തൊഴില്‍വഴികള്‍

സിവില്‍ സര്‍വീസിലേക്ക് ഇതാണ് സമയം

സിവില്‍ സര്‍വീസിലേക്ക് ഇതാണ് സമയം

രാജ്യത്തെ ഏറ്റവും ഗ്ലാമര്‍ ഏറിയ പദവിയായി എല്ലാവരും കാണുന്നത് സിവില്‍ സര്‍വീസിനെ തന്നെ. സ്വകാര്യമേഖലയില്‍ ലക്ഷങ്ങള്‍ പ്രതിമാസശമ്പളം വാങ്ങുന്ന എക്‌സിക്യുട്ടീവുകള്‍ക്ക് പോലും സിവില്‍ സര്‍വീസുകാര്‍ക്ക് കിട്ടുന്ന സാമൂഹ്യ അംഗീകാരമോ പരിഗണനയോ ലഭിക്കില്ല. ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ് തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനം ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സമയം ഇതാണ്. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷിക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി […]

വേഗത്തില്‍ തൊഴിലിന് വിഷ്വല്‍ എഡിറ്റിങ്

വേഗത്തില്‍ തൊഴിലിന് വിഷ്വല്‍ എഡിറ്റിങ്

ലോകം മുഴുവന്‍ ഡിജിറ്റല്‍ വഴിയിലേക്ക് നീങ്ങിയിട്ട് നാളുകളേറെയായി. കാസറ്റില്‍ നിന്ന് സി.ഡിയിലേക്കും സിഡിയില്‍ നിന്ന് പെന്‍ഡ്രൈവിലേക്കും വളര്‍ന്നുകഴിഞ്ഞു ഡിജിറ്റല്‍ സാങ്കേതികവിദ്യ. എല്ലാം വിഷ്വലുകളായി മാറുന്ന പുതുകാലത്ത് ഈ വിഷ്വലുകളെല്ലാം വെട്ടിച്ചേര്‍ത്ത് കൂട്ടിയിണക്കി കാണാന്‍ കൊള്ളാവുന്നതാക്കുക എന്ന ധര്‍മമാണ് വിഷ്വല്‍ എഡിറ്റര്‍ക്ക് ചെയ്യാനുള്ളത്. മതപ്രഭാഷണപരമ്പരകള്‍ പോലും വൃത്തിയായി ഷൂട്ടിങും എഡിറ്റിങും നടത്തി യൂട്യൂബിലൂടെ ലോകമെങ്ങും എത്തിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ വിഷ്വല്‍ എഡിറ്റിങ് എന്ന സാങ്കേതികവിദ്യ അറിയുന്നവരുടെ തൊഴില്‍ സാധ്യതകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. വേഗത്തിലൊരു തൊഴില്‍ നേടണമെന്നാണ് […]

ടെക്‌നിക്കല്‍ റൈറ്റിംഗ്:അറിയേണ്ടതെല്ലാം

ടെക്‌നിക്കല്‍ റൈറ്റിംഗ്:അറിയേണ്ടതെല്ലാം

മൊബൈല്‍ ഫോണ്‍ തൊട്ട് എയര്‍ കണ്ടീഷനര്‍ വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ചില ലഘുലേഖകള്‍ കൂടി കിട്ടാറില്ലേ? ‘കാറ്റലോഗ്’ എന്ന ഓമനപ്പേരുള്ള യൂസര്‍ മാന്വല്‍ ആണത്. ഗൃഹോപകരണങ്ങള്‍ക്കൊപ്പം മാത്രമല്ല ബൈക്കിനും കാറിനും കളിപ്പാട്ടങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകള്‍ക്കും ചില മരുന്നുകള്‍ക്കൊപ്പം വരെ യൂസര്‍ മാന്വല്‍ ലഭിക്കുന്നുണ്ട്. ഉത്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും അതിനുണ്ടാകുന്ന ചെറുതകരാറുകള്‍ എങ്ങനെ പരിഹരിക്കണമെന്നുമൊക്കെ ചിത്രങ്ങളുടെ സഹായത്തോടെ തെളിമയുളള ഇംഗ്ലീഷില്‍ വിശദീകരിക്കുന്നു യൂസര്‍ മാന്വലുകള്‍. ഫോട്ടോഷോപ്പ് പോലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ യൂസര്‍ മാന്വല്‍ പല ഭാഗങ്ങളിലായി […]

എളുപ്പത്തില്‍ തൊഴിലിന് ഡാറ്റ എന്‍ട്രി പഠിക്കാം

എളുപ്പത്തില്‍ തൊഴിലിന് ഡാറ്റ എന്‍ട്രി പഠിക്കാം

പുതിയ കാലത്ത് തൊഴില്‍ കിട്ടുകയെന്നത് അത്ര എളുപ്പമല്ല എന്നത് എല്ലാവര്‍ക്കുമറിയാം. ഏത് തൊഴില്‍മേഖലയിലേക്ക് കടക്കണമെങ്കിലും അതിന് വേണ്ട കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. കോഴ്‌സ് മികച്ച മാര്‍ക്കോടെ ജയിച്ചാലും പോരാ, ആ രംഗത്ത് പ്രവൃത്തിപരിചയം കൂടിയുണ്ടെങ്കിലേ നല്ല ജോലി കൈയില്‍വരൂ. എവിടെയെങ്കിലും ഒന്ന് കയറിക്കൂടാന്‍ പറ്റിയാലല്ലേ പ്രവൃത്തിപരിചയമുണ്ടാകൂ. ബി.ടെക്കും എം.ടെക്കും കഴിഞ്ഞ് തേരാപ്പാര നടക്കുന്നവര്‍ എത്രയോയുണ്ട് നമ്മുടെ നാട്ടില്‍. ഇഷ്ടമുള്ള ജോലി തന്നെ കിട്ടിയാലേ ചെയ്യൂ എന്ന് വാശിയുള്ളവരാണ് ഇങ്ങനെ തൊഴില്‍രഹിതരായി അലയുന്നവരില്‍ ഏറെയും. പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ പോലും തൊഴിലില്ലാതെ […]

‘കാഡ്’ അറിഞ്ഞ് കരിയര്‍ തേടാം

‘കാഡ്’ അറിഞ്ഞ് കരിയര്‍ തേടാം

‘എന്തിനാ മോനേ പഠിക്കുന്നത്’ എന്ന് ചെറുപ്പക്കാരോട് ചോദിച്ചാല്‍ അവരില്‍ പലരും മറുപടി നല്‍കുക ‘കാഡ്’ എന്നായിരിക്കും. എന്താണീ കാഡ് എന്നറിയാത്തതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ സംഭാഷണമവസാനിപ്പിക്കേണ്ടിവരും മുതിര്‍ന്ന പൗരന്‍മാര്‍ക്ക്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് പോലും കാഡിനെക്കുറിച്ച് കൂടുതലറിയില്ല എന്നതാണ് സത്യം. അങ്ങനെയൊരു കോഴ്‌സുണ്ടെന്നല്ലാതെ അതെന്തിന് പഠിക്കണമെന്നോ പഠിച്ചാല്‍ തുറക്കപ്പെടുന്ന തൊഴില്‍സാധ്യതകളെക്കുറിച്ചോ ഒന്നുമറിയാത്തവര്‍ ധാരാളം. ഈയാഴ്ചയിലെ ‘തൊഴില്‍വഴി’കളില്‍ കാഡ് കോഴ്‌സുകള്‍ പരിചയപ്പെടുത്താം.’കാഡ്’ എന്തെന്ന് ആദ്യമറിയാം വര്‍ഷങ്ങള്‍ മുമ്പ് വരെ കെട്ടിടങ്ങളുടെ പ്ലാനും യന്ത്രങ്ങളുടെ രൂപരേഖയുമെല്ലാം കടലാസിലായിരുന്നു വരച്ചിരുന്നത്. പേപ്പറും […]

1 2 3 8