‘ബാല്‍ഫര്‍ പ്രഖ്യാപനം’ എന്ന കൊലച്ചതിയുടെ നൂറുവര്‍ഷം

‘ബാല്‍ഫര്‍ പ്രഖ്യാപനം’ എന്ന കൊലച്ചതിയുടെ നൂറുവര്‍ഷം

ഇസ്രയേല്‍ എന്ന രാഷ്ട്രം 1948ല്‍ നിലവില്‍വരുന്നത് 1917ല്‍ ‘ബാല്‍ഫര്‍ ഡിക്ലറേഷന്‍’ എന്ന ഒരു കത്തിലൂടെ തുടക്കം കുറിച്ച സാമ്രാജ്യത്വ നീക്കത്തിലൂടെയാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് വാല്‍ഫര്‍ സയണിസ്റ്റ് നേതാവ് ലോഡ് വാള്‍ട്ടര്‍ റോത്‌സ്ചയ്ല്‍ഡ് അയച്ച കത്തില്‍ ഫലസ്തീനില്‍ ജൂതസമൂഹത്തിന് അവരുടേതായ ഒരു രാജ്യം പടുത്തുയര്‍ത്തുക എന്ന സയണിസ്റ്റ് അഭിലാഷത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്ന് കാണിക്കുന്ന സന്ദേശം ചരിത്രത്തിന്റെ ഗതിവിഗതികള്‍ മാറ്റിയെഴുതി. തുര്‍ക്കിയിലെ ഖലീഫയുടെ അധീനതിയിലുള്ള ഒരു പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് അങ്ങകലെ കിടക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരാണ് എന്ന വിരോധാഭാസത്തില്‍നിന്ന് തുടങ്ങിയ സംഭവപരമ്പര നൂറുവര്‍ഷത്തിനു ശേഷവും പരിഹാരമില്ലാത്ത ഒരു സമസ്യയായി ഫലസ്തീന്‍ പ്രശ്‌നത്തെ വളര്‍ത്തിക്കൊണ്ടുവന്നു. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാം വര്‍ഷത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ കോളനിശക്തികളുടെ നീക്കങ്ങള്‍ എത്രമാത്രം വഞ്ചനാപരവും സംസ്‌കാരശൂന്യവുമാണെന്ന് തിരിച്ചറിയുന്നത് ആ കാലഘട്ടത്തിന്റെ ചരിത്രഗതികള്‍ അടുത്തറിയുമ്പോഴാണ്. ഇസ്രയേലി രാഷ്ട്രം തങ്ങളുടെ ‘വാഗ്ദത്ത ഭൂമിയാണ്’ എന്ന ജൂതരുടെ വൈകാരിക വാദത്തെ അപഗ്രഥിക്കുന്നതിന് മുമ്പ് ആദ്യമായി ആരാണീ കൂട്ടര്‍ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

അഭിശപ്ത സമൂഹം
യഹൂദ സമൂഹം ജറൂസലമില്‍നിന്ന് നിഷ്‌ക്കാസിതരാവുന്നത് 1800 വര്‍ഷം മുമ്പാണത്രെ. ക്രിസ്താബ്ദം 70ല്‍ റോമന്‍ ചക്രവര്‍ത്തി ടൈറ്റസ് യഹൂദയിലെ (ഖൗറമലമ) ജൂതന്മാര്‍ക്കെതിരെ സൈനികാക്രമണം നടത്തുകയും പ്രദേശം കീഴക്കുകയും ചെയ്തു. പ്രവാചകന്‍ ദാവൂദ്(അ) പണികഴിപ്പിച്ച ജറൂസലമിലെ പുരാതനമായ ദേവാലയം തകര്‍ക്കുന്നതില്‍ ടൈറ്റസ് ആവേശം കാണിച്ചു. രണ്ടുതവണ ആ ചരിത്രഭൂവില്‍ നടന്ന ആക്രമണത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട്. ആക്രമണങ്ങള്‍ ഒരു ചുമര്‍ മാത്രമാണത്രെ ബാക്കിവെച്ചത്. അതാണ് ഇന്നും യഹൂദര്‍ ഏറ്റവും പുണ്യസ്ഥലമായി ആരാധിക്കുന്ന ‘വിലാപ മതില്‍’ (ണമശഹശിഴ ണമഹഹ). യഹൂദരുടെമേല്‍ ടൈറ്റസ് നേടിയ വിജയം റോമില്‍ മഹത്തരമായി ആഘോഷിക്കപ്പെട്ടു. വിജയമാഘോഷിക്കാന്‍ അന്ന് പണിത ടൈറ്റസിന്റെ പേരിലുള്ള കമാനം റോമാനഗരത്തില്‍ ഇന്നും കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട്. ഇതാദ്യമായിരുന്നില്ല ജറൂസലം ആക്രമിക്കപ്പെടുന്നതെന്നും ജൂതചരിത്രം പറയുന്നു. ബാബിലോണിയക്കാറും സിറിയക്കാരും പേര്‍ഷ്യക്കാരും ആ നഗരത്തിലൂടെ പടയോട്ടങ്ങള്‍ നടത്തി. മെസൊപൊട്ടോമിയയില്‍നിന്ന് (ഇന്നത്തെ ഇറാഖ് ) അലയാന്‍ തുടങ്ങിയ ഹിബ്രു ഗോത്രവര്‍ഗക്കാര്‍ അഭിശപ്ത ജനതയായി മാറിയത് എന്തുകൊണ്ടെന്ന് വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. പത്ത് നൂറ്റാണ്ടു കാലത്തെ പരസ്പര യുദ്ധങ്ങളും അനന്തമായ അലച്ചലും അടിമത്തവുമൊക്കെ ആ സമൂഹത്തിന്റെ പാപപങ്കിലമായ ജീവിതത്തിന്റെ ഫലമായിരുന്നു. ഒടുവില്‍ ഈജിപ്തിലെ നാല്‍പതുവര്‍ഷത്തെ അലച്ചലിനും ധിക്കാരങ്ങള്‍ക്കും ശേഷം യഹൂദകുന്നില്‍ തിരിച്ചെത്തിയാണ് ആദ്യത്തെ പരമാധികാര രാഷ്ട്രം സ്ഥാപിച്ചതെന്നാണ് തലമുറകളായി കൈമാറിവന്ന ഐതിഹ്യം. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും സംഗമിക്കുന്ന ഒരു മേഖല ആ കാലഘട്ടത്തിലുടെ കടന്നുപോയ നാഗരികതകളെ മുഴുവന്‍ വശീകരിച്ചപ്പോള്‍ സിറിയ, ബാബിലോണ്‍, ഈജിപ്ത്, റോം സാമ്രാജ്യങ്ങള്‍ പല ഘട്ടങ്ങളായി ആക്രമിച്ചുകീഴടക്കി. ബി.സി. 586ലും എ.ഡി 70ലും നടന്ന ആക്രമണങ്ങളാണത്രെ യഹൂദ രാജ്യത്തെ തകര്‍ത്തെറിഞ്ഞത്. ജൂതര്‍ ഒന്നടങ്കം സ്വദേശത്തുനിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു എന്ന ഐതിഹ്യത്തില്‍നിന്നാണ് ‘വാഗ്ദത്ത ഭൂമി’ യെ കുറിച്ചുള്ള ജൂതപരികല്‍പനകള്‍ രൂപം കൊള്ളുന്നത്. ഒരു ചരിത്രസന്ധിയില്‍ ഒരു പ്രദേശത്തുനിന്ന് കുടിയൊഴിക്കപ്പെട്ടുവെന്ന് കാണിച്ച് ഒരു ജനവിഭാഗം ആ പ്രദേശത്തിന്‍മേല്‍ അവകാശവാദം ഉന്നയിക്കുകയും അത് അംഗീകരിച്ച് സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം തിരിച്ചുനല്‍കുന്നതിന് ലോകം അനീതിയുടെ ഏതറ്റം വരെയും സഞ്ചരിക്കുകയും ചെയ്യുന്ന ആശ്ചര്യജനകമായ കഥയാണ് ഇസ്രയേലി രാഷ്ട്രസംസ്ഥാനപത്തിന്‍േറത്. ഫലസ്തീനികളുടെ ജീവിതദുരന്തകഥക്ക് ആരംഭം കുറിക്കുന്നതും ഇവിടെനിന്നാണ്.
പിറന്ന മണ്ണില്‍നിന്ന് നിഷ്‌ക്കാസിതരായ ജൂത ജനത അന്നറിയപ്പെട്ട മൂന്ന് വന്‍കരകളിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്യപ്പെട്ടതോടെ ജീവിതദുരിതങ്ങള്‍ പെരുത്തും അനുഭവിച്ചുവത്രെ. ശപിക്കപ്പെട്ട ആ ജനതക്ക് എവിടെയും സ്വസ്ഥത കിട്ടിയില്ല. ക്രിസ്ത്യാനിറ്റിയില്‍നിന്നാണ് മനുഷ്യത്വരഹിതമായ പീഡകള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. പുതിയ മതത്തിലേക്ക് ആളെ കൂട്ടുന്നതിന് യഹൂദരെ കൂട്ടമായി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു. ഇരുസമുദായവും തമ്മിലുള്ള അന്തരം പെരുപ്പിച്ചുകാട്ടി ജൂതരെ ശത്രുപക്ഷത്ത് നിര്‍ത്തി. റോമന്‍ ചക്രവര്‍ത്തി തിയോഡോസിയസ് രണ്ടാമന്റെ കാലത്ത് ഈ വിവേചനത്തിന് നിയമപരമായ സാധുത ചാര്‍ത്തി. ജൂതമതത്തിന് വിലക്കേര്‍പ്പെടുത്തി. ഫ്രഞ്ച് രാജാവ് സ്വരാജ്യത്തുനിന്ന് അവരെ ആട്ടിയോടിക്കാന്‍ ഉത്തരവിട്ടു. സ്‌പെയിനിലെ വിസിഗോത്തുകള്‍ യഹൂദ കുഞ്ഞുങ്ങളെ പിടിച്ചുവാങ്ങി കൂട്ടമായി ക്രിസ്ത്യാനികളാക്കി. കുരിശുയുദ്ധത്തോടെ കൂട്ടക്കൊല നിത്യസംഭവമായി. ദൈവത്തിന്റെ ഹിതം അതാണ് എന്നായിരുന്നു ന്യായീകരണം. പല യൂറോപ്യന്‍ രാജ്യങ്ങളും യഹൂദര്‍ക്ക് ഭൂമി കൈവശം വെക്കാനോ സ്വന്തമാക്കാനോ പാടില്ലെന്ന് നിയമം കൊണ്ടുവന്നു. ക്രിസ്ത്യാനികള്‍ ജൂതരെ തൊഴിലാകളികളാക്കി വെക്കാന്‍ പാടില്ലൈന്ന് ചര്‍ച്ച് പ്രഖ്യാപനം നടത്തി. യഹൂദരുടെ കൂടെ ജീവിക്കുന്നത് പോലും വിലക്കി. 1215ല്‍ ചേര്‍ന്ന ക്രൈസ്തവ മതസമ്മേളനമായ നാലാം ലാറ്ററല്‍ കൗണ്‍സിലില്‍ യഹൂദര്‍ ഒരു അന്യവര്‍ഗമാണെന്ന് കാണിക്കുന്നതിന് ഒരു പ്രത്യേക അടയാളം ധരിക്കണമെന്ന നിബന്ധന കൊണ്ടുവന്നു. ഇംഗ്ലണ്ടിലെ എഡ്വേഡ് ഒന്നാമനും ഫ്രാന്‍സിലെ ഫിലിപ്പ് രാജാവും തങ്ങളുടെ രാജ്യത്തുനിന്ന് ജൂതസമൂഹത്തെ ആട്ടിപ്പുറത്താക്കി അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. തവളയുടെയും എട്ടുകാലിയുടെയും കാലുകള്‍ പൊടിച്ചുണ്ടാക്കിയ പൊടി ക്രിസ്ത്യാനികളുടെ കിണറുകളില്‍ വിതറി യഹൂദര്‍ കൂട്ടക്കൊല നടത്തുകയാണെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടു. യേശുക്രിസ്തുവിനെ കൊല്ലാന്‍ ആഗ്രഹിച്ചവര്‍ എന്ന് മുദ്ര കുത്തിയാണ് ക്രൈസ്തവ പുരോഹിതര്‍ ഇക്കൂട്ടരെ പിശാചുക്കളായി അവതരിപ്പിച്ചത്. യഹൂദര്‍ അവര്‍ക്കായി അടയാളപ്പെടുത്തപ്പെട്ട ഇടങ്ങളില്‍ മാത്രമേ താമസിക്കാവൂ എന്ന നിബന്ധന വെച്ചപ്പോഴാണ് ‘ഗെറ്റോ’ എന്ന് പദപ്രയോഗം തന്നെ വന്നത്. പോളണ്ടില്‍ കൊസ്സാക് റിവോള്‍ട്ട് എന്നറിയപ്പെടുന്ന കലാപത്തില്‍ ലക്ഷം യഹൂദരെയെങ്കിലും ഉന്മൂലനം ചെയ്തു. 1880ല്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ എന്ന സര്‍ ചക്രവര്‍ത്തി കൊല്ലപ്പെട്ടതോടെ തിളച്ചുമറിഞ്ഞ ജനരോഷം റഷ്യന്‍ സൈന്യം ജൂത കോളനികള്‍ ഓരോന്നായി ചാമ്പലാക്കുകയും മുഴുവനാളുകളെയും കൊന്നൊടുക്കുകയും ചെയ്തപ്പോഴാണ് ുീഴൃീാ എന്ന പദം പ്രാബല്യത്തില്‍ വരുന്നത്. യഹൂദര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏതാനും ജോലികളിലൊന്ന് പണം പലിശക്ക് കൊടുക്കുന്നതായിരുന്നു. ഷെയ്ക്‌സ്പിയരുടെ ‘മര്‍ച്ചന്റ് ഓഫ് വെനിസി’ലെ കൊള്ളപ്പലിശക്കാരന്‍ ദുഷ്ടനായ ജൂതനെയാണ് പ്രതീകവത്കരിക്കുന്നത്.

എന്നാല്‍, ഈ ദുരന്തമുഖത്ത് യഹൂദര്‍ക്ക് താങ്ങും തണലുമായി നിന്നത് മുസ്‌ലിംകള്‍ മാത്രമായിരുന്നു. ആന്തലൂസിയയിലെ (സ്‌പെയിന്‍ ) ഉമവിയ്യ ഖിലാഫത്തില്‍ ഈ ജനവിഭാഗം സാമൂഹികമായും സാമ്പത്തികമായും ഔന്നത്യങ്ങള്‍ പിടിച്ചടക്കി. ഖലീഫയുടെ പ്രധാനമന്ത്രിയായി പോലും ജൂതപ്രമുഖന്‍ അവരോധിക്കപ്പെട്ടു. യഹൂദരിലെ ഭാഷാപണ്ഡിതന്മാരെ ഹിബ്രു, പേഴ്ഷ്യന്‍, റോമന്‍, ലാറ്റിന്‍ ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്യാന്‍ ഖലീഫമാര്‍ നിയോഗിച്ചതോടെ അസ്തമിച്ചുകൊണ്ടിരുന്നു ഗ്രീക്ക് റോമന്‍ വൈജ്ഞാനിക സമ്പത്തുകള്‍ മാനവരാശിക്ക് വീണ്ടെടുക്കാനായി. യൂറോപ്യന്‍ നവോത്ഥാനത്തിന് പിന്നീടവ നിദാനമായി വര്‍ത്തിച്ചു. പക്ഷേ, ഇസബെല്ല, ഫെര്‍ഡിനാന്‍ഡ് ദമ്പതികളുടെ അധികാരാരോഹണം മുസ്‌ലിംസ്‌പെയിനിനെ തകര്‍ത്തപ്പോള്‍ ഏറ്റവും കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ചത് ജൂതന്മാരായിരുന്നു. സ്‌പെയിനില്‍ തങ്ങാന്‍ തീരുമാനിച്ചവരുടെ മുന്നില്‍ പരിമിതമായ പോംവഴികളേ ഉണ്ടായിരുന്നുള്ളൂ: ഒന്നുകില്‍ ക്രിസ്ത്യാനിറ്റിയിലേക്ക് മതംമാറുക; അല്ലെങ്കില്‍ മതനിന്ദാവിചാരണക്ക് (‘ഇന്‍ക്വിസിഷന്‍’ ) ശേഷം കഴുമരത്തിലേറുക. അതുമല്ലെങ്കില്‍ നാട്ടില്‍നിന്ന് ഓടിരക്ഷപ്പെടുക. മുന്നൂറ് വര്‍ഷത്തിനിടയില്‍ 12,000പേരുടെ മരണത്തിന് അത് കാരണമായി. ക്രിസ്ത്യാനിറ്റിയിലേക്ക് മതം മാറിയവര്‍ രഹസ്യമായി ജൂതാചാരങ്ങള്‍ കൊണ്ടുനടക്കുന്നുണ്ടോ എന്നന്വേഷിക്കുന്നതിന് ചാരന്മാരെ നിയോഗിച്ചു. 100,000ജൂതര്‍ മതംമാറി. 200,000പേര്‍ മധ്യധരണ്യാഴിയിലെ നാടുകളിലേക്ക് അഭയം തേടി.’അവരെ ഇരുകരവും കാട്ടി സ്വീകരിച്ചത് സിറിയയിലെയും ഈജിപ്തിലെയും കോണ്‍സ്റ്റാന്‍ഡിനോപ്പിളിലെയും മുസ്‌ലിം ഭരണകര്‍ത്താക്കളായിരുന്നു. ഫലസ്തീനിലെ മുസ്‌ലിം ഭരണാധികാരികള്‍ ഒരിക്കലും യഹൂദരെ പീഡിപ്പിച്ചില്ല എന്ന് മാത്രമല്ല എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നതായി ജൂതചരിത്രം തന്നെ സാക്ഷിനില്‍ക്കുന്നു.

ഗൂഢാലോചനയുടെ തുടക്കം
പരസ്പരം ശത്രുക്കളായി പ്രഖ്യാപിക്കുകയും മധ്യകാല ചരിത്രത്തിലുട നീളം ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയും ചെയ്ത രണ്ടു സമൂഹങ്ങള്‍ക്രിസ്ത്യാനികളും യഹുദരുംപിന്നെ എപ്പോഴാണ് ഇന്നീ കാണും വിധം മിത്രങ്ങളായി മാറിയതും ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രത്തിന്റെ പിറവിക്കു പിന്നില്‍ തോളോട് തോളുരുമ്മി പ്രവര്‍ത്തിച്ചതും എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് 19ാം നൂറ്റാണ്ട് തൊട്ട് അരങ്ങത്തും അണിയറയിലും നടമാടിയ കുറെ ഗൂഢാലോചനകളുടെ ചുരുളഴിയുന്നത്. 1895ല്‍ പാരീസ് നഗരത്തില്‍ നടന്ന ഒരു സൈനിക ചടങ്ങിനിടെ ക്യാപ്റ്റന്‍ ആല്‍ഫ്രഡ് ഡ്രെയ്ഫസ് എന്ന ജൂത സൈനികോദ്യോഗസ്ഥന്‍ തെരുവില്‍ അപമാനിക്കപ്പെടുന്നത് കണ്ട വിയന്നയിലെ പ്രവര്‍ത്തകന്‍ തിയോഡര്‍ ഹെര്‍സല്‍ (ഠവലീറീൃ ഒലൃ്വഹ) യഹൂദവര്‍ഗം അനുഭവിച്ചുതീര്‍ക്കുന്ന ദുരിതങ്ങള്‍ക്ക് അന്ത്യം കാണാന്‍ എന്തുണ്ട് വഴി എന്ന് ചിന്തിക്കാന്‍ തുടങ്ങിയത്രെ. അദ്ദേഹം അതിനു കണ്ടെത്തിയ പ്രതിവിധിയാണ് ‘സയണിസം'(ദശീിശാെ) എന്ന പ്രസ്ഥാനം. ജറൂസലമിലെ ഒരു കുന്നിന്റെ പേരാണ് ‘സയോണ്‍’ എന്നത്. (അറബിയില്‍ ‘സ്വഹയൂന്‍’). ആശ്വാസവചനമായി യഹൂദര്‍ പരസ്പരം കൈമാറുന്ന ഒരു വാചകമുണ്ട്: ‘പടച്ചതമ്പുരാന്‍ താങ്കള്‍ക്കും ജറൂസലമിലെയും സയോണിലെയും ദുഃഖിക്കുന്നവര്‍ക്കും സാന്ത്വനം ചൊരിയട്ടെ.’ തിയോഡര്‍ ഹെര്‍സല്‍ തലപുകഞ്ഞാലോചിച്ച് എഴുതിയുണ്ടാക്കിയ നൂറ്‌പേജ് വരുന്ന ലഘുലേഖയുടെ ശീര്‍ഷകം തന്നെ ‘ജൂതരാഷ്ട്രം’ എന്നായിരുന്നു.’ യഹുദര്‍ ആഗ്രഹിച്ചാല്‍ അവര്‍ക്ക് അവരുടേതായ ഒരു രാജ്യമുണ്ടാവും. സയണിസത്തിന് ഏറെ നിര്‍വചനങ്ങളുണ്ടെങ്കിലും സ്ഥാപകനേതാവിന്റെ മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു നിര്‍വചനമിതാണ്: Zionism was a Jewish nationalist movement aimed at setting up a Jewish state that emerged in ninteenth century Europe in response to exclusionary and repressive anti Semiticism, with periodic pogroms against local Jewish populations. 19ാം നൂറ്റാണ്ടിലെ യൂറോപ്പില്‍ പ്രാദേശിക യഹൂദ സമുദായത്തിനെതിരെ നടന്ന, അടിച്ചമര്‍ത്തലിന്റെയും ഒറ്റപ്പെടുത്തലിന്റെയും നിരന്തര പീഡനത്തിനും കൂട്ടക്കൊലക്കുമെതിരായ പ്രതികരണമെന്നോണം ഒരു ജൂതരാഷ്ട്രം കെട്ടിപ്പടുക്കുക എന്ന് ലക്ഷ്യമിടുന്ന ജൂത ദേശീയ പ്രസ്ഥാനം. ”നമ്മുടെ അവകാശപ്പെട്ട ദേശീയ ആവശ്യം നിറവേറ്റപ്പെടുന്നതിനു ഭൂഗോളത്തിന്റെ ഏതെങ്കിലും മൂലയില്‍ പരമാധികാരം നല്‍കട്ടെ. ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളും” തിയോഡര്‍ ഹെര്‍സലിനു അന്ന് പറയാനുണ്ടായിരുന്നത് അത്രമാത്രമായിരുന്നു. തന്റെ ആശയങ്ങള്‍ സമുദായവുമായി പങ്കുവെക്കുന്നതിന് രണ്ടുവര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒന്നാം വേള്‍ഡ് സയണിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തു. സയണിസ്റ്റ് പദ്ധതികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സമ്മേളനത്തില്‍ അന്തര്‍ദേശീയ ജൂത നിര്‍വഹണസമിതിയെ തിരഞ്ഞെടുത്തു. ലക്ഷ്യസാക്ഷാത്കാരത്തിനു ദേശീയഫണ്ടും  ലാന്‍ഡ് ബാങ്കും രൂപവത്കരിക്കാന്‍ ധാരണയിലെത്തി. വെളുപ്പും നീലയും നിറത്തിലുള്ള ദേശീയ പതാകക്ക് രൂപം നല്‍കി. ഹിബ്രുപദ്യം ദേശീയഗാനമായി തിരഞ്ഞെടുത്തു. പ്രതീക്ഷ (ഹതിക്‌വാഹ്) എന്ന് അതിന് പേരിട്ടു.

ജൂത നേതൃത്വം സ്വയം നെയ്‌തെടുത്ത സ്വപ്‌നമാണ് സയണിസ്റ്റ് പദ്ധതിയിലൂടെ പുറത്തേക്ക് വന്നത് എന്ന് വിശ്വസിക്കുന്നത് അര്‍ധസത്യമായിരിക്കും. യഥാര്‍ത്ഥത്തില്‍ യൂറോപ്യന്‍ കോളനിശക്തികളായ ബ്രിട്ടനും ഫ്രാന്‍സും സാറിസ്റ്റ് റഷ്യയും ചേര്‍ന്ന് രൂപം കൊടുത്ത പദ്ധതി ഒരിക്കലും മറക്കാത്ത കൊടും ചതിയുടെ പരിണതിയായിരുന്നു ഇസ്രയേല്‍ രാഷ്ട്രനിര്‍മിതിക്കായുള്ള സയണിസ്റ്റുകളുടെ ഇറങ്ങിപ്പുറപ്പാട്.

2017നവംബര്‍ പിറന്നതോടെ ലോകത്തിന്റെ ചില കോണുകളിലെങ്കിലും ഇസ്രയേലും ഫലസ്തീനും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത് കുപ്രസിദ്ധമായ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം നവംബര്‍ രണ്ടിന് വന്നണഞ്ഞതോടെയാണ്. ഇന്നും പ്രക്ഷുബ്ധമായി തുടരുന്ന ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ആഴത്തിലുള്ള വേരുകള്‍ ചെന്നെത്തിനില്‍ക്കുന്നത് ‘ബാല്‍ഫര്‍ ഡിക്ലറേഷന്‍’ എന്ന് ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ട പ്രഖ്യാപനം വാസ്തവത്തില്‍ 67വാക്കുകള്‍ അടങ്ങിയ ഒരു കത്താണ്. അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ (അൃവtuൃ ഖമാല െആമഹളീൗൃ) സയണിസ്റ്റ് നേതാവ് വാള്‍ട്ടര്‍ റോത്‌സ്ചയ്ല്‍ഡിന് അയച്ചതായിരുന്നു ആകത്ത്. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബാല്‍ഫറും സയണിസ്റ്റായിരുന്നു. ഫലസ്തീനില്‍ സയണിസ്റ്റുകള്‍ക്ക് അവരുടെ സ്വപ്‌നത്തിലുള്ള രാഷ്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടന്‍ അനുകൂലമാണെന്ന് കാണിക്കുന്ന കത്തിന്റെ വാചകങ്ങള്‍ ശ്രദ്ധിക്കുക.

Foreign Office
November 2nd, 1917
Dear Lord Rothschild,
I have much pleasure in conveying to you, on behalf of His Majesty’s Government, the following declaration of sympathy with Jewish Zionist aspirations which has been submitted to, and approved by, the Cabinet: His Majesty’s Government view with favour the establishment in Palestine of a national home for the Jewish people, and will use their best endeavours to facilitate the achievement of this object, it being clearly understood that nothing shall be done which may prejudice the civil and religious rights of existing non Jewish communities in Palestine, or the rights and political status enjoyed by Jews in any other country.
I should be grateful if you

” മന്ത്രിസഭക്ക് സമര്‍പ്പിച്ച ജൂത സയണിസ്റ്റ് അഭിലാഷങ്ങളെ അംഗീകരിച്ചതായി ബ്രിട്ടീഷ് ഗവണ്‍മെന്റിന് വേണ്ടി അനുഭാവം അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തുഷ്ടിയുണ്ട്.
ജൂത ജനതക്ക് ഫലസ്തീനില്‍ ദേശീയഭവനം സ്ഥാപിക്കുന്നതിനോട് ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുകൂലിക്കുന്നു. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനു എല്ലാശ്രമങ്ങളും നടത്തുന്നതാണ്. എന്നാല്‍ ഫലസ്തീനില്‍ നിലവിലുള്ള ജൂതഇതര സമുദായങ്ങളുടെ മതപരവും പൗരത്വപരവുമായ അവകാശങ്ങള്‍ക്ക് ഹാനികരമാവാത്ത വിധത്തിലും മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന യഹൂദവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കും രാഷ്ട്രീയ പദവിക്കും എതിരാവാത്ത വിധത്തിലുമായിരിക്കുമത്.”

ഭൂഗോളത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് യഹൂദസമൂഹത്തിന് സ്വസ്ഥമായി ജീവിക്കാന്‍ ഒരിടം എന്ന തിയോഡര്‍ ഹെര്‍സലിന്റെ പ്രഖ്യാപനം കാപട്യമാണെന്ന് തെളിയിക്കുന്നതായിരുന്നു ബാല്‍ഫറിന്റെ പ്രഖ്യാപനം. തുര്‍ക്കിയിലെ ഉസ്മാനിയ്യ ഖിലാഫത്തിന്റെ അധീനതയിലുള്ള ഫലസ്തീനിലാണ് സയണിസ്റ്റുകളുടെ സ്വപ്‌നം പൂവണിയിക്കാന്‍ ബ്രിട്ടീഷ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഒരു വിഭാഗത്തിന്റെ ജന്മനാട്ടില്‍ മറ്റൊരു വിഭാഗത്തിന് രാഷ്ട്രം സ്ഥാപിക്കാന്‍ മൂന്നാമതൊരു രാഷ്ട്രം അനുമതി നല്‍കുന്ന വിചിത്രമായ പദ്ധതി. ഫലസ്തീന്‍ തങ്ങള്‍ക്ക് കൈമാറിയാല്‍ 150കോടി പൗണ്ട് പകരം നല്‍കാമെന്ന് സയണിസ്റ്റ് സ്ഥാപകന്‍ നിര്‍ദേശം വെച്ചപ്പോള്‍ ഖലീഫ അബ്ദുല്‍ ഹാമിദ് രണ്ടാമന്‍ നിര്‍ദേശം അപ്പടി തള്ളുകയായിരുന്നു. ഫലസ്തീന്റെമേല്‍ യഹൂദര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും അത്തരമൊരു നിര്‍ദേശം മുസ്‌ലിം ലോകത്തിനു ഒരിക്കലും സ്വീകാര്യമാവില്ലെന്നും ഖലീഫ അര്‍ത്ഥ ശങ്കക്കിട നല്‍കാതെ അറിയിച്ചതാണ്. എന്നിട്ടും ഇസ്രയേലി പദ്ധതിയുമായിമുന്നോട്ടുപോവാന്‍ അവര്‍ക്കു പ്രചോദനം നല്‍കിയത് യൂറോപ്യന്‍ കോളനിശക്തികളും അമേരിക്കയുമായിരുന്നു. അതുവരെ തങ്ങള്‍ അസ്പര്‍ശ്യരായും ദുശ്ശകുനമായും അകറ്റി നിറുത്തിയ യഹൂദരോട് അനുകമ്പ കാട്ടാന്‍ ഈ ശക്തികളെ പ്രേരിപ്പിച്ചത് സാമ്രാജ്യത്വമോഹങ്ങളും മതപരമായ പ്രതികാരചിന്തയുമായിരുന്നു. ഒന്നാം ലോകയുദ്ധം യൂറോപ്യന്‍ ശക്തികള്‍ തമ്മിലാണ് തുടങ്ങിവെച്ചതെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഒരു ഭാഗത്തും ജര്‍മനിയും തുര്‍ക്കിയും മറുപക്ഷത്തും അണിനിരക്കുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. ഉസ്മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കുന്നതിനുള്ള അവസരമായി ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നു ഗൂഢാലോചന നടത്തിയതിന്റെ പരിണതിയെന്നോണം കുപ്രസിദ്ധമായ സൈക്‌സ്പികോ കരാര്‍ (ട്യസല െജശരീ േഅഴൃലലാലി)േ 1916 മേയ് 16ന് അതിരഹസ്യമായി ചുട്ടെടുക്കുകയാണ്. ഇരുവരും ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരായിരുന്നു. 1917ല്‍ ബോള്‍ഷവിക് വിപ്ലത്തിലൂടെ സാര്‍ചക്രവര്‍ത്തി നിക്കോളാസിനെ പുറത്താക്കുന്നതുവരെ ഇങ്ങനെയൊരു കരാറിനെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു. വ്‌ളാഡ്മിന്‍ ലെനിനാണ് ഇങ്ങനെയൊരു കരാറിന്റെ കോപ്പി കണ്ടെടുക്കുന്നത്. ഉടന്‍ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു; 1917 നവംബര്‍ 24ന് കമ്യൂണിസ്റ്റ് ജിഹ്വയായ ‘ഇസ്‌വെസ്റ്റീസിയയിലൂടെ’. കോളനി കള്ളന്മാര്‍ തമ്മിലുള്ള കരാര്‍ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ഈ കരാര്‍ അനുസരിച്ച് ഇസ്‌ലാമിക ലോകത്തെ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് വീതം വെച്ചെടുക്കുകയാണ്. ഒരു പങ്ക് സാറിസ്റ്റ് റഷ്യക്കും നല്‍കുന്നുണ്ട്. മക്ക ഗവര്‍ണര്‍ ശരീഫ് ഹുസൈനുമായി നടത്തിയ അതിരഹസ്യമായ ധാരണ മറ്റൊരു ഭാഗത്ത് വന്‍ ചതിക്കുഴി വേറെയും ഒരുക്കുന്നുണ്ടായിരുന്നു. പശ്ചിമേഷ്യയുടെ ഭൂപടത്തില്‍ വിവിധ നിറത്തിലുള്ള ചീന ഗ്രാസ് പെന്‍സില്‍ കൊണ്ട് സൈക്‌സും പീകോയും അതിര്‍ത്തി വരച്ചപ്പോള്‍ ഒന്നാം ലോകയുദ്ധം പാതിവഴിക്കായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ യൂറോപ്പിലെ യുദ്ധമുഖങ്ങളില്‍ മരിച്ചുവീണുകൊണ്ടിരിക്കെയാണ് ഉസ്മാനിയ്യ ഖിലാഫത്തിന്റെ ഭാഗമായ ഒരു ഭൂപ്രദേശത്തെ മുഴുവന്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ ഇവര്‍ ഗൂഢാലോചന നടത്തുന്നത്. അതനുസരിച്ച്, യുദ്ധം കഴിയുന്നതോടെ മ എന്നടയാളപ്പെടുത്തിയ ഭൂപ്രദേശങ്ങള്‍ ഫ്രാന്‍സിന്റെ അധീനതയിലായിരിക്കും. സിറിയ, ലബനാന്‍, മുസുല്‍ അടങ്ങുന്ന ഉത്തര ഇറാഖ്, ദക്ഷിണപൂര്‍വ തുര്‍ക്കി എന്നീ മേഖലയാണ് ഫ്രാന്‍സിന് കിട്ടാന്‍ പോകുന്നത്. ബ്രിട്ടന് ആവട്ടെ, യ എന്നടയാളപ്പെടുത്തിയ ജോര്‍ദാന്‍, ദക്ഷിണ ഇറാഖ്, ഹയഫ, ഫലസ്തീനിലെ അക്‌റ്, ജോര്‍ദാന്‍ നദിക്കും മധ്യധരണ്യാഴിക്കും ഇടയിലെ തീരദേശ മേഖല. ഇസ്തംബൂളും അര്‍മീനിയയും തന്ത്രപ്രധാനമായ ടര്‍ക്കിഷ് കടലിടുക്കും റഷ്യക്കും വിഹിതം വെച്ചു. ഓരോ രാജ്യത്തിനും ലഭിച്ച പ്രദേശത്തിന്റെമേല്‍ നേരിട്ടുള്ള ഭരണമോ തങ്ങള്‍ക്ക് അനുയോജ്യമായ തോന്നുന്ന നിയന്ത്രണമോ വെക്കാമെന്നായിരുന്നു രഹസ്യകരാറിലെ ധാരണ. വിഖ്യാതമായ ‘ലോറന്‍സ് ഇന്‍ അറേബ്യ’യില്‍ ഈ കരാറിനെ കുറിച്ച് സ്‌കോട്ട് ആന്‍ഡേഴ്‌സണ്‍ നടത്തുന്ന നിരീക്ഷണം ശ്രദ്ധിക്കുക: Thus the stage was set for one of the strangest and with the advantage of hindsight , most destructive deplomatic accords ever penned : Sykes Picot Agreement. അതെ, ലോകം കണ്ട ഏറ്റവും വിചിത്രവും നശീകരണാത്മകവുമായ കരാര്‍ ആയിരുന്നു അത്. ക്രൈസ്തവ ലോകം ഇസ്‌ലാമിക ലോകത്തെ നശിപ്പിക്കാന്‍ വേണ്ടി മനഃപൂര്‍വം അതീവരഹസ്യമായി പടച്ചുണ്ടാക്കിയതാവണം ഈ കരാര്‍. ഇന്നും പശ്ചിമേഷ്യയില്‍നിന്ന് കിനിഞ്ഞൊഴുകുന്ന രക്തത്തുള്ളികള്‍ ഈ കരാറിനോടാണ് കടപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ കരാര്‍ നമ്മുടെ തലമുറക്ക് കൈമാറിയ ഏറ്റവും വലിയ മാനുഷിക ദുരന്തം ഫലസ്തീനില്‍ ചെയ്തകൂട്ടിയ ക്രൂരതയായിരുന്നു. ബാല്‍ഫര്‍ പ്രഖ്യാപനം ഈ കരാറിന്റെ തുടര്‍ച്ചയാണ്. 1916 മാര്‍ച്ചില്‍ ഔദ്യോഗികമായി ധാരണയിലെത്തി കരാറില്‍ ഒപ്പുവെക്കുന്നത് 1916മേയ് 19നാണ്.1918 നവംബര്‍ 11ന് ഒന്നാം ലോകയുദ്ധത്തിന് യവനിക വീണപ്പോള്‍ വീതംവെപ്പ് നടപ്പാക്കുന്ന പ്രക്രിയ തുടങ്ങുകയും ചെയ്തു.

ഫലസ്തീനികളോട് ചെയ്തത്
കൊലച്ചതിയുടെ കരാളമുഖം അനാവൃതമാകുന്നത് ഫലസ്തീന്റെ വിഷയത്തിലാണ്. സൈക്‌സ്പീകോ കരാര്‍ അനുസരിച്ച് ഫലസ്തീന്റെ ഭാവി പിന്നീട് തീരുമാനിക്കുമെന്ന് പറഞ്ഞ് ബ്രിട്ടന്‍ ഭാവി സയണിസ്റ്റ് പദ്ധതിക്ക് കളമൊരുക്കി കൊടുക്കുകയായിരുന്നു. അതുവരെ രാഷ്ട്രാന്തരീയ ഭരണത്തിന്റെ കീഴില്‍ എന്ന പേരില്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്‍െയും റഷ്യയുടെയും പൊതുഅധീനതയില്‍ കൊണ്ടുവന്നു. ഫ്രാന്‍സിനെ വിശ്വാസമില്ലാത്ത, റഷ്യയെ വെറുക്കുന്ന സയണസിറ്റുകള്‍ക്ക് സ്വീകാര്യമായിരുന്നില്ല ഈ വ്യവസ്ഥ. അതോടെ, ബ്രിട്ടന്റെ മാത്രം മേല്‍ക്കോയ്മയിലേക്ക് (ബ്രിട്ടീഷ് പ്രൊട്ടക്റ്ററേറ്റ്) ഫലസ്തീനെ കൊണ്ടുവരുവാനുള്ള അണിയറ നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കുകയാണ്. അതിന്റെ ഭാഗമായി 1917 ഫെബ്രുവരി ഏഴിന് ലണ്ടനില്‍ സൈക്‌സിന്റെ കാര്‍മികത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നു. അതില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണെന്നല്ലേ? ‘ജൂതജെന്റില്‍മാന്‍മാരായ’ ലോര്‍ഡ് വാള്‍ട്ടര്‍ റോത്‌സ്ചയ്ല്‍ഡ് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഹെര്‍ബെര്‍ട്ട് സാമുവല്‍, ഇംഗ്ലീഷ് സയണിസ്റ്റ് ഫെഡറേഷന്‍ പ്രസിഡന്റ് ഹായിം വൈസ്മാന്‍. ഗൂഢാലോചനയുടെ ആഴം അളക്കുന്നതിന് ചര്‍ച്ചയില്‍ പങ്കാളികളായവരുടെ ചരിത്രറോള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കും. വാള്‍ട്ടര്‍ റോത്‌സ്ചയ്ല്‍ഡിനെ പിന്നീട് നമ്മള്‍ കാണുന്നത് ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ മറുതലക്കലാണ്. വൈസ്മാനാവട്ടെ, 1908ല്‍ ഫലസ്തീന്‍ ലാന്‍ഡ് ഡവലപ്‌മെന്റ് കമ്പനിയുടെ വിധാതാവായും. യഹൂദരെ കുടിയിരുത്താന്‍ ഫലസ്തീന്‍ ഭൂമി വാങ്ങുന്നതിന് ഫണ്ട് ശേഖരിക്കാനുള്ള കമ്പനി. സാറിസ്റ്റ് റഷ്യയില്‍നിന്ന് കുടിയേറിയ ഈ രസതന്ത്ര അധ്യാപകനെ യുദ്ധകാല ബ്രിട്ടന് ആവശ്യമുണ്ടായിരുന്നു. സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കാവുന്ന സിന്തറ്റിക് അസറ്റോണ്‍ ഇദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. മാഞ്ചസ്റ്ററിലായിരുന്നപ്പോള്‍ പാര്‍ലമെന്റിലെ സയണിസ്റ്റുലോബിയുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇദ്ദേഹത്തിന്റെ മുഖ്യസുഹത്ത് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ബാല്‍ഫറാണ്. അതുകൊണ്ട് തന്നെ ‘ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ കീഴില്‍ ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം’ എന്ന ആശയം ഒരേ സ്വരത്തില്‍ ഉയര്‍ന്നുകേട്ടു. യുദ്ധകാബിനറ്റിനു മുന്നില്‍ ഈ നിര്‍ദേശം സമര്‍പ്പിക്കാമെന്ന് പറയുമ്പോള്‍ സൈക്‌സിന്റെ മനസ്സ് പൊട്ടിച്ചിരിക്കുന്നുണ്ടാവണം. ഗൂഢാലോചന പ്രായോഗവത്കരിക്കാനുള്ള അന്തരീക്ഷമൊരുക്കുകയായിരുന്നു അടുത്ത തന്ത്രം. അതിനു ഏറ്റവും അനുയോജ്യനായ ഒരു ജൂതചാരന്‍ വര്‍ഷങ്ങളായി കൃഷിശാസ്ത്രജ്ഞനായി (അേ്രഗാണമിസ്റ്റ് ) ഫലസ്തീനില്‍ നിഗൂഢജീവിതം നയിക്കുന്നുണ്ടായിരുന്നു. ആറോണ്‍ ആരോണ്‍സോഹ്ന്‍ എന്നാണ് അയാളുടെ പേര്. ഫലസ്തീനികളെ ആട്ടിയോടിച്ച് അവിടെ യഹൂദര്‍ക്ക് മാത്രമുള്ള ഒരു രാജ്യം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.

ഒന്നാം ലോകയുദ്ധം പല വേദികളായി കൊടുമ്പിരിക്കൊണ്ടിരിക്കെ, തുര്‍ക്കിയുടെ സിറിയന്‍ ഗവര്‍ണര്‍ ജമാല്‍ പാഷ ജൂതര്‍ക്കെതിരെ കൊടിയ അക്രമം അഴിച്ചുവിട്ടതായി ആറോണിന്റെ നേതൃത്വത്തില്‍ വിപുലമായ കുപ്രചാരണം നടത്തി. അര്‍മീനിയയില്‍ അരങ്ങേറിയ വംശവിച്‌ഛേദനത്തിന് സമാനമായത് ഫലസ്തീനിലും തെല്‍അവീവിലും നടപ്പാക്കാന്‍ പോവുകയാണെന്നും ജൂത കേന്ദ്രങ്ങള്‍ കൂട്ടമായി നശിപ്പിക്കുകയാണെന്നും ഫലസ്തീനിലെ 10,000 ജൂതര്‍ വീടും ഭക്ഷണവുമില്ലാതെ നരകിക്കുകയാണെന്നുമായിരുന്നു യൂറോപ്പിലാകെ പ്രചരിപ്പിക്കപ്പെട്ടത്. സയണിസ്റ്റ് മുഖപത്രമായ ജൂയിഷ് ക്രോണിക്ക്‌ളിലൂടെയാണ് ആദ്യമായി വാര്‍ത്ത പുറത്തുവരുന്നത്. ‘ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, ഭയാനകമായ കടന്നുകയറ്റം, കൂട്ടക്കൊലയുടെ ഭീഷണി’ എന്ന തലക്കെട്ടില്‍. ഗവര്‍ണര്‍ ജമാല്‍ പാഷ ഫലസ്തീനിലെ മുഴുവന്‍ ജൂതരെയും ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. വെള്ളം ചേര്‍ക്കാത്ത പൊള്ളത്തരങ്ങള്‍ വിവിധ സയണിസ്റ്റ് ഉറവിടങ്ങളിലൂടെ ലോകത്താകമാനം പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് ഭരണകൂടം, വിശിഷ്യാ ആര്‍തര്‍ബാല്‍ഫര്‍ അത്യാഹ്ലാദം കൊണ്ടു. ഫലസ്തീനില്‍ സൈനികമായി ഇടപെടാനുള്ള അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം. ‘വൃത്തികെട്ട, വഷളന്മാരായ’ ഫലസ്തീനികളോപ്പം ജീവിക്കാന്‍ ജൂതര്‍ക്ക് സാധ്യമല്ലെന്നും യഹൂദനവോത്ഥാന സ്വപനം സാക്ഷാത്കരിക്കണമെങ്കില്‍ അവര്‍ക്ക് മാത്രമുള്ള ഒരു രാജ്യം സംസ്ഥാനപിതമാവേണ്ടതുണ്ടെന്നും തീവ്രവലതുപക്ഷം പരസ്യമായി പറയാന്‍ തുടങ്ങി. അധികം താമസിയാതെ 1917 ഡിസംബര്‍ 11നു ബ്രിട്ടീഷ് സൈന്യം ജറൂസലമിലേക്ക് പ്രവേശിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയുടെയും മറ്റു പുണ്യകേന്ദ്രങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനു തങ്ങള്‍ സൈനികമായി പിന്മാറുകയാണെന്ന് ഉസ്മാനിയ്യ ഭരണകൂടം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ബ്രിട്ടീഷ് ജനറല്‍ എഡ്മണ്ട് അല്ലെന്‍ബെ പ്രഖ്യാപിച്ചു. അല്ലെന്‍ബെ ജറൂസലമില്‍ പ്രവേശിച്ച ഉടന്‍ വിളംബരം ചെയ്തു; കുരിശുയുദ്ധം വിജയപ്രദമായ പരിസമാപ്തി കണ്ടിരിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡാവിഡ് ലോയ്ഡ് ജോര്‍ജ് ആഹ്ലാദിരേകത്താല്‍ വിളിച്ചുപറഞ്ഞു; ബ്രിട്ടീഷ്ജനതക്ക് എന്റെ വക ഒരു ക്രിസ്മസ് ഉപഹാരം!

എത്രയെത്ര നാടകങ്ങള്‍?
ബാല്‍ഫര്‍ പ്രഖ്യാപനം നിരവധി അടരുകളുള്ള ആഗോള ഗൂഢാലോചനയുടെ ഒരധ്യായം മാത്രമാണ്. അറബ് ഇസ്‌ലാമിക ലോകത്തിന്റെ ഭൂപടം മാറ്റിവരയ്ക്കുന്നതിന് ക്രൈസ്തവ യൂറോപ്പ്, വിശിഷ്യ സാമ്രാജ്യത്വ ബ്രിട്ടന്‍ ആവിഷ്‌കരിച്ച ഒരു പദ്ധതി നടപ്പാക്കിയപ്പോള്‍ നൂറുവര്‍ഷം കഴിഞ്ഞിട്ടും പുകയുന്ന ഒരു സമസ്യയായി ഇസ്രയേല്‍ ഫലസ്തീന്‍ പ്രശ്‌നം അവശേഷിക്കുന്നു. ഇത് മുന്‍കുട്ടി കാണാന്‍ കെല്‍പുള്ള ഒരു മുസ്‌ലിം നേതൃത്വം അന്നുണ്ടായിരുന്നില്ല. എന്നല്ല, തങ്ങളെ കരുക്കളാക്കി രാഷ്ട്രീയ ചതുരംഗം കളിക്കുന്നവര്‍ ഏത് ഘട്ടത്തിലും വഞ്ചന പുറത്തെടുക്കുമെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മക്കയിലും മദീനയിലും വരെ കുഴപ്പങ്ങളുണ്ടാക്കാന്‍ ശരീഫ് ഹുസൈനും മക്കളും കൂട്ടുനിന്നപ്പോള്‍ അവര്‍ ഓര്‍ത്തില്ല ‘അറബ് കലാപ’ത്തിന്റെ മറവില്‍ നടക്കുന്ന് ഒരു നാടകം മാത്രമാണെന്ന്. ജറൂസലമിന്റെ മേലുള്ള നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെടുന്ന ഒരവസ്ഥ മുന്‍കൂട്ടി കാണാന്‍ പോലും അവര്‍ക്ക് ബുദ്ധിപരമായ ത്രാണി ഉണ്ടായിരുന്നില്ല. ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതില്‍ അവിടെ ജീവിക്കുന്ന യഹൂദവിശ്വാസികള്‍ ഒട്ടും യോജിച്ചിരുന്നില്ല എന്ന സത്യം ആരും സ്മരിക്കാറില്ല. അതേസമയം, സാമ്രാജ്യത്വ ബ്രിട്ടന്‍ അന്ന് സ്വീകരിച്ച വഞ്ചനാപരമായ നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിക്കാന്‍ ഇപ്പോഴും ബ്രിട്ടന്‍ തയാറല്ല. ഒരു ജനതയെ ഒരു നൂറ്റാണ്ടുകാലം അഭയാര്‍ത്ഥികളായും ഇരകളായും സൃഷ്ടിച്ചുവിട്ട കുടിലതകള്‍ ഓര്‍ത്ത് ലജ്ജിക്കാനെങ്കിലും ആഗോളസമൂഹം തയാറായെങ്കില്‍! ഇന്നും ലോകത്തിന്റെ ഉറക്കം കെടുത്തുന്ന ഒരു രാഷ്ട്രീയ സമസ്യയുടെ ഉറവിടം ആണ് ബാല്‍ഫര്‍ ഡിക്ലറേഷന്‍ എന്ന് അറിയാമായിരുന്നിട്ടും അതിനെ കുറിച്ച് ഗൗരവ പൂര്‍വം ചര്‍ച്ച ചെയ്യാന്‍ പോലും സന്നദ്ധമല്ലാത്ത ഒരു ലോകത്തിന്റെ രോഗാതുരയെ ഓര്‍ത്ത് ദുഃഖിക്കുകയല്ലാതെ മറ്റെന്തു പോംവഴി?

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login