ജെ.എന്‍.യു. പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ജെ.എന്‍.യു. പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളിലെ അഡ്മിഷനായി നടത്തുന്ന പ്രവേശന പരീക്ഷയായ ജെഎന്‍യു എന്‍ട്രന്‍സ് എക്‌സാമിനേഷനും (ജെ.എന്‍.യു.ഇ.ഇ.) ബയോടെക്‌നോളജി പ്രവേശനത്തിനുള്ള കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ബയോളജി (സി.ഇ.ഇ.ബി.) പ്രവേശന പരീക്ഷയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ് പരീക്ഷാ നടത്തിപ്പു ചുമതല.

ഏപ്രില്‍ 15നകം അപേക്ഷിക്കണം. ഏപ്രില്‍ 16നകം അപേക്ഷാ ഫീസ് അടക്കണം. മൂന്നു മണിക്കൂറാണു പ്രവേശന പരീക്ഷാ സമയം. ആകെ 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. നെഗറ്റീവ് മാര്‍ക്ക് ഇല്ല. മേയ് 27, 28,29,30 തീയതികളിലാണു പ്രവേശന പരീക്ഷ. രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയും രണ്ടു സെഷനുകളിലാണു പരീക്ഷ.

https://ntajnu.nic.in. എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഒരാള്‍ക്ക് മൂന്നു കോഴ്‌സുകള്‍ക്കു വരെ അപേക്ഷിക്കാം.
ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അപേക്ഷാ ഫീസ് പിജി പ്രോഗ്രാമുകള്‍ക്ക് 530 രൂപ, സംവരണ വിഭാഗങ്ങള്‍ക്ക് 310, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് 110 രൂപ. രണ്ടു കോഴ്‌സുകള്‍ക്ക് യഥാക്രമം 800, 415, 215. മൂന്നു കോഴ്‌സുകള്‍ക്ക് 1000, 500, 300 രൂപ. ബിഎ (ഓണേഴ്‌സ്) കോഴ്‌സിന് 400 രൂപ. സംവരണ വിഭാഗങ്ങള്‍ക്ക് 265, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് 65 രൂപ. രണ്ടു കോഴ്‌സുകള്‍ക്ക് യഥാക്രമം 575, 325, 125. മൂന്നു കോഴ്‌സുകള്‍ക്ക് 750, 380, 180 രൂപ. ബയോ ടെക്‌നോളജി കോഴ്‌സിന് അപേക്ഷാ ഫീസ് 1000 രൂപ. സംവരണ വിഭാഗങ്ങള്‍ക്ക് 500 രൂപ.

ജെ.എന്‍.യു.: ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍, സോഷ്യല്‍ സയന്‍സസ്, ആര്‍ട്‌സ് ആന്‍ഡ് ഏസ്തറ്റിക്‌സ്, ലൈഫ് സയന്‍സസ്, എന്‍വയണ്‍മെന്റല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സസ്, ബയോടെക്‌നോളജി, സാന്‍സ്ട്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ്, എന്‍ജിനിയറിംഗ്, മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്, സെന്റര്‍ ഫോര്‍ ഇ ലേണിംഗ്, മോളിക്യൂലര്‍ മെഡിസിന്‍സ്, സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സ്, നാനോ സയന്‍സസ്, ഡിസാസ്റ്റര്‍ റിസര്‍ച്ച്, സ്റ്റഡി ഓഫ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് എന്നീ പഠന വകുപ്പുകളുടെ കീഴിലാണ് പിജി, ഗവേഷണ പ്രോഗ്രാമുകള്‍. സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിനു കീഴിലാണു ബി.എ. (ഓണേഴ്‌സ്) കോഴ്‌സുകള്‍.
ബയോടെക്‌നോളജി: ഈ സംയുക്ത പ്രവേശനപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ അമ്പത്തിനാല് സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന എം.എസ്‌സി. ബയോടെക്‌നോളജി, എം.എസ്‌സി. അഗ്രികള്‍ച്ചറല്‍ ബയോടെക്‌നോളജി, എം.വി.എസ്‌സി. ബയോടെക്‌നോളജി, എം.ടെക് ബയോടെക്‌നോളജി പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും എം.എസ്‌സി. ബയോടെക്‌നോളജി കോഴ്‌സുകളിലേക്കും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എം.ടെക് മറൈന്‍ ബയോടെക്‌നോളജി കോഴ്‌സിലേക്കും ഈ പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍.

എം.എസ്‌സി. ബയോടെക്‌നോളജി യോഗ്യത: ഫിസിക്കല്‍, ബയോളജിക്കല്‍, അഗ്രികള്‍ച്ചറല്‍, വെറ്ററിനറി ആന്‍ഡ് ഫിഷറി സയന്‍സ്, ഫാര്‍മസി, എന്‍ജിനിയറിംഗ് ടെക്‌നോളജി വിഷയങ്ങളിലൊന്നില്‍ 55 ശതമാനത്തില്‍ കുറയാതെ ബാച്ചിലേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ ബിഎസ് (ഫിസിഷ്യന്‍ അസിസ്റ്റന്റ്) ബിരുദം അല്ലെങ്കില്‍ എം.ബി.ബി.എസ്./ബി.ഡി.എസ്. ബിരുദം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.

എം.എസ്‌സി. അഗ്രി. ബയോടെക്‌നോളജി/ എം.വി.എസ്‌സി. ബയോടെക്‌നോളജി യോഗ്യത: 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ്‌സി. അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ബയോടെക്‌നോളജി, ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

എം.ടെക് ബയോടെക്‌നോളജി യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ കെമിക്കല്‍ എന്‍ജിനിയറിംഗ്/ബയോകെമിക്കല്‍ ഇന്‍ഡസട്രിയല്‍ ബയോടെക്‌നോളജി/ ലതര്‍ ടെക്‌നോളജി/ബയോടെക്‌നോളജി/ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ്/ബയോകെമിസ്ട്രി/ബയോ എന്‍ജിനിയറിംഗ്/ ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ബ്രാഞ്ചുകളിലൊന്നില്‍ ബി.ഇ./ബി.ടെക് ബിരുദം അല്ലെങ്കില്‍ കെമിസ്ട്രി, ഫിസിക്‌സ് ബയോഎന്‍ജിനിയറിംഗ്/ മറൈന്‍ ബയോടെക്‌നോളജി/മറൈന്‍ ബയോളജി/അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ്/ എന്‍വയണ്‍മെന്റല്‍ ബയോടെക്‌നോളജി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എം.എസ്‌സി. ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ ബയോ പ്രോസസ് ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ ബയോ ടെക്‌നോളജി എന്നിവയില്‍ എം.ടെക് കോഴ്‌സ് പ്രവേശനവും സി.ഇ.ഇ.ബിയുടെ അടിസ്ഥാനത്തിലാണ്.

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.എസ്‌സി., എം.എസ്‌സി. പ്രോഗ്രാം
ചെന്നൈ മാത്തമറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.എസ്‌സി., എം.എസ്‌സി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി. (മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്), ബി.എസ്‌സി. (മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ്). എംഎസ്‌സി (മാത്തമാറ്റിക്‌സ്), എംഎസ്‌സി (ആപ്ലിക്കേഷന്‍ ഓഫ് മാത്തമാറ്റിക്‌സ്), എംഎസ്‌സി (കംപ്യൂട്ടര്‍ സയന്‍സ്), എം.എസ്‌സി. (ഡാറ്റാ സയന്‍സ്) പ്രോഗ്രാമുകള്‍ക്കും മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് എന്നിവയില്‍ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. ഏപ്രില്‍ 13 നകം അപേക്ഷിക്കണം. മേയ് 15നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
ത്രിവത്സര ബിഎസ്‌സി ഓണേഴ്‌സ് കോഴ്‌സിനു പ്ലസ്ടു പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഒരു സെമസ്റ്ററിന് 1,00,000 രൂപയാണു ട്യൂഷന്‍ ഫീസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 5,000 രൂപ സ്‌കോളര്‍ഷിപ്പായി ലഭിക്കാനും അര്‍ഹതയുണ്ട്. 40 വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കികിട്ടും.

എം.എസ്‌സി. മാത്തമറ്റിക്‌സിന് ബി.എസ്‌സി. മാത്തമറ്റിക്‌സ്, ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, ബിടെക് പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദമോ ബി.സി.എ. അെല്ലങ്കില്‍ ബിടെക്കോ നേടിയവര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ് എം.എസ്‌സിക്ക് അപേക്ഷിക്കാം. എം.എസ്‌സി. ആപ്ലിക്കേഷന്‍ ഓഫ് മാത്തമാറ്റിക്‌സ് കോഴ്‌സിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ബിരുദം നേടിയവര്‍ക്കും ബിടെക് പാസായവര്‍ക്കും അപേക്ഷിക്കാം.

എം.എസ്‌സി. ഡാറ്റാ സയന്‍സിന് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ച് ബിരുദം നേടിയവര്‍ക്കും ബി.ടെക് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. എംഎസ്‌സി ഡാറ്റാ സയന്‍സ് പ്രോഗ്രാമിന് ഒരു സെമസ്റ്ററിന് രണ്ടുലക്ഷം രൂപയാണു ട്യൂഷന്‍ ഫീസ്. മറ്റ് എംഎസ്‌സി പ്രോഗ്രാമുകള്‍ക്ക് ഇത് ഒരു ലക്ഷം രൂപ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 6000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ബിടെക്, എംസിഎ എന്നിവ പാസായവര്‍ക്കും പിഎച്ച്ഡി പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാം. മേയ് 15നാണ് ഇതിനുള്ള പ്രവേശന പരീക്ഷയും. പ്രതിമാസം 16,000 – 18,000 രൂപ വരെ പ്രതിമാസം സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷാ ഫീസ് ബിരുദ കോഴ്‌സുകള്‍ക്ക് 750 രൂപ. ഒന്നിലധികം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ 900 രൂപ. പിജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷാ ഫീസ് 900 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക് www.cmi.ac.in/admissions എന്ന വെബ്‌സൈറ്റ് കാണുക.

റസൽ

You must be logged in to post a comment Login