ബയോളജി ഉപരിപഠനത്തിന് സംയുക്ത പ്രവേശന പരീക്ഷ

ബയോളജി ഉപരിപഠനത്തിന് സംയുക്ത പ്രവേശന പരീക്ഷ

നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസും (എന്‍.സി.ബി.എസ്) ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോളജിക്കല്‍ സയന്‍സസും (ഡി.ബി.എസ്) സംയുക്തമായി നടത്തുന്ന ജോയിന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഇന്‍ ബയോളജി ആന്റ് ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് (ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്) ഡിസംബര്‍ ഒമ്പതിനു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നവംബര്‍ 12നകം അപേക്ഷിക്കണം.

ജീവനുള്ള പദാര്‍ത്ഥങ്ങളിലെ ഭൗതിക-രാസ ഘടകങ്ങളെക്കുറിച്ചു പഠിക്കുന്നതിനുള്ള ഇന്റര്‍ ഡിസിപ്ലിനറി ബയോളജി പ്രോഗ്രാമില്‍ പങ്കാളികളാകാനും സൗകര്യമുണ്ട്.
രാജ്യത്തെ പതിനഞ്ചു മുന്‍നിര ഗവേഷണ സ്ഥാപനങ്ങള്‍ ഈ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണു പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എം.എസ്‌സി, പി.എച്ച്.ഡി, എം.എസ്‌സി. കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നത്. അഡ്മിഷന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലേക്കു പ്രത്യേകം അപേക്ഷ നല്‍കണം.
ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍: അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ്, റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷന്‍ ഇന്‍ കാന്‍സര്‍ മുംബൈ (www.atcrec.gov.in/), സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി ഹൈദരാബാദ് (www.ccmb.res.in), നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ മനേസാര്‍ (www.nbrc.ac.in), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പൂനെ, മൊഹാലി, തിരുവനന്തപുരം, ബംഗളൂരു, കൊല്‍ക്കത്ത, ഭോപ്പാല്‍ (www.iiser bhopal.ac.in, ww w.iiserkol.ac.in, www.iisermohali.ac.in, www.iiserpun e.ac.in, www.iisertv m.ac.in,), ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റെം സെല്‍ ബയോളജി ആന്റ് റീജനറേറ്റീവ് മെഡിസിന്‍ ബംഗളൂരു (http:/nstem.res.in), സെന്റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ് ആന്റ് ഡയഗ്നോസ്റ്റിക്‌സ് ഹൈദരാബാദ് (www.cdf d.org.in), നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ബംഗളൂരു (www.ncbs.res. in), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോളജിക്കല്‍ സയന്‍സസ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈ (www .tifr.res.in), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി ന്യൂഡല്‍ഹി (www. nii.res.in), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ഭുവനേശ്വര്‍ ( www.niser), നാഷണല്‍ സെന്റര്‍ ഓഫ് സെല്‍ സയന്‍സസ് പൂനെ (www. nccs.res.in), റീജ്യണല്‍ സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഫരീദാബാദ് (www.rcb.r es.in), സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ് കൊല്‍ക്കത്ത, (www.sah a.ac.in), നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ബംഗളൂരു (www.ncbs.re sin), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് ചെന്നൈ (www.imsc.res.in), സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസ് മണിപ്പാല്‍ (manipal.edu).

ഗവേഷണത്തിലൂടെ എം.എസ്‌സി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോളജിക്കല്‍ സയന്‍സസിലും എം.എസ്‌സി. വൈല്‍ഡ് ലൈഫ് ബയോളജി ആന്റ് കണ്‍സര്‍വേഷന്‍ ബംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലും മാത്രമേയുള്ളൂ.
പി.എച്ച്.ഡി. പ്രോഗ്രാമിന് സയന്‍സില്‍ എം.എസ്‌സി, എം.എസ്‌സി. അഗ്രിക്കള്‍ച്ചര്‍, ബി.ടെക്, ബാച്ചിലര്‍ ഇന്‍ വെറ്ററിനറി സയന്‍സ്, ബിഫാം, എം.ബി.ബി.എസ്, ബി.ഡി.എസ്. പാസായവര്‍ക്ക് അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് പി.എച്ച്.ഡിക്കും എം.എസ്‌സി. ബൈ റിസര്‍ച്ച് പ്രോഗ്രാമിനും അടിസ്ഥാന ശാസ്ത്രത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.എസ്‌സി. വൈല്‍ഡ് ലൈഫ് ബയോളജി ആന്റ് കണ്‍സര്‍വേഷന്‍ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. 900 രൂപയാണ് അപേക്ഷാ ഫീസ്. പെണ്‍കുട്ടികള്‍ക്ക് 300 രൂപ. പ്രവേശന പരീക്ഷയുടെ സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്‌സൈറ്റില്‍ ലഭിക്കും.
പരീക്ഷാ കേന്ദ്രങ്ങള്‍: കൊച്ചി, അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗോഹട്ടി, ഹല്‍ഡ്വാനി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജമ്മു, ജയ്പൂര്‍, കാണ്‍പൂര്‍, കൊല്‍ക്കത്ത, മധുര, മംഗലാപുരം, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പൂന, ശ്രീനഗര്‍, വാരണാസി, വിശാഖപട്ടണം.

നീറ്റ് എം.ഡി.എസ്. ഡിസംബര്‍ 14ന്
രാജ്യവ്യാപകമായി ഡെന്റല്‍ പി.ജി. കോഴ്‌സുകളിലെ അഡ്മിഷന്‍ നടത്തുന്ന നീറ്റ് എം.ഡി.എസ്. ഡിസംബര്‍ 14ന്. ബി.ഡി.എസ്. പാസായവര്‍ക്കും മാര്‍ച്ച് 31നകം ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 3750 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 2750 രൂപ. നവംബര്‍ ആറിനകം അപേക്ഷിക്കണം. കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

സംസ്ഥാന ഡെന്റല്‍ കോളജുകളിലേക്കും 50 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കും സ്വകാര്യ, കല്‍പിത സര്‍വകലാശാലകളിലെയും സായുധ സേനാ മെഡിക്കല്‍ കോളജിലെ എം.ഡി.എസ് സീറ്റുകളിലേക്കും നീറ്റ് എം.ഡി.എസ് വഴിയായിരിക്കും അഡ്മിഷന്‍. എം.ഡി.എസ് കോഴ്‌സിനു മറ്റൊരു പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. എന്നാല്‍ ന്യൂഡല്‍ഹിയിലെയും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അഡ്മിഷനു നീറ്റ് എം.ഡി.എസ് ബാധകമല്ല. .

ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ് പോസ്റ്റ് ഡിപ്ലോമ സെന്‍ട്രലൈസ്ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (ഡി.എന്‍.ബി. പി.ഡി.സി.ഇ.ടി.) ഡിസംബര്‍ 14 നാണു നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ആറിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ടെസ്റ്റ് സെന്ററുകള്‍: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡ്ഗാവ്, ന്യൂഡല്‍ഹി, ജയ്പൂര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, മുംബൈ, നവിമുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്. വെബ്‌സൈറ്റ്: www.natboard.edu.in.

എഫ്.എം.ജി.ഇ: 3 നവംബര്‍ 6 വരെ അപേക്ഷിക്കാം
വിദേശ രാജ്യങ്ങളില്‍ എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായുള്ള ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍(എഫ്.എം.ജി.ഇ) യോഗ്യതാപരീക്ഷ ഡിസംബര്‍ 14ന് നടക്കും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍.ബി.ഇ) ആണ് പരീക്ഷ നടത്തുന്നത്. 2018 നവംബര്‍ 30നകം ബിരുദം നേടുമെന്നുള്ളവര്‍ക്ക് ഡിസംബറിലെ എഫ്.എം.ജി.ഇക്ക് അപേക്ഷിക്കാം.

2002ലെ സ്‌ക്രീനിംഗ് ടെസ്റ്റ് റെഗുലേഷന്‍ അനുസരിച്ച് വിദേശ രാജ്യത്തുനിന്ന് അടിസ്ഥാന മെഡിക്കല്‍ യോഗ്യത നേടുന്ന ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ വിഭാഗക്കാര്‍ക്കും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയോ ഏതെങ്കിലും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെയോ താത്കാലിക രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ എഫ്.എം.ജി.ഇ ജയിച്ചിരിക്കണം. പരീക്ഷ എഴുതണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഒന്നാമതായി അപേക്ഷകന്റെ മെഡിക്കല്‍ യോഗ്യത ഏത് രാജ്യത്തുനിന്നുള്ളതാണോ, ആ രാജ്യത്ത് മെഡിക്കല്‍ പ്രാക്ടീസിംഗിന് അംഗീകരിച്ചിട്ടുള്ളതാവണം. അംഗീകാരമുണ്ടെന്ന കാര്യം ആ രാജ്യത്തെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തണം. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഈ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കാം.

ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവിടങ്ങളില്‍നിന്നും അടിസ്ഥാന മെഡിക്കല്‍ യോഗ്യതയും പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ യോഗ്യതയും നേടി, ബന്ധപ്പെട്ട രാജ്യത്ത് മെഡിക്കല്‍ പ്രാക്ടീഷണറായി എന്റോള്‍ ചെയ്യാന്‍ അര്‍ഹത നേടിയിട്ടുള്ളവര്‍ക്ക് എഫ്.എം.ജി.ഇ അഭിമുഖീകരിക്കേണ്ടതില്ല.
കംപ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തുന്ന പരീക്ഷയ്ക്ക് എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങളുള്ള ഒരു പേപ്പര്‍ ഉണ്ടായിരിക്കും. ഓരോ ഭാഗത്തും 150 വീതം, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. പാര്‍ട്ട് എ, രാവിലെ 9 മുതല്‍ 11.30 വരെ, പാര്‍ട്ട് ബി, ഉച്ചയ്ക്ക് 2 മുതല്‍ 4.30 വരെയുമായിരിക്കും. പരീക്ഷയുടെ സിലബസ്, ഓരോ ഭാഗത്തുമുള്ള വിഷയങ്ങള്‍, ചോദ്യങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ www.nbe.edu.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. പരീക്ഷയില്‍, ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍, മാര്‍ക്ക് നഷ്ടപ്പെടില്ല. പരീക്ഷയില്‍ യോഗ്യത നേടാന്‍ മൊത്തമുള്ള 300 മാര്‍ക്കില്‍ 150 മാര്‍ക്ക് (50 ശതമാനം) നേടണം. കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷാഫീസ് 5500 രൂപയാണ്. ഇത് നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ അടയ്ക്കാം.

അപേക്ഷ, ഓണ്‍ലൈനായി, നവംബര്‍ 6ന് രാത്രി 11.55നകം, www.nbe.edu.in എന്ന വെബ്‌സൈറ്റ് വഴി നല്‍കണം. അപേക്ഷാ സമര്‍പ്പണം വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍, കംപ്യൂട്ടര്‍ വഴി രൂപപ്പെടുന്ന ഒരു അക്‌നോളജ്‌മെന്റ് സ്ലിപ്പ് അപേക്ഷകര്‍ക്ക് കിട്ടും. ഇമെയില്‍ വിലാസത്തിലും ഇത് ലഭിക്കും. തുടര്‍ന്ന് അപേക്ഷകര്‍, ഈ അക്‌നോളജ്‌മെന്റ് സ്ലിപ്പിനൊപ്പം, നിശ്ചിത രേഖകള്‍, സ്‌കാന്‍ ചെയ്ത് fmge.cc@natboard.edu.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. രേഖകള്‍ ഏതൊക്കെയെന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ 15നകം ഈ രേഖകള്‍ ഇമെയില്‍ വിലാസത്തില്‍ ലഭിച്ചില്ലെങ്കില്‍, പരീക്ഷ അഭിമുഖീകരിക്കാന്‍ അനുമതി കിട്ടില്ല. ഇതിനുമുന്‍പ് ഈ പരീക്ഷ അഭിമുഖീകരിച്ച, യോഗ്യത നേടാത്തവര്‍, രേഖകള്‍ ഇതിനോടകം, ഇതേ മെയില്‍ ഐ.ഡിയിലേക്ക്, മുന്‍പ് നല്‍കിയിട്ടുണ്ടെങ്കില്‍, അവര്‍ വീണ്ടും ഈ രേഖകള്‍ സ്‌കാന്‍ ചെയ്ത് നല്‍കേണ്ടതില്ല.

2018 ഡിസംബര്‍ 6 മുതല്‍, പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയും. ഇതില്‍ ഫോട്ടോ ഒട്ടിച്ചുവേണം, പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ കൊണ്ടുപോകേണ്ടത്. അതോടൊപ്പം, അംഗീകരിക്കപ്പെട്ട, ഏതെങ്കിലും സാധുവായ, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ കൊണ്ടുപോകണം. പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയിലൊന്ന് സ്വീകാര്യമാണ്. പരീക്ഷയുടെ ഫലം ജനുവരി 15ന് പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ബ്രോഷറും www.nbe.edu.in എന്ന വെബ്‌സൈറ്റും കാണണം.

റസല്‍

You must be logged in to post a comment Login