കേരള മുസ്ലിം നവോത്ഥാനചരിത്രം

സ്പെയിനിലേക്ക് ഇസ്ലാം വന്നതോടെയാണ് യൂറോപ്പിന്റെ കണ്ണു തുറന്നത്. അങ്ങനെ അവര്‍ കൊര്‍ദോവയിലേക്ക്  തിരിഞ്ഞു. അവിടുത്തെ ഇസ്ലാമിക സ്രോതസ്സുകളില്‍ നിന്ന് ആര്‍ജിച്ചെടുത്ത ധൈഷണികമായ അറിവനുഭവങ്ങളാണ് ക്രിസ്ത്യന്‍ തിയോക്രസിയുടെ ഇരുട്ടിനോട് കലഹിക്കാന്‍ റോജര്‍ ബേക്കണെപ്പോലുള്ളവര്‍ക്ക് കൈത്താങ്ങായത്. അതു കൊണ്ടായിരുന്നു സ്പെയിനില്‍ നിന്നു പ്രസരിച്ച വൈജ്ഞാനിക ഉണര്‍വുകള്‍ കണ്ടെടുത്തവര്‍ക്കു നേരെ ചര്‍ച്ച് പ്രതികാരബുദ്ധിയോടെ പെരുമാറിയത്.
ധിഷണയോടും ജ്ഞാനത്തോടുമുള്ള ചര്‍ച്ചിന്റെ അന്ധമായ ഈ വിരോധം യൂറോപ്പിനെ മതത്തിന്റെ പ്രതിപക്ഷത്തേക്കാണ് നയിച്ചത്. അത് ക്രമേണ മതമൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനത്തിലേക്കും മതനിരാസത്തിലേക്കും എത്തിച്ചു. പില്‍ക്കാലത്ത് ഉരുവം കൊണ്ട മതേതരത്വപരമായ ജ്ഞാനബോധത്തിന്റെ തുടക്കം ഇവിടെയാണ് കണ്ടെത്താനാവുന്നത്.
ക്രിസ്തു പ്രബോധനം ചെയ്ത ആദര്‍ശങ്ങളില്‍ നിന്നകന്ന് ഗ്രീക്ക് മിത്തോളജിയെ ദാര്‍ശനികമായി അവലംബിച്ചവരായിരുന്നു യൂറോപ്യന്‍ ക്രിസ്ത്യാനികള്‍. അതിലൂടെ സ്വാശീകരിച്ച വംശീയവും മതപരവുമായ വരേണ്യബോധം മൂലം തങ്ങളാണ് ലോകജനതയിലേറ്റവും ഉന്നതരെന്ന അഹന്ത അവരുടെ ഉള്ളില്‍ കത്തിപ്പിടിച്ചു. അധിനിവേശം നടത്തിയ ഓരോ ജനതയിലും വിധേയത്വത്തിന്റെ മാനസികാവസ്ഥ സൃഷ്ടിക്കാനവര്‍ പണിപ്പെട്ടു. യൂറോപ്യന്‍ വിദ്യാഭ്യാസ രീതിയും ജീവിത സമ്പ്രദായങ്ങളും അധിനിവിഷ്ട പ്രദേശങ്ങളില്‍  വ്യാപിപ്പിച്ചതിലൂടെ പൂര്‍ണ വിധേയത്വമുള്ള മനുഷ്യരെ പടക്കാന്‍ അവര്‍ക്ക് സാധിച്ചു. അങ്ങനെ കോളനി വത്കരിക്കപ്പെട്ട നാടുകളിലെ ജനവിഭാഗങ്ങള്‍ സ്വന്തം പാരമ്പര്യത്തിന്റെതായ എല്ലാം പറിച്ചു മാറ്റി യൂറോപ്പിനെ അന്ധമായി പിന്തുടരാന്‍ തുടങ്ങി. ഈ വിധത്തില്‍ യൂറോപ്യര്‍ക്കു വേണ്ടി മണ്ണും മനസ്സും കീഴടക്കി പാകപ്പെടുത്തുന്ന പ്രക്രിയയാണ് ആധുനികവത്കരണം എന്ന പേരില്‍ അറിയപ്പെട്ടത്.

കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നു കടത്തിക്കൊണ്ടുവന്ന ഭൌതികവും മാനവികവുമായ വിഭവങ്ങള്‍ യൂറോപ്പിനെ സമ്പന്നതയുടെ നെറുകെയിലെത്തിച്ചു. അതിനെത്തുടര്‍ന്നാണ് വ്യാവസായിക വിപ്ളവം ആരംഭിക്കുന്നത്. സമ്പത്തിന്റെ ഈ കേന്ദ്രീകരണത്തോടൊപ്പം തന്നെ ശാസ്ത്രത്തിലും കലയിലും പുതിയ ഉണര്‍വ്വുകള്‍ പാശ്ചാത്യ ലോകത്തുണ്ടായി. മനുഷ്യയുക്തിയുടെ അടിസ്ഥാനത്തില്‍ സകലതിനെയും അളക്കുന്ന അഹന്തയിലേക്കാണ് ഈ മുന്നേറ്റങ്ങള്‍ യൂറോപ്യരെ കൊണ്ടെത്തിച്ചത്.
ശാസ്ത്രപുരോഗതിയുടെ കാലത്ത് യൂറോപ്പില്‍ വളര്‍ന്ന യുക്തിചിന്തയെയും, അതിനെ തുടര്‍ന്ന് മുസ്ലിംകള്‍ക്കിടയില്‍ സംഭവിച്ച ദുരന്തങ്ങളെയും പ്രമുഖ പാക്കിസ്ഥാന്‍ പണ്ഡിതനും ചിന്തകനുമായിരുന്ന ഡോ. ഇസ്റാര്‍ അഹ്മദ് നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഹെമാശര ഞലിമശമിൈരല : ഠവല ഞലമഹ ഠമസെ അവലമറ എന്ന പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ കാണുക: പുതുതായി വികസിപ്പിച്ച ശാസ്ത്രജ്ഞാനവും സാങ്കേതിക വിദ്യയും യൂറോപ്യന് സൈനികവും ആയുധപരവുമായ മേല്‍ക്കോയ്മ നല്‍കി. മിക്ക മുസ്ലിം രാജ്യങ്ങളും അതോടെ പാശ്ചാത്യ ആധിപത്യത്തിനു കീഴിലായി. മുസ്ലിം ലോകത്തിനു നേരെയുള്ള പടിഞ്ഞാറിന്റെ ഈ അധിനിവേശത്തെ മുഖ്യമായും രണ്ടു രീതിയില്‍ വിഭജിക്കാവുന്നതാണ്. അഥവാ സൈനികപരവും രാഷ്ട്രീയപരവുമായ മേല്‍ക്കോയ്മയും സാംസ്കാരികപരവും പ്രത്യയശാസ്ത്രപരുമായ അധിനിവേശവും.
പ്രത്യയശാസ്ത്രപരമായ അധിനിവേശം മുസ്ലിം രാജ്യങ്ങളില്‍ വ്യാപകമാക്കുന്നതിന് യൂറോപ്പ് സര്‍വ ശ്രദ്ധയും ഊന്നി. സ്പഷ്ടവും പ്രായോഗികവുമായ (ഠമിഴശഹയഹല മിറ ജൃമരശേരമഹ) കാര്യങ്ങളെ മാത്രം അംഗീകരിക്കുകയെന്നതാണ് ശാസ്ത്രത്തിന്റെ പ്രധാനസവിശേഷത. അതോടൊപ്പം മതേതരത്വവും ഭൌതികതയും (ടലരൌഹമൃ മിറ ങലലൃേശമഹശശെേര) യൂറോപ്പിന്റെ പുതിയ മൂല്യങ്ങളായി. പടിഞ്ഞാറിന്റെ കോളനികളായിരുന്ന മുസ്ലിം സമൂഹത്തിലും ഈ ചിന്തകള്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ നിലയില്‍ ആ കാലങ്ങളില്‍ സ്വാധീനം ചെലുത്തി. അതോടെ പ്രത്യയശാസ്ത്രപരമായി ഭൌതികവത്കരിക്കപ്പെട്ടൊരു വിഭാഗം മുസ്ലിംകള്‍ക്കിടയില്‍ ഉരുവം കൊണ്ടു. ആത്മീയത, പരലോക ജീവിതം എന്നിവയെ സംബന്ധിച്ച  ചിന്തകള്‍ കുറഞ്ഞു വരികയും മതത്തോടൊരു തരം അലസമനോഭാവം പുലര്‍ത്തുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ അധിനിവിഷ്ട ജനതകളില്‍ ഈ കാലത്ത് പരക്കെ പ്രത്യക്ഷപ്പെട്ടു.
പടിഞ്ഞാറിന്റെ പ്രത്യയശാസ്ത്രപരമായ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ രണ്ടുരീതിയിലാണ് മുസ്ലിം ജനതയില്‍നിന്നുണ്ടായത്. ഒന്ന്, പാരമ്പര്യത്തെ തനിമയോടെ ചേര്‍ത്തുപിടിച്ച് പാശ്ചാത്യവെല്ലുവിളികളെ ചെറുത്തു തോല്പിക്കുക. മറ്റൊന്ന്, പടിഞ്ഞാറ് വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ (ശാസ്ത്രവും യുക്തിചിന്തയും) അനുസരിച്ച് മതസംഹിതകളെ വ്യാഖ്യാനിക്കുക. എന്നിട്ട് പുരോഗമന ചിന്തയില്‍ യൂറോപ്പിനെ അതിവര്‍ത്തിക്കുക.
മുസ്ലിം സമൂഹം കാലങ്ങളായി സൂക്ഷിച്ചു പോന്ന മതത്തിന്റെ അകക്കാമ്പ് കരിഞ്ഞുണങ്ങി എന്നതായിരുന്നു രണ്ടാമതു പറഞ്ഞ പ്രതിരോധശ്രമങ്ങളുടെ പരിണതി. പാശ്ചാത്യ ബോധത്തിനും യുക്തി ചിന്തകള്‍ക്കുമനുസരിച്ച് ഇസ്ലാമിക മൂല്യങ്ങളെ ചുരുക്കിയെഴുതിയവര്‍, മതത്തിന്റെ അന്തഃസത്തയായ ആധ്യാത്മികതയടക്കം സകലതിനെയും ശാസ്ത്രയുക്തിക്കൊത്ത് പുനര്‍വ്യാഖ്യാനിച്ചു. ഈജിപ്തില്‍ മുഹമ്മദ് അബ്ദുവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സര്‍സയ്യിദ് അഹമ്മദ്ഖാനുമാണതിന് നേതൃത്വം നല്‍കിയത്. മതത്തെ രക്ഷിക്കാനുള്ള അവരുടെ അപാരമായ ആത്മാര്‍ത്ഥതയില്‍നിന്ന് സംഭവിച്ചതാണ് ഈ അതിജീവന ശ്രമങ്ങളെങ്കിലും ഇസ്ലാമിന്റെ ആത്മീയതയെ ആഴത്തില്‍ പുഴുക്കുത്തേല്‍പിക്കാനാണ് അത് ഹേതുവായത്. മാത്രമല്ല, പടിഞ്ഞാറന്‍ ഭൌതികതയുടെ സ്വാധീനമാണ് അവരുടെ ചിന്തകളിലും കാഴ്ചപ്പാടുകളിലും ജീവിതാവസാനം വരെ മുഴച്ചു നിന്നത്. അവര്‍ക്കൊരിക്കലും മതത്തെ വിമോചിപ്പിക്കാനായില്ല. മറിച്ച്, അനിസ്ലാമികമെന്നു വിശേഷിപ്പിക്കാന്‍ പാകത്തില്‍ അവരുടെ ജീവിതരീതി പാശ്ചാത്യവത്കരിക്കപ്പെടുകയായിരുന്നു ക്രമേണ.
കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച ശാസ്ത്രയുക്തിയെ പ്രതിരോധിക്കാന്‍ മതസംഹിതകളെ യുക്തിക്കും ചിന്തകള്‍ക്കുമനുസരിച്ച് വ്യാഖ്യാനിക്കാന്‍ തുടങ്ങിയത് ഈജിപ്തില്‍നിന്നാണ്. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റഷീദ് റിള എന്നിവരാണതിന് നേതൃത്വം നല്‍കിയത്. വാസ്തവത്തില്‍ ഇസ്ലാമിക മൂല്യങ്ങള്‍ ചോര്‍ന്ന് പാശ്ചാത്യരീതികളാല്‍ സ്വാംശീകരിക്കപ്പെട്ട വരണ്ട മതദര്‍ശനങ്ങള്‍ രൂപപ്പെടുത്തിയെന്നതാണ് ഇവരുടെ പ്രവര്‍ത്തനഫലം. ഇബ്നുതൈമിയ്യയും മുഹമ്മദ്ബ്നു അബ്ദുല്‍വഹാബും രൂപംകൊടുത്ത വികല തൌഹീദിലായിരുന്നു ഈജിപ്ഷ്യന്‍ നേതാക്കള്‍ക്ക് താല്‍പര്യം. മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നതിനെ നിഷേധിച്ച ഇവര്‍ക്ക് പടിഞ്ഞാറിനെ തഖ്ലീദ് ചെയ്യുന്നതിനോട് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല”.
നസ്റാന്‍ അഹ്മദ് മുന്നോട്ടുവയ്ക്കുന്ന വസ്തു നിഷ്ഠമായ ഈ നിരീക്ഷണങ്ങളോട് സാമ്യമുള്ള പഠനങ്ങള്‍ അനേകം പുറത്തുവന്നിട്ടുണ്ട്. ആധുനികതയെ സംബന്ധിച്ച് കനമുള്ള പുസ്തകങ്ങള്‍ എഴുതിയ ഥല്ഴലിശഴമ ആലൃമ്വ തന്റെ പ്രശസ്തമായ കഹെമാശര ങീറലൃിശാ, ഞലുീിരല ീ ണലലൃിെേ ങീറലൃിശ്വമശീിേ എന്ന പ്രബന്ധത്തില്‍ എഴുതി: “ഇസ്ലാമിക മോഡേണിസത്തിന് അടിത്തറയിട്ടത് ജമാലുദ്ദീന്‍ അഫ്ഗാനിയും അദ്ദേഹത്തിന്റെ അരുമ ശിഷ്യന്‍ മുഹമ്മദ് അബ്ദുവുമാണ്. പാരമ്പര്യ ഉലമാക്കളെ പൂര്‍ണമായും നിഷേധിച്ച അഫ്ഗാനി, പടിഞ്ഞാറുനിന്ന് വരുന്ന പുതിയ പ്രശ്നങ്ങളെ നേരിടാന്‍ സ്വന്തമായി ഇജ്തിഹാദ് ആകാമെന്ന് വാദിച്ചു. അതിന്റെ  ഭാഗമായി ഇസ്ലാമിനുള്ളിലെ സൂഫിസത്തിന്റെ സ്വാധീനം അദ്ദേഹം പൂര്‍ണമായും തള്ളിക്കളഞ്ഞു. സമുദായം നേരിടുന്ന ധൈഷണിക പിന്നാക്കാവസ്ഥക്ക് പരിഹാരം കാണണമെങ്കില്‍ പടിഞ്ഞാറന്‍ വിജ്ഞാനീയങ്ങളും അക്കാദമിക് സംവിധാനങ്ങളും അവലംബിക്കണമെന്ന് അഫ്ഗാനി വിധിയെഴുതി. ശാസ്ത്രവും സാങ്കേതികതയുമാണ് പുതിയ കാലത്ത് ഏറ്റവും വലിയ സ്വാധീനമാര്‍ഗങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദങ്ങള്‍. പാരമ്പര്യ ഉലമാക്കളെപ്പോലെ പടിഞ്ഞാറിനോട് ഏറ്റുമുട്ടുന്നതിനു പകരം, അവരുടെ മൂല്യങ്ങള്‍ സ്വാംശീകരിക്കാനാണ് അഫ്ഗാനി ശ്രമിച്ചത്. എന്നാല്‍ നജ്ദില്‍ രൂപം കൊണ്ട സലഫിധാരകൂടി പാശ്ചാത്യമൂല്യങ്ങള്‍ക്കൊപ്പം മുഹമ്മദ് അബ്ദുവിനെ ആകര്‍ഷിച്ചിരുന്നു. പാരമ്പര്യത്തെ എതിര്‍ക്കുന്നതില്‍ തന്നെയാണ് അബ്ദുവും ശ്രദ്ധകേന്ദ്രീകരിച്ചത്.”
പാശ്ചാത്യ നവോത്ഥാനം ഇന്ത്യയില്‍
ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ പാശ്ചാത്യ സംസ്കാരവും ജീവിത ശൈലിയും പ്രചരിപ്പിക്കാന്‍ പ്രധാനശ്രമങ്ങള്‍ നടത്തിയത് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ആയിരുന്നു. ഉശര്ീെല്യൃ ീള കിറശമ യില്‍ ജവഹര്‍ലാല്‍ നെഹ്റു എഴുതി: “ആധുനിക ശാസ്ത്രീയ ചിന്തകളെ ഇസ്ലാമിനോട് ഇണക്കി നിര്‍ത്തുവാനാണ് സര്‍സയ്യിദ് ശ്രമിച്ചത്. മുസ്ലിംകള്‍ക്കിടയിലുള്ള പര്‍ദ്ദയെ അദ്ദേഹം എതിര്‍ത്തു. തുര്‍ക്കിഖിലാഫത്തിനോട് മുസ്ലിംകള്‍ കൂറു പുലര്‍ത്തുന്നതിനോടും സര്‍സയ്യിദിന് വിയോജിപ്പാണുണ്ടായിരുന്നത്. കാരണം ബ്രിട്ടീഷ് അധികൃതരുടെ നേര്‍ക്കുള്ള ഏത് എതിര്‍പ്പും തന്റെ വിദ്യാഭ്യാസ പരിപാടിയില്‍ അവരുടെ സഹായം നഷ്ടപ്പെടുത്തിക്കളയും എന്നദ്ദേഹം കരുതി. അലിഗര്‍ കോളജിന്റെ പ്രഖ്യാപിത ഉദ്ദേശ്യങ്ങളിലൊന്ന് ഇന്ത്യയില്‍ മുസല്‍മാ•ാരെ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ യോഗ്യരും പ്രയോജനമുള്ളവരുമായ പ്രജകളാക്കുക എന്നതായിരുന്നു” (പേ. 403)
കേരളത്തില്‍ ആധുനികതയുടെ ആദ്യത്തെ വക്താവാണ് സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ (1847-1912) പാശ്ചാത്യരീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യമായ വാദങ്ങളിലൊന്ന്. പൊന്നാനി മാതൃകയില്‍ അക്കാലങ്ങളില്‍ വിപുലമായി നടന്നിരുന്ന പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ നിശിതമായി വിമര്‍ശിച്ചു മക്തിതങ്ങള്‍. കേരളത്തില്‍ ശക്തമായിരുന്ന സൂഫിസരണികള്‍ക്കെതിരെ രംഗത്തിറങ്ങിയ മക്തി തങ്ങളുടെ കൃതികളില്‍ ബ്രിട്ടീഷ് പക്ഷപാതിത്വം വ്യക്തമായി കാണാനാകും. അദ്ദേഹത്തിന്റെ ‘രാജഭക്തിയും ദേശാഭിമാനവും’, ‘മുസ്ലിം ജനവും വിദ്യാഭ്യാസവും’ എന്നീ കൃതികള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും അതു ബോധ്യപ്പെടും. ‘അല്ലാഹുവിനെയും പ്രവാചകനെയും നിങ്ങളിലെ കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക’യെന്ന ഖുര്‍ആന്‍ വചനത്തിലെ ‘കൈകാര്യ കര്‍ത്താക്കള്‍’ ബ്രിട്ടീഷ് ഗവണ്‍മെന്റാണെന്നായിരുന്നു മക്തിതങ്ങളുടെ വ്യാഖ്യാനം.
വക്കം മൌലവിയുടെ വിപ്ളവങ്ങള്‍
കേരളത്തിലെ സാമ്പ്രദായിക നവോത്ഥാനത്തിന്റെ ഏറ്റവും വലിയ വക്താവായി അറിയപ്പെടുന്നയാളാണ് വക്കം അബ്ദുല്‍ഖാദര്‍ മൌലവി. റഷീദ് രിളയുടെ തഫ്സീറുല്‍ മനാറിലെ വരികളായിരുന്നു വക്കം മൌലവിയുടെ പ്രധാന ഊര്‍ജ്ജം. മാത്രമല്ല, ഇന്ത്യയില്‍ പരിഷ്കരണത്തിന്റെ വിത്ത് വിതറിയ സര്‍സയ്യിദ് അഹമ്മദ് ഖാനും മൌലവിയെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
സര്‍ സയ്യിദില്‍ കാണുന്ന ആധുനികതയോടും പാശ്ചാത്യ വിദ്യാഭ്യാസത്തോടുമുള്ള ഭ്രമം വക്കം മൌലവിയിലും പ്രകടമാണ്. പാരമ്പര്യത്തനിമ നിലനിറുത്തിയ സമുദായത്തിനകത്ത് ആ ചിന്തകള്‍ തന്ത്രപൂര്‍വം തിരുകി മയക്കാനായിരുന്നു മൌലവി 1906ല്‍ മുസ്ലിം മാസിക ആരംഭിച്ചത്. ഈജിപ്തില്‍നിന്നു വരുന്ന അപക്വ ദര്‍ശനങ്ങളുടെ ഭാഷാന്തരങ്ങളായിരുന്നു അതിലെ മുഖ്യവിഭവം.

You must be logged in to post a comment Login