പടിഞ്ഞാറിനും ഇസ്ലാമിനുമിടയില്‍ ഒരു സമ്മാനപ്പൊതി

മധ്യേഷ്യയെയും ലോകത്തെത്തന്നെയും ഇളക്കി മറിക്കുംവിധം മുസ്ലിംകളും ക്രിസ്ത്യാനികളും ജൂത•ാരും തുടരുന്ന സംഘര്‍ഷ രാഷ്ട്രീയത്തിന്റെ അര്‍ത്ഥശൂന്യത ഒമിദ് സഫിയുടെ ഗ്രന്ഥം എടുത്തു കാണിക്കുന്നുണ്ട്; ‘ഇസ്ലാം ഒരു അബ്രഹാമിക പാരമ്പര്യം എന്ന നിലയില്‍’ എന്ന അധ്യായത്തില്‍. ആ നിലക്ക് കിഴക്കിനും പടിഞ്ഞാറിനും മനസ്സറിഞ്ഞ് കൈമാറാവുന്ന ഒരു സമ്മാനപ്പൊതിയാണ് മെമ്മറീസ് ഓഫ് മുഹമ്മദ്.

മുഹ്സിന്‍ എളാട്

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ നിസ്തുലമായ ജീവിതത്തെയും ദര്‍ശനത്തെയും ആസ്പദിച്ചെഴുതിയ പുതുകാല ഗ്രന്ഥങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ഡോ ഒമിദ് സഫി രചിച്ച മെമ്മറീസ് ഓഫ് മുഹമ്മദ്. ഇസ്ലാംഭീതിക്കടിമപ്പെട്ട പടിഞ്ഞാറന്‍ വലതുപക്ഷം പടച്ചുവിടുന്ന പ്രവാചകനിന്ദകള്‍ക്കു ബദലായി സ്നേഹം നിറഞ്ഞ തിരുജീവിതത്തെ പരിചയപ്പെടുത്താനും അധ്യാപനങ്ങളെ വിശകലനം ചെയ്യാനുമാണ് ഈ ഗ്രന്ഥം ശ്രമിക്കുന്നത്.
ലോകാനുഗ്രഹി(റഹ്മതുന്‍ ലില്‍ ആലമീന്‍) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ തിരുദൂതരെ വിളിക്കുന്നത്. വിശ്വാസികളായ മുസ്ലിംകള്‍ക്കപ്പുറത്ത് സീമാതീതമായ ലോകത്തിനാകെ ന• ചൊരിയുന്നതാണ് പ്രവാചക നിയോഗം. എന്നാല്‍ തിരുജീവിതത്തെ നിഷ്പക്ഷമായി വിലയിരുത്തിയ മൈക്കല്‍ എച്ച് ഹാര്‍ട്ടിനെ പോലുള്ള ചിലരൊഴിച്ചാല്‍ പടിഞ്ഞാറന്‍ വലതുപക്ഷ മാധ്യമക്കൂട്ടങ്ങളും മതവര്‍ഗീയവാദികളും എടുത്തുവെക്കുന്ന ന•യുടെ അംശങ്ങളേതുമില്ലാത്ത ഒരു പ്രവാചക പ്രതീകം ലോകത്തിന്റെ നെറുകയില്‍ വെക്കാന്‍ ശ്രമിക്കുന്ന ഈ നിറഞ്ഞ കാല സന്ധിയില്‍ സഫി കൊണ്ടുവന്ന ‘എന്തുകൊണ്ട് പ്രവാചകന്‍ വിഷയീഭവിക്കുന്നു’ എന്ന പ്രമേയത്തിന് ഒട്ടേറെ പ്രസക്തിയുണ്ട്.
കണ്ണാടിക്കഷ്ണം പോലെ തെളിഞ്ഞ ഒരാദര്‍ശത്തിന്റെ എല്ലാ നിറങ്ങളും നിറഞ്ഞ ഒരു ജീവിതം ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ജീവിച്ചുവെന്നതാണ് ഇസ്ലാമിന്റെ പ്രവാചകനെ വ്യതിരിക്തനാക്കുന്നത്.
തിരുജീവിതത്തിന്റെ സ്നേഹാര്‍ദ്രമായ ഇത്തരം ഓര്‍മച്ചിത്രങ്ങള്‍ കൊണ്ടാണ്, പാശ്ചാത്യ ലോകത്ത് ഏറെ പ്രചാരം നേടിയ കാരന്‍ ആംസ്ട്രോംഗിന്റെ ഠവല ഘശളല ഛള ങൌവമാാലറ ല്‍ നിന്ന് ഈ ഗ്രന്ഥം വേറിട്ടു നില്‍ക്കുന്നത്.
ഉപരി സൂചിത പ്രമേയത്തിലൂന്നിയെഴുതിയ ഠവല ങൌവമാാലറശ ജൃീയഹലാ(മുഹമ്മദീയ പ്രശ്നം) എന്ന തലവാചകത്തിനു കീഴിലുള്ള( 45 പേജോളം വരുന്ന) ദീര്‍ഘമായ മുഖവുരക്കു ശേഷം ചിട്ടയായി സംവിധാനിച്ച ആറു അധ്യായങ്ങളുണ്ട് പുസ്തകത്തിന്. മുഹമ്മദ്(സ)ക്ക് മുമ്പുള്ള ലോകം, മുഹമ്മദീയ വിപ്ളവം, പ്രവാചകന്റെ ആകാശാരോഹണം, ഇസ്ലാം ഒരു അബ്രഹാമിക പാരമ്പര്യമെന്ന നിലയില്‍, പ്രവാചകനു പിറകെയുള്ള ജീവിതം, മുഹമ്മദി സൌകുമാര്യതയുടെ ധ്വനികള്‍ തുടങ്ങിയവയാണ് ആ ആറെണ്ണം. തുടര്‍ന്ന് വിഷയാവതരണവും പ്രവാചക പ്രകീര്‍ത്തന കാവ്യ/ഗദ്യങ്ങളുള്‍പ്പെടെ അടയാളപ്പെടുത്തിയുള്ള ഒരു ഉപസംഹാരവും. ഇത്രയുമാണ് ഈ ഗ്രന്ഥം ഉള്‍വഹിക്കുന്നത്. ഇതില്‍ ഏറ്റവും ഹൃദയസ്പൃക്കായത് പേജ് 97 മുതല്‍ 165 വരെയുള്ള ഏറ്റവും ദീര്‍ഘമേറിയ അധ്യായം ഠവല ങൌവമാാലറശ ൃല്ീഹൌശീിേ ആണ്. പരീക്ഷണങ്ങള്‍ നിറഞ്ഞ അതി സങ്കീര്‍ണമായ ദിനരാത്രങ്ങള്‍ക്കിടയിലും മാനവിക മൂല്യങ്ങള്‍ പാടെ വറ്റി വരണ്ട അറേബ്യന്‍ മരുഭൂമിയില്‍ റസൂല്‍(സ) സാധ്യമാക്കിയ ബഹുതല സ്പര്‍ശിയായ ഒരു നവോത്ഥാന മുന്നേറ്റത്തെക്കുറിച്ചുള്ളതാണീ വിവരണം. രസകരവും ചിന്തോദ്ദീപകവുമായ ശൈലിയിലാണ് ഇത് തുടങ്ങുന്നത്. വിപ്ളവം എന്ന പദം കേള്‍ക്കുമ്പോള്‍ സാധാരണ നാം ഓര്‍ത്തുപോകാറുള്ളത് നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റത്തിന് അധീനപ്പെടുത്തുന്ന തീര്‍ത്തും അസ്വാസ്ഥ്യജനകമായ ഒരു സ്ഥിതി വിശേഷണമാണ്. എന്നാല്‍ ഇതേ അര്‍ത്ഥമുള്ള അറബി പദമായ ഇന്‍ഖിലാബിന്റെ പദമൂലത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗവത്കരിക്കുന്നതായിരുന്നു മുഹമ്മദീയ വിപ്ളവമെന്ന് ഗ്രന്ഥകര്‍ത്താവ് കണ്ടെത്തുന്നു. അഥവാ ഖല്‍ബ് എന്ന പദം മുന്നോട്ടു കൊണ്ടുവരുന്ന രണ്ടര്‍ത്ഥങ്ങള്‍ – ഹൃദയവും പരിവര്‍ത്തനവും; ഇവ രണ്ടിന്റെയും നൈസര്‍ഗികമായ സങ്കലിത സ്വരൂപമായിരുന്നു പ്രവാചക വിപ്ളവമെന്ന് സഫി എഴുതുന്നു.
തിരുജീവിതത്തില്‍ അത്യന്തം സ്വാധീനം ചെലുത്തിയ മൂന്നു യാത്രകളെ – ഹിറാ ഗുഹയിലേക്കുള്ള യാത്ര, ബൈതുല്‍ മുഖദ്ദസ് വഴിയുള്ള രാപ്രയാണം, മദീനയിലേക്കുള്ള പലായനം എന്നിവയെ സവിശേഷ പ്രാധാന്യത്തോടെ സഫി എടുത്തു വിശദീകരിക്കുന്നുണ്ട്. ആദ്യത്തെ രണ്ടെണ്ണം കേവല മാനുഷിക പരികല്‍പനകള്‍ക്കതീതമായ അധ്യാത്മിക മാനങ്ങളുമായി കെട്ടുപിണഞ്ഞതാണെങ്കില്‍ സമൂഹ നിര്‍മിതിയുടെ എന്നത്തേക്കും പുതുമ നിറഞ്ഞ അധ്യാപനങ്ങളുമായി ബന്ധപ്പെട്ടതാണ് മദീനയിലേക്കുള്ള പലായനം. അഭയാര്‍ത്ഥികളായ മുഹാജിറുകള്‍ക്കിടയിലും പ്രവാചകരെ സ്വീകരിച്ചാനയിച്ച അന്‍സ്വാറുകള്‍ക്കിടയിലും സൌഹൃദത്തിന്റെ ഒരിക്കലും എഴുതിത്തീര്‍ക്കാനാവാത്ത മാനിഫെസ്റോ അത്യന്തം വിജയകരമായി പ്രയോഗിക്കുവാന്‍ തിരുനബിക്ക് സാധിച്ചു. റസൂലിന്റെ പാഠശാലയിലെ സ്ഥിരാംഗങ്ങളായി മദീനാ മസ്ജിദിന്റെ ഓരത്തു വസിച്ച അഹ്ലുസ്സുഫ(കോലായ വാസികള്‍) ഈ സമുദായത്തിനു പ്രദാനം ചെയ്തത് സമാനതകളില്ലാത്തൊരു ദീനീ വിജ്ഞാന സരണിയായിരുന്നു. പില്‍ക്കാലത്ത് ഇസ്ലാമിക നാഗരികതയിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ സൂഫികളെന്നറിയപ്പെട്ട പ്രത്യേക വിഭാഗത്തിന്റെ പൂര്‍വഗാമികളായ ഈ സഖാക്കള്‍ മുഹമ്മദീയ സ്മരണകളെ ഹൃദയത്തിലേക്ക് അതേപടി പരവര്‍ത്തനം ചെയ്തവരും സ്വജീവിതത്തില്‍ ചാലിച്ചവരുമായിരുന്നു. ലോകാന്ത്യം വരെയുള്ള സമൂഹങ്ങള്‍ക്ക് പ്രവാചകാനുരാഗത്തിന്റെ അത്യുദാത്തമായ മാതൃകാ ബിംബങ്ങള്‍!
തിരുനബിയുടെ അനുകരണയോഗ്യമായ കുടുംബ ജീവിതം, ബഹുഭാര്യത്വം, ഇസ്ലാമിക ചരിത്രത്തിലെ തന്ത്രപ്രധാനമായ യുദ്ധങ്ങള്‍ തുടങ്ങി മുഹമ്മദി റവല്യൂഷന്റെ ഒരു പൂര്‍ണ ഭ്രമണത്തിന് മക്കാ വിജയത്തോടെ പര്യവസാനം കുറിക്കുന്നതു വരെയുള്ള നിര്‍ണായക സംഭവവികാസങ്ങളെല്ലാം ഈ അധ്യായത്തില്‍ ഇടംപിടിച്ചിരിക്കുന്നു. റസൂലിന്റെ അധ്യാത്മിക ഔന്നത്യത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ മിഅ്റാജ് ചര്‍ച്ച ചെയ്യാന്‍ അനേകം ഉപവിഷയങ്ങളോടൊത്തുള്ള ഒരു അധ്യായം തന്നെ നീക്കിവച്ചിരിക്കുന്നു. ജിബ്രീല്‍ മാലാഖക്കു പോലും പ്രാപ്യമാകാതെ പോയ അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണത്തിന് സമ്മതം നേടിയ പുണ്യറസൂല്‍ മാലാഖയെക്കാള്‍ ആത്മീയൌന്നത്യം നേടാന്‍ പ്രാപ്തിയുള്ള മാനവ കുലത്തിന്റെ പ്രതിനിധിയായിരുന്നെന്ന് പേജ് 165 മുതല്‍ 193 വരെയുള്ള ഈ ഖണ്ഡത്തിലൂടെ സഫി നിരീക്ഷിക്കുന്നു. ഏക നാഥനെ മാത്രം മനസാ പ്രതിഷ്ഠിച്ച് അവനോട് ഗാഢമായ ഹൃദയയൈക്യം സ്ഥാപിച്ച ഔലിയാക്കളെ ഈ അധ്യായത്തില്‍ ഓര്‍ക്കുന്നു. ഈ ദിവ്യാനുരാഗത്തിന്റെ അനുഭൂതിയാഗ്രഹിച്ചു കൊണ്ട് ദക്ഷിണേഷ്യയില്‍ 16-ാം നൂറ്റാണ്ടില്‍ ജീവിച്ച വിശ്രുത സൂഫീ അബ്ദുല്‍ ഖുദ്ദൂസ് ഗന്‍ഖോഖി പറഞ്ഞതിങ്ങനെ: “ഞാന്‍ ആ ദിവ്യ ദര്‍ശനം സാധ്യമാകുന്ന പദവിയിലെത്തിയിരുന്നെങ്കില്‍ ഒരിക്കലും മടങ്ങില്ലായിരുന്നു.”
മധ്യേഷ്യയെയും ലോകത്തിന്റെ ഇതര ഭാഗങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്ന ലോകരാഷ്ട്രീയം തന്നെ ഇളക്കിമറിക്കും വിധം മുസ്ലിംകളും ജൂത•ാരും ക്രിസ്ത്യാനികളും തമ്മില്‍ കാലങ്ങളായി തുടരുന്ന പ്രത്യക്ഷവും പരോക്ഷവുമായ സംഘട്ടനങ്ങളുടെ നിരര്‍ത്ഥകതയെ ചോദ്യം ചെയ്യുകയാണ് കഹെമാ മ മി അയൃമവമാശര ഠൃമറശശീിേ എന്ന അധ്യായത്തിലൂടെ. അബ്രഹാമിക പാരമ്പര്യമുള്ള ഈ മൂന്ന് മതങ്ങളും ഏകോദര സഹോദര•ാരെ പോലെ ജീവിക്കേണ്ടത് സുസ്ഥിരമായ ലോക സമാധാനത്തിന് അനിവാര്യമാണെന്ന് സഫി തീര്‍ച്ചപ്പെടുത്തുന്നു.
തിരുനബിയുടെ ഒഫാത്തും ഖലീഫമാരുടെ സ്ഥാനാരോഹണവും സുന്നി-ശിയാ വിഭജനവുമെല്ലാം പരമാര്‍ശിക്കുന്ന അഞ്ചാം അധ്യായം ഘശളല അളലൃേ ജൃീുവല, ഉലമവേ അളലൃേ ഒീലൈശി-ദു:ഖ സാന്ദ്രമായ സ്മരണകളാണ് വായനക്കാരന് നല്‍കുന്നത്. തിരുനബിക്കു ശേഷം ഭരണസാരഥ്യമേറ്റെടുത്ത നാലു ഖലീഫമാരെ സവിശേഷം ഉപാധ്യായങ്ങള്‍ക്കുകീഴെ സത്യസന്ധമായി വായിക്കുന്നുണ്ട്. ഓരോ ഖലീഫയുടെയും ഭിന്നമാര്‍ന്ന സ്വഭാവം ഇസ്ലാമിക നാഗരികതയെ രചനാത്മകമായി നയിക്കുന്നതില്‍ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നു. ഇസ്ലാമിക ചരിത്രത്തില്‍ ധീരതയുടെ മറുവാക്കായി മാറിയ അലി(റ)നെ സൌന്ദര്യാത്മകമായി വര്‍ണിക്കുന്ന വിശ്വ വിഖ്യാത സൂഫീ ജലാലൂദ്ദീന്‍ റൂമിയുടെ കാവ്യ സുധയായ മസ്നവിയിലെ കാവ്യ ശകലങ്ങളേറെ ഉദ്ധരിക്കുന്നുണ്ട്. പേര്‍ഷ്യന്‍ പാരമ്പര്യമുള്ള സുന്നിയായ റൂമിയുടെ ഉദ്ധ്യുത കാവ്യങ്ങളിലൂടെ സഫി സമര്‍ത്ഥിക്കുന്നത് ശിയാക്കളുടെ മാത്രം കുത്തകയല്ല അലി(റ) എന്ന പരമസത്യമാണ്. ദൌര്‍ഭാഗ്യകരമായ ഓര്‍മകള്‍ ഇസ്ലാമിക ചരിത്രത്താളുകള്‍ക്ക് സംഭാവന ചെയ്ത ഉമവി ഭരണാധിപനായ ഇബ്നു സിയാദിന്റെ നിഷ്ഠൂര ചെയ്തികളെ വിസ്മരിക്കുന്നില്ല. പ്രവാചക പൌത്രനായ ഇമാം ഹുസൈന്‍(റ)നെ അതിക്രൂരമായി കൊല ചെയ്ത സംഭവമെല്ലാം കരളലിയിപ്പിക്കുന്ന കാഴ്ചകളായി ചിത്രീകരിക്കപ്പെടുന്നു. ഇറാഖീ മരുഭൂമിയില്‍ ദാഹിച്ചവശരായ തന്റെ ശത്രുനിരയിലെ സൈനികര്‍ക്ക് ദാഹജലം നല്‍കിയ ഹുസൈന്‍(റ)വിന്റെ ഉദാരതയും അവര്‍ പ്രവാചകപൌത്രനു പിന്നില്‍ ജമാഅത്തായി നിസ്കരിച്ചതുമെല്ലാം ദൈവ നിയോഗങ്ങളുടെ സംശയരഹിതമായ നടപ്പുകള്‍ക്കിടയിലും തെളിഞ്ഞു കാണായ മുഹമ്മദീയ ഉമ്മത്തിന്റെ ആത്മപ്പൊരുത്തമത്രെ.
പ്രവാചക സൌകുമാര്യതയുടെ മായാമുദ്രകള്‍ വിശ്വാസി ഹൃദയങ്ങളില്‍ രൂഢമൂലമായി നിലനില്‍ക്കുന്നതിനെ പറ്റിയാണ് അവസാന അധ്യായം ചര്‍ച്ച ചെയ്യുന്നത്. പ്രവാചകരോട് ബന്ധപ്പെട്ട സര്‍വതും വിശുദ്ധമായി(ബര്‍ക്കത്തായി) കാണുന്ന അവര്‍ ഖസ്വീദതുല്‍ ബുര്‍ദയും ദലാഇലുല്‍ ഖൈറാതും പാരായണം ചെയ്യവെ സ്ഥലകാല ബോധങ്ങളോട് രാജിവച്ച് ആ ഈരടികളില്‍ ലയിച്ചു ചേരുന്നത് വിശ്വാസത്തോളം പോന്ന അത്യഗാധമായ പ്രവാചക പ്രേമം കൊണ്ടു തന്നെയാണെന്ന് സഫി.
പേര്‍ഷ്യന്‍ വേരുകളുള്ള ഒമിദ് സഫിയുടെ ഈ ഗ്രന്ഥം പാരായണം ചെയ്യുമ്പോള്‍ അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. പൌരാണിക പേര്‍ഷ്യന്‍ നാഗരികതയുടെ ഭാഗമായിരുന്ന, പൊതുവെ സമകാലിക മുസ്ലിം ലോകത്തിന് അപരിചിതമായ പ്രവാചകന്റേതടക്കമുള്ള ചിത്രങ്ങളുടെ സാന്നിധ്യമാണതിലൊന്ന്. യൂറോപ്യര്‍ അറേബ്യയില്‍ ജനിച്ച യേശുവിനെ തങ്ങളുടെ നീലക്കണ്ണുകളടക്കമുള്ള രൂപസാദൃശ്യത്തില്‍ ചിത്രീകരിച്ചതു പോലെയാണത്രെ പേര്‍ഷ്യന്‍ തലപ്പാവു ധരിച്ച മുഹമ്മദ് നബിയെ പഴയ ഇറാനിയന്‍ ചിത്രകാര•ാര്‍ വരച്ചത്. പാകിസ്താനിലെയും മറ്റും കടുത്ത സുന്നികളായ തന്റെ സുഹൃത്തുകള്‍ ങൌഹെശാ റീ ിീ റലുശര വേല ജൃീുവല (മുസ്ലിംകള്‍ പ്രവാചകനെ വരക്കില്ല) എന്നു വാദിച്ചിരുന്നതായി പറയുന്ന അദ്ദേഹം അനുവാചകരുടെ സംവാദാത്മകതയെ തൊട്ടുണര്‍ത്തുന്നു. ആധികാരിക പ്രാമാണിക ഗ്രന്ഥങ്ങളായ വിശുദ്ധ ഖുര്‍ആന്‍, സ്വഹീഹുല്‍ ബുഖാരി തുടങ്ങിയവയില്‍ നിന്നും മുസ്ലിം ലോകത്തറിയപ്പെട്ട പണ്ഡിതരായ ഇമാം ത്വബ്രി, സുയൂഥി, ഇബ്നു ഇസ്ഹാഖ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളില്‍ നിന്നുമാണ് പ്രധാനമായും വിവരശേഖരണം നടത്തിയിട്ടുള്ളതെങ്കിലും ഖലീഫമാരുടെ ചരിത്രം വിശദീകരിക്കുന്നിടത്ത് ചില ശീഈ വ്യാഖ്യാനങ്ങളും വ്യംഗ്യമായി ദൃശ്യമാകുന്നുണ്ട്. എന്നിരുന്നാലും തന്റെ ഇഷ്ടവിഷയം സൂഫിസമായതിനാല്‍ താനൊരു പാരമ്പര്യ മുസ്ലിമാണെന്ന് ഒരു അഭിമുഖ വേളയില്‍ പ്രഖ്യാപിക്കുന്ന ഒമിദ് സഫിയുടെ ഈ ഗ്രന്ഥം പടിഞ്ഞാറിനും ഇസ്ലാമിനുമിടയില്‍ അപൂര്‍വമായി നടക്കാറുള്ള സൌഹൃദത്തിന്റെ കൊടുക്കല്‍-വാങ്ങലുകള്‍ക്കിടയിലെ ഒരു പുത്തന്‍ സമ്മാനപ്പൊതിയാണ്.

You must be logged in to post a comment Login