Pravasi Risala

പ്രവാസി രിസാല  

         പത്താണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു പ്രവാസികളുടെ ഈ തീപ്പന്തം . ഇക്കാലയലവ് ഒരു പത്രത്തെ സംബന്ധിച്ച് ഒരത്ഭുതമല്ല .എങ്കിലും നിര്‍ണായകമായിരുന്നു .ഉള്ളടക്കങ്ങളുടെ ഉള്‍ക്കനവും പ്രവാസി സമൂഹത്തിന്‍റെ ഉള്ളുണര്‍വും ലക്ഷ്യമിട്ട് കൊണ്ട് നടത്തിയ മാറ്റങ്ങള്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു .

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല .പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും .അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്ങളാണ് .

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി .ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു .

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും .സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

പ്രകാശനം 2009 ജൂണ്‍

പ്രസാധനം : എസ്. എസ് .എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴിലെ ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂ.റോ.

ഉള്ളടക്കം : മതം ,സമൂഹം,സംസ്കാരം,പ്രാവസം ,ചരിത്രം ,ശാസ്ത്രം,പ്രസ്ഥാനികം,ആനുകാലികം

കുടുംബം ,വിദ്യാഭ്യാസം ,രാഷ്ട്രീയം ,സാഹിത്യം,അന്തര്‍ദേശീയം

വായനക്കാര്‍: പ്രവാസികള്‍

                                                          E-mail : pravasirisala@risalaonline.com