വോട്ടിന്നായി സഹായാഭ്യര്‍ത്ഥന നടത്തുന്ന പുത്തന്‍വാദികള്‍

വോട്ടിന്നായി  സഹായാഭ്യര്‍ത്ഥന  നടത്തുന്ന  പുത്തന്‍വാദികള്‍

കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പ് തീര്‍ന്നു. പാര്‍ട്ടികളും മുന്നണികളും പൊള്ളുവാഗ്ദാനങ്ങളുമായി വീടുകള്‍ കയറിയിറങ്ങുകയായിരുന്നു ഒരു മാസക്കാലം.

അതോടൊപ്പം, ശത്രുക്കളൊക്കെ മിത്രങ്ങളായി വേഷമിട്ടു. മൗദൂദികളുടെ വെല്‍ഫെയര്‍ പാര്‍ട്ടി പോലും സമസ്തയുടെ കീഴ്ഘടകമായി നിങ്ങളുടെ മുന്നില്‍ വന്നു. എസ്ഡിപിഐയും ഉണ്ട്. അവരേതോ വലിയ ഉസ്താദുമാരുടെ സ്വന്തക്കാരെന്ന പോലെയായിരുന്നു വന്നത്. ഈ രണ്ടു കൂട്ടരുടെയും പത്രങ്ങള്‍ ഇന്നലെ വരെ നമ്മുടെ കരളുമാന്തിത്തിന്നവരാണ്. കാന്തപുരത്തെ മാതാഅമൃതാനന്ദമയിയോട് ചേര്‍ത്തു പറഞ്ഞും ആള്‍ദൈവങ്ങളോടൊപ്പം നേതാക്കളുടെ ഫോട്ടോ കൊടുത്തും സുന്നി സ്ഥാപനങ്ങള്‍ക്കെതിരെ മുഖപ്രസംഗങ്ങള്‍ എഴുതിയും അര്‍മാദിച്ചവര്‍. അച്ചടിച്ചു വിട്ട നീചമായ സൃഷ്ടികള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചാലോ എന്ന ഭയത്തില്‍ വ്യാജ ഖേദപ്രകടനങ്ങള്‍ പോലും പത്രങ്ങളില്‍ അച്ചടിച്ചു വിട്ടു അവര്‍.

മൗദൂദികള്‍, രിസാലയിലെ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ പോലെ അവരുടെ കയ്യിലുള്ള ഏറ്റവും മാരകമായ ആയുധം തന്നെ നമുക്കെതിരില്‍ ഉപയോഗിച്ചവരാണ്. നാം കാഫിറുകളും നരകാവകാശികളുമാണെന്ന് പ്രഖ്യാപിച്ചവര്‍.

വിശപ്പില്ലാത്ത ഇന്ത്യ, ഭയമില്ലാത്ത ഇന്ത്യ എന്നായിരുന്നു ഒരു കൂട്ടം തീവ്രവാദികളുടെ വാഗ്ദാനം. മാറാടും കണ്ണൂര്‍ ജില്ലയിലെ പുന്നാടും നാം ഇതു കണ്ടതാണ്. മാസങ്ങളോളം ആ പ്രദേശത്തെ മുസ്ലിംകള്‍ പേടിയോടെയും വിശപ്പോടെയും കഴിഞ്ഞതാണ്. അതിന് കാരണക്കാരായ ആളുകളാണ് ഇപ്പോള്‍ പേടിയും വിശപ്പുമില്ലാത്ത ഇന്ത്യ സൃഷ്ടിക്കാമെന്ന് പറഞ്ഞു. വെല്‍ഫയര്‍പാര്‍ട്ടി ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുക്കും എന്നു പറഞ്ഞതുപോലെയുള്ള ഒരു ഒഴുക്കന്‍ തമാശ എന്നല്ലാതെ ഇതേകുറിച്ച് എന്തു പറയാന്‍!

വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും അവരുടെ ലഘുലേഖകളില്‍ പറയുന്നത് അവര്‍ക്ക് മാത്രമേ നമ്മളെ രക്ഷിക്കാന്‍ കഴിയൂ എന്നാണ്. അല്ലാഹുവിന്‍റെ പണി ഇവരേറ്റെടുത്തോ? അല്ലാഹുവാണ് രക്ഷകന്‍ എന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോള്‍ ഞങ്ങളാണ് രക്ഷകര്‍ എന്നു പറയുന്നു കെ എം മൗലവിയില്‍ നിന്നും എംസിസി മൗലവിയില്‍ നിന്നും തൗഹീദ് വാങ്ങിയ ആളുകള്‍!

തെരഞ്ഞെടുപ്പു വരുന്പോള്‍ മാത്രം നിങ്ങളെ കാണാനെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു കൊടുക്കരുതെന്നാണ് മലപ്പുറം മണ്ഡലത്തില്‍ ഇക്കൂട്ടരുടെ ഒരു പ്രധാന അഭ്യര്‍ത്ഥന! ഈ വോട്ട് ചോദിക്കാന്‍ വന്ന പുത്തന്‍വാദികള്‍ നമ്മളെ വീടിന്‍റെ മുറ്റത്ത് കുറ്റിപ്പുര കെട്ടി നമുക്ക് കാവല്‍ നില്‍ക്കുകയാണെന്നു തോന്നും ലഘുലേഖ വായിച്ചാല്‍. ഇത്രക്ക് കപടവും വ്യാജവുമായ വാഗ്ദാനങ്ങള്‍ നല്‍കി, ഞങ്ങളാണിനി രക്ഷകന്മാര്‍ എന്ന വീരസ്യവും പറഞ്ഞു നടക്കുകയായിരുന്നിവര്‍. ഒരു പഞ്ചായത്തു മെന്പര്‍ക്കുപോലും എപ്പോഴും നമ്മുടെ പുരയുടെ മുന്നിലൂടെ നടക്കാന്‍ ഒഴിവുണ്ടാവുമോ? എന്നിട്ടല്ലേ ഒരു പാര്‍ലമെന്‍റംഗം! ഇത്രക്ക് ബുദ്ധി കുറവാണ് ഈ സലഫീ പാര്‍ട്ടികള്‍ക്ക്.

മുന്നണികളെയും പാര്‍ട്ടികളെയും മാറി മാറി പരീക്ഷിച്ചിട്ടും നമുക്ക് ദുരിതമല്ലേ എന്നു ചോദിക്കുന്ന ഇവരോട് ആരെങ്കിലും നേരത്തെ പറഞ്ഞിരുന്നോ, മുന്നണികളെയും പാര്‍ട്ടികളെയും പരീക്ഷിച്ചാല്‍ വിജയമുണ്ടാവുമെന്ന്! എങ്ങനെയെങ്കിലും നാല് വോട്ട് സ്വന്തം പെട്ടിയിലാക്കി ഇതാ ഞങ്ങളിത്രക്ക് വളര്‍ന്നു കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പിന് ശേഷം നുണ പറയാന്‍ വകുപ്പുണ്ടാക്കുകയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് പൊട്ടിമുളച്ചു പോന്ന ഈ രണ്ട് തവര വിത്തുകളും.

ഇഖ്ബാല്‍ എം സി, കൊണ്ടോട്ടി

3 Responses to "വോട്ടിന്നായി സഹായാഭ്യര്‍ത്ഥന നടത്തുന്ന പുത്തന്‍വാദികള്‍"

  1. latheef  April 15, 2014 at 2:13 pm

    i t is better to have muslims thier own party , so SDPI and Welfare party – it is good strat …at least to bargain to other poltical parties when they start to destroy Mmuslim identity as in babari masjid demolition and Musaffar nagar riots–other wise you have to publish the tear stories like “congrees 65 years with muslim –pls read agian especially the author

  2. Sayyid Hussain  April 16, 2014 at 6:52 am

    No.. SDPI and Welfare party follows an agenda which is against the law of our great country. Muslims do not need a political party. Muslims need leaders like Sheikh Aboobacker Ahmad. Ahlussunna and Izzath of Deenul islam was totally damaged by Salafi groups and their political version will be a wrath to muslims. A good muslim has no reason to vote for both SDPI and Welfare Party.

  3. Sahil  May 25, 2014 at 8:00 am

    Both SDPI and welfare party are fascist organisations and their only agenda is to destroy congress by misinformation campaign. Their only rival is congress and BJP or communists, because Congress is the party that is secular and which is good for the country. They all now want BJP to come in power so that hey believe that they can garner the rest of the Muslim votes in congress. They dont have any alternative policies for the betterment of our country and hove only a divisive mindset, both RSS/VHP…etc and SDPI,Jamaate..etc are both sides of the same coin. It is high time that muslims must understand this and come together under secular parties like congress. Because congress downfall is India’s downfall and secular peoples downfall and it is the only party which can treat people of all religions together.

You must be logged in to post a comment Login