പര്‍ദ്ദക്കറുപ്പിന്‍റെ അഴകില്‍ ഒരു നഗരം


യാത്രക്കിടയില്‍ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ടൌണില്‍ പര്‍ദ്ദധാരികളും അല്ലാത്തവരുമായ മുസ്ലിം പെണ്ണുങ്ങള്‍ ഒഴുകിപ്പരക്കുന്നത് കണ്ടു. നഗരം കറുപ്പിന്റെ അഴകില്‍ തന്നെ. അന്വേഷിച്ചപ്പോള്‍ ഒരു ഖുര്‍ആന്‍ ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ് പെണ്ണുങ്ങള്‍. കടയായ കടയൊക്കെ നിരങ്ങി, ബസ്സുകളില്‍ തിരക്കി, കൂള്‍ബാറുകളില്‍ ചെന്ന് ദാഹം തീര്‍ത്ത്, ബന്ധങ്ങള്‍ പുതുക്കേണ്ടിടത്തൊക്കെപ്പോയി അപ്ഡേഷന്‍ പൂര്‍ത്തിയാക്കി പെണ്ണുങ്ങള്‍ വീടണയും. പുതിയാപ്ളമാരുടെ ശല്യമില്ലാത്ത യാത്രകള്‍. നന്നാവാന്‍ വേണ്ടി ആണുങ്ങള്‍ കൂടു തുറന്നു വിടുന്നതാണ് ഈ പെണ്ണുങ്ങളെ. അല്ലെങ്കില്‍ ഗള്‍ഫിലുള്ള ഭര്‍ത്താക്കന്മാര്‍ ‘വിശ്വാസം’ കൊടുത്ത് പറഞ്ഞയക്കുന്നത്. ഏതായാലും അന്ന് ആ നഗരത്തിന് പെരുന്നാളാണ്. ഇങ്ങനെ ഇസ്ലാം പഠിക്കാന്‍ പോവുന്നത് ഇസ്ലാമിനെന്തെങ്കിലും ഗുണം ചെയ്യുമോ? ആ പെണ്ണുങ്ങള്‍ക്ക് തന്നെയും നാശത്തിലാണത് കലാശിക്കുക. സംഘാടകര്‍ക്ക് കൈ നിറയെ കാശ് വരുമായിരിക്കും. പ്രാസ്ഥാനികമായി പ്രൌഢിയായിരിക്കും. പക്ഷേ, സദാചാരപരമായി ഇത് ദുരന്ത പരിണതിയായിരിക്കും തിരിച്ചു നല്‍കുക.ഇസ്ലാമിനെപ്പറ്റി പഠിക്കാന്‍ ധാരാളം പുസ്തകങ്ങളുണ്ട്. കാസറ്റുകളും ഒട്ടേറെ. പിന്നെ എന്തിനാണ് ഈ തെരുവ് തെണ്ടല്‍? ഇത് മുസ്ലിംകള്‍ക്ക് മാനക്കേടാണ്. ഖുര്‍ആന്‍ ക്ളാസ് എന്ന ലേബലൊട്ടിച്ചുള്ള ഇത്തരം പൈശാചിക പ്രചോദനങ്ങളെ നിയന്ത്രിക്കാന്‍ പണ്ഡിത•ാര്‍ മുന്‍കയ്യെടുക്കണം.

      ഇത്ര രൂക്ഷമായി എഴുതാന്‍ കാരണം, അതിനു മാത്രമുള്ള കയ്യിലിരുപ്പുണ്ട് ഈ ക്ളാസിന് വരുന്ന പല പെണ്ണുങ്ങള്‍ക്കും എന്ന് കേട്ടറിഞ്ഞതു കൊണ്ടാണ്. അതു കൊണ്ടാണ്, ഈ പെണ്ണുങ്ങള്‍ക്ക് ആദര്‍ശം പഠിക്കാന്‍ അവരുടെ പുരയില്‍ തന്നെ ഇടം കാണണമെന്ന് എനിക്ക് പറയേണ്ടി വരുന്നതും. ഇനി വൈകരുത്, പെണ്ണ് പുറത്തിറങ്ങുന്നതിനെപ്പറ്റിയുള്ള ഇസ്ലാമിന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഒന്നുകൂടി മുസ്ലിംകളെ ബോധ്യപ്പെടുത്താന്‍.
കെ കെ അലി അക്ബര്‍, കൂരാട്

One Response to "പര്‍ദ്ദക്കറുപ്പിന്‍റെ അഴകില്‍ ഒരു നഗരം"

  1. Muhmed  December 18, 2012 at 5:59 am

    Please count first how many ladies attending at your DIKHER HALKA MALAPPURAM MELMURI. What is the problem to attend in the Masjid?????

You must be logged in to post a comment Login