ഭരണകൂടത്തിന്റെ പ്രതിപക്ഷത്താകയാല്‍

ഭരണകൂടത്തിന്റെ പ്രതിപക്ഷത്താകയാല്‍

പ്രകാശ് ജാവേദ്കര്‍ വിവരാവകാശ മന്ത്രാലയത്തിന്റെ ചുമതലയേറ്റപ്പോള്‍ പ്രസ്താവിച്ചത് മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ്. എന്നാല്‍ രാജ്യത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ജാവേദ്കറിന്റെ വാക്കുകളും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലെ വൈരുദ്ധ്യമാണ് കാണിക്കുന്നത്. ഐ.പി.സി 500 ക്രിമിനല്‍ ഡിഫമേഷന്‍ ചുമത്തിയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ മുന്‍ ഹിന്ദി റിപ്പോര്‍ട്ടറായ പ്രശാന്ത് കനോജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിവാഹാഭ്യര്‍ഥന നടത്തിയ യുവതിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിനാണ്, ആദിത്യനാഥിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതാണ് പ്രശാന്ത് കനോജിയ ക്ക് എതിരെയുണ്ടായ ആരോപണം. ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മറ്റു രണ്ടു മാധ്യമപ്രവര്‍ത്തകര്‍ നാഷണല്‍ ലൈവ് ടി.വി ചാനലിന്റെ മുതിര്‍ന്ന എഡിറ്റര്‍മാരായ ഇഷിത സിംഗ്, അനൂജ് ശുക്ല എന്നിവര്‍ക്ക് നേരെയുള്ള കുറ്റവും ആദിത്യനാഥിന്റെ സാമൂഹിക ജീവിതം കളങ്കപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രക്ഷേപണം ചെയ്തുവെന്നത് തന്നെ. ദ്രുതഗതിയില്‍ നടപടികളെടുക്കാന്‍ യു.പി പൊലീസിന് കഴിയും; പക്ഷേ അത് യോഗിആദിത്യനാഥിനെ വെല്ലുവിളിക്കുമ്പോള്‍ മാത്രമായിരിക്കും. ന്യൂസ് ലൈവ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ചൂണ്ടിക്കാണിക്കുന്ന അപാകത വസ്തുതകള്‍ പരിഗണിക്കാതെ പാനല്‍ ചര്‍ച്ച നടത്തിയെന്നാണ്. പക്ഷേ ഇന്ത്യയില്‍ സീ ന്യൂസ് ഉള്‍പ്പടെ കടുത്ത ബി.ജെ.പി പക്ഷപാതം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ദേശീയ സുരക്ഷയെ വെല്ലുവിളിക്കുന്ന വിധം ചാനല്‍ ചര്‍ച്ച നടത്തുമ്പോള്‍ ഭരണകൂടത്തിനോ പൊലീസിനോ അപാകതകള്‍ കണ്ടെത്താനായില്ല. കൃത്യമായ തിരഞ്ഞെടുപ്പുകള്‍ നടത്തി, മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകളിടുന്ന അധികാര ദുര്‍വിനിയോഗമാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുന്ന സംഭവവികാസങ്ങളാണ് രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരില്‍ ഒതുങ്ങുന്നില്ല, ചലച്ചിത്ര സംവിധായകന്‍ പാ. രഞ്ജിത്തിനെയും സമീപകാലത്ത് അറസ്റ്റ് ചെയ്യുകയുണ്ടായി. രാജ്യത്ത് ജാതീയ വിദ്വേഷമുണര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് ദളിത് സമുദായങ്ങളില്‍ നിന്നുള്ള സംവിധായകനായ പാ.രഞ്ജിത്തിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റം.

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് സിദ്ധാര്‍ഥ് വരദരാജന്‍, കരുണ നുന്ദിയെ പോലുള്ളവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. Network of Women in Media (NWMI)അറസ്റ്റ് ചെയ്തവരെ ഉടന്‍ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഓണ്‍ലൈന്‍ പെറ്റീഷനും തയാറാക്കി. പ്രശാന്ത് കനോജിയ യെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ട ശേഷം അദ്ദേഹത്തിന് ജാമ്യവും ലഭിച്ചു. പക്ഷേ ഈ സന്ദര്‍ഭങ്ങളിലൊക്കെ ദൃശ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച മറ്റൊരു വിഷയത്തെ മുന്‍നിര്‍ത്തിയാണ്.

രണ്ടണ്ടുവയസുകാരിയുടെ കൊലപാതകം
പണവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ രണ്ടു വയസുകാരി പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് പരിശോധിക്കാം. വിഷയത്തിന്റെ തുടക്കം ട്വിറ്ററിലൂടെ പ്രചരിച്ച ചില നുണകളായിരുന്നു. പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തെ കുറിച്ച് വിശദീകരിക്കുന്ന പ്ലക്കാര്‍ഡുമായി നിന്ന യുവാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നിമിഷങ്ങള്‍കൊണ്ട് പ്രചരിച്ചു. ബാലികയെ റേപ്പ് ചെയ്തു, കണ്ണ് ചൂഴ്‌ന്നെടുത്തു, കൈകള്‍ വെട്ടിമാറ്റി തുടങ്ങിയ വിവരങ്ങളാണ് യുവാവിന്റെ പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത യുവാവ് ട്വിറ്ററിലൂടെ നിരന്തരമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നയാളാണെന്ന് തെളിഞ്ഞു. എന്നാല്‍ മറുപക്ഷത്ത് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയുടെ ഉറവിടത്തെകുറിച്ചോ സംഭവത്തിന്റെ നിജസ്ഥിതിയോ അന്വേഷിക്കാതെ ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മുഖ്യധാര പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. കൊലപാതകത്തെ കുറിച്ച് ട്വിറ്ററില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളിലൊന്ന് കത്വ ബലാത്സംഗ കേസില്‍ മാധ്യമങ്ങളോ സമൂഹമോ കാണിച്ച നീതി നടപ്പാക്കല്‍ ബഹളം അലിഗഡ് സംഭവത്തില്‍ പ്രകടമാകുന്നില്ല എന്നായിരുന്നു.

ട്വിങ്കിള്‍ ശര്‍മ എന്ന രണ്ട് വയസുകാരിക്ക് നീതി ഉറപ്പാക്കുകയെന്നത് അധികാരികളുടെ ഉത്തരവാദിത്തമാണ്. ട്വിങ്കിളിന്റെ പിതാവ് കടം വാങ്ങിയ 10000 രൂപ തിരിച്ചു നല്‍കുന്നത് വൈകിയതിനാലാണ് സാഹിദ്, അസ്‌ലം എന്നീ യുവാക്കള്‍ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ട്വിങ്കിളിന്റെ മാതാവ് ദ പ്രിന്റുമായി നടത്തിയ സംഭാഷണത്തില്‍ ആരോപിച്ച പ്രധാന പ്രശ്‌നം മകളെ കാണാനില്ലായെന്ന വിവരം ഉടന്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പൊലീസ് വളരെ അലസമായി പ്രതികരിച്ചുവെന്നാണ്. വിവരങ്ങള്‍ തിരക്കുന്നതിന് പകരം ട്വിങ്കിള്‍ വീടിന്റെ പരിസരത്ത് തന്നെയുണ്ടാകുമെന്ന് പറഞ്ഞ് പൊലീസ് മടക്കിയയച്ചു. പൊലീസ് സംഭവത്തില്‍ കാണിച്ച അനാസ്ഥ വളരെ വ്യക്തമായിരുന്നിട്ട് കൂടി ചുരുക്കം ചില മാധ്യമങ്ങളില്‍ മാത്രമേ അത് ചര്‍ച്ച ചെയ്യപ്പെട്ടുള്ളൂ. സമകാലിക ഇന്ത്യയിലെ നിയമ സംവിധാനം നേതാക്കളുടെ സൗകര്യത്തിന് ഉപയോഗപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു. ട്വിറ്ററിലൂടെ പടര്‍ന്ന ട്വിങ്കിള്‍ റേപ്പ് ചെയ്യപ്പെട്ടുവെന്ന ആരോപണം തെറ്റായിരുന്നിട്ട് കൂടി കൊലപാതകത്തെ ആസിഫയുടെ കേസുമായി താരതമ്യപ്പെടുത്തി മതകീയ മാനം ചാര്‍ത്തിക്കൊടുക്കുകയായിരുന്നു ചില ദൃശ്യമാധ്യമങ്ങള്‍. ട്വിങ്കിളിന് നീതി ലഭിക്കുന്നതിലുപരി അതില്‍ മുസ്ലിംകള്‍ കുറ്റവാളികളായതിനാല്‍ സമൂഹം പ്രതികരിക്കുന്നില്ല എന്ന വിധത്തിലായി വാര്‍ത്താചാനലുകളുടെ തിടുക്കങ്ങള്‍. ഹിന്ദി ചാനലുകള്‍ ട്വിങ്കിളിന്റെ കൊലപാതകത്തിന് നിര്‍ദാക്ഷിണ്യം രാഷ്ട്രീയ വര്‍ഗീയ മാനങ്ങള്‍ നല്‍കി. അരക്ഷിതത്വം അനുഭവിക്കുന്ന ഒരു ജനത്തെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് തള്ളി വിടും വിധം അപക്വമായിരുന്നു ട്വിങ്കിളിന്റെ കൊലപാതകത്തെ കുറിച്ചുള്ള മാധ്യമ നിരീക്ഷണങ്ങള്‍.

തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് സൈനികരുടെ മഹത്വവും ത്യാഗവും സംപ്രേക്ഷണം ചെയ്തിരുന്ന മാധ്യമങ്ങള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ(കഅഎ) അച 32 വിമാനം 13 യാത്രക്കാരുമായി പറക്കുന്നതിനിടെ കാണാതായ സംഭവത്തില്‍ വലിയ വ്യാകുലതയൊന്നും കാണിച്ചില്ല. സൈനിക വിഷയം ദൃശ്യമാധ്യമങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് ബീറ്റ് മാത്രമാകണം. ട്വിങ്കിളിന്റെ കൊലപാതകത്തെ സാമുദായിക അജണ്ടകള്‍ കലര്‍ത്തി വില്‍ക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റും കാണാതായ കഅഎ വിമാനമൊന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങളായില്ല.

യൂ ടൂ ബ്രൂട്ട്…
ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആൃൗ േഎന്ന മള്‍ട്ടിമീഡിയ സ്ഥാപനത്തിന്റെ ഇന്ത്യ കേന്ദ്രീകരിച്ചുള്ള ആൃൗ േകിറശമ ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകന്‍ പിയാ ചാറ്റര്‍ജി തയാറാക്കിയ ഒരു വീഡിയോ കൃത്യമായ സംഘപരിവാര്‍ അജണ്ടയുള്ളതാണ്. സവര്‍ക്കറുടെ ജീവിതത്തെ കുറിച്ച് ഋജുവായി തയാറാക്കിയ വീഡിയോയില്‍ വി.ഡി സവര്‍ക്കര്‍ വീരനും, സ്വാതന്ത്ര്യസമര സേനാനിയുമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. സവര്‍ക്കറുടെ മേന്മ പറച്ചില്‍ ഒടുവില്‍ അദ്ദേഹം ഇന്ത്യയുടെ ജാതിവ്യവസ്ഥയെ ശക്തമായി എതിര്‍ത്തിരുന്നു എന്നു വരെയായി. അടിസ്ഥാനപരമായി ബ്രാഹ്മണ മേല്‍ക്കോയ്മയില്‍ നിന്ന് രൂപപ്പെട്ടുവന്ന ആശയസംഹിതയുടെ പ്രചാരകന്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയെ ചോദ്യം ചെയ്തുവെന്ന് അവകാശപ്പെടുന്നതിലും വലിയ മൗഢ്യമില്ല. ആൃൗ േകിറശമ നല്ലൊരു ശതമാനം കാണികളുള്ള മാധ്യമസ്ഥാപനമാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആൃൗ േവീഡിയോ ചുളുവില്‍ സംഘപരിവാറിന്റെ പ്രതിച്ഛായക്ക് മോടികൂട്ടാന്‍ വെപ്രാളപ്പെടുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളും ആഗോള മാധ്യമങ്ങളുടെ ഇന്ത്യന്‍ പതിപ്പുകളും തങ്ങളുടെ വാര്‍ത്താതിരഞ്ഞെടുപ്പുകളില്‍ കാണിക്കുന്ന അപാകതകള്‍ മാധ്യമ വിശ്വാസ്യതയെ വലിയതോതില്‍ ബാധിക്കുന്നുണ്ട്. വാര്‍ത്തകള്‍ക്കെല്ലാം സാമുദായിക ചായ്വ് നല്‍കി, നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ച കഞ്ഞിയില്‍ നിന്ന് ഉള്ളി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള്‍ ഒഴിവാക്കണമെന്നാവശ്യത്തില്‍ തുടങ്ങുന്ന ബ്രാഹ്മണിക് അജണ്ടകള്‍ ഇന്ത്യന്‍ മാധ്യമങ്ങളെ എത്ര മാത്രമായിരിക്കണം പിടികൂടിയിരിക്കുന്നത്.

ശേഖര്‍ ഗുപ്തയുടെ മോഡി വാഴ്ത്ത്
തിരഞ്ഞെടുപ്പിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ച ‘”how India voted” ല്‍ ദ പ്രിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ശേഖര്‍ ഗുപ്ത നടത്തിയ നിരീക്ഷണങ്ങളില്‍ ചിലത് വളരെ നിരുത്തരവാദപരമായിരുന്നു. മാധ്യമങ്ങളാണ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതെന്നത് ജനങ്ങളുടെ തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം പറഞ്ഞു. മോഡിയുടെ വിജയവും മാധ്യമങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിയില്ല. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മാധ്യമങ്ങളെയും സാങ്കേതിക ആശയ വിനിമയ സംവിധാനത്തെയും ഉപയോഗപ്പെടുത്തിയത് നരേന്ദ്ര മോഡിയാണ്. മാത്രമല്ല നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ മാധ്യമങ്ങള്‍ നിരാകരിച്ച് അത്തരം വാര്‍ത്തകളെ മനപ്പൂര്‍വം മറച്ചു വച്ചുവെന്നും ആരോപിച്ചു. ശേഖര്‍ ഗുപ്തയുടെ അഭിപ്രായങ്ങള്‍ നല്ല രീതിയിലൊരു കുറിപ്പാക്കി സംഘപരിവാറിന്റെ ഛുശിശീി കിറശമ എന്ന വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലേഖനത്തിന് 50,000 ത്തിന് മുകളില്‍ ഷെയറുകള്‍ ലഭിച്ചു. ശേഖര്‍ ഗുപ്ത താന്‍ മോഡിയെ വാഴ്ത്തുകയല്ലായെന്ന് പറയുമ്പോഴും, മോഡിക്കനുകൂലമായി നടത്തിയ പ്രസ്താവനകളെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സംഘപരിവാര്‍ അജണ്ടകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഒഡീഷയുടെ മോഡിയോ?
പ്രതാപ് സാരംഗിയുടെ മുന്‍കാല ചരിത്രം പൂഴ്ത്തിവെച്ച് ഋഷി തുല്യനായി വാഴ്ത്തുന്നത് എന്ത് മാധ്യമധര്‍മമാണ്? അവിവാഹിതന്‍, ലളിതമായ ജീവിതം തുടങ്ങിയ പദപ്രയോഗങ്ങള്‍ നടത്തി മാധ്യമങ്ങള്‍ വാഴ്ത്തുന്ന സാരംഗിക്ക് രക്തക്കറ പുരണ്ടൊരു ഭൂതകാലമുണ്ട്, ഇന്ത്യയില്‍ സാമൂഹിക സേവനത്തിനായി എത്തിയ ഗ്രഹാം സ്റ്റെയിനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടു കൊല്ലുമ്പോള്‍ സാരംഗിയായിരുന്നു ബജ്റംഗ്ദളിന്റെ സംസ്ഥാന അധ്യക്ഷന്‍. ടൈംസ് ഓഫ് ഇന്ത്യ, സാരംഗിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്നു പറഞ്ഞു മഹത്വത്തിനായി പ്രത്യേക കോളം തയാറാക്കി. ടൈംസ് നൗ വിശേഷിപ്പിച്ചത് ഒഡീഷയുടെ മോഡിയാണ് സാരംഗിയെന്നാണ്. ഫസ്റ്റ് പോസ്റ്റും സാരംഗിയെ അവിവാഹിതനെന്ന വിശേഷണത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ‘അവിവാഹിതരായ’ ബി.ജെ.പി നേതാക്കളോടുള്ള മമതയുടെ കാരണം അജ്ഞാതമാണ്. അവിവാഹിതരാവുകയെന്നത് രാഷ്ട്രീയ രംഗത്ത് ഏത് വിധത്തിലാണ് മേന്മയാകുന്നതെന്ന് മനസിലാകുന്നില്ല.

നബീല പാനിയത്ത്‌

You must be logged in to post a comment Login