പൊലീസ് എന്താണിങ്ങനെ?

പൊലീസ് എന്താണിങ്ങനെ?

Power is not a means,it is an end.One does not establish a dictatorship in order to safeguard a revolution;one makes the revolution in order to establish the dictatorship. -George Orwell. ഭൗതിക വിപ്ലവത്തിലൂടെ സമത്വം എന്ന മഹാപ്രലോഭനത്തിന്റെ അവസാന തുരുത്തുകളില്‍ ഒന്നിലിരുന്ന്, ആ മോഹത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളില്‍ ഏറ്റവും ശക്തമായ ഒന്ന് ഭരണം നിര്‍വഹിക്കുന്ന ദേശത്തിരുന്ന്, ആ ഭരണത്തിന്റെ ഭരണകൂടസ്വഭാവമെന്ത്, അഥവാ ആ ഭരണകൂടം അതിന്റെ പ്രജകളോട് […]

പൊതു സിവില്‍കോഡ്:അത്ര പൊതുവല്ലാത്ത ദുഃശാഠ്യങ്ങള്‍

പൊതു സിവില്‍കോഡ്:അത്ര പൊതുവല്ലാത്ത ദുഃശാഠ്യങ്ങള്‍

ജാതി-മത-വംശ-ഭാഷാ വൈജാത്യങ്ങള്‍ക്കപ്പുറം പൗരന്മാരെല്ലാം നിയമത്തിനു മുന്നില്‍ സമന്മാരാണെന്ന ഭരണഘടനയുടെ പതിനാലാം ആര്‍ട്ടിക്കിളിന്റെ പൂര്‍ണാവിഷ്‌കാരമായിരിക്കും ഏകീകൃത സിവില്‍കോഡ്. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ 44ാം ആര്‍ട്ടിക്കിളില്‍ ഒരു ഏകീകൃത സിവില്‍കോഡിന് കീഴില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും കൊണ്ടുവരുന്ന സാഹചര്യത്തിന് ഭരണകൂടം ശ്രമിക്കണമെന്ന് പറയുന്നു. വിദൂരഭാവിയിലാണെങ്കിലും ഭരണകൂടം നടപ്പിലാക്കേണ്ട ചില ഉത്തരവാദിത്വങ്ങളാണ് ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെ ഭരണഘടനയില്‍ അനുശാസിച്ചിട്ടുള്ള നിര്‍ദേശകതത്വങ്ങള്‍. ഇവയില്‍ പലതും സര്‍ക്കാറുകള്‍ ഗൗരവമായി കണക്കിലെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഏകീകൃത സിവില്‍കോഡ്, ഗോവധ നിരോധനം, സമ്പൂര്‍ണ മദ്യ നിരോധനം, […]

2019ല്‍ ഒരു മഹാദുരന്തത്തിനു സാക്ഷിയാവാതിരിക്കാന്‍

2019ല്‍ ഒരു മഹാദുരന്തത്തിനു സാക്ഷിയാവാതിരിക്കാന്‍

മലപ്പുറത്തെ കുറിച്ച് ഇടതടവില്ലാതെ കേള്‍ക്കുന്ന അവതരണങ്ങള്‍ രണ്ട് ജനുസ്സില്‍ പെട്ടവയാണ്. ഒന്ന് ഭീകരമായ ആക്രമണമാണ്. ഒരു നാടിന്റെ നെഞ്ചിലേക്ക് നടത്തുന്ന വെടിവെപ്പുകള്‍. മുസ്‌ലിംകള്‍ മഹാഭൂരിപക്ഷമുള്ള ഈ ജില്ല തീവ്രവാദത്തിന്റെ വിളനിലമാണെന്നും ഇവിടെ മലപ്പുറം കത്തി മുതല്‍ ബോംബുകള്‍ വരെ മാരകായുധങ്ങള്‍ സുലഭമാണെന്നും ഇവിടുത്തുകാരുടെ മുഖ്യ ആഹാരം ബീഫ് ആണെന്നും ഇവിടുത്തെ സ്ത്രീകള്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നവരാണെന്നും തിരഞ്ഞെടുപ്പു വന്നാല്‍ ഉടനടി ധ്രുവീകരിക്കാന്‍ കാത്തു നില്‍ക്കുകയാണ് ഇവിടുത്തുകാരെന്നും ഈ അവതരണങ്ങളില്‍ കാണാം. നോമ്പ് കാലത്ത് ഇവിടുത്തെ അമുസ്‌ലിംകള്‍ക്ക് പകല്‍ ഭക്ഷണം […]

ലൈലതുല്‍ ബറാഅഃവിശ്വാസിയുടെ കൊയ്ത്തുരാവ്

ലൈലതുല്‍ ബറാഅഃവിശ്വാസിയുടെ കൊയ്ത്തുരാവ്

ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും പ്രത്യേക ശ്രേഷ്ഠത കല്‍പിക്കുന്ന മതമാണ് ഇസ്‌ലാം. മഹോന്നതരായ നബിമാരുടെ ശ്രേഷ്ഠതയില്‍ തന്നെ ഏറ്റവ്യത്യാസങ്ങളുണ്ടെന്നിരിക്കെ ദിവസങ്ങളിലും അങ്ങനെയുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. വിശുദ്ധ ഇസ്‌ലാമില്‍ ഏറ്റവും ആദരിക്കപ്പെട്ട രാത്രികളിലൊന്നാണ് ശഅ്ബാന്‍ പതിനഞ്ചാംരാവ്, അതായത് ബറാഅത്ത് രാവ്. ബറാഅത്തിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഇങ്ങനെയാണ്: ”വ്യക്തമായ വേദഗ്രന്ഥം തന്നെയാണ് സത്യം. തീര്‍ച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പു നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായി ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.” (സൂറത്തുദ്ദുഖാന്‍ […]

ലീഗ് ലീഡറെ ഡല്‍ഹിക്ക് പറഞ്ഞുവിടുമ്പോള്‍

ലീഗ് ലീഡറെ ഡല്‍ഹിക്ക് പറഞ്ഞുവിടുമ്പോള്‍

ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ്, മഹ്ബൂബെ മില്ലത്ത് ഇബ്രാഹീം സുലൈമാന്‍ സേട്ട്, ഗുലാം മഹ്മൂദ് ബനാത്ത്‌വാല, ഇ.അഹമ്മദ് എന്നീ നേതാക്കളുടെ ‘ദറജ’യിലേക്ക് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയും ഉയര്‍ത്തപ്പെട്ടിരിക്കുന്നു. രാഷ്ട്രീയകേരളം ഒരുല്‍സവാരവത്തോടെയാണ് അദ്ദേഹത്തിന്റെ ഈ സ്ഥാനലബ്ധിയെ നോക്കിക്കണ്ടതെന്ന് 2017ഏപ്രില്‍ 17നു രാവിലെ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍നിന്ന് 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കണ്ട ആവേശം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2004ല്‍, ഇന്നത്തെ പാര്‍ട്ടി ജന.സെക്രട്ടറി കെ.പി.എ മജീദ് ആ ‘ദറജ’ കരസ്ഥമാക്കാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ താങ്കള്‍ അതിനു മാത്രം വളര്‍ന്നിട്ടില്ല […]

1 2 3 85