അഖിലേന്ത്യാ ലോ എന്‍ട്രന്‍സ് പരീക്ഷ മെയ് ആറിന്

അഖിലേന്ത്യാ ലോ എന്‍ട്രന്‍സ് പരീക്ഷ മെയ് ആറിന്

ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തുന്ന പഞ്ചവത്സര എല്‍.എല്‍.ബി. മുതല്‍ പി.എച്ച്.ഡി. വരെയുള്ള കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.എല്‍.ഇ.ടി.) മെയ് ആറിനു നടക്കും. പഞ്ചവത്സര ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.എം., പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കാണ് എ.ഐ.എല്‍.ഇ.ടി. വഴി അഡ്മിഷന്‍ നടത്തുന്നത്.

കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. പഞ്ചവത്സര ബി.എ.-എല്‍.എല്‍.ബി.: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ആകെ 80 സീറ്റ് ഉള്ളതില്‍ 70 സീറ്റും നികത്തുന്നത് എ.ഐ.എല്‍.ഇ.ടി. വഴിയാണ്. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ 4.30 വരെയാണു പരീക്ഷ. ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പൗരധര്‍മം, നിയമഅഭിരുചി, ബൗദ്ധികശേഷി, കണക്ക് എന്നീ വിഭാഗങ്ങളില്‍നിന്നു ചോദ്യങ്ങള്‍ ഉണ്ടാകും. വാര്‍ഷിക ട്യൂഷന്‍ ഫീസ് 85,000 രൂപ. രജിസ്ട്രാറുടെ പേരില്‍ 550 രൂപയുടെ ഡിഡി സഹിതം അപേക്ഷിച്ചാല്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ ലഭിക്കും.

എല്‍.എല്‍.എം.: ഒരു വര്‍ഷത്തെ കോഴ്‌സിന് 55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി. പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ആകെ സീറ്റ് 25. ഒന്നര മണിക്കൂര്‍ പരീക്ഷയില്‍ ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങള്‍ക്കു പുറമേ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉപന്യാസ മാതൃകയിലുള്ള ചോദ്യങ്ങളും ഉണ്ടാകും. കോഴ്‌സ് ഫീസ് 1,25,000 രൂപ.
പിഎച്ച്ഡി: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണു യോഗ്യത. നെറ്റ്, ജെ.ആര്‍.എഫ്., എം.ഫില്‍ എന്നിവയുള്ളവര്‍ പ്രവേശനപരീക്ഷ എഴുതേണ്ട.
www.nludelhi.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ ഏഴ്.

എ.ഐ.എ.എസ്.എച്ച്. പ്രവേശനത്തിന് അപേക്ഷ ഇപ്പോള്‍
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മൈസൂരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങിലെ (എ.ഐ.എ.എസ്.എച്ച്.) ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ശ്രവണ വൈകല്യമുള്ളവരെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്. എ.ഐ.എ.എസ്.എച്ച്. നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ ജബല്‍പൂരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളജ് (എന്‍.എസ്.സി.ബി.എം.സി.), ഇംഫാലിലെ റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (ആര്‍.ഐ.എം.എസ്.) എന്നീ സ്ഥാപനങ്ങളിലും അഡ്മിഷന്‍ നടത്തുന്നുണ്ട്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ.

നാലു വര്‍ഷത്തെ ബി.എ.എസ്.എല്‍.പി. (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി): ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ 62 സീറ്റുകളാണുള്ളത്. എന്‍.എസ്.സി.ബി.എം.സി., ആര്‍.ഐ.എം.എസ്. എന്നിവിടങ്ങളില്‍ 10 സീറ്റുകള്‍ വീതമാണുള്ളത്. പ്രതിമാസം 800 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. ഓണ്‍ലൈനായി മേയ് രണ്ടിനകം അപേക്ഷിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോംബിനേഷനില്‍ ഏതെങ്കിലും മൂന്നു വിഷയം പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. മേയ് 26 നാണ് പ്രവേശന പരീക്ഷ. കേരളത്തില്‍ തൃശൂര്‍ ആണ് ഏക പരീക്ഷാകേന്ദ്രം.

രണ്ടു വര്‍ഷത്തെ ബി.എഡ്. സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയേര്‍ഡ്): നാലു സെമസ്റ്ററുള്ള കോഴ്‌സിന് 20 സീറ്റുകളാണുള്ളത്. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. 2017 ജൂലൈ ഒന്നിന് 30 വയസ് കവിയരുത്. യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 400 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും.

രണ്ടു വര്‍ഷത്തെ എം.എസ്‌സി. (ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി): രണ്ടു കോഴ്‌സുകള്‍ക്കും കൂടി 36 സീറ്റുകള്‍ വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 2. പ്രതിമാസം 1300 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. മെയ് 26നു മൈസൂരില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

എം.എസ്.ഇ.എഡ്. (രണ്ടു വര്‍ഷം): സ്‌റ്റൈപന്‍ഡ് 650 രൂപ. മേയ് 27നു മൈസൂരില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. മെയ് രണ്ടിനകം അപേക്ഷിക്കണം.
ബിരുദ കോഴ്‌സുകള്‍ക്കു പ്ലസ് വണ്‍, പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ലഭിക്കും.
ഒരുവര്‍ഷത്തെ ബി.എസ്.ഇ.ഡി. (ഹിയറിങ് ഇംപെയര്‍മെന്റ്) കോഴ്‌സിന് 20 സീറ്റുകളാണുള്ളത്. 400 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. പി.ജി. ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ലിംഗ്വിസ്റ്റിക്‌സ് ഫോര്‍ സ്പീച്ച് ലാംഗ്വേജ് പത്തോളജി (ഒരു വര്‍ഷം), സ്‌റ്റൈപന്‍ഡ് 400 രൂപ. പി.ജി. ഡിപ്ലോമ ഇന്‍ ഫോറന്‍സിക് സ്പീച്ച് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഒരു വര്‍ഷം) സ്‌റ്റൈപ്പന്‍ഡ് 500 രൂപ. തുടങ്ങിയ കോഴ്‌സുകള്‍ക്ക് മൈസൂര്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കും. കൂടാതെ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 2.
ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിപ്ലോമ ഇന്‍ ഹിയറിങ് ആന്‍ഡ് ഇയര്‍ മോള്‍ഡ് ടെക്‌നോളജിക്ക് ഫിസിക്‌സ് ഒരു വിഷയമായി പഠിച്ചു പ്ലസ്ടു പാസായവര്‍ക്കും ഇലക്ട്രോണിക്‌സിലോ ഇലക്ട്രിക്കലിലോ ഡിപ്ലോമയോ ഐടിഐ സര്‍ട്ടിഫിക്കറ്റോ നേടിയവര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്‌സിനു പ്രതിമാസം 250 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എജുക്കേഷന്‍ കോഴ്‌സിനും പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷം. 250 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. ഡിപ്ലോമ ഇന്‍ ഹിയറിങ് ലാംഗ്വേജ് ആന്‍ഡ് സ്പീച്ച് കോഴ്‌സ് വീഡിയോ കോണ്‍ഫറന്‍സിങ് രീതിയിലാണു പഠിപ്പിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാതമാറ്റിക്‌സ് പഠിച്ച് പ്ലസ്ടു പാസയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 17 കവിയരുത്. 250 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അപേക്ഷാ ഫീസ് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 500 രൂപ. സംവരണ വിഭാഗങ്ങള്‍ക്ക് 325 രൂപ. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഇതു യഥാക്രമം 250 രൂപ, 150 രൂപ. വിശദ വിവരങ്ങള്‍ക്ക് www.aiishmysore.com എന്ന വെബ്‌സൈറ്റ് കാണുക.

സി.ഡി.എസില്‍ സാമ്പത്തികശാസ്ത്രത്തില്‍ എം.എ., ഇന്റഗ്രേറ്റഡ്  എംഫില്‍., പിഎച്ച്.ഡി.
തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ജൂലൈ 26ന് ആരംഭിക്കുന്ന എം.എ. പഠനത്തിന് അപേക്ഷ ഏപ്രില്‍ 11 വരെ സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയാണ് എം.എ. ബിരുദം നല്‍കുന്നത്. ഏതെങ്കിലുമൊരു വിഷയത്തില്‍ അമ്പതുശതമാനം മാര്‍ക്കോടുകൂടിയ ബിരുദമാണ് യോഗ്യത. എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നാല് സെമസ്റ്ററില്‍ പൂര്‍ത്തിയാകുന്ന പഠനത്തിന് ഓരോ സെമസ്റ്ററിലും 8000 രൂപയാണ് ഫീസ്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
2018 ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.ഫില്‍./പിഎച്ച്.ഡി.ക്കും (സാമ്പത്തികശാസ്ത്രം) അപേക്ഷിക്കാം. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയാണ് ഗവേഷണബിരുദങ്ങള്‍ നല്‍കുന്നത്. ജനറല്‍ വിഭാഗത്തിന് കുറഞ്ഞത് 55 ശതമാനവും ഒ.ബി.സി., എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 50 ശതമാനവും മാര്‍ക്കോടുകൂടി ഏതെങ്കിലുമൊരു വിഷയത്തിലുള്ള ബിരുദാനന്തരബിരുദം/പ്രൊഫഷണല്‍ ബിരുദം (B.Tech/ MBBS/ BVSC etc.) ആണ് യോഗ്യത.

മെയ് 20ന് തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, പൂനെ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് എം.എ. ഇന്റഗ്രേറ്റഡ് എം.ഫില്‍./പിഎച്ച്.ഡി. എന്നിവയ്ക്കുള്ള പ്രവേശനപരീക്ഷ നടത്തുന്നത്. പ്രവേശനപരീക്ഷ മാത്രം അടിസ്ഥാനമാക്കിയായിരിക്കും എം.എ.യ്ക്ക് പ്രവേശനം നല്‍കുന്നത്.

പ്രവേശനപരീക്ഷയില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജൂലൈയില്‍ തിരുവനന്തപുരത്ത് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്റഗ്രേറ്റഡ് എം.ഫില്‍./പിഎച്ച്.ഡി. പ്രവേശനം.

വിശദാംശങ്ങളും അപേക്ഷാഫോമും www.cds.edu എന്ന വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും.

പൈലറ്റ് പരിശീലന കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം
ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയില്‍ (ഐ.ജി.ആര്‍.യു.എ.) 2018 സെപ്തംബറിലാരംഭിക്കുന്ന കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (സി.പി.എല്‍.) കോഴ്‌സില്‍ പരിശീലനം നേടാന്‍ മികച്ച അവസരം. മള്‍ട്ടി എന്‍ജിന്‍ എയര്‍ക്രാഫ്റ്റിലാണ് പരിശീലനം. ആകെ 75 സീറ്റുകളാണുള്ളത് (ജനറല്‍ 38, ഒ.ബി.സി 20, പട്ടികജാതി 11, പട്ടികവര്‍ഗം 6). 18 മാസമാണ് പരിശീലന കാലാവധി. 40 ലക്ഷത്തിലേറെ രൂപയാണ് പരിശീലന ഫീസ്. ഇതോടൊപ്പം മൂന്നു വര്‍ഷത്തെ ബി.എസ്‌സി ഏവിയേഷന്‍ ബിരുദ പഠനത്തിനും താല്‍പര്യമുള്ളവര്‍ക്ക് അവസരമുണ്ട്. യോഗ്യത: പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷ്, മാതമാറ്റിക്‌സ്, ഫിസിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ച് പാസായിരിക്കണം. പ്രവേശനസമയത്ത് പ്രായം 17 വയസ്സ് തികയണം. മെഡിക്കല്‍/ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരാകണം.അപേക്ഷ ഫീസ് ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 10,000 രൂപ. അപേക്ഷ ഓണ്‍ലൈനായി www.igrua.gov.in എന്ന വെബ്‌സൈറ്റില്‍ ഏപ്രില്‍ 24വരെ സമര്‍പ്പിക്കാം. ഫീസ് മെയ് ഒന്നുവരെ അടക്കാം. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അന്തിമ തിരഞ്ഞെടുപ്പ് ഫലം ജൂലൈ 24ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://igrua.gov.in എന്ന വെബ്‌സൈറ്റ് കാണുക.
റസല്‍
thozhilvazhikal@gmail.com

You must be logged in to post a comment Login