മാധ്യമങ്ങള്‍ക്ക് കുരുക്ക് മുറുകുകയാണ്

മാധ്യമങ്ങള്‍ക്ക് കുരുക്ക് മുറുകുകയാണ്

മാധ്യമങ്ങളുടെ തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയും, ജനാധിപത്യ സംവിധാനത്തിലെ ചുമതലകളോട് പുറം തിരിയുന്നു എന്ന് വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മാധ്യമ സ്ഥാപനങ്ങള്‍ ഭരണകൂടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് എത്രത്തോളം ആശങ്കയുള്ളവരാണ്?. അടുത്തിടെ ചില മാധ്യമ സ്ഥാപനങ്ങളില്‍ നടന്ന പ്രശ്‌നങ്ങളെ അസ്വസ്ഥജനകമായ ഒരു മൗനത്തോട് കൂടിയാണ് സമൂഹം സ്വീകരിച്ചത്. വലിയ രീതിയിലുള്ള ബഹളങ്ങളൊന്നും സൃഷ്ടിക്കാതെ കാര്യത്തിന്റെ ഗൗരവത്തെ ലഘൂകരിക്കും വിധമുള്ള മൗനം. ഇവിടെ പരിശോധിക്കുന്നത്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭരണകൂടം ചില ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളില്‍ യാതൊരു വിധ മുന്നറിയിപ്പും കൂടാതെ നടത്തിയ റെയ്ഡ് ആണ്.The Quint,The news minute എന്നീ സ്ഥാപനങ്ങളിലാണ് നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയത്. പരിശോധനയുടെ കാരണം വ്യക്തമാക്കുകയും ചെയ്തില്ല. എന്നാല്‍ മാധ്യമ ലോകത്ത് സംഭവം വലിയ പ്രതിഷേധങ്ങളൊന്നും ഉണ്ടാക്കിയില്ല. പരിശോധനക്കുള്ള കാരണം വ്യക്തമാവണമെങ്കില്‍,The Quint നടത്തികൊണ്ടിരിക്കുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചാല്‍ മതിയാവും. അവ ഭരണകൂടത്തിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു.The Quint ന്റെ എഡിറ്റോറിയല്‍ നിര്‍ദേശങ്ങളില്‍ ബി.ജെ.പി സര്‍ക്കാറിന്റെ ഭരണകാലത്തെ കുറിച്ചുള്ള സൂക്ഷ്മമായ റിപ്പോര്‍ട്ടുകളാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ വരുമാന നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ഝൗശി േന്റെ ഓഫീസില്‍ നടത്തിയ 22 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിശോധനയുടെ ‘ഉദ്ദേശ്യശുദ്ധി’ വളരെ വ്യക്തമാണ്.Quintനെ കൂടാതെGreen peace india,Direct dialogue initiative എന്നീ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്മന്റ് വിഭാഗം പരിശോധന നടത്തുകയുണ്ടായി.

മാധ്യമ രംഗത്ത് തങ്ങളുടെ സഹസ്ഥാപനത്തിന് നേരിടേണ്ടി വന്ന, തൊഴിലിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഭരണകൂട കയ്യേറ്റത്തെ ചോദ്യം ചെയ്യാന്‍ മറ്റു പല മുഖ്യധാരാ മാധ്യമങ്ങളും മറന്നുപോയി. ഓണ്‍ലൈന്‍ മാധ്യമങ്ങളെ തങ്ങളോട് സമീകരിക്കാന്‍ പ്രയാസമനുഭവിക്കുന്ന പ്രവണത മുഖ്യധാരാ മാധ്യമങ്ങളിലുണ്ട്. പക്ഷേ ഇത്തരം മാറ്റി നിര്‍ത്തലുകള്‍ക്ക് വിപരീതമായി, മികച്ച വാര്‍ത്തകളുടെ കണ്ടെത്തലുകളും അവതരണവും നവ മാധ്യമങ്ങളില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്നു.-Quintനു നേരെ നടത്തിയ റെയ്ഡിനോട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ തന്റെ പ്രതികരണം ട്വിറ്ററിലൂടെ കുറിച്ചത് ഇങ്ങനെയാണ്: സംശയമന്യേ ഈ റെയ്ഡ്Quint നെയും സ്ഥാപക പത്രാധിപര്‍ രാഘവ് ഭാലിനെയും അക്രമിക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളാണ്, കാരണം രാഘവ് ഭാല്‍ ഭരണകൂടത്തിനു നേരെ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുന്നു എന്നതാണ്.

റെയ്ഡ് നടത്തുന്നതിലൂടെ സ്ഥാപനത്തിന്റെ രഹസ്യ വിവരങ്ങള്‍ പ്രാപ്യമാക്കാന്‍ ഭരണകൂടത്തിന് സാധിക്കും. മാധ്യമ പ്രവര്‍ത്തനത്തിന്റെ രഹസ്യ സ്വഭാവം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. വാര്‍ത്തകളുടെ ഉറവിടങ്ങളും, വിവരങ്ങള്‍ നല്‍കുന്നയാളുകളുടെ സ്വകാര്യ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുകയെന്നത് മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമാണ്. പക്ഷേQuintല്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പരിശോധനയില്‍ തങ്ങളുടെ ജോലി സംബന്ധമായ വിവരങ്ങളിലേക്ക് കടന്നുകയറരുതെന്ന് രാഘവ് ഭാല്‍ അധികൃതരോട് ആവശ്യപ്പെടുകയുണ്ടായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത മാധ്യമ സ്ഥാപനങ്ങളെ ഭരണകൂടം ഉന്നം വെക്കുന്നുണ്ടെന്ന്ഝൗശി േനേരിടേണ്ടി വന്ന പ്രശ്‌നത്തില്‍ നിന്നും വ്യക്തമാവുന്നു.

വസ്തുതകളെ പരിശോധിക്കുക എന്നത് മാധ്യമപ്രവര്‍ത്തനത്തിലെ ആവര്‍ത്തന വിരസതയുള്ള നിയമമാണ്. എന്നാല്‍ ഒരോ വസ്തുതകളെയും പഠിച്ച് മനസ്സിലാക്കുക എന്നത് പത്രപ്രവര്‍ത്തനത്തിലെ നിബന്ധന തന്നെയാണ്. വാര്‍ത്തകളെ രൂപപ്പെടുത്തുമ്പോള്‍ തങ്ങളുടെ താല്‍ക്കാലിക സൗകര്യങ്ങള്‍ക്കനുസരിച്ചുള്ള വസ്തുത പരിശോധനയേ നടത്തിയുള്ളൂ എന്നത് നിര്‍ദോഷകരമല്ല. അതിനു പ്രധാന കാരണം വാര്‍ത്തകള്‍ വിനിമയം ചെയ്യപ്പെടുന്നതാണ്. വാര്‍ത്തയുടെ ആധികാരികത ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ പ്രശംസനീയമാംവിധം വാര്‍ത്തകള്‍ കണ്ടെത്തി ലോകത്തോട് വിളിച്ചു പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് പോലും വസ്തുതകളുടെ കാര്യത്തില്‍ ഇടക്കൊക്കെ പിഴവുകള്‍ സംഭവിക്കാറുണ്ട്. അത്തരത്തിലുള്ള ഒന്നായിരുന്നു, ചാനല്‍ ചര്‍ച്ചകളിലും പത്ര മാധ്യമങ്ങളിലും മോഡി സര്‍ക്കാര്‍ കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെട്ട, ഇന്ത്യGlobal hunger index ല്‍ 55 ല്‍ നിന്നും 103 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്ന വാര്‍ത്ത.-NDTV, Dainik Bhaskar തുടങ്ങിയ മുന്‍നിര പത്ര ദൃശ്യ മാധ്യമങ്ങള്‍ മോഡി ഭരണകൂടത്തിനെ പഴി ചാരുകയുണ്ടായി. എന്നാല്‍ വസ്തുത 2014ല്‍ ഇന്ത്യയുടെ സ്ഥാനം 99 ആയിരുന്നു എന്നാണ്. മുറവിളി കൂട്ടിയ മുക്കാല്‍ പങ്കു മധ്യമങ്ങളും റിപ്പോര്‍ട്ട് പരിശോധിച്ചില്ല എന്നത് വ്യക്തം. ഭരണകക്ഷികളെ വിമര്‍ശന വിധേയമാക്കുമ്പോഴും, വിമര്‍ശനങ്ങളുടെ വസ്തുതയെ കുറിച്ച് മാധ്യമങ്ങള്‍ക്ക് ബോധ്യം ഉണ്ടാകേണ്ടിയിരിക്കുന്നു. മാധ്യമങ്ങളില്‍ വളരെയേറെ സാധ്യതകളുള്ള ശാഖയാണ്Data journalism, ഒട്ടനവധി രേഖകളും വിവരങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും വിധം മനസിലാക്കി എടുക്കാന്‍ കഴിയുന്ന പ്രാഗത്ഭ്യമുള്ളവര്‍ മാധ്യമ രംഗത്തുണ്ടാകേണ്ടത് അടിസ്ഥാന ആവശ്യമാണ്. വിവിധ ഇടങ്ങളിലെ ഫയലുകളില്‍ മറഞ്ഞുകിടക്കുന്ന റിപ്പോര്‍ട്ടുകളെ വാര്‍ത്തകളാക്കാന്‍data journalist കള്‍ അനിവാര്യമാണ്. തെറ്റായ കണക്കുകള്‍ നല്‍കുന്നതിലൂടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ കലര്‍പ്പു നടത്തുകയാണ് ചെയ്യുന്നത്.-Global hunger index ല്‍ 2014 ല്‍തൊണ്ണൂറ്റൊമ്പതാം സ്ഥാനത്തുള്ള ഇന്ത്യയും മാധ്യമങ്ങളുടെ സാങ്കല്‍പിക കണക്കായ അമ്പത്തഞ്ചാമത്തെ സ്ഥാനത്തെ ഇന്ത്യയും തമ്മിലുള്ള അന്തരം വലുതാണ്. അതിനര്‍ത്ഥം ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ കുറിച്ചും ഉല്‍പാദന, വിപണന ലഭ്യത, കണക്കുകളില്‍ വലിയ സൂക്ഷ്മതയൊന്നും മാധ്യമങ്ങള്‍ പുലര്‍ത്തിയില്ല എന്നാണ്.

ശബരിമല
ഹിന്ദു മത തീര്‍ഥാടനകേന്ദ്രമായ ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയുള്ള സുപ്രീം കോടതി വിധി വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തി. കേരളത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ട്ടിക്കാനും രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുമായി വിധിയെ പല വിധത്തില്‍ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു. വിധി പ്രധാനമായും സവര്‍ണ ആണധികാരത്തെയാണ് മുറിവേല്‍പ്പിച്ചത്. തിരുവിതാംകൂറിലെ സ്വജനപക്ഷവാദികളായ നമ്പൂതിരി, നായര്‍ സമൂഹത്തിനാണ് തിരിച്ചടിയുണ്ടായതും. ശബരിമല സംരക്ഷണ സമിതി എന്ന പേരില്‍ രൂപീകൃതമായ, കോടതിയെ വെല്ലുവിളിക്കുന്ന സംഘടനകള്‍ക്കു പുറമേ കേരള സര്‍ക്കാറിനെ കുറിച്ച് വ്യാജമായ വാര്‍ത്തകളുടെ പ്രചാരണവും നടക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ പ്രതിഷേധം നടത്തിയവരെ പോലീസ് ക്രൂരമായി മര്‍ദിച്ചു എന്ന വ്യാജവാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. മാധ്യമ പ്രവര്‍ത്തക മീന ദാസ് നാരായണന്‍ ഉള്‍പ്പടെ നിരവധി പേര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ ധാര്‍ഷ്ഠ്യത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തു. എന്നാല്‍ വസ്തുത മറ്റൊന്നാണ്, ചിത്രങ്ങളൊക്കെ തന്നെയും വ്യാജമായിരുന്നു. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ചില സമരങ്ങളുടെ ചിത്രങ്ങളായിരുന്നു ഇവ. അതില്‍ വിദ്യാര്‍ത്ഥി സംഘടനയായകെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായപ്പോഴുള്ള ചിത്രങ്ങളുമുണ്ട്. നവ മാധ്യമങ്ങളില്‍ അനായാസേന ഇത്തരം വ്യാജചിത്രങ്ങള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് അതിവേഗം വിനിമയം ചെയ്യപ്പെടുന്നു. ആക്കാരണത്താല്‍ മാധ്യമങ്ങള്‍ക്ക് ഇവിടെ ജോലി ഭാരം കൂടുതലാണ്, ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ വിശ്വാസ്യതയുള്ളതാകാതിരിക്കാന്‍ അതിന്റെ വ്യക്തമായ മറുപക്ഷം മാധ്യമങ്ങള്‍ അവതരിപ്പിക്കേണ്ടിയിരിക്കുന്നു.

വിക്ടോറിയ മരിനോവ
യൂറോപ്യന്‍ യൂണിയനിലെ വിവിധ സാമ്പത്തിക നിക്ഷേപങ്ങളിലുള്ള ക്രമക്കേടുകള്‍ അന്വേഷിച്ച ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തക വിക്ടോറിയ മരിനോവയെ അജ്ഞാതര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുണ്ടായി.മരിനോവയുടെ ഘാതകനെന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യ പശ്ചാതലമുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍മരിനോവയുടെ മരണം സംശായസ്പദമായ സഹചര്യത്തിലാണ്. യൂറോപ്യന്‍ യൂണിയനിലെ പൂഴ്ത്തിവെക്കപ്പെട്ട പല സാമ്പത്തിക കണക്കുകളെയും കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനിടയിലാണ് മരണം നടക്കുന്നത്.മരിനോവയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരെ കടുത്ത ഭീഷണികളും ഉയര്‍ന്നിരുന്നു. കൊലപാതകംമരിനോവയുടെ ജോലി സ്വഭാവത്തെ ഉന്നം വച്ചുള്ളതാണെന്നതിന് തെളിവുകളില്ല എന്ന കാരണം കൊണ്ട്, അത്തരം ഒരു സാധ്യത ബള്‍ഗേറിയന്‍ ഭരണകൂടം പൂര്‍ണമായും തള്ളിക്കളഞ്ഞു. എന്നാല്‍മരിനോവയുടെ സഹപ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളില്ല, തികച്ചും ആകസ്മികമാണെന്നുള്ള വാദം പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുന്നില്ല.മരിനോവയുടെ റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ യൂനിയനില്‍ വളരെ വലിയ തോതിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുമായിരുന്നു. ഈ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ള വ്യാജ കണക്കുകള്‍ പുറം ലോകം അറിയരുതെന്ന താല്‍പ്പര്യവുമായി നിരവധി പേരുണ്ട് താനും.
പോലീസ് നല്‍കിയ തെളിവുകളിലെ യുക്തിരാഹിത്യവും സംശയങ്ങള്‍ക്ക് മുറുക്കം കൂട്ടുന്നു.മരിനോവക്ക് മുമ്പ് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ യൂറോപ്പില്‍ കൊല്ലപ്പെടുകയുണ്ടായി, മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷക്ക് വേണ്ടി എന്ത് നടപടികളാണു അന്താരാഷ്ട്ര സമൂഹം കൈകൊള്ളാനിരിക്കുന്നതെന്ന് വ്യക്തമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മാധ്യമ സ്വാതന്ത്ര്യ ലംഘനത്തെ ചോദ്യം ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക്, തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയിലും ഉത്കണ്ഠ ഉണ്ടാകേണ്ടതാണ്.

തോക്കിന് താഴെ
അമേരിക്കയില്‍ അനിയന്ത്രിതമായുള്ള തോക്ക് വിപണിയെ കുറിച്ച്Now This എന്ന ഓന്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ അന്വേഷണം തികച്ചും ഗൗരവമുള്ളതാണ്. അമേരിക്കയില്‍ ഓണ്‍ലൈന്‍ വഴി വിവിധ നിര്‍മിതിയിലുള്ള തോക്കുകള്‍ വില്‍ക്കാനും വാങ്ങാനും സാധിക്കുന്നു എന്നു തെളിയിക്കുന്ന ഈ അന്വേഷണാത്മക റിപ്പോര്‍ട്ട് രാജ്യത്തെ ജനങ്ങളുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും അടുത്തു നില്‍ക്കുന്ന ഒരു നിരപരാധിയുടെ ജീവന്റെ സുരക്ഷ, എന്നാണ് പറഞ്ഞുവെക്കുന്നത്. ഇതില്‍ ഏറ്റവും അപകടകരമായ വസ്തുത മുതിര്‍ന്നവര്‍ക്കു പുറമേ കുട്ടികള്‍ക്കും ഈ സംവിധാനത്തിലൂടെ തോക്കുകള്‍ വാങ്ങിക്കാന്‍ സാധിക്കുന്നു എന്നതാണ്. വംശീയ വെറികളില്‍ നിന്ന് പൂര്‍ണമായി വിമുക്തരല്ലാത്ത വെള്ളക്കാരുടെ അമേരിക്കന്‍ സമൂഹം കറുത്തവര്‍ക്ക് നേരെ എളുപ്പം നിറയൊഴിക്കാന്‍ ഇത്തരത്തിലുള്ള തോക്കു വിപണി സാഹചര്യമൊരുക്കുന്നു.Now This ന്റെ റിപ്പോര്‍ട്ടില്‍ മൂന്ന് മണിക്കൂര്‍ കൊണ്ടു ആര്‍ക്കും തോക്കു വാങ്ങാനും വില്‍പന നടത്താനുമുള്ള സാഹചര്യം അമേരിക്കയിലുണ്ട്.-Now This വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍200 മില്യണ്‍ തോക്കുകളാണ് ആളുകള്‍ നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ പ്രശ്‌നത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തിനു യതൊരു വിധ ഉറപ്പും ഭരണകൂടത്തിന് നല്‍കാന്‍ കഴിയില്ല. അമേരിക്കയിലെ പൊതുസ്ഥലങ്ങളിലുള്ള തോക്കു ഉപയോഗവും കൊലപാതകങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഇരകളില്‍ മുക്കാല്‍ പങ്കും ആഫ്രിക്കന്‍ അമേരിക്കന്‍സാണ്. നിസ്സാരമായ വാക്കു തര്‍ക്കങ്ങളില്‍ എതിരാളിക്ക് നേരെ നിറയൊഴിക്കാന്‍ പാകത്തിലാണ് അമേരിക്ക തങ്ങളുടെ തോക്ക് ഉപയോഗത്തിലെ നിയമ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് പൊതുസ്ഥലങ്ങളിലെ വെടിവെപ്പും, സാധാരണക്കാരുടെ തോക്ക് ഉപയോഗവും സ്വാഭാവികമായ കാര്യമായിരിക്കുകയാണ്. വാര്‍ത്ത തയാറാക്കിയNow This, അമേരിക്കക്കാരുടെ തോക്ക് ഉപയോഗത്തെ കുറിച്ച് തമാശ രൂപേണയാണു പരാമര്‍ശങ്ങള്‍ നടത്തുന്നത്. അതില്‍ നിന്നു തന്നെ അമേരിക്കന്‍ ജനതയുടെ ജീവിതത്തില്‍ തോക്കുകളുടെ ഉപയോഗം എത്രത്തോളം നിസാരവല്‍ക്കരിക്കപെട്ടു എന്നത് വ്യക്തം.

നബീല പാനിയത്ത്‌

You must be logged in to post a comment Login