തൊഴില്‍വഴികള്‍

കലയും കഴിവും ചേര്‍ന്ന് ഇന്റീരിയര്‍ ഡിസൈനിങ്

കലയും കഴിവും ചേര്‍ന്ന് ഇന്റീരിയര്‍ ഡിസൈനിങ്

ആധുനികലോകത്ത് ഏതു നിര്‍മാണപ്രക്രിയയിലും ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഡിസൈനിങ് അഥവാ രൂപകല്പന മാറിക്കഴിഞ്ഞു. ഒരു ഉത്പന്നമോ സേവനസംവിധാനമോ വിപണിയിലെത്തും മുമ്പേ അത് മനോഹരമായി രൂപകല്പന ചെയ്യുക എന്നതാണ് ഡിസൈനിങ് വിഭാഗത്തിന്റെ ജോലി. സര്‍ഗാത്മകതയ്‌ക്കൊപ്പം കലാപരമായ കഴിവുകള്‍ കൂടി ചേരുമ്പോഴാണ് ഡിസൈനര്‍ പിറവിയെടുക്കുന്നത്. പ്രൊഡക്ട് ഡിസൈനിങ്, ഫാഷന്‍ ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, പ്രോജക്ട് ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ് എന്നിങ്ങനെ പല മേഖലകളിലായി പലതരം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന ഡിസൈനര്‍മാരുണ്ട്. ഇവയില്‍ ഏറെ തൊഴില്‍സാധ്യതകളുള്ള വിഭാഗമാണ് കെട്ടിടങ്ങളുടെ അകത്തള രൂപകല്പന അഥവാ ഇന്റീരിയര്‍ […]

സാങ്കേതികമികവ് നേടി തൊഴില്‍

സാങ്കേതികമികവ് നേടി തൊഴില്‍

പത്താം ക്ലാസ് കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാന്‍ വഴി പലതുണ്ട്. പ്ലസ്ടു കൂടി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം എഞ്ചിനിയറിങിനോ എം.ബി.ബി.എസിനോ ചേരുന്നതാണ് അതിലൊരു വഴി. അല്ലെങ്കില്‍ ബിരുദവും പി.ജിയുമെടുത്ത് മറ്റ് മേഖലകളിലേക്ക് തിരിയാം. എല്ലാത്തിനും ചേരണമെങ്കില്‍ പ്ലസ്ടു പാസായിരിക്കണമെന്ന് മാത്രം. ഇനി പ്ലസ്ടു എന്ന കടമ്പയില്ലാതെ പത്ത് കഴിഞ്ഞ് നേരിട്ടുചേരാവുന്നത് ഒരു കോഴ്‌സിനെ പരിചയപ്പെടുത്താം. പറഞ്ഞുവരുന്ന ഇന്‍ഡസ്ട്രിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) പഠനത്തെക്കുറിച്ചാണ്. എല്ലാവരും തിരഞ്ഞെടുക്കുന്ന പ്ലസ്ടു വഴിയില്‍ നിന്ന് മാറി ചിന്തിക്കുന്നവരും പഠനം കഴിഞ്ഞ് ഉടനൊരു തൊഴില്‍ വേണമെന്നാഗ്രഹിക്കുന്നവരും ധാരാളമായി […]

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,കമ്പനി സെക്രട്ടറി

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,കമ്പനി സെക്രട്ടറി

ജോലി എന്ന പ്രാഥമിക ലക്ഷ്യം മുന്‍നിര്‍ത്തിയാണല്ലോ ഓരോ വിദ്യാര്‍ഥിയും കോഴ്‌സ് തിരഞ്ഞെടുക്കുന്നതും പഠനം പൂര്‍ത്തിയാക്കുന്നതും. ഏത് കോഴ്‌സ് കഴിഞ്ഞാലാണ് വളരെപ്പെട്ടെന്ന് മികച്ചൊരു ജോലി കിട്ടുക എന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സ്ഥിരമായി അലട്ടുന്ന ചോദ്യമാണ്. ഇതിന് മറുപടിയായി ചില കണക്കുകള്‍ പറയാം. ഓരോ വര്‍ഷവും പതിനഞ്ച് ലക്ഷത്തിലേറെ എഞ്ചിനിയറിങ് ബിരുദധാരികള്‍ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നുണ്ട് നമ്മുടെ നാട്ടില്‍. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന എം.ബി.ബി.എസുകാരുടെ എണ്ണം അര ലക്ഷത്തിനടുത്തുവരും. ഇനി കഴിഞ്ഞവര്‍ഷം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ഫൈനല്‍ പരീക്ഷ പാസായവരുടെ എണ്ണം കൂടിയറിയുക. നവംബറില്‍ […]

തുകല്‍ വഴിയിലെ തൊഴില്‍

തുകല്‍ വഴിയിലെ തൊഴില്‍

നിത്യജീവിതത്തില്‍ നാം എന്നും ഉപയോഗിക്കുന്നൊരു വസ്തുവാണ് തുകല്‍ അഥവാ ലെതര്‍. ചെരുപ്പായോ പഴ്‌സായോ ബെല്‍റ്റായോ ബാഗായോ നമ്മുടെയൊക്കെ കൈയില്‍ എന്തെങ്കിലുമൊരു തുകല്‍ ഉത്പന്നം ഉണ്ടാകുമെന്ന കാര്യം ഉറപ്പ്. ഈ തുകലിനുള്ളില്‍ വലിയൊരു കരിയര്‍ സാധ്യത ഒളിഞ്ഞുകിടപ്പുണ്ടെന്ന് പറഞ്ഞാല്‍ ആരുമത് വിശ്വസിച്ചെന്നുവരില്ല. വിശ്വസിപ്പിക്കാനായി ചില കാര്യങ്ങള്‍ പറഞ്ഞുതരാം. ഇന്ത്യയിലെ ലെതര്‍ വ്യവസായം വമ്പന്‍ രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരവിപണിയിലും വിദേശവിപണിയിലും ലെതര്‍ ഉത്പന്നങ്ങളുടെ പ്രിയം നാള്‍തോറും വര്‍ധിച്ചുവരുന്നു. തുകല്‍ ഉത്പന്നക്കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. വ്യവസായവത്കരണത്തിന്റെയും […]

വെബ് തുറക്കും അവസരങ്ങള്‍

വെബ് തുറക്കും അവസരങ്ങള്‍

ലോകം മുഴുവന്‍ ഒരു വലക്കീഴിലാക്കി മുന്നേറുകയാണ് വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഒരു ദിവസം പോലും മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്റര്‍നെറ്റ് സാര്‍വത്രികമായതോടെ വെബ്‌സൈറ്റുകളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ പുതുതായി തുറക്കപ്പെടുന്നു. നമ്മുടെ നാട്ടില്‍ തന്നെ മീന്‍വില്പന തൊട്ട് സ്ഥലക്കച്ചവടം വരെ ഓണ്‍ലൈനിലൂടെ നടക്കുന്നുണ്ട്. സ്വന്തമായി വെബ്‌സൈറ്റില്ലാത്ത ഒരു സ്ഥാപനവും ഇപ്പോഴില്ല. സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം വെബ്‌സൈറ്റുകള്‍ തുറന്ന് തങ്ങളുടെ വില്പന-സേവനശൃംഖല […]