ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് ഡിസംബര്‍ 10ന്

ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് ഡിസംബര്‍ 10ന്

രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.െഎ.എഫ്.ആര്‍.) പി.എച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി., പിഎച്ച്.ഡി., എം.എസ്‌സി. പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് പ്രവേശന പരീക്ഷ നടത്തുന്നു. ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് എന്നാണിതിന്റെ പേര്. ഡിസംബര്‍ 10ന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്കു കൊച്ചി പരീക്ഷാ കേന്ദ്രമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 18. ജനുവരി 31നു പരീക്ഷാ ഫലം പ്രഖ്യാപിക്കും.

അപേക്ഷാ ഫീസ് ആണ്‍കുട്ടികള്‍ക്ക് 600 രൂപ. പെണ്‍കുട്ടികള്‍ക്ക് 100 രൂപ.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സസ് (കമ്യൂണിക്കേഷന്‍ ആന്‍ഡ് അപ്ലൈഡ് പ്രോബബലിറ്റി ഉള്‍പ്പടെ), സയന്‍സ് എജ്യുക്കേഷന്‍ എന്നീ വിഷയങ്ങളിലാണു കോഴ്‌സുകള്‍. കോഴ്‌സുകളുടെ കാലദൈര്‍ഘ്യം: പിഎച്ച്.ഡി പ്രോഗ്രാം അഞ്ചു വര്‍ഷം, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം ആറു വര്‍ഷം, എം.എസ്‌സി. മൂന്നു വര്‍ഷം.
കോഴ്‌സുകളും സ്ഥാപനങ്ങളും ചുവടെ.

മാത്തമാറ്റിക്‌സ്: സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, ടി.എഫ്.ആര്‍.ഐ., മുംബൈ- മാത്തമാറ്റിക്‌സ് പിഎച്ച്ഡി. സെന്റര്‍ ഫോര്‍ ആപ്ലിക്കബിള്‍ മാത്തമാറ്റിക്‌സ്, ബംഗളൂരു- ആപ്ലിക്കബിള്‍ മാത്തമാറ്റിക്‌സില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡിwww.math.tifr.res.in, math.tifrbng.res.in, www.icts.res.in.

ഫിസിക്‌സ്: ടി.എഫ്.ആര്‍.ഐ., മുംബൈ കാമ്പസിലുള്ള ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോ ഫിസിക്‌സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്‌സ് ആന്‍ഡ് മെറ്റീരിയല്‍ സയന്‍സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൈ എനര്‍ജി ഫിസിക്‌സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ ആന്‍ഡ് അറ്റോമിക് ഫിസ്‌ക്‌സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് തിയററ്റിക്കല്‍ ഫിസിക്‌സ്. പൂനയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോഫിസിക്‌സ്, ഹൈദരാബാദിലെ ടിഐഎഫ്ആര്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്, ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി. ഫിസിക്‌സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇന്ത്യാ ബേസ്ഡ് ന്യുട്രീനോ ഒബ്‌സര്‍വേറ്ററിയില്‍ ഗ്രാജ്വേറ്റ് ട്രെയിനിനിങ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കഴിയും. താത്പര്യമുള്ളവര്‍ ഇതു സംബന്ധിച്ച ഓപ്ഷന്‍ അപ്ലിക്കേഷഷനില്‍ രേഖപ്പെടുത്തണം.www.tifr.res.in/~sbp, ncra.tifr.res.in, www.tifrh.res.in, www.icts.res.in, www.ino.tifr.res.in.

കെമിസ്ട്രി: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിക്കല്‍ സയന്‍സസ് ടിഐഎഫ്ആര്‍ മുംബൈ. ഹൈദരാബാദിലെ ടിഐഎഫ്ആര്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്. പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി.www.tifr.r es.in/~dcs, www.tif rh.res.in.
ബയോളജി: ടിഐഎഫ്ആര്‍ മുംബൈയിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോളജിക്കല്‍ സയന്‍സസ്, ബംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ഹൈദരാബാദിലെ ടിഐഎഫ്ആര്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്. ബംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലാണ് എംഎസ്‌സി പ്രോഗ്രാം.www.tifr.r es.in/~dbs, ww w.ncbs.res.in, www.tifrh.res.in.

കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സ്: ടിഐഎഫ്ആര്‍ മുംബൈയിലെ സ്‌കൂള്‍ ടെക്‌നോളജി ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ്. പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി. http://www .tcs.tifr.res.in.

സയന്‍സ് എജ്യുക്കേഷന്‍: ഹോമി ഭാഭാ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷന്‍, മുംബൈ. പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി. www.hbcse.tifr .res.in.

അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് അതതു സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സിസ്റ്റംസ് സയന്‍സസ്: യൂണിവേഴ്‌സിറ്റി സെല്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഹോമി ഭാഭാ റോഡ്, കൊളാബാ, മുംബൈ-400005.ഫോണ്‍: 02222782629/22 782241/22782875. ബയോളജി: അഡ്മിഷന്‍ സെക്ഷന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ബല്ലേരി റോഡ്, ബംഗളൂരു-560065. ഫോണ്‍: 08023666404.സയന്‍സ് എജ്യുക്കേഷന്‍: ഹോമി ഭാഭാ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, മുംബൈ-400 088.

കമ്പനി സെക്രട്ടറി കോഴ്‌സിന് അപേക്ഷിക്കാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കമ്പനിയുടെ ഭരണപരമായ കാര്യങ്ങളില്‍ നിര്‍ണായകമായ ചുമതലകള്‍ നിര്‍വഹിക്കുന്ന വ്യക്തിയാണ് കമ്പനി സെക്രട്ടറി. നിയമപരമായതും കാര്യനിര്‍വഹണപരമായതുമായ കമ്പനിയുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും കമ്പനിയുടെ ഭരണസമിതിയുടെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം കമ്പനി സെക്രട്ടറിക്കാണ്.

കമ്പനി സെക്രട്ടറിഷിപ്പ് ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ നാലു പേപ്പറുകളാണുള്ളത്. അപേക്ഷാര്‍ത്ഥി പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും താത്കാലികമായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 4500 രൂപ.

ഏഴു പേപ്പറുകളുള്ള കമ്പനി സെക്രട്ടറിഷിപ്പ്, എക്‌സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷാര്‍ത്ഥിക്ക്, ഫൈന്‍ ആര്‍ട്‌സ് ഒഴികെയുള്ള ഏതെങ്കിലുമൊരു വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. കമ്പനി സെക്രട്ടറിഷിപ്പ് ഫൗണ്ടേഷന്‍ പ്രോഗ്രാം ജയിച്ചവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. ബിരുദ പ്രോഗ്രാമിന്റെ അന്തിമ പരീക്ഷയോ തത്തുല്യ പരീക്ഷയോ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. എക്‌സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനം/രജിസ്‌ട്രേഷന്‍ 2017 നവംബര്‍ 20നകം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2018 ജൂണിലെ പരീക്ഷ അഭിമുഖീകരിക്കാം. കമ്പനി സെക്രട്ടറിഷിപ്പ്, ഫൗണ്ടേഷന്‍ ജയിച്ചവര്‍ക്ക് 8500 രൂപയും കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് 9000 രൂപയും, കൊമേഴ്‌സ് ഇതരവിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് 10,000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഐ.സി.എസ്.ഐയ്ക്കുള്ള ഫീസ്  എന്ന വെബ്‌സൈറ്റിലെ പേമെന്റ് ഗേറ്റ്‌വേ വഴി അടക്കണം. പട്ടികവിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രക്തസാക്ഷികളായ മിലിട്ടറി, പാരാമിലിട്ടറി ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും ഫീസിളവ് ലഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ംംം.ശരശെ.ലറൗ വഴി നടത്തണം. കേരളത്തില്‍, എ.സി.എസ്.ഐയുടെ ചാപ്റ്ററുകള്‍ ഇവയാണ്. കോഴിക്കോട് (റഹിയാന്‍ ബില്‍ഡിങ്, കെ.ടി. ഗോപാലന്‍ റോഡ്, കോട്ടൂളി, കോഴിക്കോട്), പാലക്കാട് (ശ്രീകൃഷ്ണ ബില്‍ഡിങ്, നൂറണി, പാലക്കാട്), തിരുവനന്തപുരം (പദ്മശ്രീ, ഇന്ത്യന്‍ബാങ്കിന് പിന്‍വശം, പോസ്റ്റ്ഓഫീസ് ലെയിന്‍, പട്ടം), തൃശ്ശൂര്‍ (ക്യാപ്പിറ്റല്‍ രാധാസ്, പാറമേക്കാവ് ക്ഷേത്രത്തിനു സമീപം, സ്വരാജ് റൗണ്ട് കിഴക്ക്, തൃശ്ശൂര്‍). ഇതുകൂടാതെ പെരുമ്പാവൂരില്‍ (ജയ്ഭാരത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വെങ്ങോല പോസ്റ്റ്, അരക്കപ്പടി) സ്റ്റഡിസെന്ററുമുണ്ട്. 2018 ജൂണില്‍ നടക്കുന്ന പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനും കോഴ്‌സിന് പ്രവേശനം നേടാനുമുള്ള അവസാന തീയതി സെപ്റ്റംബര്‍ 30.

കോഴിക്കോട്, ഇന്‍ഡോര്‍ ഐ.ഐ.എമ്മുകളില്‍ എക്‌സിക്യുട്ടീവ് മാനേജ്‌മെന്റ് പ്രോഗ്രാം
ജോലിയിലേര്‍പ്പെട്ടിരിക്കുന്ന പ്രൊഫഷണലുകള്‍ക്കുവേണ്ടി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന മാനേജ്‌മെന്റിലെ എക്‌സിക്യുട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ഐ.ഐ.എമ്മിന്റെ കൊച്ചിയിലെ ക്യാമ്പസിലാണ് കോഴ്‌സ് നടക്കുക. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയ, രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍, അവരുടെ സൗകര്യം പരിഗണിച്ചുള്ള സായാഹ്നബാച്ചും വാരാന്ത്യബാച്ചും നടത്തും. അപേക്ഷാര്‍ത്ഥിക്ക് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്/തത്തുല്യ സി.ജി.പി.എ. (എസ്.സി.,എസ..ടി.,അംഗപരിമിത വിഭാഗക്കാര്‍ക്ക് 40 ശതമാനം) യോടുകൂടിയ ബാച്ചിലര്‍ ബിരുദമുണ്ടായിരിക്കണം. 2018 ജനുവരി 4ന് അപേക്ഷാര്‍ത്ഥിക്ക് കുറഞ്ഞത് മൂന്നുവര്‍ഷത്തെ മാനേജീരിയല്‍/ /പ്രൊഫഷണല്‍/സ്വയംസംരംഭക പ്രവൃത്തിപരിചയം, ബിരുദം നേടിയതിനുശേഷം ഉണ്ടായിരിക്കണം.

അപേക്ഷാഫീസ് 2000 രൂപ. തുക ഓണ്‍ലൈനായി, നെറ്റ്ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ അടക്കാം. അപേക്ഷ ംംം.ശശാസ.മര.ശി എന്ന വെബ്‌സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴി ഓണ്‌ലൈനായി ഒക്ടോബര്‍ 27നകം രജിസ്റ്റര് ചെയ്യണം. വിജയകരമായി രജിസ്‌ട്രേഷന് പൂര്‍ത്തിയാക്കുമ്പോള്‍ അപേക്ഷാനമ്പര്‍ ഇ-മെയിലിലേക്ക് ലഭിക്കും. തുടര്‍ന്ന് ഏഴുദിവസത്തിനകം അപേക്ഷാസമര്‍പ്പണവും ഫീസ് അടക്കലും പൂര്‍ത്തിയാക്കണം. തുടര്‍ന്ന് അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുക്കണം. വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള രേഖകള്‍ സഹിതം, പൂര്‍ത്തിയാക്കിയ പ്രിന്റൗട്ടുകള്‍ നവംബര്‍ മൂന്നിനകം ലഭിക്കത്തക്കവണ്ണം ”Manager, Kochi Campus IIMK, First Floor, Software Development Block, Athulya IT complex, Infopark, Kakkanad, Kochi-682030’എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ‘Application for the Programme (EPGP05), Admission 2017’ ‘ എന്ന് രേഖപ്പെടുത്തിയിരിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എഴുത്തുപരീക്ഷ (ഋഃലരൗശേ്‌ല ങമിമഴലാലി േഅുശേൗേറല ഠലേെഋങഅഠ) നവംബര് 25ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും. ലോജിക്കല്‍ റീസണിങ്, ന്യൂമറിക്കല്‍ എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി, എന്നീ വിഷയങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ പരീക്ഷക്കുണ്ടാകും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് അഭിമുഖം നവംബര്‍ 25നോ 26നോ ഉണ്ടായിരിക്കും. (Executive Management Aptitude Test-EMAT‑) സ്‌കോര്‍ വഴിയും അഭിമുഖ ഘട്ടത്തിലേക്ക് അപേക്ഷകരെ പരിഗണിക്കും. അഭിമുഖത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 3ന് തിരഞ്ഞെടുപ്പ് പട്ടിക പ്രഖ്യാപിക്കും. ജനുവരി 6നായിരിക്കും പ്രോഗ്രാമിലേക്കുള്ള ഇന്‌സ്‌പെക്ഷനും ഓറിയന്റേഷനും. സായാഹ്ന ബാച്ചിനുള്ള ക്ലാസുകള്‍ ജനുവരി 11നും വാരാന്ത്യ ബാച്ചിനുള്ളത് ജനുവരി 13നും തുടങ്ങും. ഫീസ് ഘടനയും മറ്റു വിശദാംശങ്ങളും  www.iimk.ac.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്‌മെന്റും മാനേജ്‌മെന്റ് എക്‌സിക്യുട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാര്‍ത്ഥിക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലര്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ സാധുവായ ഇഅഠ 2017 സ്‌കോറോ 2013 ജനുവരി ഒന്നിനും 2017 ഡിസംബര് 31നും ഇടയ്ക്ക് നേടിയ ഏങഅഠ സ്‌കോറോ വേണം. 2017 ഡിസംബര്‍ 31ന് ബിരുദത്തിനുശേഷം നേടിയ കുറഞ്ഞത് 5 വര്‍ഷത്തെ മാനേജീരിയല്‍/പ്രൊഫഷണല്‍/സ്വയംസംരംഭക പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. യു.ജി.സി. അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്നും നേടിയ വിദൂരപഠനം വഴിയുള്ള ബിരുദമുള്ളവരും അര്‍ഹരാണ്. പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കാന്‍ ഇഅഠ/ഏങഅഠ സ്‌കോര്‍, അക്കാദമിക് മികവ്, പ്രവൃത്തിപരിചയം എന്നിവ പരിഗണിക്കും. അപേക്ഷ ഓണ്‍ലൈനായി  എന്ന വെബ്‌സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴി നല്‍കാം. പ്രോസസിങ് ഫീസ് 5000 രൂപയാണ്. അത് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍/നെറ്റ്ബാങ്കിങ് വഴി ‘ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്‌ഡോര്‍’ അക്കൗണ്ടിലേക്ക് മാറ്റണം. പണം മാറ്റിയതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തുകയും വേണം. ഏങഅഠ അപേക്ഷകരുടെ അപേക്ഷ, 2017 ഒക്ടോബര്‍ 10 വരെയും ഇഅഠ അപേക്ഷകരുടേത് ജനുവരി 15 വരെയും സ്വീകരിക്കും. അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക യഥാക്രമം നവംബര്‍ 7നും ജനുവരി 22നും പ്രഖ്യാപിക്കും. ഏങഅഠ സ്ട്രീംകാര്‍ക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ 18, 19 തീയതികളിലും ഇഅഠ സ്ട്രീംകാര്‍ക്ക് ഫെബ്രുവരി 3, 4 തീയതികളിലും ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് സ്‌കൈപ്പ് വഴി മുഖാമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തിന് ശേഷം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് താത്കാലിക പ്രവേശന വാഗ്ദാനം നല്‍കും. വാഗ്ദാനം സ്വീകരിക്കാന്‍ കമ്മിറ്റ്‌മെന്റ് ഫീസ് ഒരുലക്ഷം രൂപ വിദ്യാര്‍ഥി അടക്കണം. ഏപ്രില് 23നുള്ളില്‍ ഫീസ് അടച്ചവര്‍ക്ക് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാം. ക്ലാസുകള്‍ ഏപ്രില്‍ 24ന് തുടങ്ങും. മൊത്തം ഫീസ് മൊത്തം 18 ലക്ഷം രൂപയാണ്. ഇത് മൂന്ന് ഗഡുക്കളായി അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iimidr.ac.in എന്ന വെബ്‌സൈറ്റ് കാണുക.
റസല്‍
thozhilvazhikal@gmail.com

You must be logged in to post a comment Login