കവര്‍ സ്റ്റോറി

യു പി: സ്തുതിപാഠകര്‍ക്കിത് നല്ല ദിനങ്ങള്‍

യു പി: സ്തുതിപാഠകര്‍ക്കിത് നല്ല ദിനങ്ങള്‍

2014 മെയില്‍ കേവലഭൂരിപക്ഷവുമായി നരേന്ദ്രമോഡി കേന്ദ്രഭരണം പിടിച്ചെടുത്തപ്പോള്‍ കാണാന്‍ സാധിക്കാത്ത അന്ധാളിപ്പാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ സാധാരണക്കാരിലും രാഷ്ട്രീയനിരീക്ഷകരിലും അവലോകന പടുക്കളിലുമെല്ലാം ഒരുപോലെ ദൃശ്യമായത്. സംശയമില്ല, യു.പിയിലും ഉത്തരാഖണ്ഡിലും മോഡിയുടെ പാര്‍ട്ടി കരഗതമാക്കിയ വിജയം ഞെട്ടിപ്പിക്കുന്നതാണ്. മോഡിഅമിത്ഷാ പ്രഭൃതികള്‍ പോലും സ്വപനം കാണാത്ത മൂന്നില്‍ രണ്ട് ഭൂരിപക്ഷം! 403 അംഗ സഭയില്‍ ബി.ജെ.പിക്കു മാത്രം 312സീറ്റ്. തൂക്കുസഭയായിരിക്കുമെന്ന് പ്രവചിച്ച സീഫോളിജിസ്റ്റുകള്‍ക്കും എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍ക്കും തല കുനിക്കേണ്ടിവന്ന നിമിഷം. എണ്ണമറ്റ രാഷ്ട്രീയ […]

ഖാജാ മേരേ ഖാജാ…

ഖാജാ മേരേ ഖാജാ…

ഖാജ എന്നെ വിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സൂഫികളെ കുറിച്ച് വായിച്ചറിഞ്ഞപ്പോഴൊക്കെ അജ്മീറിലെ ഖാജയെ കുറിച്ചുള്ള എന്റെ താല്‍പര്യം കൂടിക്കൂടി വന്നു. ആരാണ് മുഈനുദ്ദീന്‍ ചിശ്തി എന്ന് ഞാന്‍ പഠിക്കുന്നത് വളരെ വൈകിയാണ്. അജ്മീര്‍ ശൈഖിനോടുള്ള ഇഷ്ടം മനസ്സില്‍ പടര്‍ന്നു പന്തലിച്ച് എത്രയോ കാലം കഴിഞ്ഞിട്ട്. അല്ലാ രഖാ റഹ്മാന്‍ ഖാജയെ കുറിച്ച് പാടിയപ്പോള്‍ ഇനിയും ഞാന്‍ അവിടുത്തെ കുറിച്ചറിയാതിരിക്കരുത് എന്ന് തോന്നി. അല്ലാ രഖാ റഹ്മാന്‍ എന്ന് പേരും വിശ്വാസവും മാറിയ ദിലീപ് കുമാറിന്റെ സംഗീത […]

ഐ എസ് ഇസ്‌ലാമിലും സിറിയയിലും ഇടപെടുന്ന വിധം

ഐ എസ് ഇസ്‌ലാമിലും സിറിയയിലും ഇടപെടുന്ന വിധം

സിറിയ പ്രക്ഷുബ്ധമാണ്. ഒരു ഭാഗത്ത് സാമ്രാജ്യത്വ വളര്‍ത്തു പുത്രന്മാരുടെ അധികാര ദുര്‍മോഹങ്ങള്‍. മറുഭാഗത്ത് ഭരണകൂട നരനായാട്ടുകളുടെ ചോരക്കളങ്ങള്‍. വളര്‍ത്തു പുത്രന്മാരില്‍ ലോകതലത്തില്‍തന്നെ ഭീഷണമായ സഖ്യമായി മാറിയ ഐ എസിന്റെ ലക്ഷ്യവും പ്രജനനവും ഇന്നും അവ്യക്തമായി തുടരുന്നു. ഒരു പതിറ്റാണ്ടിന്റെ പഴക്കമാണ് അവരുടെ ജനനത്തിനും വളര്‍ച്ചക്കും കണക്കാക്കപ്പെട്ടിട്ടുള്ളതെങ്കിലും രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ അത്തരമൊരു സംഘടനയുടെ രൂപീകരണത്തിനുള്ള അണിയറനീക്കങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 2004ല്‍ ഈ സംഘം അല്‍ഖാഇദയില്‍ ചേര്‍ന്നെങ്കിലും കാര്യമായ ചലനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞില്ല. പിന്നീട് 2006ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന […]

അപമാനിതയായി ഞാന്‍ വൈറ്റ് ഹൗസ് വിടുന്നു?

അപമാനിതയായി ഞാന്‍ വൈറ്റ് ഹൗസ് വിടുന്നു?

2011 ല്‍ അമേരിക്കന്‍ വൈറ്റ് ഹൗസിലേക്ക് ഞാന്‍ നിയമിതയായി. ദേശീയ സുരക്ഷാ സമിതിയിലും പ്രവര്‍ത്തിക്കാന്‍ എനിക്കു അവസരം കിട്ടി. എനിക്ക് അവിടെയുണ്ടായിരുന്ന ദൗത്യം, എന്റെ രാജ്യമായ അമേരിക്ക എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അത് തനിമയോടെ അവതരിപ്പിക്കലും സംരക്ഷിക്കലുമായിരുന്നു .ഞാനൊരു ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീയാണ് . വെസ്റ്റ് വിങ്ങിലെ ( വൈറ്റ് ഹൗസിന്റെ ഭാഗമായ ഒരു ഓഫീസ്) ഹിജാബ് ധരിക്കുന്ന ഏക സ്ത്രീ ഞാനായിരുന്നു . ഒബാമ ഭരണകാലത്ത് എനിക്കുണ്ടായത് സ്വീകാര്യതയും സ്വാഗതവുമായിരുന്നു . ഏതൊരു അമേരിക്കന്‍ […]

ഈ നേര്‍ചിത്രങ്ങള്‍ ആരുടെതാണ്?

ഈ നേര്‍ചിത്രങ്ങള്‍ ആരുടെതാണ്?

‘എവിടെയെല്ലാം ഇസ്‌ലാം അധികാരത്തിന്റെയും വിനിമയത്തിന്റെയും കൈമാറ്റത്തിന്റെയും അവിഭാജ്യ മിശ്രണമായി അതിന്റെ സാന്നിധ്യമറിയിച്ചിരുന്നോ അവിടെയെല്ലാം തെഴുക്കുകയും വ്യാപിക്കുകയും ചെയ്തു’ (കെ എന്‍ ചൗധരി Asia before Europe). ‘മലബാറിലെ രാജാക്കന്‍മാര്‍ മുസ്‌ലിംകളെ ബഹുമാനിച്ചു. കാരണം ഇവിടെ പട്ടണങ്ങള്‍ വളര്‍ന്നുവന്നത് മുസ്‌ലിംകളിലൂടെയായിരുന്നു'(ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീന്‍). നാഗരികതയുടെ ഉദ്ഭവ വികാസങ്ങളില്‍ മതം ഒരു ചാലക ശക്തിയായി മാറുന്നത് ഇസ്‌ലാമിന്റെ വ്യാപനത്തോടെയാണ്. വാണിജ്യ വര്‍ഗത്തിന്റെ പ്രയാണത്തോടൊപ്പമാണ് ഇസ്‌ലാം മതത്തിന് പ്രചാരം ലഭിച്ചത്, അവര്‍ വ്യാപാരാര്‍ത്ഥം ഏതെല്ലാം സ്ഥലങ്ങളില്‍ പോയിരുന്നുവോ അവിടെയെല്ലാം […]

1 2 3 33