തൊഴില്‍വഴികള്‍

കോള്‍ സെന്ററുകളില്‍ ജോലി നേടാന്‍

കോള്‍ സെന്ററുകളില്‍ ജോലി നേടാന്‍

രാജ്യത്ത് ഉദയം കൊണ്ട ഏറ്റവും ‘പ്രായം കുറഞ്ഞ’ തൊഴില്‍മേഖലയാണ് കോള്‍ സെന്ററുകള്‍. വലിയ വിദ്യാഭ്യാസയോഗ്യതയൊന്നുമില്ലാത്തവര്‍ക്ക് പോലും മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുന്നു എന്നതാണ് കോള്‍ സെന്ററുകളുടെ പ്രത്യേകത. പണ്ടൊക്കെ ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിക്കുന്ന കോള്‍ സെന്ററുകള്‍ മാത്രമേ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ മലയാളമടക്കമുളള പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധി കോള്‍ സെന്ററുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്നു. ഇവിടെയൊക്കെയായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നുമുണ്ട്. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന പലതരം കമ്പനികള്‍ വര്‍ഷാവര്‍ഷം വിപണിയിലേക്ക് കാലെടുത്തുവെക്കുന്നുണ്ട്. ഉപഭോക്താക്കളുടെ […]

ഭക്ഷ്യസംസ്‌കരണം തൊഴിലാക്കാം

ഭക്ഷ്യസംസ്‌കരണം തൊഴിലാക്കാം

പാലുത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരാണ് നമ്മുടെ രാജ്യം. പച്ചക്കറി, പഴം ഉദ്പാദനമേഖലയില്‍ രണ്ടാം സ്ഥാനവും മത്‌സ്യോത്പാദനത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യയ്ക്ക് തന്നെ. ഭക്ഷ്യോത്പാദനത്തില്‍ ഏറെക്കുറെ സ്വയം പര്യാപ്തത കൈവരിച്ചിട്ടുപോലും ഭക്ഷ്യവിഭവങ്ങളുടെ സംസ്‌കരണത്തിലും കയറ്റുമതിയിലും ഇപ്പോഴും പിന്നിലാണ് രാജ്യം. ഇവിടെ സൃഷ്ടിക്കപ്പെടുന്ന വിഭവങ്ങളില്‍ 25 ശതമാനം വരെ പാഴായിപ്പോവുകയാണ്. ഈ ഭക്ഷണം കൃത്യമായി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ സാധിച്ചാല്‍ തന്നെ ഇവിടുത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാന്‍ സാധിക്കും. എന്തുകൊണ്ട് അങ്ങനെ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിനുത്തരം ഇക്കാര്യങ്ങളില്‍ […]

കൈയക്ഷരമികവുണ്ടെങ്കില്‍ കാലിഗ്രാഫറാകാം

കൈയക്ഷരമികവുണ്ടെങ്കില്‍ കാലിഗ്രാഫറാകാം

നാലാം ക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്ക് പോലും ‘നാലുവര കോപ്പി’യെഴുതി കൈയക്ഷരം നന്നാക്കിയ കഥ പറയാനുണ്ടാകും. നല്ല കൈയക്ഷരമുള്ളവന് ഏത് സഭയിലും മികച്ച സ്ഥാനമുണ്ടെന്ന വിശ്വാസം കൊണ്ടാണ് പഴമക്കാര്‍ അത് നന്നാക്കാനായി പാടുപെട്ടത്. എന്നാല്‍ കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്‌ഫോണിന്റെയും വരവോടെ കൈയക്ഷരത്തിന് എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എല്ലാ രേഖകളും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് നിങ്ങളുടെ കൈയ്യക്ഷരം നല്ലതോ ചീത്തയോ എന്ന് ആര് നോക്കാനാണ് എന്നാണിവരുടെ ചോദ്യം. സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനില്‍ വെറുതെ വരച്ചിട്ടാല്‍ അത് […]

ചരക്കുഗതാഗതത്തിലെ അപാരസാധ്യതകള്‍

ചരക്കുഗതാഗതത്തിലെ അപാരസാധ്യതകള്‍

ഒരുപാട് അര്‍ഥങ്ങളുളള ഗ്രീക്ക് പദമായ ‘ലോഗോസി’ല്‍ നിന്നാണ് ലോജിസ്റ്റിക്‌സ് എന്ന പദം പിറവിയെടുത്തത്. അനുപാതം, വാക്ക്, കണക്കുകൂട്ടല്‍, ന്യായം, പ്രസംഗം എന്നീ അര്‍ഥങ്ങളെല്ലാമുണ്ട് ലോഗോസിന്. ബഹുതലഅര്‍ഥങ്ങളുള്ള വാക്കില്‍ നിന്ന് ഉയിര്‍ക്കൊണ്ടതുകൊണ്ടാകം ‘ലോജിസ്റ്റിക്‌സി’നെയും ഒറ്റവാക്കില്‍ നിര്‍വചിക്കാനാകില്ല. ഒരു ഉത്പന്നം ഉത്പാദനകേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന മാനേജ്‌മെന്റ് വൈദഗ്ധ്യത്തെയാണ് ലോജിസ്റ്റിക്‌സ് എന്ന് വിളിക്കുന്നത്. എന്നാല്‍ സേവനങ്ങളും ഉപകരണങ്ങളും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രക്രിയ മാത്രമല്ല ലോജിസ്റ്റിക്‌സ്. ഉത്പന്നം നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ സമയാസമയങ്ങളില്‍ ഉദ്പാദനകേന്ദ്രങ്ങളിലെത്തിക്കേണ്ട ചുമതലയും ലോജിസ്റ്റിക്‌സ് […]

കടലോളം അവസരങ്ങള്‍

കടലോളം അവസരങ്ങള്‍

കടലിനെ കൈവെള്ളപോലെറിയുന്ന നാവികര്‍ക്ക് പൗരാണിക കാലം തൊട്ടേ സമൂഹത്തില്‍ നിലയും വിലയുമുണ്ട്. പായ്ക്കപ്പലുകളിലേറി അറിയാദേശങ്ങളിലേക്ക് സഞ്ചാരം നടത്തിയവര്‍ ചരിത്രപുസ്തകങ്ങളില്‍ നായകസ്ഥാനം അലങ്കരിക്കുന്നു. നെഞ്ചുറപ്പും കൈക്കരുത്തും മാത്രം കൈമുതലാക്കി പല കടലുകള്‍ താണ്ടിയ ഈ ധീരന്മാരാണ് ലോകം മാറ്റിമറിച്ചത്. തീവണ്ടിയും വിമാനങ്ങളുമൊക്കെ വ്യാപകമായതോടെ കപ്പല്‍യാത്രയുടെ പ്രാധാന്യം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും കടല്‍ വഴിയുള്ള ചരക്കുനീക്കം പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ടിപ്പോള്‍. രാജ്യാന്തര വാണിജ്യത്തിന്റെ സിംഹഭാഗവും കടല്‍വഴിയാണ് നടക്കുന്നത്. ലോകം മുഴുവനും ചരക്കെത്തിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് പടുകൂറ്റന്‍ കപ്പലുകള്‍ നമ്മുടെ കടലുകളിലൂടെ രാവും പകലും […]