വായനക്കാരുടെ വീക്ഷണം

മദ്യപന്മാരുടെ പ്രശ്നങ്ങള്‍ എടുത്തുവച്ച് ഒരു വാരിക. വിദ്യാസമ്പന്നനായ മുഴുക്കുടിയന്റെ കുമ്പസാരങ്ങള്‍ പച്ചക്കു വിറ്റ് വേറൊരു വാരിക. കുടിക്കുന്നവര്‍ക്ക് പ്രശ്നങ്ങളുണ്ടാവാം. പക്ഷേ, അതു വിളമ്പേണ്ടത് മറ്റുള്ളവരെക്കൂടി കുടിപ്പിക്കും വിധത്തിലുള്ള പാചക വൈദഗ്ധ്യത്തോടെയല്ല. മാധ്യമ പ്രവര്‍ത്തനം ഒരു മാറാവ്യാധിയാവുകയല്ലേ?

വി പി എം ഇസ്ഹാഖ്, അരീക്കോട്

കൈ കൊടുക്കല്‍ കയ്യാങ്കളിയാവുമ്പോള്‍

          കേസരിയും കേരളവും കാത്തിരുന്ന സൌഹൃദവും പിന്നീട് കേട്ട കൂട്ടരാജിയും സവര്‍ണ്ണബോധത്തിന്റെ ഒരു കേരളമോഡല്‍ രൂപപ്പെടുത്തുകയാണ്. ലേഖനത്തിനെതിരെ രിസാല നടത്തിയ പ്രതികരണത്തിന് ഭാവുകങ്ങള്‍. വിട്ടുപോയത് ചിലത് പൂരിപ്പിക്കുകയാണിവിടെ:

     പലയിടത്തും പല അവസരത്തിലും വ്യത്യസ്ത ആശയങ്ങളോട് ഇവര്‍ക്ക് കൂട്ടുകൂടേണ്ടി വന്നിട്ടുണ്ട്. അഥവാ അവസരവാദികളെന്ന് ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്താം. ഇന്ത്യാ വിഭജനകാലത്ത് മുസ്ലിംകളെ നാടുകടത്താന്‍ കോണ്‍ഗ്രസുകാരെയും സായിപ്പ•ാരെയും കൂടെ കൂട്ടിയവരാണ് സവര്‍ണര്‍. 1984ലെ സിഖ് കലാപത്തില്‍ വര്‍ഗീയ വികാരം രൂപ

 

പ്പെടുത്തിയെടുക്കാന്‍ ഗാന്ധിക്കുട്ടികളോടൊപ്പം കൊടി പിടിക്കാനുമിവര്‍ മറന്നില്ല.
സംഘപരിവാര്‍ സംഘടനകള്‍ക്ക് കേരളത്തില്‍ ഗൃഹപ്രവേശം നടത്താനുള്ള പരീക്ഷണത്തിന്റെ പ്രാഥമിക ഘട്ടത്തിനാണ് കേസരി തിരി കൊളുത്തിയത്. മലബാര്‍പ്രദേശത്തെ ചില ഹൈന്ദവ കീഴാള ക്ഷേത്രങ്ങളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ചില സവര്‍ണാചാരങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമവും ഇതിനോടു ചേര്‍ത്തു വായിക്കണം. സവര്‍ണ്ണ ഹൈന്ദ

വതക്കപ്പുറം ദളിത്-പിന്നാക്ക വിഭാഗവുമായി സംവദിക്കാന്‍ കേരളത്തില്‍ സിപിഎമ്മിനെ ദല്ലാളാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസിന്റേത്. ഇന്ത്യാ വിഭജനത്തിനു ശേഷം അന്നത്തെ പതിനഞ്ച് ശതമാനത്തോളം വരുന്ന ന്യൂനപക്ഷമായ സവര്‍ണര്‍ (ആര്യ•ാര്‍) പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സിനെ മറയാക്കിയത് ആരു മറന്നാലും ചരിത്രം നുണ പറയില്ല. ഹരിജന ക്ഷേമ സംഘങ്ങള്‍ രൂപീകരിച്ച് പക്വമായ ദേശീയ ബോധം എന്ന പുക മറയുണ്ടാക്കി ഹിന്ദുത്വം ഊതി വീര്‍പ്പിച്ച് പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരെ പ്രീണിപ്പിക്കുന്ന ഫാസിസ്റ് തന്ത്രമാണ് ആര്യ•ാര്‍ പയറ്റിയത്. അതു തന്നെയാണ്

 സിപിഎമ്മിനെ കൂടെ നിര്‍ത്തി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
പക്ഷേ, ഇവിടെ ഒരു കാര്യമുണ്ട്; സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും അടിസ്ഥാന ധാരകളെ പണയപ്പെടുത്തിയാണ് ഇത്തരമൊരു സൌഹൃദത്തിന് കളമൊരുങ്ങുന്നത്. ‘സൌഹൃദ സിദ്ധാന്തത്തിന്റെ’ ഉപജ്ഞാതാവായ ടി സി മോഹന്‍ദാസിനോടൊരു കാര്യം; നിങ്ങളുടെയൊക്കെ ഗുരുവെന്ന് നിങ്ങള്‍ സമ്മതിക്കുന്ന ഗോള്‍വാര്‍ക്കറുടെ തത്വോപദേശമായ വിചാരധാര (ആൌിരവ ീള വീൌേഴവ)യില്‍ കമ്യൂണിസത്തോടുള്ള കടുത്ത വിരോധം രേഖപ്പെടുത്തുന്നുണ്ട്. മുസ്ലിംകളെയും ക്രിസ്ത്യാനിസത്തെയും കണക്കറ്റ് വിമര്‍ശിക്കുന്ന പുസ്തകം ഇന്ത്യയിലെ തന്നെ വിഷലിപ്തമായ ഗ്രന്ഥങ്ങളിലൊന്നാണ്. നിങ്ങള്‍ തോളത്തു കൈവെക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മുകാര്‍ ഈ കമ്യൂണിസത്തിലാണ് അഭയം കണ്ടെത്തുന്നത്. മാത്രമല്ല, മാര്‍ക്സിന്റെ വര്‍ഗസമര കാഴ്ചപ്പാടും ഗോള്‍വാര്‍ക്കറുടെ സവര്‍ണ ഹിന്ദുത്വവും ഒരിക്കലും ഒത്തുപോകുന്നില്ല. (കേരളത്തിലെത്തുമ്പോള്‍ അത് പിണ

റായിയും പരിവാരങ്ങളും തീരുമാനിക്കുമെന്നു മാത്രം). ഇവിടെയാണ് ആര്‍എസ്എസിന്റെ ഇരട്ടത്താപ്പ് പുറത്തു ചാടുന്നത്. പതുക്കെ സവര്‍ണക്കസേരയിലേക്ക് കയറിവരുന്ന സിപിഎമ്മിന് മുന്നിലെത്തുമ്പോഴാണ് ‘സൌഹൃദ സിദ്ധാന്തം’ ഒരു എന്‍ഡോസള്‍ഫാനാകുന്നത്.
കാവിയും ചുവപ്പും രാസപ്രവര്‍ത്തനം നടന്നാലുണ്ടാകുന്ന പുതിയ മൂലകങ്ങള്‍ അപകടകരമായ ചില രാഷ്ട്രീയാന്തരീക്ഷത്തെയാണ് പ്രതിനിധാനം ചെയ്യുക. യുഡിഎഫുമായി സമദൂരം സ്ഥാപിച്ചിരിക്കുന്ന സുകുമാരന്‍ നായരും നടേശനും രാസപ്രവര്‍ത്തനത്തില്‍ പുതിയ ഭാഗധേയത്വം വഹിക്കുന്നതോടെ രംഗം കൂടുതല്‍ തീക്ഷ്ണമാവും. ഏതായാലും സംഘപരിവാര്‍ സംഘടനകളുടെ പ്രതിഛായ നഷ്ടപ്പെടുത്തിയിരിക്കുകയാണല്ലോ ലേഖനം. അത്തരമൊരു ഇല്ലാത്ത പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് കൂട്ടരാജിയിലൂടെ അഭിപ്രായ സ്വാതന്ത്രത്തി

ന്റെ പേരില്‍ കലാശിച്ചത്.
ജാബിര്‍, കരേപറമ്പ്
ബുഖാരി ദഅ്വ, കൊണ്ടോട്ടി

വര്‍ഗീയമുക്തമായ നാട്

        കേരളത്തിനും മലയാളികള്‍ക്കും എന്തെല്ലാം കുറവുകള്‍ കണ്ടെത്താമെങ്കിലും വര്‍ഗീയ മുക്തമാണ് നാടിന്റെ പൊതുമനസ്സ് എന്നതില്‍ പക്ഷാന്തരമില്ല. ഒറ്റപ്പെട്ട ചില വ്യക്തികളും സംഘടനകളുമൊക്കെ വര്‍ഗീയതയെ ഉപാസിക്കുന്നുവെങ്കിലും ബഹുഭൂരിഭാഗവും മതേതര, ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുകയും പരസ്പര സ്നേഹത്തില്‍ വര്‍ത്തി

ക്കുകയും ചെയ്യുന്നവരാണ്. ഈയൊരു മനസ്സ് രൂപപ്പെടുത്തിയതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക് അനല്‍പമാണ്. അതു തന്നെയാണ് ബിജെപിക്കോ ആര്‍എസ്എസിനോ കേരളത്തില്‍ ആഗ്രഹിച്ചവിധം ഇടം കണ്ടെത്താനാവാതെ പോയതിന്റെ മുഖ്യകാരണവും. തങ്ങളുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്ക് സ്വീകാര്യത കിട്ടുക പ്രയാസമാണെന്ന തിരിച്ചറിവിലാണ് അവര്‍ ബദ്ധവൈരിയായ സിപിഎമ്മിനോട് സംബന്ധം കൂടാനൊരുമ്പെട്ടിരിക്കുന്നത്. എല്ലാം മറന്നും പൊറുത്തും ഭായ്-ഭായ് ആകാമെന്ന് ആര്‍എസ്എസ് മുഖപത്രം സിപിഎമ്മിനോട് പറയുമ്പോള്‍ അത് ചരിത്രത്തിലെ അപഹാസ്യമായ തമാശകളിലൊന്നായി മാറുന്നു. കാരണം സിപിഎമ്മിന്റെ ജനസ്വീകാര്യതയുടെ അടിസ്ഥാനം തന്നെയും മതേതരത്വത്തോടുള്ള അവരുടെ പ്രതിബദ്ധതയും വര്‍ഗീയതയോടുള്ള അകല്‍ച്ചയുമാണ്. രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്കു പോലും ഇക്കാര്യം നിഷേധിക്കാനാവില്ല. സ്വയംകൃതാനര്‍ത്ഥങ്ങളാല്‍ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലം തന്നെയാണ്

 ഈ സൌഹൃദാഭ്യര്‍ത്ഥനക്ക് ആര്‍എസ്എസ് തിരഞ്ഞെടുത്തത്. അതു തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ സിപിഎം നേതൃത്വം ആര്‍ജവം കാട്ടിയത് അഭിനന്ദനീയമാണ്.
അനസ് കെ കൊളത്തൂര്‍

എരിഞ്ഞു തീരുന്ന ബാല്യങ്ങള്‍
രിസാല ലക്കം 1009ല്‍ കെ സി ശൈജല്‍ എഴുതിയ ‘തീയുണ്ടകള്‍ക്കു താഴെ കുട്ടികളുടെ ജീവിതം’ എന്ന ലേഖനം കരളലിയിക്കുന്നതായി. ലോകത്ത് നടക്കുന്ന വിപ്ളവങ്ങളും കലാപങ്ങളും കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ ജീവിതമാണ് ലേഖകന്‍ വരച്ചു കാണിക്കുന്നത്. മാലിയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസവും കുടുംബവും മറ്റെല്ലാം നഷ്ടപ്പെട്ടവരായി ജീവിതം തള്ളിനീക്കുന്നത് പതിനായിരക്കണക്കിന് കുട്ടികളാണ്. തങ്ങളുടെ ഭാവിയെക്കുറിച്ച് മധുര സ്വപ്നങ്ങള്‍ കാണാനോ അതിനാവശ്യമായ ഒരു ജീവിതം കെട്ടിപ്പടുക്കാനോ ഈ കുരുന്നുകള്‍ക്ക് സാധിക്കുന്നില്ല.

സന്തോഷവും കൊച്ചു കൊച്ചു പിണക്കങ്ങളും മാതാപിതാക്കളുടെ തലോടലുകളുമായി ആസ്വദിച്ചു തീര്‍ക്കേണ്ട ബാല്യകാലം, ഏതെങ്കിലും അഭയാര്‍ത്ഥി ക്യാമ്പുകളുടെ തിണ്ണകളില്‍ തളച്ചിടപ്പെടേണ്ട ഒന്നാണെന്ന ഒരു സങ്കല്‍പ്പമാണ് ഈ ഇളം മനസ്സുകളില്‍ സൃഷ്ടിക്കപ്പെടുന്നത്. തന്റെ പ്രിയപ്പെട്ട കലാലയം വിട്ടു പോകേണ്ടി വന്ന മുഹമ്മദ് റകാനി എന്ന പത്ത് വയസ്സുകാരന്റെ നൊമ്പരം ലേഖകന്‍ ഹൃദയ സ്പൃക്കായി വിശദീകരിക്കുന്നുണ്ട്. അതുപോലെ, പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം, തന്നെ സ്വീകരിക്കാനുണ്ടായിരുന്നത് തകര്‍ന്നുവീണ സ്കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളായിരുന്നു എന്നത് സിറിയയിലെ റവാന്‍ മുസ്തഫ എന്ന വിദ്യാര്‍ത്ഥിനിയുടെ മാത്രം അനുഭവമല്ല; ലോകത്തിന്റെ വിവിധ കോണുകളില്‍ അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ഇടയില്‍ തങ്ങളുടെ വിദ്യാഭ്യാസം കുഴിച്ചുമൂടേണ്ടി

വരുന്ന പരശ്ശതം ബാല്യങ്ങളെയാണ് റവാന്‍ മുസ്തഫ പ്രതിനിധാനം ചെയ്യുന്നത്.
ഈ രൂപത്തില്‍ വിദ്യാഭ്യാസം അസാധ്യ

മായ ഒരു സ്വപ്നം മാത്രമാണെന്നു സമാധാനിച്ച്, ഭക്ഷണത്തിനും മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ക്കും വേണ്ടി നിറകണ്ണുകളുമായി കാത്തിരിക്കുന്ന കുഞ്ഞു മനസ്സുകള്‍ക്ക് സാന്ത്വനമാകേണ്ടത് തങ്ങളുടെ കടമയാണെന്ന കാര്യം പലപ്പോഴും ലോക രാഷ്ട്രങ്ങളും സന്നദ്ധ സംഘടനകളും മറന്നു പോകുന്നു എന്നതാണ് ഖേദകരമായ വസ്തുത. ഭാവിയുടെ വാഗ്ദാനങ്ങളാണ് ഇത്തരത്തിലുള്ള അനാസ്ഥകള്‍ മൂലം പൊലിഞ്ഞു പോകുന്നതെന്ന കാര്യം എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും.
അന്‍സാര്‍ അസൈനാര്‍.
ഇമാം ശാഫി കോളജ്, ബുസ്താനാബാദ്.


ഹോട്ടലുകള്‍ ആളുകളെ കൊല്ലുന്നു

           പണ്ടൊരു കാരണവര്‍ ഹോട്ടലില്‍ നിന്ന് ചായ വാങ്ങിച്ചപ്പോള്‍ അതിലൊരു ഈച്ചയെ കണ്ടു. “എന്താടോ ഈച്ച വീണ ചായയാണോ മനുഷ്യര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത്?” കാരണവര്‍ കയര്‍ത്തു. “ഓഹോ! അമ്പത് പൈസയുടെ ചായയില്‍ ഈച്ചയെയല്ലാതെ ആനയെ പിടിച്ചിടാനാകുമോ കാരണവരേ?”. ഹോട്ടല്‍ക്കാരന്റെ അതിസമര്‍ത്ഥമായ തമാശ കാരണവരെ തണുപ്പിച്ചു.
എന്നാല്‍ ഇന്ന് ഈച്ച മാത്രമല്ല, പഴകിയതും പൂപ്പല്‍ പിടിച്ചതും ദിവസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ചതുമായ ആഹാര വസ്തുക്കള്‍ വരെ മള്‍ട്ടിനാഷണല്‍ കമ്പനിക്കാരുടെ ആകര്‍ഷകമായ പാക്കറ്റിനകത്തെ പൌഡറിട്ട് മിനുക്കിയും, രൂപവും നാമവും മാറ്റിയും നമ്മെ തീറ്റിക്കാന്‍ തീന്‍മേശയിലെത്തുന്നു. പുട്ടും, പഴവും, പരിപ്പ് വടയും കഞ്ഞിയും കപ്പയും തിന്ന് ശീലമാക്കിയ മലയാളിയെ വിദേശിയും, വിഷാംശങ്ങളടങ്ങിയതുമായ ചൈനീസും, ഷവര്‍മയും തീറ്റിക്കാന്‍ ശ്രമിക്കുകയാണ്. ഷവര്‍മ കഴിച്ച് തിരുവനന്തപുരത്തുകാരന്‍ മരണപ്പെട്ടതോടെയാണ് ഹോട്ടലിലെ വൃത്തിഹീനതയെപ്പറ്റി വീണ്ടും വിവാദമുണ്ടായത്. സ

ര്‍ക്കാര്‍തലത്തില്‍ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ സംഘടനാ ബലത്തില്‍ ഹര്‍ത്താല്‍ നടത്തി പരിശോധന പ്രതിരോധിക്കുകയാണ് ഹോട്ടല്‍ മുതലാളിമാര്‍ ചെയ്തിരിക്കുന്നത്.
ഭക്ഷണം ഭയംകൂടാതെയും, വിശ്വസിച്ചും കഴിക്കാനുതകുന്ന സാഹചര്യം – അത് ഹോട്ടലില്‍ നിന്നായാലും സൃഷ്ടിക്കപ്പെടേണ്ടതല്ലേ? അതോടൊപ്പം ഹോട്ടല്‍ മാനേജ്മെന്റ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും മറുപടി നല്‍കേണ്ടതുണ്ട്. ഭീമമായ സംഖ്യമുടക്കി തുടങ്ങിയതും വാടകയിനത്തിലും മറ്റും നല്ലൊരു സംഖ്യ ചെലവ് വരുന്നതുമായ

ഹോട്ടലുകള്‍ക്കു സമീപത്ത് തന്നെ പ്രാദേശിക നേതാക്കളുടെയും പോലീസുദ്യോഗസ്ഥ•ാരുടെയും മൌനാനുവാദത്തോടെ തഴച്ചു വളരുന്ന തട്ടുകടകളുടെ കാര്യത്തിലും തീരുമാനമാകണം. ബസ്റാന്റിന്റെയും റെയില്‍വെ സ്റേഷനുകളുടെയും പരിസരങ്ങളില്‍ പുലരുവോളം പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലെ ആവിപറക്കുന്ന ഭക്ഷണങ്ങള്‍ രാത്രി വൈകിയെത്തുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് പലപ്പോഴും അനുഗ്രഹമാവാറുണ്ട്. അടുത്തുള്ള ഹോട്ടലുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ നിശ്ചിത അകലത്തില്‍, വൃത്തിയില്‍ നടത്തുന്ന തട്ടുകടകള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതും ഉചിതമായിരിക്കും. ഹോട്ടലുകളിലെയും വഴിയോരങ്ങളിലെയും ആഹാരവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാകാതെ നോക്കാനുള്ള ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവാദിത്വം നിറവേറ്റുക തന്നെ വേണം.
ടി എ മജീദ് പാനൂര്‍.


എയര്‍ഇന്ത്യയുടെ കണ്ണുകടി

     ലക്കം 1013ലെ കാസിം ഇരിക്കൂറിന്റെ ലേഖനം വാ

യിച്ചു. സവര്‍ണ്ണ ലോബിയുടെ കൈകളിലാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യ എന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണ്. നാട്ടുകാരോട് ഉദ്യോസ്ഥരും ജീവനക്കാരും അന്യരോടെന്ന പോലെയാണ് പെരുമാറുന്നത്. നാടിന്റെ പച്ചപ്പു കാക്കാന്‍, അടുപ്പ് പുകയ്ക്കാന്‍ എരിയുന്ന വയറിനെ തണുപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പ്രവാസിയോട് നിരാര്‍ദ്രമായി കൊഞ്ഞനം കുത്താന്‍ മസ്തിഷ്കത്തില്‍ സവര്‍ണ്ണബോധം അള്ളിപ്പിടിച്ചവര്‍ക്കേ സാധിക്കൂ.
അനസ് കെ കൊളത്തൂര്‍,

നാടെങ്ങും കലോത്സവപ്പിരിവുകള്‍. ഓരോ കുട്ടിയുടെയും കയ്യില്‍ കൂപ്പണ്‍ കെട്ടുകള്‍. ഇത്ര വലിയ സംഭവമാക്കണോ കുട്ടികളുടെ പ്രതിഭാത്വം മാറ്റുരയ്ക്കേണ്ട മേളകള്‍? ഒരവസരം കിട്ടിയാല്‍ പത്തു പിരിവെടുക്കുന്ന ഈ പണോത്സവങ്ങളെപ്പറ്റി അന്വേഷണം വേണം. കൂട്ടത്തില്‍ കുട്ടികളെ ഇരക്കാനാണോ പഠിപ്പിക്കാനാണോ വിടുന്നത് എന്ന ആലോചനയും വേണം.
കെ എം നജീബ്, തോട്ടത്തില്‍, വളാഞ്ചേരി

You must be logged in to post a comment Login