ഓരോ കണത്തിനും ഒരു പ്രതികണവും ഓരോ ദ്രവ്യത്തിനും ഒരു പ്രതിദ്രവ്യവും ഓരോ വസ്തുവിന്നും ഒരു പ്രതിവസ്തുവും ചേര്‍ന്നു ഇണകളുടെ സമുച്ചയമാണീ പ്രപഞ്ചം മുഴുവനും! ഇണയില്ലാത്തവന്‍ ഏകനായ അല്ലാഹു മാത്രം. ആ യാഥാര്‍ത്ഥ്യമാണ് വിശുദ്ധഖുര്‍ആനിലെ ഒരു ചെറിയ വാക്യത്തിലെ ഉജ്ജ്വലമായ ആശയം. എല്ലാ വസ്തുക്കളിലും നാം ഇണകളെ സൃഷ്ടിച്ചു. ഇമാം ബൂസ്വൂരി(റ)യുടെ വാക്കുകള്‍ എത്ര ശ്രദ്ധേയമാണ് പരിശുദ്ധഖുര്‍ആനിന്ന് സമുദ്രത്തിലെ തിരമാലകള്‍ പോലെ പരസ്പരം സഹായമായ അര്‍ത്ഥതലങ്ങളുണ്ട്. ഭംഗിയിലും ശ്രേഷ്ടതയിലും സമുദ്രങ്ങളിലെ മുത്തിനേക്കാള്‍ ഉന്നതിയിലാണവ.
ഡോ. കൊല്ലൂര്‍വിള എന്‍ ഇല്‍യാസുകുട്ടി

You must be logged in to post a comment Login