ഇടക്കാല ബജറ്റ്: അപകടകരമായ വിലപേശല്‍

ഇടക്കാല ബജറ്റ്: അപകടകരമായ വിലപേശല്‍

ബജറ്റാനന്തര ചര്‍ച്ചകള്‍ പലപ്പോഴും അലോസരമാകാറുണ്ട്. കക്ഷി രാഷ്ട്രീയ സ്വഭാവത്തോടെ ബജറ്റിനെ ചര്‍ച്ച ചെയ്യുന്നതിലൂടെ ജനങ്ങള്‍ക്ക് നഷ്ടമാകുന്നത് രാജ്യത്തിന്റെ സാമ്പത്തികനിലയെ കുറിച്ചുള്ള വസ്തുനിഷ്ഠമായ അവബോധമാണ്. ഏതൊരു ബജറ്റിനെയും അനുകൂലമായും പ്രതികൂലമായും സമീപിക്കാന്‍ സാധിക്കുമെന്നിരിക്കെ, ഇത്തരം കക്ഷി രാഷ്ട്രീയ കടുംപിടുത്തം കൂടി സാമ്പത്തിക രംഗത്ത് കടന്നു വരുന്നത് ഏറെ ആശങ്ക ജനകമാണ്. ഇക്കഴിഞ്ഞാഴ്ച മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ അത്തരത്തില്‍ ചര്‍ച്ചക്കെടുക്കുന്നതിന് പകരം, പ്രഖ്യാപിത നേട്ടങ്ങളേയും പദ്ധതികളേയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

1980കള്‍ക്ക് ശേഷമായിരുന്നു തിരഞ്ഞെടുപ്പു ചര്‍ച്ചകളിലേക്ക് സാമ്പത്തികരംഗം കടന്നു വരുന്നത്. ജി.ഡി.പി യുടെ വളര്‍ച്ചയില്‍ ഇന്ത്യ കാണിക്കുന്ന അലംഭാവത്തെ ആദ്യമായി ചൂണ്ടിക്കാട്ടിയ ജഗദീഷ് ഭഗവതിയെ പോലുള്ള സാമ്പത്തിക വിചക്ഷണരുടെ പഠനങ്ങള്‍ ഇത്തരം ചര്‍ച്ചകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഒട്ടും വില കല്‍പിക്കാതെ രാജീവ് ഗാന്ധി (198489) മുന്നോട്ടുവെച്ച സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ തീരാ കടത്തിലാക്കുകയായിരുന്നു. പിന്നീടങ്ങോട്ടുള്ള രാഷ്ട്രീയ ചര്‍ച്ചകളിലെല്ലാം സാമ്പത്തിക രംഗം പ്രഥമസ്ഥാനം അലങ്കരിച്ചു. അതു കൊണ്ടു തന്നെ 2019 തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പ്രകടന പത്രികയായി ഇടക്കാല ബജറ്റിനെ വിലയിരുത്തിയവരും കുറവല്ല.

യഥാര്‍ത്ഥത്തില്‍ ‘അച്ഛേ ദിന്‍’ മോഡി സര്‍ക്കാറിനായിരുന്നു. 1999-ല്‍ വാജ്‌പെയ് സര്‍ക്കാര്‍ നേരിടേണ്ടി വന്ന പൂര്‍വേഷ്യന്‍ പ്രതിസന്ധിയോ (ലമേെ മശെമി ഇൃശശെ)െ 2007 ന് ശേഷം മന്‍മോഹന്‍ സിംഗ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയോ മോഡിക്ക് നേരിടേണ്ടതുണ്ടായിരുന്നില്ല. മാത്രമല്ല, 2014 ആകുമ്പോഴേക്കും പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നിന്നായിരിക്കണം പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗത്തെ അപഗ്രഥിക്കേണ്ടത്.
ബജറ്റ് പ്രസംഗത്തിലെ രണ്ട് വാചകങ്ങളിലൂടെ വിഷയത്തിലേക്ക് വരാം.

“The country witnessed its best phase of macro-economic stability during this period. We are the fastest growing major economy in the world with an annual average GDP growth during last five years higher than the growth achieved by any Government since economic reforms began in 1991.’
“From the high of almost 6% seven years ago, the fiscal deficit has been brought down to 3.4% in 2018-19’

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി രാജ്യം നേടിയ സാമ്പത്തിക വളര്‍ച്ചയുടെ രണ്ടുതലങ്ങളാണ് മുകളില്‍ പ്രസ്താവിച്ചത്. 1991-ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഒരു സര്‍ക്കാറും നേടിയിട്ടില്ലാത്ത ജി.ഡി.പി വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി മോഡി സര്‍ക്കാര്‍ നേടിയതെന്ന് ഗോയല്‍ അവകാശപ്പെടുന്നു. രണ്ടാമതായി, ആറ് വര്‍ഷം മുമ്പുണ്ടായിരുന്ന 6% ധനക്കമ്മി (ളശരെമഹ ഉലളലരശ)േ 2019 ആകുമ്പോഴേക്കും 3.4% മായി കുറഞ്ഞുവെന്നും ഗോയല്‍ പറയുന്നു. ജി.ഡി.പി യുമായുള്ള ശതമാനക്കണക്കായത് കൊണ്ട് രണ്ടും ഒരുമിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കും കൂടുതല്‍ ഉചിതം.
2015 ജനുവരി മാസത്തിലാണ് ജി.ഡി.പി നിര്‍ണയിക്കാനുള്ള അളവുകോലില്‍ അഴിച്ചുപണികള്‍ നടത്തുന്നത്. രണ്ടു മാറ്റങ്ങളാണ് മുഖ്യമായും ജി.ഡി.പി നിര്‍ണയത്തില്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്നത്.
1) ഉല്‍പാദനത്തിന്റെ ഘടകങ്ങളെ (ളമരീേൃരീേെ യമലെറ ാലവേീറ) കേന്ദ്രീകരിച്ചായിരുന്നു ജി.ഡി.പി നിര്‍ണയിച്ചിരുന്നത്. എന്നാല്‍, പുതിയ രീതി പ്രകാരം മാര്‍ക്കറ്റില്‍ വസ്തുവിനുള്ള വിലയെ (ാമൃസലേരീേെ യമലെറ ാലവേീറ) അടിസ്ഥാനപ്പെടുത്തിയാണ് ജി.ഡി.പി നിര്‍ണയിക്കുന്നത്. ലോകാടിസ്ഥാനത്തില്‍ തന്നെ വ്യാപിച്ച രീതിയായിരുന്നു ഇത്. അത് കൊണ്ട് തന്നെ, പുതിയ രീതിയെ സാമ്പത്തിക ലോകം ഒന്നടങ്കം സ്വാഗതം ചെയ്യുകയും പുകഴ്ത്തുകയും ചെയ്തു.
2) 2004-05 ആയിരുന്നു ജി.ഡി.പി താരതമ്യം ചെയ്യാനുള്ള അടിസ്ഥാന വര്‍ഷമായി കണക്കാക്കിയിരുന്നത്. പുതിയ രീതിയില്‍ അത് 2011-12 സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റി.
ഈ രണ്ട് മാറ്റങ്ങളും സാമ്പത്തിക രംഗത്തുള്ള ആഗോളീകരണത്തിന്റെ ഭാഗമായി കണക്കാക്കാവുന്നതാണ്. മുന്‍കാലങ്ങളിലുള്ള ജി.ഡി.പിയും പുതിയ രീതിയെ അടിസ്ഥാനപ്പെടുത്തി പുനര്‍നിര്‍ണയിക്കേണ്ടത് ഒരു ആവശ്യകതയായിരുന്നു. എങ്കിലേ അവ രണ്ടും താരതമ്യം ചെയ്യുന്നതിനെ നീതീകരിക്കാനാവൂ. പക്ഷേ അത്തരത്തിലുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടഛ (ഇലിൃേമഹ ടമേശേേെശര െഛളളശരല) യുടെ 1994 മുതല്‍ 2014 വരെയുള്ള ജി.ഡി.പിയുടെ പുതിയ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത്. റിപ്പോര്‍ട്ടില്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്തുള്ള ജി.ഡി.പി മോഡി സര്‍ക്കാറിന്റെ കാലത്തുള്ളതിനേക്കാള്‍ കൂടുതലായി കാണപ്പെടുകയും ചെയ്തു. രണ്ടുദിവസങ്ങള്‍ക്ക് ശേഷം കണക്കുകള്‍ അപൂര്‍ണമാണെന്ന വാദത്തോടെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമാവുകയാണുണ്ടായത്.
ഒരു രാജ്യത്തിന്റെ സാമ്പത്തിക നില അളക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ജി.ഡി.പി. പുതിയ കണക്കുകള്‍ പ്രകാരം 2013-14 കാലയളവിലെ 4.74 ശതമാനം ജി.ഡി.പി 6.05 ലേക്ക് ഉയരാന്‍ പ്രാപ്തമാണ്. ജി.ഡി.പി യുടെ പുതിയ കണക്കുകള്‍ തെറ്റായ ഉപസംഹാരങ്ങളിലേക്ക് നയിച്ചതിനുള്ള ഉദാഹരണങ്ങള്‍ നിരവധിയാണ്. അവയില്‍ ചിലത് പറയാം.
* 2014ല്‍ കിട്ടാകടം രണ്ടുലക്ഷം കോടി രൂപയായിരുന്നെങ്കില്‍ 2018 മാര്‍ച്ച് ആകുമ്പോഴേക്കും അത് 10 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ജി.ഡി.പി വികസനമുള്ള ഒരു രാജ്യത്ത് കിട്ടാക്കടം വര്‍ധിക്കുന്നതിലെ വൈരുധ്യാത്മകത സാമ്പത്തിക ലോകം മുഴുവനും അംഗീകരിച്ചതാണ്.
*നോട്ടു നിരോധനത്തിന്റെ സമയത്ത് ഉല്‍പാദന രംഗം തകിടം മറിഞ്ഞത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. വേള്‍ഡ് ബാങ്ക് പോലും അംഗീകരിച്ച നഷ്ട യാഥാര്‍ത്ഥ്യങ്ങളെ വെട്ടിലാക്കുന്നതായിരുന്നു 7 ശതമാനത്തില്‍ മികച്ചു നിന്ന ജി.ഡി.പി കണക്കുകള്‍.
ധനക്കമ്മിയിലുണ്ടായ കുറവായിരുന്നു വികസന പ്രഖ്യാപനത്തിലേക്ക് പിയൂഷ് ഗോയലിനെ നയിച്ച രണ്ടാമത്തെ കാരണം. യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലക്കുറവാണ് ധനക്കമ്മിയിലെ കുറവിന് വഴിയൊരുക്കിയത്. 2014 മെയ് മാസം ക്രൂഡ് ഓയിലിന്റെ വില 110 യു.എസ് ഡോളറായിരുന്നെങ്കില്‍ 2016 ആകുമ്പോഴേക്കും അത് 29 ലെത്തിയിരുന്നു. 2008-ല്‍ വില 132 ആയിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തി വായിക്കേണ്ടതാണ്. എന്നാല്‍, ഈ ആനുകൂല്യം മതിയായ രീതിയില്‍ മുതലെടുക്കാന്‍ മോഡി സര്‍ക്കാറിന് സാധിച്ചില്ലയെന്നാണ് ധനക്കമ്മിയിലെ സ്ഥിരത സൂചിപ്പിക്കുന്നത്. പെട്രോളിന് വില കൂടിയതും രൂപയുടെ മൂല്യം കുറഞ്ഞതും ഒരു വിരോധാഭാസമെന്നോണം നിലനില്‍ക്കുന്നുമുണ്ട്. മാത്രവുമല്ല അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയൊന്നും ഇന്ത്യയെ ബാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പ്രഖ്യാപനങ്ങളിലെ വിടവുകള്‍
2019-20 ഇടക്കാല ബജറ്റിലെ ജനകീയമായ മൂന്ന് പ്രഖ്യാപനങ്ങളെ അവലോകനം ചെയ്യേണ്ടതുണ്ട്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടുവെച്ച ഈ പദ്ധതികള്‍ ഇതിനകം സാമ്പത്തിക രംഗത്ത് വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്.

ചെറുകിട കര്‍ഷകര്‍ക്കുള്ള വാര്‍ഷിക ധനസഹായം
2 ഹെക്ടര്‍ വരെ സ്വന്തമായുള്ള ചെറുകിട കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 6,000 രൂപ, ഇടക്കാല ബജറ്റിലെ ‘പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’ പ്രഖ്യാപിക്കുന്നുണ്ട്. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. അധികാരത്തില്‍ വന്നാല്‍, മുഴുവന്‍ കര്‍ഷകര്‍ക്കും കുറഞ്ഞ വേതനം ഉറപ്പു വരുത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പ്രതിരോധിക്കാനുള്ള ശ്രമമായി വാര്‍ഷിക ധനസഹായത്തെ വിലയിരുത്തിയ വായനകള്‍ അസ്ഥാനത്തല്ല.
പ്രസ്തുത തുക (പ്രതിദിനം 17 രൂപ) ലഭിച്ചത് കൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടുമെന്ന രാഹുല്‍ ഗാന്ധിയുടെ സംശയവും പ്രസക്തമാണ്. തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 8000 രൂപ പോലും അനുവദിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല എന്ന വിമര്‍ശനവും ശ്രദ്ധേയം.
മാര്‍ച്ച് മാസമാകുമ്പോഴേക്കും അതിന്റെ ഒന്നാം ഘഡുവായ 2000 രൂപ കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുമെന്ന പ്രഖ്യാപനമാണ് കൂടുതല്‍ ആശങ്കയുളവാക്കുന്നത്. രാജ്യത്തുള്ള മുഴുവന്‍ കര്‍ഷകരുടേയും ഭൂമിയുടെ കണക്കെടുക്കാന്‍ 3 മാസം മതിയെന്ന വീരവാദത്തെപറ്റി ‘അപമാനകരമായ വിലപേശല്‍’ (റശവെീിീൗൃമയഹല യമൃഴമശി) എന്നാണ് പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും സാമ്പത്തിക നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് വിശേഷിപ്പിച്ചത്. മാത്രവുമല്ല, തെലങ്കാനയില്‍ മാത്രം പ്രസ്തുത കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുക്കേണ്ടി വന്നു എന്നത് നാം കാണാതെ പോകരുത്.

അസംഘടിത
തൊഴിലാളി പെന്‍ഷന്‍
60 വയസ് പിന്നിട്ട അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു പ്രതിമാസം 3000 രൂപ നല്‍കുന്നതാണ് ‘പ്രധാനമന്ത്രി ശ്രം രോഗി മാന്‍ധന്‍ പദ്ധതി’. 29-ാം വയസില്‍ ജോലിക്കു കയറുന്ന തൊഴിലാളി 60 വയസ് വരെ 100 രൂപയും 18-ാം വയസില്‍ ജോലിക്കു കയറുന്ന തൊഴിലാളി 55 രൂപയും നല്‍കിയാല്‍ മാത്രമേ പെന്‍ഷന് അര്‍ഹനാവുകയുള്ളൂ.
2015ല്‍ പ്രഖ്യാപിച്ച അടല്‍ പെന്‍ഷന്‍ സ്‌കീമും പുതിയ പദ്ധതിയും തമ്മില്‍ വലിയ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കുകയില്ല. ഇവിടെ ഉന്നയിക്കാവുന്ന ചില സംശയങ്ങളുണ്ട്.
*30 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ലഭിക്കുന്ന 3000 രൂപയുടെ ഇന്നത്തെ വില 700ല്‍ ഒതുങ്ങുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന്, മാസം തോറും 100 രൂപ നല്‍കുന്ന വ്യക്തിക്ക് 30 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിവര്‍ഷം 700 രൂപ നല്‍കുന്നത് എങ്ങനെ ഗുണകരമാകും.
*പെന്‍ഷന്‍ അക്കൗണ്ടുകള്‍ എങ്ങനെ അവസാനിക്കുമെന്നതിനും വ്യക്തമായ മാര്‍ഗരേഖകളൊന്നുമില്ല. എത്ര വര്‍ഷം തുക നല്‍കണമെന്നതിനും കൃത്യമായ കണക്കുകളില്ല.
ഇത്തരം സാഹചര്യത്തില്‍ പെന്‍ഷന്‍ സ്‌കീം പോസിറ്റീവായി വിലയിരുത്തുന്നതില്‍ തിരഞ്ഞെടുപപ്പു രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നതു സുവ്യക്തമാണ്.

ആധായനികുതിയിളവ്
5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നികുതിയിളവ് ലഭിക്കുക. 3 കോടി നികുതിദായകര്‍ക്കെങ്കിലും ഇതിലൂടെ ലാഭം നേടാനാകുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. എന്നാല്‍ 80 ഇ, എന്‍.പി.എസ് നിക്ഷേപം, ഭവനവായ്പ പലിശ, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ 10 ലക്ഷം വരുമാനമുള്ളവര്‍ക്ക് വരെ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നതാണ് വസ്തുത.
വലിയൊരു ശതമാനം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയില്‍ നികുതിയിളവ് നല്‍കുന്നതിലൂടെ വ്യക്തമായ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ബജറ്റിലൂടെ മോഡി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നതെന്നു വ്യക്തമാണ്.

മന്ത്രി ഒളിപ്പിച്ച കണക്കുകള്‍
രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ മൂടിവെച്ച് തെറ്റായ കണക്കുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പലപ്പോഴായും മോഡി സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇടക്കാല ബജറ്റും അത്തരം ശ്രമങ്ങളില്‍ നിന്നും മുക്തമല്ല. തൊഴിലില്ലായ്മയുടെ കണക്കുകളാണ് ഇവയില്‍ പ്രധാനം.
High growth and formalistation of the economy has led to the expansion of employment opportunities- വികസനവും സാമ്പത്തിക നയങ്ങളും തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് പിയൂഷ് ഗോയല്‍ വാദിച്ചത്. Epfo(Employees’ provident fund organisation) യുടെ കണക്കുകളാണ് ഇതിനാധാരമായി മന്ത്രി മുന്നോട്ട് വെക്കുന്നത്. Epfo യുടെ കണക്കുകള്‍ പൂര്‍ണമല്ലെന്ന് മുന്‍ സാമ്പത്തിക മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ തന്റെ ‘unmade India’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മാത്രമല്ല ഈ അടുത്ത് ഐ.ഐ.ടി ബാംഗ്ലൂരില്‍ വെച്ച് നടന്ന ഒരു പഠനത്തില്‍ Epfo യുടെ 30 മുതല്‍ 40 ശതമാനം വരെയുള്ള കണക്കുകള്‍ അപൂര്‍ണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. നോട്ടുനിരോധനത്തിന് ശേഷം തൊഴിലില്ലായ്മയുടെ ശരിയായ കണക്കുകളൊന്നും കേന്ദ്രം പുറത്ത് വിട്ടിട്ടില്ല എന്നതാണ് വസ്തുത.
അപ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ക്ക് നാം ആരെയാണ് അവലംബിക്കുക? വേള്‍ഡ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2017ല്‍ തൊഴിലില്ലായ്മ 51.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. CMIE യുടെ കണക്കുകളും 2017 ലുണ്ടായ നോട്ടു നിരോധനത്തിന്റെ ഇംപാക്ടിനെ വരച്ചുകാട്ടുന്നുണ്ട്. എല്ലാത്തിനുമുപരി ദിവസങ്ങള്‍ക്ക് മുമ്പ് ചോര്‍ന്ന NSS0 യുടെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയുടെ കാലഘട്ടമായി മോഡി സര്‍ക്കാറിന്റെ ഭരണകാലത്തെ വിവരിക്കുന്നുമുണ്ട്.
ലാബര്‍ ബ്യൂറോയുടെ QES പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് രണ്ടുലക്ഷം തൊഴിലവസരങ്ങളാണ് 2017-18 കാലയളവില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ EPFO യുടെ കണക്കുകള്‍ അത് 41 ലക്ഷം കടന്നുവെന്നാണ് കാണിക്കുന്നത്. ഇതെല്ലാം മൂടിവെച്ച് കൊണ്ടാണ് ബജറ്റ് പ്രസംഗത്തില്‍ ഋജഎ0 യുടെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി മന്ത്രി പിയൂഷ് ഗോയല്‍ പ്രസംഗിച്ചതെന്ന് ഓര്‍ക്കണം!

* * * * * *
കൃത്യമായ സാമ്പത്തിക അവലോകനത്തിനുള്ള മാധ്യമങ്ങളാണ് നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെയാണ് പാര്‍ലമെന്റിലെ ബജറ്റ് അവതരണത്തിന് കവല പ്രസംഗത്തിന്റെ സ്വീകാര്യത മാത്രം ലഭിച്ചതും. ഈ ബജറ്റിലെ വരവു-ചിലവ് കണക്കുകളുടെ ഏറ്റവ്യത്യാസമല്ല നാം ചര്‍ച്ചക്കെടുക്കേണ്ടത്. മറിച്ച്, അവയുടെ കൃത്യതയും ആധികാരികതയും നാം പരിശോധിക്കേണ്ടതുണ്ട്. പ്രബുദ്ധരായ ജനങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. ഇത്തരം ബജറ്റവതരണങ്ങളെ വസ്തുനിഷ്ഠമായി നേരിടേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ ബജറ്റില്‍ പറഞ്ഞ ‘പുതിയ ഇന്ത്യ’ 2022-ല്‍ രാജ്യം സപ്തതി ആഘോഷിക്കുമ്പോള്‍ സാധ്യമാവുകയുള്ളൂ.

മുഹമ്മദ് ശഫീഖ് സി.എം നാദാപുരം

You must be logged in to post a comment Login