കവര്‍ സ്റ്റോറി

ഇ. അഹമ്മദിന്റെ മരണം ഉയര്‍ത്തുന്ന ചിന്തകള്‍

ഇ. അഹമ്മദിന്റെ മരണം ഉയര്‍ത്തുന്ന ചിന്തകള്‍

കേരളത്തിലെ മുസ്‌ലിംകളില്‍ സ്വത്വബോധവും സംഘബോധവും അങ്കുരിച്ച് തുടങ്ങിയത് എന്ന് മുതല്‍ക്കാണ് എന്ന അന്വേഷണം കൃത്യമായ ഒരു അനുമാനത്തില്‍ എത്തിച്ചേരാന്‍ നമ്മുടെ കൈവശമുള്ള ചരിത്രരേഖകളൊന്നും മതിയാവണമെന്നില്ല. മുസ്‌ലിംകള്‍ അടക്കമുള്ള കേരളീയ പൊതുസമൂഹത്തെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സൂക്ഷ്മമായ അവബോധം സൃഷ്ടിക്കപ്പെടുന്നത് െൈശഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ (1583 ) പ്രകാശിതമായതോടെയാണ് എന്നതാണ് നാളിതുവരെയുള്ള കണക്കുകൂട്ടല്‍. 1498ല്‍ പറങ്കികള്‍ (പോര്‍ച്ചുഗീസുകാര്‍) കോഴിക്കോടിനടുത്ത് പന്തലായിനിയില്‍ കപ്പലിറങ്ങിയതില്‍പിന്നെ മലബാറിന്റെ സാമൂഹിക, സാമ്പത്തിക, വാണിജ്യ മേഖലകളിലുണ്ടായ ദുരന്തങ്ങളെ കുറിച്ചാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ […]

ട്രംപിനു മുന്നില്‍ തോറ്റുകൊടുക്കാത്ത ലോകം

ട്രംപിനു മുന്നില്‍ തോറ്റുകൊടുക്കാത്ത ലോകം

2003 ല്‍ ഇറാഖ് അധിനിവേശം നടത്തിയത് മുതല്‍ യു.എസ് പട്ടാളത്തിനു സേവ ചെയ്യുകയായിരുന്നു ബാഗ്ദാദ് സ്വദേശിയായ അലി അല്‍ സഈദി. യു.എസ് സൈന്യത്തിലും യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റിലും പരിഭാഷകനായി ഏഴുവര്‍ഷം ജോലി ചെയ്തു. യജമാനന്മാരുടെ പ്രീതി നേടാനായപ്പോള്‍ പ്രത്യേക വിസ്തരപ്പെടുത്തി അമേരിക്കയിലേക്ക് ചേക്കേറി. അങ്ങനെ നോര്‍ത്ത് കരോലിനയിലെ 82ാം നമ്പര്‍ എയര്‍ബോണ്‍ ഡിവിഷനില്‍ സര്‍ജന്റായി ജോലി നോക്കുമ്പോഴാണ് പ്രായമായ മാതാപിതാക്കളെ തന്റെ കൂടെ താമസിപ്പിക്കണമെന്ന ആഗ്രഹമുദിക്കുന്നത്. ദൗര്‍ഭാഗ്യമെന്നേ പറയേണ്ടൂ, ആ സ്വപ്‌നവഴിയില്‍ വൈതരണികള്‍ വന്നുവീണു. […]

മറീന ബീച്ചില്‍ വിരിഞ്ഞ ‘അറബ് വസന്തം’ നല്‍കുന്ന മുന്നറിയിപ്പ്

മറീന ബീച്ചില്‍ വിരിഞ്ഞ ‘അറബ് വസന്തം’ നല്‍കുന്ന മുന്നറിയിപ്പ്

ഇന്ത്യ ബ്രിട്ടീഷ് കോളനി ശക്തിയില്‍ നിന്ന് മോചിതമാവുമെന്ന് ഉറപ്പായ സമയത്ത് ഭാവി ഭരണസംവിധാനത്തെ കുറിച്ച് വിവിധ തലങ്ങളില്‍ തലങ്ങും വിലങ്ങും കൂടിയാലോചനകള്‍ നടക്കവെ, ബാബാ സാഹെബ് അംബേദ്ക്കര്‍ ഒരു കാര്യം വെട്ടിത്തുറന്നു പറഞ്ഞു: പാര്‍ലമെന്ററി ജനാധിപത്യത്തെ സൂക്ഷിക്കുക; അത് കാഴ്ചയില്‍ തോന്നുന്നത് പോലെ ഏറ്റവും നല്ല ഉല്‍പന്നമല്ല’. …..പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിര്‍വാഹകസമിതിയുടെ(എക്‌സിക്യൂട്ടീവ്) പ്രവര്‍ത്തനത്തിനു വിഘ്‌നമുണ്ടാക്കാന്‍ നിയമസഭക്കു കഴിയും. നിര്‍വാഹസമിതി ആവശ്യപ്പെടുന്ന നിയമങ്ങള്‍ നിര്‍മിക്കാന്‍ നിയമസഭ വിസമ്മതിച്ചെന്നുവരാം. നിയമസഭ നിര്‍വാഹകസമിതിയുടെ പ്രവര്‍ത്തനത്തിനു വിഘ്‌നമുണ്ടാക്കിയില്ലെങ്കില്‍ തന്നെ, നീതിപീഠം തടസ്സമുണ്ടാക്കിയെന്നുവരാം. നിയമങ്ങള്‍ […]

ഭരണകൂട ഭീകരതയുടെ കാലത്തെ മുസ്‌ലിം ജീവിതങ്ങള്‍

ഭരണകൂട ഭീകരതയുടെ കാലത്തെ മുസ്‌ലിം ജീവിതങ്ങള്‍

അസ്വർ നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങുമ്പോഴാണ് പള്ളിയിലെ ഇമാം വിളിക്കുന്നത്. മുംബൈയിലെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെങ്കിലും ഹിന്ദി ഭാഷയില്‍ ‘കേട്ടാല്‍ മനസ്സിലാവും’ എന്ന അവസ്ഥയില്‍ നിന്ന് വലിയ പുരോഗതി ഒന്നും ഇത് വരെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ കോളജിന് പുറത്തുള്ള ജീവിതങ്ങളുമായി വളരെ കുറഞ്ഞ ബന്ധങ്ങളേ ഇക്കാലത്തിനിടയില്‍ ഉണ്ടാക്കുവാനായിട്ടുള്ളൂ. പള്ളിക്ക് പുറത്ത് റോഡ് സൈഡിലെ ഗുല്‍മോഹറിന് താഴെ ഇംഗ്ലീഷും ഹിന്ദിയും സമാസമം ചേര്‍ത്ത് സംസാരിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ മുന്നില്‍ ഒരു പുതിയ ബജാജ് അവഞ്ചര്‍ ബൈക്ക് […]

എന്താണ് മുസ്‌ലിംകളുടെ പ്രതിസന്ധി?

എന്താണ് മുസ്‌ലിംകളുടെ പ്രതിസന്ധി?

മുസ്‌ലിംകളായ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ആന്തരിക കാരണങ്ങളെ ഒറ്റവാക്കിലേക്ക് ചുരുക്കിയാല്‍ അദബില്ലായ്മ എന്ന് പറയാം. ഒരാള്‍ തന്റെ യഥാര്‍ത്ഥ സ്ഥാനം എന്തെന്ന് അറിയുന്നതാണ് അദബ്. എന്നിട്ട് അതനുസരിച്ചാണ് അയാള്‍ സമൂഹത്തിലും രാഷ്ട്രത്തിലും പ്രവര്‍ത്തിക്കേണ്ടത്. ശരിക്ക് നോക്കുമ്പോള്‍ നീതിയാണത്. സത്യത്തില്‍ ശരീരത്തിന്റെയും ആത്മാവിന്റെയും ഒതുക്കവും വണക്കവും നമുക്ക് കൈമോശം വന്നുപോയിട്ടുണ്ട്. ഇതുവെച്ച് നമ്മുടെ പ്രതിസന്ധിയുടെ കാരണങ്ങളെ മൂന്നായി ഭാഗിക്കാം. ഒന്ന്: അറിവിന്റെ പിഴവും ചിന്താ വൈകല്യവും. രണ്ട്: തന്‍മൂലമുണ്ടാകുന്ന അദബില്ലായ്മ. മൂന്ന്: മേല്‍പറഞ്ഞ് രണ്ട് കാരണങ്ങളാല്‍ പൊങ്ങിവരുന്ന വ്യാജനേതൃത്വം. […]