CAREER CUES

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌റ്റൈപ്പന്‍ഡോടെ പഠനം

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌റ്റൈപ്പന്‍ഡോടെ പഠനം

സയന്‍സ്, സാമൂഹിക ശാസ്ത്രം എന്നിവയെ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെടുത്തി ബിരുദതലം മുതല്‍ ഗവേഷണതലംവരെയുള്ള കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേസ്പൂര്‍ കാമ്പസുകളിലായി നടത്തുന്ന കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചാല്‍ സ്‌റ്റൈപ്പന്‍ഡോടെ പഠിക്കാം. സ്റ്റാറ്റിസ്റ്റിക്‌സിലും മാത്തമാറ്റിക്‌സിലുമായി പ്ലസ്ടുക്കാര്‍ മുതല്‍ ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്കുവരെ അപേക്ഷിക്കാവുന്നതാണു കോഴ്‌സുകള്‍. മേയ് 14നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ബിസ്റ്റാറ്റ് (ഓണേഴ്‌സ്, മൂന്നു വര്‍ഷം): മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായിരിക്കണം. […]

ഡെഹ്‌റാഡൂണ്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാം

ഡെഹ്‌റാഡൂണ്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്റ് റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷന് കീഴിലുള്ള പ്രമുഖ സ്ഥാപനമായ ഡെഹ്‌റാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ എം.എസ്‌സി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മാര്‍ച്ച് 24 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ മൂന്നിനകം ലഭിക്കണം. മേയ് 14ന് ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഫോറസ്ട്രി, വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ്, സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്‌നോളജി എന്നിവയിലാണ് കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് എം.എസ്‌സി. […]

ക്ലാറ്റ് പരീക്ഷ മേയ് 14ന്:ഇപ്പോള്‍ അപേക്ഷിക്കാം

ക്ലാറ്റ് പരീക്ഷ മേയ് 14ന്:ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യയിലെ 18ലേറെ ദേശീയ നിയമ സര്‍വകലാശാലകള്‍ 2017-18 അധ്യയന വര്‍ഷം നടത്തുന്ന അണ്ടര്‍ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് നിയമ കോഴ്‌സുകളിലേക്കുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ് 2017) മേയ് 14 ഞായറാഴ്ച ഉച്ചക്കു ശേഷം മൂന്നു മുതല്‍ അഞ്ചു മണിവരെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ നടക്കും.www.clat.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. ക്ലാറ്റ് 2107 ഇക്കുറി നടത്തുന്നത് പട്‌നയിലെ ചാണക്യ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയാണ്. പഞ്ചവത്സര സംയോജിത എല്‍എല്‍.ബി ഓണേഴ്‌സ് കോഴ്‌സുകള്‍ […]

എല്‍ ഡി ക്ലര്‍ക്ക് തസ്തികയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

എല്‍ ഡി ക്ലര്‍ക്ക് തസ്തികയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍വീസില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 414/2016. റവന്യൂ വകുപ്പിലെ സംയോജിത തസ്തികയായ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയും ഇതില്‍ ഉള്‍പ്പെടും. കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയുടെ ഒഴിവും ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലക്കും തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു നികത്തുന്നതാണ്. ഒഴിവുകള്‍ എല്ലാ ജില്ലയിലും. എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. എസ് എസ് എല്‍ സിയോ തത്തുല്യ യോഗ്യതയോ […]

നേവിയില്‍ സെയിലറാകാം

നേവിയില്‍ സെയിലറാകാം

നാവികസേനയുടെ 142ാം ആര്‍ട്ടിഫൈസര്‍ അപ്രന്റീസ് (എ.എ.) ബാച്ചിലേക്ക് സെയിലര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ വരെ ഉയരാവുന്ന തസ്തികയാണിത്. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യത: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടൂ. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷനല്‍ ആയി പഠിച്ചിരിക്കണം. പ്രായം: 1997 ആഗസ്ത് ഒന്നിനും 2000 ജൂലായ് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). […]

1 2 3 5