ജാതിവെറി കുഞ്ഞുങ്ങള്‍ക്കുമേല്‍ ചാരുന്നു

ജാതിവെറി കുഞ്ഞുങ്ങള്‍ക്കുമേല്‍ ചാരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചത്. ഒട്ടു മിക്ക മാധ്യമങ്ങളും ദളിത് പാചകക്കാരി കാരണം കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല എന്ന തലക്കെട്ടുകളാണ് കൊടുത്തത്. വിദ്യാര്‍ത്ഥികള്‍, ദളിത്, ഉച്ചഭക്ഷണം എന്നീ വാക്കുകളെ വളരെ സമര്‍ത്ഥമായി കൂട്ടിയിണക്കി ഉണ്ടാക്കിയ തലവാചകം. തലക്കെട്ടിന് ശേഷം വാര്‍ത്തയെ വിശദമായി സമീപിക്കുമ്പോള്‍ വലിയ രീതിയില്‍ സൂക്ഷ്മമായ റിപ്പോര്‍ട്ടിംഗ് നടന്നില്ല എന്ന് വ്യക്തം. സീതാപൂര്‍ നിവാസികളില്‍ ഭൂരിഭാഗവും ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും യാദവരുമാണെന്നാണ് വാര്‍ത്തകളില്‍ ഉള്ളത്. ഇത് വാസ്തവമാണ്. ഉത്തര്‍പ്രദേശ് ഇന്ത്യയില്‍ ഇന്നും ജാതികോമരങ്ങള്‍ വാഴുന്നിടമാണ്. എന്നാല്‍ ഇവിടെ ഒരു സൂക്ഷ്മമായ അവലോകനം നടത്തുകയാണെങ്കില്‍, ആ തലവാചകത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ വ്യക്തമാവും. പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം ബഹിഷ്‌കരിച്ചത് എന്നാണ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്. കൂടുതലും പ്രായപൂര്‍ത്തിയാകാത്തവര്‍. കുട്ടികള്‍ക്കാണോ മാതാപിതാക്കള്‍ക്കാണോ ഇതില്‍ യഥാര്‍ത്ഥ പങ്ക്? മാധ്യമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ദളിത് സ്ത്രീ പാചകം ചെയ്ത ഉച്ച ഭക്ഷണം ബഹിഷ്‌കരിച്ചു എന്നെഴുതുമ്പോള്‍ അതില്‍ ധാര്‍മികപരമായുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളായ First post, DNA, The Logical Indian തുടങ്ങിയവയൊക്കെയും ഇത്തരത്തിലാണ് വാര്‍ത്ത കൊടുത്തത്. വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ആകര്‍ഷണീയമാക്കുക എന്നത് പറഞ്ഞു പഠിപ്പിക്കുന്ന മാധ്യമ തന്ത്രങ്ങളിലൊന്നാണ്. കൗമാരക്കാര്‍ പോലുമല്ലാത്ത വിദ്യാര്‍ത്ഥികള്‍ യാതൊരു വിധ ബാഹ്യ ഇടപെടലുകളും ഇല്ലാതെ താഴ്ന്ന ജാതിയില്‍ പെട്ട ആളുണ്ടാക്കിയ ഭക്ഷണം കഴിച്ചില്ല എന്ന വാദം വിശ്വാസ്യമല്ല. അതേ സമയം കുട്ടികള്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല എന്ന് വരുത്തുന്നതിന്റെ നിയമ സാധുത പരിശോധിക്കേണ്ടിയിരിക്കുന്നു. ദളിത് വിഭാഗത്തിലെ പാചകക്കാരിയെ ഒഴിവാക്കാന്‍ എളുപ്പം ഉപയോഗിക്കാവുന്ന ന്യായമാണ് ഇത്. ജാതി വെറിയുടെ പഴി കുട്ടികള്‍ക്കുമേലിട്ട് ഒഴിഞ്ഞു മാറുന്നവര്‍ക്ക് മാധ്യമങ്ങള്‍ ചെയ്യുന്ന ഒത്താശയാണ് വാര്‍ത്തകളെ ഇത്തരത്തില്‍ സമീപിക്കുന്നത്. വിദ്യാലയങ്ങളില്‍ ദളിത് വിഭാഗത്തിലെ പാചകക്കാരി ഉച്ചഭക്ഷണം പാകം ചെയ്യുന്നതില്‍ മറ്റു ജാതിക്കാര്‍ക്ക് അതൃപ്തിയുള്ളതായി വാര്‍ത്തകള്‍ മുമ്പും വന്നിട്ടുണ്ട്. പക്ഷേ, ഇത്തരം വാര്‍ത്തകള്‍ ഒറ്റവരിയില്‍ വിദ്യാര്‍ത്ഥികള്‍ കാരണമാണ് പാചകക്കാരിക്ക് വിലക്ക് വരുന്നതെന്ന ന്യായം തിരുത്തേണ്ടിയിരിക്കുന്നു.

ആധാര്‍ കവരുന്ന സ്വാതന്ത്ര്യം
ഇന്ത്യയില്‍ ഇന്ന് പൗരത്വാവകാശം മുതലുള്ള വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അഅഉഒഅഞ നിര്‍ണായക രേഖയായി മാറ്റപ്പെട്ട് കഴിഞ്ഞു. രാജ്യത്തെ ഓരോ പൗരന്റെയും ചലനങ്ങള്‍ സസൂക്ഷ്മം ഭരണകൂട വൃത്തത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും. ചുരുക്കം ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും നടത്തിയ മുറവിളികള്‍ക്ക് പുറമെ ആധാറിന്റെ സങ്കീര്‍ണതകളെ പരിശോധിക്കാന്‍ വലിയ രീതിയിലുള്ള സമ്മര്‍ദമൊന്നും അധികാരികള്‍ക്ക് ഉണ്ടായിട്ടില്ല. എന്നാല്‍ ആധാര്‍ എങ്ങനെയാണ് ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അവരറിയാത്ത രീതിയില്‍ ബാധിക്കുന്നതെന്ന് വെളിപ്പെടുത്തേണ്ടത് മാധ്യമങ്ങളാണ്. തീര്‍ച്ചയായും നിരവധി മാധ്യമ സ്ഥാപനങ്ങള്‍ ഇത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഔളളശിഴീേി ജീേെ കിറശമ നടത്തിയ ഏറ്റവും പുതിയ അന്വേഷണത്തില്‍ പുറത്തു വന്ന വിവരങ്ങള്‍ ഗൗരവതരമായ പുനര്‍വിചിന്തനം ആവശ്യപ്പെടുന്നതാണ്. കോടാനുകോടി ജനങ്ങളുടെ ബയോമെട്രിക് തിരിച്ചറിയല്‍ രേഖയായ ആധാറിലെ വിവരങ്ങളിലേക്ക് ആര്‍ക്കും എളുപ്പം നുഴഞ്ഞു കയറാം. ഓരോ പൗരന്റെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ അത്യാവശ്യം സമര്‍ത്ഥനായ ഒരു വിവര സാങ്കേതിക വിദഗ്ധനാല്‍ സാധിക്കും എന്നാണ് Huffington Post അന്വേഷിച്ചു വ്യക്തമാക്കുന്നത്. Huffington Post ലെ വാര്‍ത്തക്ക് ശേഷം മറ്റു മുഖ്യധാരാ മാധ്യമങ്ങളും ഇക്കാര്യം പ്രസിദ്ധീകരിച്ചു. കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഋറമംമൃറ ടിീംറലി വളരെ മുമ്പ് പ്രകടിപ്പിച്ച ആശങ്കയായിരുന്നു ഇത്. എന്നാല്‍ അതിനു ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം വളരെ കുറവായിരുന്നു. ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ സാങ്കേതികമാക്കി മാറ്റാതെ സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ സാധിക്കും വിധം ലളിതമായി എത്തിക്കാന്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് കഴിയണം. ആധാര്‍ അവകാശപ്പെടുന്ന സുരക്ഷിതത്വം എത്ര ദുര്‍ബലമാണെന്ന് ഓരോ ഇന്ത്യക്കാരനും തിരിച്ചറിയണം. ഔളളശിഴീേി ജീേെ ന്റെ റിപ്പോര്‍ട്ടനുസരിച്ച് ഒരാള്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രാപ്തനാണെങ്കില്‍ അയാള്‍ക്ക് ഒന്നിലധികം വ്യാജ ആധാര്‍ നിര്‍മിക്കാനും സാധിക്കും. മുമ്പ് സെല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒട്ടനവധി വിജ്ഞാപനങ്ങള്‍ ഭരണകൂടം നടത്തി. എന്നാല്‍ അതിന്റെ ആവശ്യകതയെ യുക്തിസഹമായി ചോദ്യം ചെയ്ത് റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ കുറഞ്ഞ മാധ്യമങ്ങളെ ശ്രമിച്ചിട്ടുള്ളൂ.

ചലച്ചിത്ര അഭിയാന്‍
2013 ലെ മുസാഫര്‍ നഗര്‍ കലാപത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ ഇടപെടലുകള്‍ വളരെ പരിമിതമായേ നടക്കാറുള്ളൂ. അതിനാല്‍ മറ്റു സ്രോതസ്സുകളെ ആശ്രയിക്കുന്നു. അതിലൊന്ന്, ഡോക്യുമെന്ററി സംവിധായകന്‍ നകുല്‍ സിംഗ് സാഹ്നി രൂപീകരിച്ച ‘ചലച്ചിത്ര അഭിയാന്‍’ എന്ന സംഘടനയാണ്. ഷംലി ജില്ലയിലും മുസാഫര്‍പുരിലുമൊക്കെ ഉള്ള കലാപാനന്തര റിപ്പോര്‍ട്ടുകള്‍ നിരന്തരമായി ചെയ്യുന്നത് ചലച്ചിത്ര അഭിയാനാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുതല്‍ ദളിത് ബഹുജന്‍ സമുദായങ്ങളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ഈ സംഘടന വിശദമായ റിപ്പോര്‍ട്ടുകള്‍ ചെയ്യാറുണ്ട്.
ഓരോ തരത്തില്‍ മുഖ്യധാരക്ക് യുക്തിപൂര്‍വം നേരിടാന്‍ കഴിയാത്ത കപട വാര്‍ത്തകളെ (fake news) പൊളിച്ചെഴുതാന്‍ ചലച്ചിത്ര അഭിയാനിനു കഴിയാറുണ്ട്. എന്നാല്‍ ചലച്ചിത്ര അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയുക ക്ലേശകരമാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് അത്തരത്തില്‍ നകുല്‍സിംഗ് സാഹ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്.

കറുത്തവരോടുള്ള കലി
അന്താരാഷ്ട്ര കായിക ലോകത്ത് വിവാദം സൃഷ്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഇക്കഴിഞ്ഞ യു എസ് ഓപ്പണില്‍ സെറീനാ വില്യംസ് എന്ന ടെന്നീസ് പ്രതിഭ ജപ്പാനിന്റെ നവോമി ഒസാക്കയോട് പരാജയപ്പെട്ടത്. ടെന്നീസ് കളത്തില്‍ സെറീനയുടെ പരിശീലകന്‍ ഗ്യാലറിയില്‍ ഇരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നു എന്ന് പറഞ്ഞ് വിധികര്‍ത്താവ് സെറീനയോട് ക്ഷോഭിച്ചു. പക്ഷേ പരിശീലകനെ അഭിമുഖീകരിച്ചായിരുന്നില്ല സെറീന നില്‍ക്കുന്നുണ്ടായിരുന്നത്. കാര്യമറിയാതെ തന്നോട് ക്ഷോഭിക്കുന്ന വിധികര്‍ത്താവിനോട് സെറീനയും കയര്‍ത്തു. മത്സരത്തിന് ശേഷം വന്ന ഒരു കാര്‍ട്ടൂണ്‍ ആണ് ലോക ശ്രദ്ധ നേടിയത്. മാധ്യമ ലോകത്തെ ഭീമന്‍ റൂബര്‍ട്ട് മര്‍ഡോക്കിന്റെ Herald Sun പത്രത്തിലെ Mark Knight എന്ന ആസ്‌ത്രേലിയന്‍ കാര്‍ട്ടൂണിസ്‌ററ് വരച്ച ചിത്രം അങ്ങേയറ്റം വംശീയത ഉള്ളതായിരുന്നു. സെറീനയെ ഭീമാകാരമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ എതിരാളി ഒസാക്കയെ സ്വര്‍ണ തലമുടിക്കാരിയയായും അവതരിപ്പിച്ചു. കാര്‍ട്ടൂണില്‍ ക്രോധയായി തന്റെ ടെന്നീസ് റാക്കറ്റ് പൊട്ടിച്ചെറിയുന്ന സെറീനയും, പശ്ചാത്തലത്തില്‍ എതിരാളി ഒസാക്കയോട് താങ്കള്‍ക്ക് ദയവായി സെറീനയെ വിജയിപ്പിക്കാമോ എന്ന് അമ്പയര്‍ ചോദിക്കുന്നതുമായ രംഗമാണ്. ഹാസ്യത്തെക്കാളുപരി സെറീനയുടെ പരാജയത്തിന്റെ ആഘോഷമായിരുന്നു ലോക മാധ്യമങ്ങളില്‍. ഭിന്നമായ അഭിപ്രായങ്ങള്‍ സംഭവം സൃഷ്ടിച്ചെങ്കിലും, സെറീനയെ യാതൊരു വംശീയാക്ഷേപവും ഇല്ലാതെയാണ് വരച്ചതെന്ന വാദം യുക്തിപരമല്ല. ആസ്‌ത്രേലിയയുടെ ചരിത്രം ആ രാജ്യത്തെ അടയാളപ്പെടുത്തുന്നത്, ലോകത്തെ ഏറ്റവും വികൃതമായ വംശീയത മനസിലേറി നടക്കുന്ന ജനതയായാണ്. വെളുത്തവന്റെ കുത്തകയായ ടെന്നീസ് കളത്തില്‍ സ്റ്റെഫി ഗ്രാഫ്, മരിയ ഷറപ്പോവ തുടങ്ങിയ വെളുത്ത ശരീരങ്ങളെ മാത്രം കണ്ട് ശീലിച്ചപ്പോള്‍, ആ കാഴ്ചപ്പാടിനെ ഉടച്ചുവാര്‍ത്തത് വില്യംസ് സഹോദരിമാരാണ്. സെറീനയാണ് അതില്‍ ഏറ്റവും കൂടുതല്‍ വംശീയമായും ലിംഗപരമായും വിവേചനങ്ങള്‍ക്ക് ഇരയായത്. മാര്‍ക്ക് നൈറ്റിന്റെ കാര്‍ട്ടൂണുകള്‍ മുമ്പും ആഫ്രിക്കന്‍ ജനതയെ മാനുഷികതയില്ലാതെ ചിത്രീകരിക്കാന്‍ മിടുക്കു കാട്ടിയിട്ടുണ്ട്. Washington Times, Newyork Times തുടങ്ങി പല പ്രമുഖ പത്രങ്ങളും കാര്‍ട്ടൂണിന്റെ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ അതിനെ കലാ സ്വാതന്ത്ര്യമായി മാത്രം കണ്ടാല്‍ മതിയെന്ന് പറയുന്ന മാധ്യമങ്ങളും ഒട്ടും കുറവല്ല.

ചൈന മ്യാന്മറിന് പഠിക്കുകയാണോ?
ചൈനയിലെ ഭരണകൂടം പൗരന്മാര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്താന്‍ തുടങ്ങി. ബന്ധുമിത്രാദികള്‍ അപ്രതീക്ഷിതമായി കാണാതാവുന്നതിനെ കുറിച്ച് ആശങ്കപ്പെട്ടവര്‍ക്ക് മുന്നില്‍ സത്യങ്ങള്‍ തുറന്നുകാട്ടപ്പെടുന്നത് ഇപ്പോഴാണ്. ചൈനയില്‍ തീവ്രവാദത്തെ ദുരീകരിക്കാനെന്ന ആരോപണവുമായി രാജ്യത്തെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന തടവറയിലാണ് ‘ഉയിഗൂര്‍’ മുസ്‌ലിം വിഭാഗത്തിലെ ഒരു കോടിയോളം വരുന്ന ജനങ്ങളില്‍ പലരും. രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമാണിതെല്ലാം എന്നാണ് ഭരണകൂട പ്രസ്താവന. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയെ മറികടന്ന് നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമായി ന്യൂനപക്ഷ സമൂഹത്തിന്റെ സാംസ്‌കാരികതയെ തുടച്ചു മാറ്റുകയും അവരെ നിര്‍ബന്ധപൂര്‍വം ചൈനീസ് ഭരണകര്‍ത്താക്കളുടെ അനുസരണകര്‍ത്താക്കളാക്കുകയുമാണ് മുഖ്യലക്ഷ്യം. ചൈനയിലെ ഗമ്വവസ, ക്വയലസവ വിഭാഗത്തില്‍ പെട്ടവരും ഈ വെല്ലുവിളി നേരിടുകയാണ്. ഇന്ന് ചൈനയില്‍ തടവറയില്‍ നിന്ന് പുറത്തുവന്നവരും, അപ്രത്യക്ഷരായവരുടെ ബന്ധുക്കളും നല്‍കുന്ന സത്യവാങ്മൂലങ്ങള്‍ ശേഖരിക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. The Atlantic, The Guardian, New York Times, Al Jazeera തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ വാര്‍ത്ത വെളിപ്പെടുത്തിയെങ്കിലും, മറ്റ് മാധ്യമ സ്ഥാപനങ്ങളും സത്യം പുറത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ Hong Free Press പുറത്തുവിട്ട വാര്‍ത്ത ബഹളങ്ങള്‍ സൃഷ്ടിക്കാതെ കടന്നുപോയി. ഉയിഗൂര്‍ ഗോത്രത്തെ ഷി ജിപിങിന്റെ ഭരണകൂടം, ‘നേര്‍വഴിക്ക്’ നടത്താനുള്ള പ്രയത്‌നങ്ങളാണ് ഇതൊക്കെയെന്നാണ് ദേശീയ മാധ്യമങ്ങളോട് പറയുന്നത്. അയല്‍ രാജ്യങ്ങളായ കസാകിസ്താനിലുള്ളവര്‍ക്ക് ബന്ധുക്കളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടുകയാണ്. ചൈനീസ് ഭരണകൂടം പട്ടാള ചിട്ടയില്‍ നടത്തുന്ന കമ്മ്യൂണിസ്‌ററ് ഭരണത്തെ ചോദ്യം ചെയ്യുക എളുപ്പമല്ല. എന്നാല്‍ പോലും മാധ്യമങ്ങളിലൂടെ ഉയിഗൂര്‍ ഗോത്രം നേരിടുന്ന പീഡനങ്ങള്‍ പുറംലോകമറിയേണ്ടിയിരിക്കുന്നു. അഹ ഖമ്വലലൃമ യുടെ റിപ്പോര്‍ട്ട് പ്രകാരം തടവറയിലിട്ട മുസ്‌ലിംകളെ വിവിധ തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. മുന്‍ തടവുകാരന്റെ സത്യവാങ്മൂലത്തില്‍ തങ്ങളെ ചൈനീസ് പട്ടാളം ദേശീയഗാനം മനഃപാഠമാക്കാനും, മാവോയെ പ്രകീര്‍ത്തിക്കാനും ആജ്ഞാപിച്ചു എന്ന് പറയുന്നു. ഇത്തരം തുറന്നുപറച്ചിലുകളിലൂടെ വ്യക്തമാണ് ആരെയാണ് ചൈന ഭയക്കുന്നതെന്ന്. മുസ്‌ലിംകളെ മതപരമായ ജീവിതം നയിക്കാന്‍ അനുവദിക്കുന്നതിലൂടെ രാജ്യത്തിനു ഭീഷണി ഉണ്ടായേക്കുമെന്നാവും ചൈനീസ് ഭരണകൂടത്തിന്റെ കണക്ക് കൂട്ടലുകള്‍. ചൈന മാധ്യമങ്ങളോട് പ്രതികരിക്കാറില്ലെങ്കിലും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നടത്തേണ്ട ഇടപെടലുകള്‍ വളരെ നിര്‍ണായകമാണ്. ചൈന മറ്റൊരു റാഖൈന്‍ ആവാതെ നോക്കേണ്ട ദൗത്യം മാധ്യമങ്ങള്‍ക്ക് കൂടിയാണ്.

നബീല പാനിയത്ത്‌

You must be logged in to post a comment Login