ഓക്സ്ഫഡില്‍ ചേരാം


പള്ളിദര്‍സില്‍ പഠിക്കുന്ന ഒരു മതവിദ്യാര്‍ത്ഥിക്ക് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ചേരാന്‍ സാധിക്കുമോ? തീര്‍ച്ചയായും. പക്ഷേ, ആഗോളീകരണം വിദ്യാഭ്യാസ മേഖലയില്‍ തുറന്നിട്ട അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ വിരളം. ഒരു മുതഅല്ലിമിനെന്നല്ല, കഴിവും മിടുക്കുമുള്ള, കൃത്യമായ തയ്യാറെപ്പുള്ള ആര്‍ക്കും ലോകത്തെ അറിയപ്പെട്ട ഏത് സര്‍വ്വകലാശാലയിലും പഠിക്കാനാവും. പക്ഷേ, എങ്ങനെ?

യാസര്‍ അറഫാത്ത് ചേളന്നൂര്‍

‘ദൈവമാണ് എന്റെ പ്രകാശം’ എന്നു നെഞ്ചുനിവര്‍ത്തി നിന്ന് പറയുന്ന ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഇംഗ്ളണ്ടിലെ ഓക്സ്ഫഡിലാണ്. ഇംഗ്ളീഷ് സംസാരിക്കുന്ന ലോകത്തെ പഴക്കം ചെന്ന സര്‍വകലാശാലയാണിത്. ഏതു വര്‍ഷമാണ് ഓക്സ്ഫഡ് സ്ഥാപിതമായത് എന്നതിനെക്കുറിച്ച് ചരിത്രരേഖകള്‍ ഇല്ലെങ്കിലും 1096ല്‍ ഇവിടെ അധ്യയനം നടന്നതായി തെളിവുണ്ട്. ഇംഗ്ളണ്ടിലെ വിദ്യാര്‍ത്ഥികള്‍ പാരീസ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാന്‍ പാടില്ല എന്ന് ഹെന്റി രണ്ടാമന്‍ 1167ല്‍ കല്‍പിച്ചതു മുതലാണ് ഓക്സ്ഫഡ് സര്‍വകലാശാല വളരുന്നത്. 1209ല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഓക്സ്ഫഡിലെ നാട്ടുകാരും തമ്മിലുള്ള സംഘട്ടനത്തെ തുടര്‍ന്ന്, ചില അധ്യാപകരും വിദ്യാര്‍ത്ഥികളും ഓക്സ്ഫഡ് വിട്ട് ഇംഗ്ളണ്ടിലെ വടക്കു കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാംബ്രിഡ്ജിലേക്ക് മാറി. തുടര്‍ന്ന് അവിടെ പണിത സര്‍വകലാശാലയാണ് കോംബ്രിഡ്ജ്. പൊതുവില്‍ ഈ രണ്ട് സര്‍വ്വകലാശാലക്കും സാമ്യതകള്‍ നിരവധിയുണ്ട് എന്നതിനാല്‍ ‘ഓക്സ്ബ്രിഡ്ജ്’ എന്ന ഒരു വിളിപ്പേര് പോലും ഉണ്ടായി. അതേ സമയം ഓക്സ്ഫഡും കാംബ്രിഡ്ജും തമ്മിലുള്ള ധൈഷണിക ശത്രുതതയുടെ ചരിത്രം ബ്രിട്ടീഷ് സമൂഹത്തിന്റെ കൂടി ചരിത്രമാണ്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ സ്വാശ്രയ കോളജുകളിലും ട്യൂട്ടോറിയലുകളിലുമാണ് ഒട്ടുമിക്ക ക്ളാസുകളും നടക്കുന്നത്. യൂണിവേഴ്സിറ്റി വകുപ്പുകള്‍ ചുമതലപ്പെടുത്തിയ പ്രഗല്‍ഭരായ ഫാക്കല്‍ട്ടിയാണ് ഓക്സ്ഫഡിലെ വിവിധ സ്ഥലങ്ങളിലായി കിടക്കുന്ന ഈ ക്ളാസുകള്‍ നയിക്കുന്നത്. ഇത്തരത്തില്‍ നാല്‍പത് സെല്‍ഫ്- ഗവേണിംഗ് കോളജുകളും പ്രശസ്തമായ ആറ് ഹാളുകളുമുള്ള ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഒരു ‘ഫെഡറേഷ’നാണ്. വൈസ് ചാന്‍സലറുടെ കീഴിലുള്ള ‘സെന്‍ട്രല്‍ അഡിമിനിസ്ട്രേഷന്‍’ ആണ് ഈ ഫെഡറേഷന്‍ നയിക്കുന്നത്. യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട് മെന്റുകള്‍ ഗവേഷണത്തിനും അധ്യയനത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനു പുറമെ സിലബസ് രൂപീകരിക്കാനുള്ള സ്വാതന്ത്യ്രവും സെമിനാര്‍, ലക്ചര്‍ തുടങ്ങിയവ സംഘടിപ്പിക്കാനുള്ള അവസരവും അധ്യാപകര്‍ക്ക് നല്‍കുന്നു. ഓക്സ്ഫഡിലെ ഓരോ കോളജിലും ലോകപ്രശസ്തരായ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും വിവിധ വിഷയങ്ങളില്‍ നിരന്തരം പഠന വ്യാപൃതരാണ്. ഇതിനായി യൂണിവേഴ്സിറ്റിയുടെ സെന്‍ട്രല്‍ ലൈബ്രറിക്കു പുറമെ ഓരോ കോളജിനും പ്രത്യേകം ഗ്രന്ഥ ശാലകളുമുണ്ട്.

സര്‍വകലാശാലയുടെ ജനാധിപത്യ ഭരണ വ്യവസ്ഥയാണ് ഓക്സ്ഫഡിന്റെ മറ്റൊരു പ്രത്യേകത. ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ലെങ്കിലും യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക മേധാവി ചാന്‍സലറാണ്. ഓക്സ്ഫഡില്‍ നിന്നിരങ്ങിയ മുഴുവന്‍ ബിരുദ ധാരികളുമടങ്ങുന്ന ഒരു സമിതിയാണ് ചാന്‍സലറെ തിരഞ്ഞെടുക്കുന്നത്. വൈസ് ചാന്‍സലറാണ് അക്കാദമിക കാര്യങ്ങളുടെ തലവന്‍. ആന്‍ഡ്യ്രൂ ഹാമില്‍ട്ടനാണ് നിലവില്‍ ഒക്സഫഡിന്റെ വൈ. ചാന്‍സലര്‍. അദ്ദേഹത്തിനു കീഴില്‍ വിദ്യാഭ്യാസം, ഗവേഷണം, ആസൂത്രണം, വികസനം, വൈദേശിക കാര്യങ്ങള്‍ എന്നീ വിഭാഗങ്ങളിലായി പ്രഗത്ഭരായ അഞ്ച് പ്രോ- വൈസ് ചാന്‍സലര്‍മാരും ഉണ്ട്. നയരൂപീകരണങ്ങള്‍ നടത്തുന്നത് വൈസ് ചാന്‍സലറും വകുപ്പ് മേധാവികളുമടങ്ങുന്ന ‘യൂണിവേഴ്സിറ്റി കൌണ്‍സില്‍’ ആണ്. നടത്തിപ്പിനായി ഗവണ്‍മെന്റില്‍ നിന്ന് വലിയൊരു തുക ധനസഹായം ലഭിക്കുന്നതിനാല്‍ ഓക്സ്ഫഡ് ഒരു പൊതു സര്‍വ്വകലാശാല ആയും അറിയപ്പെടുന്നു. അതേ സമയം, സ്വയംഭരണാവകാശമുള്ള കോളജുകളുടെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഒരു പ്രൈവറ്റ് സര്‍വ്വകലാശാലയാവാന്‍ എന്തുകൊണ്ടും ഓക്ഫഡിനാവും. അധ്യാപകര്‍ ഈ കാമ്പസില്‍ ‘ഡോണ്‍സ്’ എന്നറിയപ്പെടുന്നു. അന്‍ഡര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളുടെ ചുമതല കോളജുകള്‍ക്കും ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളുടെ ചുമതല ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കുമാണ്.

പാരമ്പര്യത്തിന്റെ ഭാഗമായി ചില വസ്ത്രധാരണ രീതികളും ഓക്സ്ഫഡിലുണ്ട്. മെട്രിക്കുലേഷന്‍, പരീക്ഷ, ക്ളാസുകള്‍, യൂണിവേഴ്സിറ്റി ഓഫീസ് സന്ദര്‍ശനങ്ങള്‍ തുടങ്ങിയ ഔദ്യോഗിക സമയങ്ങളില്‍ ഡ്രസ്കോഡ് നിര്‍ബന്ധമാണ്. 608 മില്ല്യണ്‍ പൌണ്ട് ആസ്തിയുള്ള സ്ഥാപനമാണ് ഓക്സ്ഫഡ്. ഓരോ കോളജിനും ശരാശരി 237 മില്ല്യണ്‍ പൌണ്ട് വരുമാനമുണ്ട്. ഗവേഷണത്തിനുള്ള ഗ്രാന്റുകള്‍, സംഭാവനകളും പലിശയും, വിദ്യാര്‍ത്ഥികളുടെ റസിഡന്‍ഷ്യല്‍ ചാര്‍ജ്, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള സാമ്പത്തിക സഹായം എന്നിവയാണ് സര്‍വ്വകലാശാലയുടെ സാമ്പത്തിക സ്രോതസ്സുകള്‍. വിദ്യാര്‍ത്ഥികളുടെ വികസനത്തിനു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി 2007ല്‍ Oxford thinking – The campaign for the university of oxford’ എന്ന പേരില്‍ ഒരു കാമ്പയിന്‍ തന്നെ ഓക്സ്ഫഡ് ആരംഭിച്ചിട്ടുണ്ട്.

ഓക്സ്ഫഡിലെ ഒരു അക്കാദമിക വര്‍ഷം മൂന്ന് ടേമുകളായി തിരിച്ചിരിക്കുന്നു. ഒക്ടോബര്‍- ഡിസംബര്‍ (മൈക്കല്‍ മാസ് ടേം), ജനുവരി – മാര്‍ച്ച് (ഹിലാരി ടേം) ഏപ്രില്‍ – ജൂണ്‍ (ട്രിനിറ്റിടേം) എന്നീ അധ്യയന കാലങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ളാസുകള്‍ നടക്കുന്നത്. ഓരോ അധ്യയന കാലത്തും ‘കൌണ്‍സില്‍’ തീരുമാനിക്കുന്നതിനനുസരിച്ച് ക്രമീകരിച്ച ‘അഷ്ടവാര പീരീഡു’കളിലാണ് (Eight -þ week period) പഠനം പുരോഗമിക്കുക. ഓക്സ്ഫഡിലെ മൂന്ന് വെക്കേഷനുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഭാരിച്ച അക്കാദമിക പരിശീലനമാണ് ചെയ്യാനുള്ളത്. ഓരോ വിഷയത്തിലും അതിവിദഗ്ധരായ അക്കാദമിക പണ്ഡിത•ാരാണ് ഓക്സ്ഫഡിലുള്ളത് എന്നതിനാല്‍ നിരവധി നവീനാശയങ്ങളും പഠനങ്ങളുമാണ് ഓരോ ആഴ്ചയിലും പുറത്തിറങ്ങുന്നത്.

ആഴ്ചയില്‍ ഒരു മണിക്കൂര്‍ അക്കാദമിക ചര്‍ച്ചയുണ്ടാവും. അതില്‍ മാനവിക വിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം, കണക്ക്, ജീവശാസ്ത്രം തുടങ്ങി നിരവധി പഠന മേഖലകള്‍ ചര്‍ച്ചയ്ക്ക് വിധേയമാവുന്നു. ഈ ബൌദ്ധിക സംവാദങ്ങളില്‍ വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച് മറ്റു കോളജുകളിലെ പ്രൊഫസര്‍മാരും പങ്കെടുക്കും. ഓരോ ഡിപ്പാര്‍ട്ട്മെന്റിനുമുണ്ടാവും ആഴ്ചയില്‍ ഒരു ബൌദ്ധിക മണിക്കൂര്‍. വ്യക്തിഗത ഗവേഷണങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന പാഠ്യപദ്ധതിയില്‍ പഠന ക്ളാസുകളും ലക്ചറുകളും സെമിനാറുകളും ഓക്സിഫഡിയ•ാര്‍ക്ക് വ്യത്യസ്തമായ അനുഭവമാണ്. ഓരോ കോഴ്സിന്റെയും ആദ്യ വര്‍ഷാവസാനം prelims’, Mods’ എന്നിങ്ങനെ അറിയപ്പെടുന്ന വാര്‍ഷിക പരീക്ഷയുണ്ട്. നിയമം, ദൈവശാസ്ത്രം, തത്വശാസ്ത്രം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഈ പരീക്ഷ രണ്ടാംവര്‍ഷത്തിന്റെ അവസാനമാണ് നടക്കുക. രണ്ടാമ പരീക്ഷ ‘ഫൈനല്‍സ്’ എന്ന പേരില്‍ prelims’ കഴിഞ്ഞ് കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ് നടക്കുക. ഈ രണ്ട് പരീക്ഷകളിലും നല്ല പ്രകടനം കാഴ്ചവച്ചവര്‍ക്കേ ബിരുദം നല്‍കുകയുള്ളൂ. Double first, First class, Lower second, third class, pass എന്നിങ്ങനെയാണ് ഓക്സ്ഫഡിലെ പരീക്ഷയില്‍ മാര്‍ക്കിടുന്നത്.

ഇനി ഈ വിദ്യാലയത്തില്‍ പ്രവേശനം നേടുന്നതിനെക്കുറിച്ച് പറയാം. പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ച ഏതൊരാള്‍ക്കും ഓക്സഫഡില്‍ അഡ്മിഷന്‍ നേടാം. മെട്രിക്കുലേഷന്‍ കോഴ്സുകള്‍ക്ക് താഴ്ന്ന പ്രായ പരിധിയോ ഉയര്‍ന്ന പ്രായപരിധിയോ ഇല്ല. എന്‍സ്റീന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സിലെ പ്രൊഫസര്‍ റൂത്ത് ലോറന്‍സ് തന്റെ പതിമൂന്നാം വയസ്സില്‍ (1983-ല്‍) ഓക്സ്ഫഡില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായിട്ടുണ്ട്. ഏതൊരു ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിലെയും പോലെ ഡരഅ ആപ്ളിക്കേഷന്‍ രീതിയിലാണ് ഓക്സ്ഫഡിലും അപേക്ഷിക്കേണ്ടത്. പക്ഷേ, ഓരോ വര്‍ഷത്തെയും അവസാന തീയ്യതി ഒക്ടോബര്‍ 15ആണ്. ഏത് ബാക്ഗ്രൌണ്ടില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥിക്കും ഇവിടെ പ്രവേശനം നേടാം. ഇംഗ്ളണ്ട് സ്കൂളുകളില്‍ നിന്നുള്ള അപേക്ഷകളില്‍ ശരാശരി 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കേ ഇവിടെ അഡ്മിഷന്‍ ലഭിക്കുന്നുള്ളൂ. 2012 ലെ ലിംഗാനുപാത റിപ്പോര്‍ട്ടനുസരിച്ച് 100 വിദ്യാര്‍ത്ഥികള്‍ ഓക്സ്ഫഡില്‍ നിന്ന് ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോള്‍ അതില്‍ 52 പേര്‍ പുരുഷ•ാരും 48 സത്രീകളും ആയിരിക്കുമെന്നാണ് കണക്ക്.

അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വമാണ് പ്രവേശന മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാനം. അതി സൂക്ഷ്മമായ വിധിനിര്‍ണയത്തിനു വ്യക്തിഗത അഭിമുഖം ഉണ്ടാവും. ചില കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷയുമുണ്ട്. അപേക്ഷിക്കുന്ന എല്ലാവരും നിര്‍ദേശിക്കപ്പെട്ട ഒരു വിഷയത്തില്‍ ഒരു Written work  സമര്‍പ്പിക്കണം. ഈയൊരൊറ്റ എഴുത്തിലൂടെ വിദ്യാര്‍ത്ഥികളുടെ കഴിവ് അളക്കുകയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് പ്രധാനമായും ചെയ്യുന്നത്. വിദ്യാര്‍ത്ഥിയുടെ സമഗ്രവ്യക്തിത്വം ഒരു പേജ് Written work ലൂടെ അളക്കുക എന്ന വ്യത്യസ്തമായ രീതിയാണിത്. മുഴുവന്‍ അപേക്ഷകരില്‍ നിന്നും മെറിറ്റ് പ്രവേശന പരീക്ഷയിലെ മാര്‍ക്ക്, റിട്ടണ്‍ വര്‍ക്കിലെ അവതരണ ശൈലി എന്നിവ പരിഗണിച്ച് ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ഷോര്‍ട്ട് ലിസ്റ് തയ്യാറാക്കുന്നു. ഇതില്‍ ശരാശരി നാല്‍പത് ശതമാനം അപേക്ഷകര്‍ പുറത്താവും. ഓരോ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ഏതെങ്കിലും മൂന്ന് ദിവസങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുക. ലോകത്തിന്റെ ഏതു ഭാഗത്തു നിന്ന് വരുന്ന വിദ്യാര്‍ത്ഥിയായാലും അഭിമുഖത്തിന്റെ ദിവസങ്ങളിലുള്ള ഭക്ഷണ- താമസ സൌകര്യങ്ങള്‍ സര്‍വകലാശാല ഏര്‍പ്പാട് ചെയ്യും. യൂറോപ്പിന് പുറത്തുള്ള അപേക്ഷകരെ ചിലപ്പോള്‍ ഇന്റര്‍നെറ്റിലൂടെയും ഇന്റര്‍വ്യൂ ചെയ്യാറുണ്ട്. 2007ല്‍ മുഴുവന്‍ അധ്യാപകരും വകുപ്പുകളും ചേര്‍ന്ന് പുറത്തിറക്കിയ Common frame work  വായിച്ചാല്‍ പ്രവേശനത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കും. ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനമാണെങ്കില്‍ ഗവേഷണത്തിനുള്ള അഭിരുചി കൂടി പരീക്ഷിക്കും.

ഓക്സ്ഫഡ് പഠന കാലയളവില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ നേടാനും അവസരമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി യൂണിവേഴ്സിറ്റിക്ക് കീഴിലും കോളജുകള്‍ക്ക് പ്രത്യേകമായും ഉള്ള സ്കോളര്‍ഷിപ്പുകള്‍ക്കു പുറമെ റോഡ്സ് സ്കോളര്‍ഷിപ്പ്’ ‘വീഡല്‍ ഫെല്‍ഡ് സ്കോളര്‍ഷിപ്പ്’ എന്നിങ്ങനെയുള്ള സാമ്പത്തിക സഹായങ്ങളും ഓക്സ്ഫഡിലുണ്ട്. പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കായുള്ള ‘എക്സ്ബിഷന്‍ സ്കോളര്‍ഷിപ്പുകള്‍’ മറ്റൊരു പ്രത്യേകതയാണ്.
ഹാര്‍വാര്‍ഡ്, കാംബ്രിഡ്ജ് തുടങ്ങി ലോകത്ത് അറിയപ്പെട്ട മറ്റു സര്‍വകലാശാലകളിലെയും പ്രവേശനങ്ങള്‍ ഓക്സ്ഫഡിലേതിന് സമാനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ox.ac.uk, www.cam.ac.uk, www.harvard.edu  എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

You must be logged in to post a comment Login