Articles

ഒരിറ്റ് രക്തം വീഴ്ത്താതെ മെറ്റാരു ഫ്രഞ്ച് വിപ്ലവം

ഒരിറ്റ് രക്തം വീഴ്ത്താതെ മെറ്റാരു ഫ്രഞ്ച് വിപ്ലവം

ജനാധിപത്യത്തിന്റെ മറവില്‍ എല്ലാം തകിടംമറിക്കാനുള്ള ഒരു കാലഘട്ടത്തിന്റെ ഭ്രാന്തമായ ആവേശത്തെ പുതിയ കാലത്തിന്റെ പ്രതിനിധാനമായി എണ്ണാവുന്ന ഒരു ചെറുപ്പക്കാരന്‍ തന്നെ ചെറുത്തുതോല്‍പിക്കുമ്പോള്‍ അത് വാര്‍ത്താമൂല്യമുള്ള സംഭവമാകുന്നു. 2017മേയ് ആറിനു ഫ്രഞ്ച് പ്രസിഡന്റായി 39കാരനായ ഇമ്മാനുവല്‍ മക്രോണ്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ (66ശതമാനം ) തെരഞ്ഞെടുക്കപ്പെട്ടത് അന്നാട്ടില്‍ മാത്രമല്ല, ലോകത്താകമാനം ആഹ്ലാദം പരത്തിയത് വിവിധ കാരണങ്ങളാലാണ്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തോടെ തുറന്നുവിട്ട തീവ്രവലതുപക്ഷത്തിന്റെ ജൈത്രയാത്ര മധ്യധരണ്യാഴിയുടെ തീരത്ത് തടഞ്ഞുനിറുത്തപ്പെട്ടു എന്നതാണ് ഏറ്റവും പ്രധാനം, ‘ബ്രെക്‌സിറ്റോ’ടെ കടുത്ത ഭീഷണി […]

ഓര്‍മകളിലെ റമളാന്‍

ഓര്‍മകളിലെ റമളാന്‍

ചെറുപ്പകാലത്ത് റജബിന്റെ ആഗമനത്തോടെ തന്നെ ഹൃദയത്തില്‍ സന്തോഷം നിറയും. റജബിലും ശഅ്ബാനിലും ബറകത്ത് നല്‍കണേ എന്ന പ്രാര്‍ത്ഥന റമളാന്റെ വിളംബരമായിട്ടാണ് തോന്നിയിരുന്നത്. പിന്നെ നാളുകളെണ്ണിയുള്ള കാത്തിരിപ്പാണ്. ശഅ്ബാന്‍ പതിനഞ്ച് കഴിയുന്നതോടെ നാട്ടിലും വീട്ടിലും പള്ളിയിലും എല്ലാം ആഘോഷത്തിന്റെ പ്രതീതിയാകുമായിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ കൂടി പള്ളി വൃത്തിയാക്കുന്നതിന്റെ ആരവം മനസ്സിനുള്ളില്‍ ഇപ്പോഴും മുഴങ്ങുന്നു. ‘നനച്ചുകുളി’ എന്ന് പല സ്ഥലങ്ങളിലും പറയപ്പെടാറുള്ള വീട്ടിലെ ശുചീകരണത്തിന് തേച്ചുകുളി എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയാറുള്ളത്. ഗൃഹോപകരണങ്ങള്‍ ഒന്നു പോലും ഒഴിയാതെ കഴുകി വൃത്തിയാക്കി […]

തൗബയുടെ വാതില്‍ തുറന്നിരിപ്പുണ്ട്

തൗബയുടെ വാതില്‍ തുറന്നിരിപ്പുണ്ട്

പ്രവിശാലമായ മരുഭൂവിലൂടെ ഒട്ടകപുറത്ത് സഞ്ചരിക്കുന്ന ഒരു യാത്രികന്‍ വഴിയിലൊരിടത്തിറങ്ങി തണല്‍ കൊള്ളുകയാണ് ഇടക്ക് ഉണര്‍ന്നപ്പോള്‍ അയാളുടെ ഒട്ടകത്തെ കാണാനില്ല. അയാളുടെ അന്നപാനീയങ്ങളെല്ലാമതിന്മേലാണ്. ഹതാശയനും വിഷണ്ണനുമായി ഒരു വൃക്ഷത്തിന്റെ നിഴല്‍ പറ്റി മരണം കാത്ത് അയാളുറങ്ങി. ഞെട്ടിയുണര്‍ന്നപ്പോള്‍ കാണുന്നത് തന്റെ ഒട്ടകം മുമ്പില്‍ വന്ന് നില്‍ക്കുന്നതാണ്. ആനന്ദാതിരേകത്താല്‍ അയാള്‍ക്ക് നാക്ക് പിഴച്ചു: അല്ലാഹുവേ, നീ എന്റെ അടിമയും ഞാന്‍ നിന്റെ രക്ഷിതാവുമാണ്. അതിരുകളില്ലാത്ത മരുഭൂമിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് മരണവും കാത്തു കഴിയുന്ന ആ മനുഷ്യന് ഒട്ടകം തിരികെ ലഭിച്ചപ്പോഴുള്ള […]

മലപ്പുറം:അക്രമണങ്ങള്‍ക്കും പ്രതിരോധത്തിനുമിടയില്‍

മലപ്പുറം:അക്രമണങ്ങള്‍ക്കും പ്രതിരോധത്തിനുമിടയില്‍

മലപ്പുറത്തെ കുറിച്ച് ഇടതടവില്ലാതെ കേള്‍ക്കുന്ന അവതരണങ്ങള്‍ രണ്ട് ജനുസ്സില്‍ പെട്ടവയാണ്. ഒന്ന് ഭീകരമായ ആക്രമണമാണ്. ഒരു നാടിന്റെ നെഞ്ചിലേക്ക് നടത്തുന്ന വെടിവെപ്പുകള്‍. മുസ്‌ലിംകള്‍ മഹാഭൂരിപക്ഷമുള്ള ഈ ജില്ല തീവ്രവാദത്തിന്റെ വിളനിലമാണെന്നും ഇവിടെ മലപ്പുറം കത്തി മുതല്‍ ബോംബുകള്‍ വരെയുള്ള മാരകായുധങ്ങള്‍ സുലഭമാണെന്നും ഇവിടുത്തുകാരുടെ മുഖ്യ ആഹാരം ബീഫ് ആണെന്നും ഇവിടുത്തെ സ്ത്രീകള്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നവരാണെന്നും തിരഞ്ഞെടുപ്പു വന്നാല്‍ ഉടനടി ധ്രുവീകരിക്കാന്‍ കാത്തു നില്‍ക്കുകയാണ് ഇവിടുത്തുകാരെന്നും ഈ അവതരണങ്ങളില്‍ കാണാം. നോമ്പ് കാലത്ത് ഇവിടുത്തെ അമുസ്‌ലിംകള്‍ക്ക് പകല്‍ ഭക്ഷണം […]

മലപ്പുറം വൈവിധ്യങ്ങളുടെ അപൂര്‍വത

മലപ്പുറം വൈവിധ്യങ്ങളുടെ അപൂര്‍വത

കിഴക്ക് നീലഗിരിക്കുന്നുകളുടെ സമൃദ്ധമായ ഹരിത ശീതളിമയില്‍ പടിഞ്ഞാറ് അറബിക്കടലില്‍ ചെന്നു ചേരുന്ന വിശാലമായ ഭൂപ്രദേശമാണ് മലപ്പുറം ജില്ലയുടേത്. ചാലിയാര്‍പുഴ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ എന്നീ പ്രധാന നദികളും ഇവയുടെ നിരവധി കൈവഴികളും ചേര്‍ന്ന് ജലസമൃദ്ധി കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണിത്. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പുകള്‍ നടത്തിയ ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നവരാണ് ആധുനിക കേരളത്തിന്റെ നവോത്ഥാന നായകരില്‍ വലിയൊരു പങ്കും. മലയാള സാഹിത്യത്തിലെ ഗംഭീരമായ കൈവഴികളില്‍ പലതും മലപ്പുറത്തിന്റെതായിരുന്നു. ഇ എം എസിന്റെ നേതൃത്വത്തിലുള്ള 1967ലെ […]

1 2 3 227