വീടകം

ചെറിയ വലിയ കാര്യങ്ങള്‍

ചെറിയ വലിയ കാര്യങ്ങള്‍

വീട്ടിലും വീടനുബന്ധ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും എത്രയുണ്ട്?കുറച്ചൊന്നുമല്ല എന്നാവും പറയാന്‍ തോന്നുക. അടിച്ചുതുടച്ച് വെടിപ്പാക്കി സൂക്ഷിക്കുന്നുണ്ട് വീടകവും പുറവും. പാത്രങ്ങളോ തിളങ്ങും. അലക്കിയും തേച്ചും സുന്ദരമാക്കും വസ്ത്രങ്ങള്‍. ഭക്ഷണമോ, നന്നായി പാകം ചെയ്യാനറിയാം. ഇത്രയൊക്കെയല്ലേ വീട്ടുകാരി ശ്രദ്ധിക്കേണ്ട വീട്ടുകാര്യം? എന്നാല്‍, പോരാ. അതിശ്രദ്ധ വേണ്ട പലതും ഇനിയുമുണ്ട്. കാര്യം നിസ്സാരമായിതോന്നാം. പക്ഷേ, തിരുനബി(സ്വ) ഗൗരവത്തില്‍ തന്നെ പഠിപ്പിച്ച വീട്ടുകാര്യങ്ങളാണവ. പാലിച്ചാല്‍ നേട്ടം രണ്ടാണ്. നബി(സ്വ)യെ അനുസരിച്ചതിനാലുള്ള പാരത്രിക നേട്ടം; ശാരീരികവും സാമ്പത്തികവുമായി ഇഹലോക നേട്ടവും. വീട്ടുകാരന്‍ ഏറെ […]

വിത്തുഗുണം പത്തുഗുണം

വിത്തുഗുണം പത്തുഗുണം

നടന്നുനടന്ന് ചെരിപ്പുതേഞ്ഞു എന്ന് പറയാറില്ലേ? അതിക്കാലത്തു പറയാന്‍ വയ്യാത്തതിനാല്‍ ഇങ്ങനെ തിരുത്താം: പെട്രോള്‍ തീര്‍ന്നു! ഒരു ഫലവുമില്ല. വിഷയം ഒരു രക്ഷിതാവിന്റെ അലച്ചിലാണ് കാര്യം. മകനൊരു പെണ്ണുവേണം. പെണ്ണിനാണോ പഞ്ഞം? ഇയാള്‍ക്കു പക്ഷേ കുറച്ചു നിബന്ധനയൊക്കെയുണ്ട്. അതാണ് പ്രശ്‌നം. പണ്ടവും പണവും കുറച്ചേറെ വേണമെന്നൊന്നുമല്ല. അതാണെങ്കില്‍ കല്യാണം എന്നേ നടന്നിരിക്കും. സംഗതി വേറെ ചിലതാണ്. ഉമ്മയുടെയും ഉപ്പയുടെയും ഇഷ്ടത്തിന് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഇക്കാലത്തെ ഒരപൂര്‍വ ജീവിയാണ് മകന്‍. നല്ലവളാണെന്ന് ഉപ്പാക്കും ഉമ്മാക്കും ബോധ്യപ്പെട്ടിട്ടു മതി തന്റെ കാണല്‍ […]

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും

ജുറയ്ജിന്റെ കഥ കേട്ടോളൂ. ആള്‍ വലിയ ഭക്തനായിരുന്നു. നിസ്‌കാരത്തിലും നോമ്പിലും മറ്റും മുഴുകിയ ജീവിതം. ഒരു മണ്‍കുടില്‍ നിര്‍മിച്ച് അതിനകത്ത് ആരാധനയില്‍ കഴിഞ്ഞു ആ മഹാന്‍. ഒരു ദിവസം ഉമ്മ കാണാന്‍ വന്നു. പുറത്തുനിന്നു മകനെ വിളിച്ചു. മകന്‍ അപ്പോള്‍ നിസ്‌കരിക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം കേട്ട് ജുറയ്ജ് ആശയക്കുഴപ്പത്തിലായി. നിസ്‌കാരം തുടരണോ, ഉമ്മയുടെ വിളി കേള്‍ക്കണോ? നിസ്‌കാരമല്ലേ വലുത് എന്നുചിന്തിച്ച് അദ്ദേഹം നിസ്‌കാരം തുടര്‍ന്നു. പിറ്റേന്നും ഉമ്മ വന്ന് വിളിച്ചു. അന്നും ജുറയ്ജ് നിസ്‌കാരം തുടര്‍ന്നു. മൂന്നാം […]

ചെവിയടച്ചു കിടക്കുന്നവരോട്

ചെവിയടച്ചു കിടക്കുന്നവരോട്

പി കെ പാറക്കടവിന്റെ ഒരു കൊച്ചുകഥ എവിടെയോ വായിച്ചതോര്‍ക്കുന്നു. എല്ലാവര്‍ക്കും ചെവിയില്‍ നിന്ന് വേര് മുളച്ചിരിക്കുകയാണ്. അതിനാല്‍ ആര് കേള്‍ക്കാനാണ് പാടുന്നതെന്ന് പരിഭവിച്ച് കിളികള്‍ പറന്നുപോകുന്നതാണ് കഥ. മൊബൈല്‍ ഫോണിലെ പാട്ടാണ് കാലം. ചെവിയില്‍ സദാസമയം ഇയര്‍ഫോണ്‍ തിരുകി പാട്ടില്‍ മുഴുകി കഴിയുന്ന പുതുതലമുറയാണ് എവിടെയും കാഴ്ച. മെമ്മറിയില്‍ സ്റ്റോര്‍ ചെയ്ത ആയിരക്കണക്കിന് പാട്ടുകളും സിനിമകളും പിന്നെ നാട്ടിലെങ്ങും പാട്ടാക്കിയ എഫ് എം റേഡിയോക്കാരിലൂടെ വേറെയും. യുവതലമുറക്ക് മറ്റൊന്നിനും ചെവികൊടുക്കാന്‍ നേരമില്ലെന്നായിരിക്കുന്നു. വീട്ടില്‍, യാത്രകളില്‍, ഓഫീസുകളില്‍, ക്യൂവില്‍, […]

ജീവനുള്ള ജ്വല്ലറികൾ

ജീവനുള്ള ജ്വല്ലറികൾ

‘പെണ്ണായാല്‍ പൊന്നുവേണം.’ ജ്വല്ലറിക്കാരന്റെ പരസ്യവാചകമാണ്. പരസ്യത്തില്‍ വീഴാത്തവരാരുണ്ട്? പ്രത്യേകിച്ച് പെണ്‍പ്രജകളില്‍. അതിനാല്‍ പൊന്നില്ലാത്ത പെണ്ണ് ലജ്ജിച്ചു തലതാഴ്ത്തട്ടെ. സോറി, പെണ്ണല്ലാതാവുകയല്ലേ? അതിനാല്‍ ആണിനെപ്പോലെ തലയുയര്‍ത്തി നെഞ്ചുവിരിച്ചു നടക്കട്ടെ! മഞ്ഞലോഹത്തിന്റെ മനസ്സറിഞ്ഞവര്‍, ഒരു പണത്തൂക്കം മുന്നിലെത്തിയവര്‍, ബന്ധങ്ങള്‍ വിളക്കിച്ചേര്‍ത്തവര്‍… കനവുള്ള കനകത്തില്‍ ആവിഷ്‌കരിക്കുന്ന ജ്വല്ലറികളുടെ പരസ്യങ്ങളാണ്. എവിടെയും ആണിനും പെണ്ണിനുമൊക്കെ ആവശ്യമുള്ളതാണ് വസ്ത്രം. അവ വില്‍ക്കുന്ന കടകളെ വെല്ലുന്നു പെണ്ണിനു മാത്രമുള്ള സ്വര്‍ണത്തിന്റെ കടകള്‍. പത്രങ്ങളിലും ചാനലുകളിലും റോഡ് ഓരങ്ങളിലും മുഴുവനും സ്വര്‍ണക്കച്ചവടത്തിന്റെ പരസ്യങ്ങള്‍. വെറും പരസ്യങ്ങളല്ല. കോടികളുടെ […]

1 2 3 4