വായനക്കാരുടെ വീക്ഷണം

അങ്ങനെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും മുതലാളിത്തത്തിന് വിജയം. ഇനി വിദേശി കട നടത്തും. ഇന്ത്യക്കാരന് പൊതിയാന്‍ നില്‍ക്കാം. കോളനിവത്കരണത്തിന്റെ പുതിയ മുഖം.
ഫലാല്‍ കുറ്റൂര്‍.

ഇക്കിളിപ്പര്‍ദ്ദകള്‍

   മാന്യമായ വസ്ത്രധാരണത്തിന് നാട്ടില്‍ കര്‍ശന നിയമം വേണം. പര്‍ദ്ദപോലും നമ്മെ ഭ്രമിപ്പിച്ച് കൊണ്ടിരിക്കുന്ന കലികാലമാണിത്. സൌന്ദര്യം പുറത്തറിയാതെ കൊണ്ടു നടക്കാനുള്ള ആ സുരക്ഷിത വസ്ത്രം മുതലാളിത്തത്തിന്റെ ലാഭക്കൊതിയില്‍ ഇപ്പോള്‍ നഗ്നശരീരത്തില്‍ കറുപ്പ് ചായം തേച്ച പോലെ ആളുകളെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്; ഞാന്‍ ഇക്കിളിപ്പെടുത്താനുള്ള ഉപകരണമാണെന്ന് ഓരോ പര്‍ദ്ദധാരിണിയും വിളിച്ചും പറയും പോലെ.
എം സി അബ്ദുല്ല, മണ്ണാര്‍ക്കാട്.

കളിമണ്ണിലെ ‘കളി’

സ്വകാര്യതകളൊന്നും തുറന്നു വെക്കാതെയാണ് ഇത്രയും കാലം അമ്മയും പെങ്ങളും അമ്മൂമയുമൊക്കെ നമ്മുടെ മണ്ണില്‍ ആദരിക്കപ്പെട്ട് പോന്നത്. വെള്ളത്തിന് ദാഹിച്ച ഉമ്മ വെള്ളമെത്തെത്തിയപ്പോഴേക്ക് ഉറങ്ങിപ്പോയി. ആ ഉമ്മക്ക് ഉറക്കമുണരുന്നത് വരെ കാത്തു നിന്ന് വെള്ളം കൊടുത്തവര്‍ ഉമ്മയുടെ ഉടുതുണിയുരിഞ്ഞു കണ്ടിട്ടല്ല ഈ ന• ചെയ്തത്. ഉടുതുണിയുരിഞ്ഞ് കണ്ടാലേ മാതൃത്വത്തിന്റെ വിലയറിയൂ. സ്ത്രീത്വത്തിന്റെ പവിത്രതയറിയൂ എന്നൊക്കെപ്പറയുന്നത് രോഗമാണ്; പകര്‍ച്ചവ്യാധി. ശ്വേതാമേനോനും ബ്ളസിയും തിരിച്ചുപോരണം. ഇതിങ്ങനെ വിട്ടാല്‍ നാളെ ടിക്കറ്റ് വച്ച് പ്രസവിക്കും; ഇണചേരും. നാട് മുടിയാന്‍ മറ്റൊരു ഹലാക്കും വേണ്ടി വരില്ല.

എം പി എ ബാസിത്, കോട്ടപ്പുറം.

ബിജെപി ഒരു തെമ്മാടിത്തരവും സ്വന്തമായിത്തുടങ്ങിയിട്ടില്ല. എല്ലാം കോണ്‍ഗ്രസ് തുടങ്ങി; ബിജെപി പൂര്‍ത്തിയാക്കി. അല്ലെങ്കില്‍ കോണ്‍ഗ്രസ് വേണ്ടതൊക്കെ ചെയ്തു കൊടുത്തു. ചാര്‍മിനാര്‍ പുതിയ ഉദാഹരണം.

മുഹമ്മദ് ഉവൈസ് പാലാട്

You must be logged in to post a comment Login