ഗസ്സ'

 

കവിത/ ബക്കര്‍ കല്ലോട്’

ഗസ്സ’

ഭിഷഗ്വരന്മാരുടെ പരീക്ഷണശാലയില്‍
ഗസ്സ
ശ്വാസം തുടിക്കും കോശം
പങ്കുവെയ്ക്കലില്‍
ചങ്കു പറിക്കപ്പെട്ട ശരീരം.

രക്ത ഞരമ്പുകളുടെ അക്ഷാംശരേഖയില്‍
ചോര കല്ലിച്ച രാക്ഷസപ്പാടുകള്‍
സ്ട്രെക്ചറില്‍ ജീവന്‍ മിടിക്കും ഹൃദയം
ദ്രംഷ്ടകൊണ്ട് കുത്തിക്കീറിയ അവയവം.

പുറത്ത് ആര്‍ത്തിപൂണ്ട കഴുകപ്പടകള്‍
സിജ്ജീല്‍ കല്ലുകളേറ്റവ
പറന്നു പോകുന്നെങ്കിലും
ഓരോ കല്ലും കനലായ്
എന്റെ നെഞ്ചില്‍
വന്നു വീഴുന്നു.

You must be logged in to post a comment Login