വേണം മുക്കൊരു തിങ്ക്-ടാങ്ക്

വേണം മുക്കൊരു  തിങ്ക്-ടാങ്ക്

“ഇന്ത്യയിലെ മുഴുവന്‍ ജങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിദ്യാഭ്യാസ ഗവേഷണ സംഘമാണ് ഞങ്ങള്‍. ഈ ലക്ഷ്യത്തിു വേണ്ടി പക്ഷേ, ഞങ്ങള്‍ ഒരു പ്രൈമറി സ്കൂള്‍ പോലും ടത്തുന്നില്ല. പൊതുജാരോഗ്യ കേന്ദ്രങ്ങളോ ബോധവത്കരണ പദ്ധതികളോ ഞങ്ങളുടെ കീഴിലില്ല. പക്ഷേ, വളരെ വ്യത്യസ്തമായി ഞങ്ങളത് ചെയ്യുന്നു. ഗവേഷണം, സെമിാര്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ജങ്ങളുടെ നിലവിലുള്ള ആശയങ്ങള്‍, അഭിപ്രായങ്ങള്‍, ചിന്താരീതികള്‍ തുടങ്ങിയവയില്‍ സമൂലമായ മാറ്റം വരുത്തി ഞങ്ങള്‍ ലക്ഷ്യം സാധിക്കുന്നു”. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാിയ 2012ല്‍ പുറത്തുവിട്ട പഠത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ‘തിങ്ക്-ടാങ്കാ’യി പരിചയപ്പെടുത്തുന്ന സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റി സ്വയം പരിചയപ്പെടുത്തുന്നതിങ്ങയൊണ്.

നിങ്ങളുടെ കാമ്പസില്‍ ടക്കുന്ന സാധാരണ ചര്‍ച്ചകളില്‍ പോലും എവിടെയോ ഉള്ള തിങ്ക്-ടാങ്കുകള്‍ (ചിന്താകൂട്ടായ്മകള്‍/സ്ഥാപങ്ങള്‍) നിര്‍ണയിക്കുന്ന വിഷയങ്ങള്‍ കടന്നുവരുന്നുണ്ട് എന്നത് എത്രമാത്രം വിചിത്രമായ കാര്യമാണ്? അതെ, ഈയൊരു സാധ്യത മുൻനിര്‍ത്തി ഇന്ത്യയിലെ മുഴുവന്‍ കാമ്പസുകളിലും പുതിയ ബൌദ്ധിക പദ്ധതികള്‍ ആവിഷ്കരിച്ച് ടപ്പിലാക്കാുള്ള ഒരുക്കങ്ങള്‍ ചില വ്യവസ്ഥാപിത തിങ്ക്-ടാങ്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റി ‘കാമ്പസ് കോര്‍ഡിറ്റേര്‍'(സി സി) തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. കാമ്പസുകളില്‍ ലിബറല്‍ ചിന്താഗതി സൃഷ്ടിച്ചെടുക്കലാണ് സി സിയുടെ ഡ്യൂട്ടി. ലിബര്‍ട്ടി ക്ളബുകള്‍ ഉണ്ടാക്കി ഉദാരതത്വ ചിന്തകളിലധിഷ്ഠിതമായുള്ള ചര്‍ച്ചകള്‍, സെമിാറുകള്‍, ലക്ചറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കണം. ഈ തിങ്ക്-ടാങ്ക് ടത്തുന്ന ഇന്റേണ്‍ഷിപ്പുകളിലും പ്രോഗ്രാമുകളിലും തത്പരരായ വിദ്യാര്‍ത്ഥികളെ കണ്ടുപിടിക്കുകയും ്യൂസ് ലെറ്ററുകള്‍, കാമ്പസ് മാഗസിുകള്‍ തുടങ്ങിയ സാഹിത്യ, സാംസ്കാരിക, ബൌദ്ധിക കാര്യങ്ങളില്‍ സജീവസാന്നിധ്യമായി മാറുകയും വേണം. ിരവധി വാഗ്ദാങ്ങള്‍ ല്‍കുന്ന ഈ തസ്തികയിലേക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി/പിജി അവസാ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണ.

ഇി തിങ്ക്-ടാങ്കുകളെക്കുറിച്ച് പറയാം. ഒരു പ്രത്യേക/രാഷ്ട്രീയ/സാമ്പത്തിക/സാമൂഹ്യ/സാംസ്കാരിക പ്രശ്ത്തില്‍ ഉപദേശങ്ങളും ിര്‍ദേശങ്ങളും ല്‍കാന്‍ അ്വഷണ-ഗവേഷണ പഠങ്ങളിലൂടെ പുതിയ ആശയങ്ങളും യങ്ങളും രൂപീകരിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയെയാണ് തിങ്ക്-ടാങ്ക് എന്നു വിളിക്കുന്നത്. ആഴത്തിലുള്ള ഗവേഷണ പഠങ്ങള്‍ക്കും അ്വഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങളും തിങ്ക്-ടാങ്കുകളാണ്. രാഷ്ട്രീയം, മതം, സാമ്പത്തികം, യതന്ത്രം, അന്തര്‍ദേശീയ വ്യാപാരം, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളാണ് ഇത്തരം സ്ഥാപങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

അമേരിക്കന്‍ അൌപചാരിക പദമായ തിങ്ക്-ടാങ്ക്ി ‘യുദ്ധതന്ത്രങ്ങള്‍ മെയുന്ന വിദഗ്ധരുടെ മുറി’ എന്നാണ് അര്‍ത്ഥം. സിൈകോപദേശങ്ങള്‍ ല്‍കുന്ന സ്ഥാപങ്ങള്‍ തിങ്ക്-ടാങ്കുകള്‍ എന്നറിയപ്പെട്ടു. രണ്ടാം ലോക മഹായുദ്ധ കാലത്ത് തിങ്ക്-ടാങ്കുകള്‍ ‘മസ്തിഷ്ക കാവല്‍പുര’ എന്നാണറിയപ്പെട്ടിരുന്നത്. ഡോഗ്ളാസ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷില്‍ 1946ല്‍ സ്ഥാപിതമായ റാന്റ് കോര്‍പറേഷന്‍ ഇത്ി മികച്ച ഉദാഹരണമാണ്.

1950 കളിലാണ് പത്രപ്രവര്‍ത്തകര്‍ തിങ്ക്-ടാങ്ക് എന്ന സംജ്ഞ അന്തര്‍ദേശീയ തലത്തില്‍ ഉപയോഗിച്ചു തുടങ്ങുന്നത്. 1831 ല്‍ ലണ്ടില്‍ സ്ഥാപിതമായ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റഡീസ്, 1884 ല്‍ സ്ഥാപിതമായ ബ്രിട്ടിലെ ഫാബിയന്‍ സൊസൈറ്റി എന്നിവ ആദ്യകാല തിങ്ക് ടാങ്കുകളാണെങ്കിലും പത്തൊമ്പതാം ൂറ്റാണ്ടിന്റെ അവസാത്തിലാണ് ഇത്തരം ചിന്താകൂട്ടായ്മകള്‍ വ്യാപകമാവുന്നത്. 1916 ല്‍ വാഷിംഗ്ടണില്‍ റോബര്‍ട്ട് ബ്രൂകിംഗ്സ് സ്ഥാപിച്ച ബ്രൂകിംഗ്സ് ഇന്‍സ്റിറ്റ്യൂഷന്‍ ഫെഡറല്‍ ഗവണ്‍മെന്റി വെല്ലുവിളിച്ച് ചരിത്രം കുറിച്ചു. അതോടെ രാഷ്ട്രീയ യരൂപീകരണത്തിു വേണ്ടി മറയ്ക്കു പിന്നില്‍ ിന്ന് പ്രവര്‍ത്തിക്കുന്ന പരശ്ശതം തിങ്ക് ടാങ്കുകള്‍ വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ പിറവി കൊണ്ടു.

ഏഷ്യയിലേക്ക് വരുമ്പോള്‍, വിദേശ യങ്ങള്‍ രൂപീകരിക്കാും സുരക്ഷാ ക്രമീകരണങ്ങള്‍ തയ്യാറാക്കാും സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ിരവധി തിങ്ക് ടാങ്കുകള്‍ ബംഗ്ളാദേശിലും ചൈയിലുമുണ്ട്. ജപ്പാില്‍ ൂറിലധികം ചിന്താകൂട്ടായ്മകളുണ്ട്. തിങ്ക്-ടാങ്കുകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഏഷ്യന്‍ രാജ്യം ഇറാാണ്. ‘അജണ്ട-21’ എന്ന പേരിലറിയപ്പെടുന്ന ാഷണല്‍ കണ്‍സര്‍വേഷന്‍ സ്ട്രാറ്റജി(എന്‍ സി എസ്), സാമൂഹിക-പാരിസ്ഥിതിക വികസം ലക്ഷ്യം വച്ചുള്ള സസ്റൈബിള്‍ ഡവലപ്മെന്റ് പോളിസി ഇന്‍സ്റിറ്റ്യൂട്ട് എന്നിവ പാകിസ്താിലെ പ്രധാപ്പെട്ട തിങ്ക്-ടാങ്കുകളാണ്. സൌത്ത് കൊറിയ, മലേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ചിന്താ കൂട്ടായ്മകളുണ്ട്.

ഇന്ത്യന്‍ കൌണ്‍സില്‍ ഓണ്‍ ഗ്ളോബല്‍ റിലേഷന്‍സ്(മുംബൈ), ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍ാഷണല്‍ ഇകണോമിക് റിലേഷന്‍സ്(ഡല്‍ഹി), ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റഡീസ്(ചെന്നൈ), ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്റ് കോണ്‍ഫ്ളിക്റ്റ് സ്റഡീസ്, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റഡീസ്(ഡല്‍ഹി) തുടങ്ങിയവ ഇന്ത്യയിലെ അറിയപ്പെട്ട തിങ്ക്-ടാങ്കുകളാണ്.

ഇന്റര്‍ാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്, ക്രിട്ടിക്കല്‍ മുസ്ലിം തുടങ്ങി ിരവധി തിങ്ക്-ടാങ്കുകളെ ഓക്സ്ഫഡ് ഡിക്ഷണറി ഓഫ് ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ിന്നുള്ള മുഴുവന്‍ തിങ്ക്-ടാങ്കുകളെയും അണിിരത്തി തുര്‍ക്കിഷ് ഏഷ്യന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റഡീസ് 2010 ല്‍ തുര്‍ക്കിയില്‍ ഒരു സമ്മിറ്റ് ടത്തിയിരുന്നു.

ലോകത്ത് 6603 തിങ്ക്-ടാങ്കുകള്‍ വിവിധ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാറുകള്‍, ബിസിസ് സംരംഭങ്ങള്‍, സന്നദ്ധ-സാമുദായിക സംഘടകള്‍, രാഷ്ട്രീയ സ്ഥാപങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയാണ് തിങ്ക്-ടാങ്കുകള്‍ക്ക് ഫണ്ട് ചെയ്യുന്നത്. തങ്ങള്‍ ടത്തുന്ന ഗവേഷണ പഠങ്ങള്‍ മാര്‍ക്കറ്റ് ചെയ്താണ് തിങ്ക്-ടാങ്കുകള്‍ വരുമാം ഉണ്ടാക്കുന്നതെങ്കിലും ഒട്ടുമിക്ക ചിന്താകൂട്ടായ്മകളും ാണ്‍-പ്രൊഫിറ്റ് സ്ഥാപങ്ങളാണ്. അതേസമയം ിഗൂഢ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയും ചാരപ്രവര്‍ത്തങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന തിങ്ക്-ടാങ്കുകളും ഉണ്ട്. അടിസ്ഥാപരമായി ഏതൊരു തിങ്ക്-ടാങ്കും ിശ്ചിത വിഷയങ്ങള്‍ തെരഞ്ഞെടുത്ത് വിവരങ്ങള്‍ ശേഖരിക്കുകയും ഗവേഷണ/ിരീക്ഷണ പഠങ്ങള്‍ ടത്തുകയുമാണ് പൊതുവെ ചെയ്യാറുള്ളത്.

ആഫ്രിക്കയില്‍ 554, ഏഷ്യയില്‍ 1194, യൂറോപ്പില്‍ 1836, ലാറ്റിന്‍ അമേരിക്കയില്‍ 721, മിഡില്‍ ഈസ്റില്‍ 339, ാര്‍ത്ത് അമേരിക്കയില്‍ 1919, ഓഷ്യായില്‍ 40 എന്നിങ്ങയൊണ് തിങ്ക്-ടാങ്കുകളുടെ എണ്ണം. യു എസ്(1823), ചൈ(429), യു കെ(288), ഇന്ത്യ(269) എന്നിവയാണ് ഏറ്റവും കൂടുതല്‍ ചിന്താകൂട്ടായ്മകളുള്ള രാജ്യങ്ങള്‍. തിങ്ക്-ടാങ്ക്സ് ആന്റ് സിവില്‍ സൊസൈറ്റീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ ജെയിംസ് ജി മഗാന്‍ 2012 ല്‍ ടത്തിയ പഠത്തില്‍ ലോകത്തെ ഏറ്റവും മികച്ച തിങ്ക്-ടാങ്കായി പരിചയപ്പെടുത്തുന്നത് അമേരിക്കയിലെ ബ്രൂകിംഗ്സ് ഇന്‍സ്റിറ്റ്യൂഷയൊണ്.

സ്വന്തമായ ഒരു പ്രത്യയശാസ്ത്രം പരസ്യമായോ രഹസ്യമായോ വെക്കുന്ന, സിവില്‍ സമൂഹം ടത്തുന്ന ലാഭേച്ഛരഹിത സ്ഥാപങ്ങള്‍, ഏതെങ്കിലും ഒരു സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റിറ്റ്യൂട്ടുകള്‍, ഗവണ്‍മെന്റ് സ്ഥാപിച്ചതോ വിവിധ സംസ്ഥാ സര്‍ക്കാറുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതോ ആയ ഗവേഷണ സ്ഥാപങ്ങള്‍, ബിസിസ് വികസത്തിു വേണ്ടി കോര്‍പറേറ്റുകള്‍ ടത്തുന്ന സംരംഭങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ ചിന്താ കൂട്ടായ്മകള്‍, അന്തര്‍ദേശീയ ഗവേഷണ സ്ഥാപങ്ങള്‍, വ്യക്തിഗത പഠസംരംഭങ്ങള്‍ എന്നിങ്ങ തിങ്ക്-ടാങ്കുകളെ വര്‍ഗീകരിക്കാവുന്നതാണ്.

ഇവയോട് ചേര്‍ത്തു വെക്കാവുന്ന ഒരിമാണ് വിദ്യാര്‍ത്ഥികള്‍ രൂപീകരിക്കുകയും ടത്തുകയും ചെയ്യുന്ന ചിന്താ കൂട്ടായ്മകള്‍. കൊച്ചി കുസാറ്റിലെ എഞ്ചിീയറിംഗ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫബാരി, സ്വന്തം മഹല്ലില്‍ ിന്നു തന്നെയുള്ള 14 പേര്‍ മെമ്പര്‍മാരായിട്ടുള്ള തിങ്ക്-ടാങ്കില്‍ സജീവ സാന്നിധ്യമാണ് അവന്‍. ഇമാം ഗസ്സാലി ഫോറം ഫോര്‍ ഇന്റലക്ച്വല്‍ എന്‍ലൈറ്റ്മെന്റ് എന്ന ഗവേഷണ പഠങ്ങള്‍ ടത്തുകയും സ്ഥിരമായി പേപ്പര്‍ പ്രസന്റേഷന്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന വളരെ വ്യത്യസ്തമായൊരു കൂട്ടായ്മയാണിത്. ഗഹമായ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കാന്‍ ഈ കൂട്ടായ്മ മടിക്കുന്നില്ല. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍, ഇമാം ശാഫിയുടെ സാഹിത്യ സംഭാവകള്‍, ഇമാം ഗസ്സാലിയുടെ ധൈഷണിക പ്രഭാവങ്ങള്‍, ശാസ്ത്രവും ഇസ്ലാമിക ാഗരികതയും, സ്പെയിന്‍: ചരിത്രത്തില്‍ ിന്ന് വായിച്ചെടുക്കേണ്ടത്, പ്രവാചക വൈദ്യം തുടങ്ങി ിരവധി വിഷയങ്ങള്‍ ഇതികം ഗസ്സാലി ഫോറം അവതരിപ്പിച്ചു കഴിഞ്ഞു. ‘ഇമാം അല്‍ ജസാരി: രാഷ്ട്രീയ മീമാംസയുടെ പിതാവ്’ എന്ന വിഷയം ഇപ്പോള്‍ പഠത്ത്ി വിധേയമാക്കിയിരിക്കുകയാണ്. തങ്ങളുടെ തിങ്ക്-ടാങ്കിക്കുെറിച്ച് ഫബാരി പറയുന്നതിങ്ങയൊണ്: ‘ിലവില്‍ ലഭ്യമായ സംവിധാങ്ങള്‍ വച്ച് ചര്‍ച്ചകളും പേപ്പര്‍ പ്രസന്റേഷുകളുമാണ് ഞങ്ങള്‍ ടത്തിവരുന്നത്. പഠങ്ങള്‍ തീര്‍ത്തും അക്കാദമിക സ്വഭാവമുള്ളവയാണ്.’

ഗസ്സാലി ഫോറം ല്ലൊരു ഉദാഹരണമാണ്. മ്മുടെ ാടുകളിലും കാമ്പസുകളിലും ചിന്താകൂട്ടായ്മകള്‍ രൂപീകരിച്ച് പഠ-ഗവേഷണ സാധ്യതകള്‍ കണ്ടെത്താന്‍ പ്രചോദമേകുന്ന ഉദാഹരണം. ഓരോ ാട്ടിലും ഇങ്ങ ചിന്താകൂട്ടായ്മകള്‍ ഉണ്ടാവണം. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച പണിയാണ് ചിന്ത എന്നും അതുകൊണ്ടു തന്നെ മിക്കപേരും അതില്‍ വ്യാപൃതരാവുന്നില്ല എന്നും ഹെന്റി ഫോര്‍ഡ് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ാടന്‍ തിങ്ക്-ടാങ്കുള്‍ക്ക് ിരവധി കാര്യങ്ങള്‍ ചെയ്യാുണ്ട്. ാം ജീവിക്കുന്ന സമൂഹത്തിലെ പ്രശ്ങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം കാണാും മുക്കു ചുറ്റുമുള്ള പച്ചമുഷ്യരുടെ ജീവിതത്തോട് പ്രതിബദ്ധതയുള്ള ിരവധി പഠങ്ങള്‍ പുറത്തുകൊണ്ടുവരാും ഇതിലൂടെ സാധിക്കും. ഇങ്ങ വിദ്യാര്‍ത്ഥികള്‍ രൂപം കൊടുക്കുന്ന തിങ്ക്-ടാങ്കുകള്‍ ടത്തുന്ന പഠ-ഗവേഷണ ഫലങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാും ദേശീയ/അന്തര്‍ദേശീയ തലങ്ങളിലേക്ക് അത് വ്യാപിപ്പിക്കാും ശ്രമം ടത്തണം. ഒരു ചിന്താ കൂട്ടായ്മയുണ്ടെങ്കിലേ ഇത് ഫലപ്രദമായി ടക്കുകയുള്ളൂ. ചിന്തയില്‍ വരുന്ന പിഴവുകള്‍ തിരുത്താും ഒരു കൂട്ടായ്മ ല്ലതാണ്. വ്യക്തവും വിശദവുമായ ഗൈഡന്‍സ് തരാന്‍ കഴിവുള്ള തൃേത്വത്തിന്റെ ഉപദേശം കൂടിയായാല്‍ കേമമായി.

വിദ്യാഭ്യാസം എന്നത് കേവലം പാഠപുസ്തകങ്ങളിലോ മ്മള്‍ ജീവിക്കുന്ന കാമ്പസിന്റെ ചുറ്റുമതിലിുള്ളിലോ ഒതുക്കേണ്ട ഒന്നല്ല. സാധ്യതകളുടെ ലോകത്തേക്ക് സധീരം ഇറങ്ങിച്ചെല്ലണം. ചിന്തയാണ് മ്മുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം. അതുകൊണ്ടാണ് ഉണര്‍ന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തെ ആരും പേടിക്കുന്നത്. ചിന്താകൂട്ടായ്മകള്‍ മ്മുടെ ആഴത്തിലുള്ള ചിന്തകള്‍ പ്രകടിപ്പിക്കാുള്ള വേദികളാണ്. മ്മുടെ കൊച്ചു തിങ്ക്-ടാങ്കിുള്ളില്‍ മ്മള്‍ ടത്തുന്ന വീണ്ടുവിചാരങ്ങളും പഠറിപ്പോര്‍ട്ടുകളും വീമായ ആശയങ്ങളും ഭാവി പണിയാുള്ള അതിശക്തമായ മാര്‍ഗങ്ങളാണ്. സിിമ-സ്പോര്‍ട്സ് സെലിബ്രിറ്റികള്‍ക്ക് പിന്നാലെയും സോഷ്യല്‍ റ്റ്െവര്‍ക്കുകളിലും ാം ചെലവഴിക്കുന്ന മണിക്കൂറുകള്‍ ഇത്തരം ക്രിയാത്മകവും ഫലപ്രദവുമായ കാര്യങ്ങളിലേക്ക് മാറ്റിവച്ചാല്‍ തന്നെ ിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുക്കാവും.
സ്വയം തിരിച്ചറിയുകയും തങ്ങളുടെ പരിമിതികളെക്കുറിച്ച് ബോധവാ•ാരാവുകയും വെല്ലുവിളികള്‍ ക്രിയാത്മകമായി പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തിങ്ക്-ടാങ്കുകള്‍ വളര്‍ന്നു വരണം. ഇതിായി ശക്തമായ അക്കാദമിക പശ്ചാത്തലം സൃഷ്ടിച്ചെടുക്കണം. പൈങ്കിളി വായകളും അശ്ളീല ദൃശ്യ സംസ്കാരവും തിരുത്തി ആഴത്തിലുള്ള പഠങ്ങളും അക്കാദമിക സ്വഭാവമുള്ള ചര്‍ച്ചകളും ഉണ്ടാവണം. വേദി കാമ്പസിലെ മരത്തണലോ മഹല്ല് മദ്രസയിലെ ക്ളാസ് മുറിയോ ആവാം. ാട്ടിലെ സാമൂഹ്യ പ്രശ്ങ്ങളിലും ദേശീയ/അന്തര്‍ദേശീയ വിഷയങ്ങളിലും ആധികാരികമായ പഠങ്ങള്‍ ടത്തണം. ചിന്തിക്കാായി മാത്രം സമയം കണ്ടെത്തണം. അങ്ങ വരുമ്പോള്‍ വൈകാരിക പ്രതികരണങ്ങളെക്കാള്‍ കാലോചിതമായ ബൌദ്ധിക പരിഹാരങ്ങള്‍ മ്മള്‍ കണ്ടെത്തും.

ിങ്ങള്‍ പ്രാദേശിക തലത്തില്‍ ടത്തുന്ന തിങ്ക്-ടാങ്കുകളെ സഹായിക്കാന്‍ ിരവധി വ്യവസ്ഥാപിത തിങ്ക്-ടാങ്കുകള്‍ വേറെയുമുണ്ട്. അമേരിക്കന്‍ ചിന്തകും ശാസ്ത്രജ്ഞുമായ മില്‍ട്ടന്‍ ഫ്രീഡ്മാന്റെ(1912-2006) 106-ാം ജ•ദിാഘോഷത്തിന്റെ ഭാഗമായി മില്‍ട്ടന്‍ ഫൌണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷണല്‍ ചോയ്സുമായി സഹകരിച്ച് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റി വിദ്യാഭ്യാസ പ്രവര്‍ത്ത പരിപാടികള്‍ക്ക് ഫണ്ട് ല്‍കുന്നുണ്ട്. 18-25 വയസ്സിിടയിലുള്ള വിദ്യാര്‍ത്ഥി തോക്കളെ പ്രോത്സാഹിപ്പിക്കാായി കാമ്പസിലോ ഓണ്‍ലിൈലോ സംഘടിപ്പിക്കുന്ന സെമിാര്‍, സംവാദം, ക്വിസ്, സോഷ്യല്‍ മീഡിയ കാമ്പയിന്‍, മാധ്യമ ലേഖം, ഉപ്യാസ മത്സരം, കാര്‍ട്ടൂണ്‍ കാമ്പയിന്‍ തുടങ്ങിയ വിദ്യാഭ്യാസ പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കുമാണ് സാമ്പത്തിക സഹായം. പുതിയ ആശയങ്ങള്‍ക്കാണ് ഇവിടെ പ്രോത്സാഹം ല്‍കുന്നത്. ിങ്ങള്‍ക്ക് വീമായ ചിന്തകളും ആശയ-യ രൂപീകരണ പാടവവുമുണ്ടെങ്കില്‍ ടീം വര്‍ക്കിലൂടെ ഇത്തരം സഹായങ്ങള്‍ ല്‍കാന്‍ ിരവധി സ്ഥാപങ്ങളും സന്നദ്ധ സംഘടകളും തയ്യാറാണ്. മൈക്രോസോഫ്റ്റ് ചെയര്‍മാായിരുന്ന ബില്‍ഗേറ്റ്സ് 1994 ല്‍ സ്ഥാപിച്ച ‘ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷി’ല്‍ ിന്ന് വന്‍ സാമ്പത്തിക സഹായം ലഭിക്കുന്ന ിരവധി സന്നദ്ധ സംഘടകള്‍ ഇന്ത്യയിലെ വിവിധ ഗര-ഗ്രാമ പ്രദേശങ്ങളിലുണ്ട്.

ചുരുക്കത്തില്‍ ആശയങ്ങള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റുള്ളത്. അതിാല്‍ മ്മുടെ ഗവേഷണ പഠ ഫലങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മറ്റു വ്യവസ്ഥാപിത തിങ്ക്-ടാങ്കുകളുമായി സഹകരിച്ച് മ്മുടെ ആശയങ്ങള്‍ വികസിപ്പിക്കുകയുമാവാം.

യാസര്‍ അറഫാത്ത് ചേളന്നൂര്‍

You must be logged in to post a comment Login