പെണ്ണുങ്ങളുടെ 'മതപഠനം' വഴിമാറുമ്പോള്‍

      കഴിഞ്ഞ ഏതോ ഒരു ലക്കത്തില്‍ ‘പര്‍ദ്ദക്കറുപ്പിന്റെ അഴകില്‍ ഒരു നഗരം’ എന്ന ചെറുകുറിപ്പ് കണ്ടു, ഞെട്ടി. മതപ്രഭാഷകന്മാ ര്‍ നാട് നന്നാക്കുന്നതാണനുഭവം. ഇത് കേടു വരുത്തുകയാണ്. വനിതകള്‍ക്ക് ദീന്‍ പഠിപ്പിക്കുന്നു എന്ന വ്യാജേന അവരെ തെരുവിലിറക്കുന്നത് ഒരിക്കലും ശരിയല്ല. പണ്ഡിത•ാര്‍ക്ക് വിവരമുണ്ടെങ്കില്‍ അത് ഹലാലായ നിലയില്‍ വിനിമയം ചെയ്യാനാണ് നോക്കേണ്ടത്. അതിനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ സാങ്കേതികമായി എത്രയോ വിപുലമാണ്. നാട്ടിലുള്ള പെണ്ണുങ്ങള്‍ മുഴുവന്‍ തന്റെ മുന്നിലേക്കിറങ്ങി വന്നാലേ ദീന്‍ കാര്യം മുറ പോലെ നടക്കൂ എന്ന പിടിവാശി വിവരമുള്ളവര്‍ ഒഴിവാക്കണം. ചിലപ്പോള്‍ ക്ളാസെടുക്കുന്ന മതപണ്ഡിതനായിരിക്കില്ല, ഇതിന്റെ വരുമാനം പറ്റുന്ന സ്ഥാപനങ്ങളായിരിക്കും പെണ്‍വരവിന് പിന്നിലെ ചരടുവലിക്കാര്‍. അതിന് വിവരമുള്ളവര്‍ മൌനം കൊണ്ട് അരു നില്‍ക്കരുത്. നാട് വേശ്യാലയമായി മാറുന്നതും നാറുന്നതും കാറില്‍ നിന്നിറങ്ങി വേദിയിലേക്കും വേദിയില്‍ നിന്നിറങ്ങി കാറിലേക്കും കേറുന്നവര്‍ അറിഞ്ഞിരിക്കണമെന്നില്ല. ബസില്‍ പോലും കൂട്ട ബലാത്സംഗം നടക്കുന്നിടത്തേക്ക് നാട് വളര്‍ന്നിട്ടുണ്ട്. പട്ടാപകലാണോ, മെട്രോ പൊളിറ്റന്‍ സിറ്റിയിലാണോ, തലസ്ഥാന നഗരിയിലാണോ സാംസ്കാരിക തലസ്ഥാനമാണോ എന്ന തരംതിരിവൊന്നും വേശ്യാവൃത്തിക്കിറങ്ങുന്നവര്‍ക്ക് നോക്കേണ്ടതില്ല. പലപ്പോഴും ആണിനെ മദോ•ത്തനാക്കുന്നത് പെണ്ണാണ്. സാഹചര്യമൊരുക്കുന്നത് ആണുങ്ങളായിരിക്കും; മനസ്സൊരുക്കുന്നത് പെണ്ണും. അങ്ങനെ ചെകുത്താന്‍ മൂന്നാമനായി നാറ്റിക്കും. പര്‍ദ്ദക്കറുപ്പിന്റെ അഴകില്‍ തിരതല്ലുന്ന നഗരങ്ങളിലും അതിന്റെ ചുറ്റുഭാഗത്തും തന്നെയാണ് മൊബൈല്‍ ഫോണ്‍ വഴി മസ്അല ചോദിച്ച പെണ്ണുമായി മതപണ്ഡിതന്‍ കറങ്ങിയതും വീണതും. മതപഠന ക്ളാസില്‍ വച്ച് സംശയങ്ങള്‍ ചോദിച്ചറിയാന്‍ കൊടുത്ത നമ്പറിലൂടെയാണ് പിശാച് കയറിയത്.

     മതപണ്ഡിതന്മാരുടെ ഫോട്ടോ വച്ചുള്ള മതപ്രബോധനവും ഈയടുത്ത കാലത്ത് തുടങ്ങിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്തിട്ട് ക്യാമറക്കു മുന്നില്‍ നില്‍ക്കുന്നവരും സ്വന്തമായി നല്ല സംഖ്യക്ക് ഫേഷ്യല്‍ ചെയ്യിക്കുന്നവരും അങ്ങനെ തുടങ്ങി പല അവതാരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കാസറ്റ് കവറി•ല്‍ ചിത്രങ്ങള്‍ കൊടുക്കുന്നതും നല്ല പ്രവണതയല്ല, ഒഴിവാക്കാന്‍ നോക്കണം. സാധാരണക്കാര്‍ക്കും കുറെയേറെ മതപാഠങ്ങളും അനുഭവങ്ങളും കിട്ടുന്ന കാലമാണിത്. നമ്മള്‍ കൊടുത്ത വിവരം മാത്രമേ അവര്‍ക്കുണ്ടാവുകയുള്ളൂ എന്നത് തെറ്റിദ്ധാരണയാണ്. മതപണ്ഡിത•ാര്‍ ശ്രദ്ധിക്കണം. ആളുകളുടെ മതിപ്പ് പോയാല്‍ ദീനിന്റെ മതിപ്പാണ് പോവുന്നത്.

    മുസ്ലിം കുടുംബങ്ങളൊന്നും സുരക്ഷിതമല്ല. നാറിയും പേറിയുമാണ് നല്ലൊരു ശതമാനവും പോവുന്നത്. മൊഴിചൊല്ലല്‍ സാധാരണക്കാര്യമായിട്ടുണ്ട്. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും നിരന്തരം അവിഹിത പ്രവര്‍ത്തനങ്ങള്‍ക്ക് പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പിടിക്കപ്പെടുന്നു. ഇതിനിടയില്‍ സ്ത്രീകളെ പുറത്തിറക്കി മതപഠനം കൂടി നടത്തരുത്, പ്ളീസ്.
ആസിഫ് സി, അയനം, കോട്ടക്കല്‍

3 Responses to "പെണ്ണുങ്ങളുടെ 'മതപഠനം' വഴിമാറുമ്പോള്‍"

  1. Lukman Nalakath  December 31, 2012 at 12:51 pm

     മതപണ്ഡിതന്മാരുടെ ഫോട്ടോ വച്ചുള്ള മതപ്രബോധനവും ഈയടുത്ത കാലത്ത് തുടങ്ങിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്തിട്ട് ക്യാമറക്കു മുന്നില്‍ നില്‍ക്കുന്നവരും സ്വന്തമായി നല്ല സംഖ്യക്ക് ഫേഷ്യല്‍ ചെയ്യിക്കുന്നവരും അങ്ങനെ തുടങ്ങി പല അവതാരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കാസറ്റ് കവറി•ല്‍ ചിത്രങ്ങള്‍ കൊടുക്കുന്നതും നല്ല പ്രവണതയല്ല, ഒഴിവാക്കാന്‍ നോക്കണം. 

  2. Lukman Nalakath  December 31, 2012 at 12:51 pm

     മതപണ്ഡിതന്മാരുടെ ഫോട്ടോ വച്ചുള്ള മതപ്രബോധനവും ഈയടുത്ത കാലത്ത് തുടങ്ങിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്തിട്ട് ക്യാമറക്കു മുന്നില്‍ നില്‍ക്കുന്നവരും സ്വന്തമായി നല്ല സംഖ്യക്ക് ഫേഷ്യല്‍ ചെയ്യിക്കുന്നവരും അങ്ങനെ തുടങ്ങി പല അവതാരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കാസറ്റ് കവറി•ല്‍ ചിത്രങ്ങള്‍ കൊടുക്കുന്നതും നല്ല പ്രവണതയല്ല, ഒഴിവാക്കാന്‍ നോക്കണം. 

You must be logged in to post a comment Login