അഭിമുഖം

സമരങ്ങള്‍ ഞങ്ങള്‍ക്ക് കാര്‍ണിവലുകളല്ല

സമരങ്ങള്‍ ഞങ്ങള്‍ക്ക് കാര്‍ണിവലുകളല്ല

കേരളത്തിലെ മുസ്‌ലിം സംഘടനകളെ മലബാര്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ് പൊതുവേ മനസ്സിലാക്കാറുള്ളത്. സംഘടനകളുടെ നേതൃനിരയിലും തെക്ക് ഭാഗത്തുനിനുളളവര്‍ കുറവാണ്. ചരിത്രപരമായി തന്നെ അങ്ങനെയായിരുന്നോ കാര്യങ്ങള്‍? തെക്കന്‍ കേരളത്തെ അപേക്ഷിച്ച് ജനസംഖ്യാപരമായി തന്നെ മുസ്‌ലിംകള്‍ കൂടുതല്‍ ഉള്ള പ്രദേശമാണ് മലബാര്‍. അത്തരമൊരു സാഹചര്യം സ്വാഭാവികമായും കൂടുതല്‍ വിഭവങ്ങളും പശ്ചാത്തല സൗകര്യങ്ങളും ആവശ്യപ്പെടും. കേരളത്തില്‍ പ്രബലമായ ഒട്ടുമിക്ക മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തുടക്കം മലബാറില്‍ നിന്നാകുന്നതിന്റെ സാമൂഹിക പശ്ചാത്തലമിതാണ്. പണ്ഡിതന്മാരുടെ സാന്നിധ്യത്തിന്റെ കാര്യത്തിലും ഇസ്‌ലാമിക പൈതൃകത്തിന്റെ പൊലിമയുടെ കാര്യത്തിലും ചരിത്രപരമായിത്തന്നെ […]

മലയാളത്തില്‍ പഠിച്ചാല്‍ പിന്തള്ളപ്പെടുമോ ?

മലയാളത്തില്‍ പഠിച്ചാല്‍ പിന്തള്ളപ്പെടുമോ ?

മലയാളം മറക്കുന്ന മലയാളി പെറ്റമ്മയെ മറക്കുന്നത് പോലെയാണ്. മാതൃഭാഷയെ അവഗണിക്കുന്ന മലയാളിയെക്കുറിച്ച് എന്താണ് പറയാനുള്ളത് ? സ്വന്തമായി ഒരു ഭാഷയുണ്ടായിരിക്കുകയെന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ആ ഭാഷ ഇല്ലാതാകുമ്പോഴേ മനസ്സിലാകൂ. മാതൃഭാഷയെ പുച്ഛിക്കുന്നവര്‍ മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാത്തവരാണ്. മാതൃഭാഷയെ അവഗണിച്ചാലും സാരമില്ല, താത്കാലികവും പ്രായോഗികവുമായ നേട്ടങ്ങള്‍ ഉണ്ടായാല്‍ മതി എന്ന് വിചാരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്ന മണ്ടത്തരം ചെയ്യുന്നവരാണെന്നേ പറയാനാകൂ. തികച്ചും താത്കാലികമായ നേട്ടങ്ങള്‍ക്ക് വേണ്ടി, ചില മുന്‍വിധികളില്‍ കുടുങ്ങി മലയാളം മറക്കുന്ന മലയാളി വാസ്തവത്തില്‍ […]

ഏകസിവില്‍ കോഡില്‍ ലിംഗനീതിക്ക് സ്ഥാനമില്ല

ഏകസിവില്‍ കോഡില്‍ ലിംഗനീതിക്ക് സ്ഥാനമില്ല

ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളിലെ 44-ാം ആര്‍ട്ടിക്ക്ള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു ഏകീകൃതനിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, നിര്‍ദേശക തത്വങ്ങള്‍ ന്യായപീഠത്തിനു പുറത്താണെന്ന് ആര്‍ട്ടിക്ക്ള്‍ 37ഉം പറയുന്നു. അങ്ങനെയാണെങ്കില്‍ ഏകസിവില്‍ കോഡ് ഭരണഘടനാ വിരുദ്ധമല്ലേ? അത് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തില്ലേ? മറ്റേതൊരു നിര്‍ദേശകതത്വവും പോലെ തന്നെയാണ് 44-ാം അനുഛേദവും. പക്ഷേ, ഇത്രയധികം രാഷ്ട്രീയവത്കരിക്കപ്പെട്ട ഒന്ന് വേറെയില്ല എന്ന് മാത്രം. ഭരണഘടനയില്‍ പെഴ്‌സണല്‍ ലോ ഉള്‍പ്പെടുത്തിയ അതേ ഭരണഘടനാശില്‍പികള്‍ തന്നെയാണല്ലോ ഏക സിവില്‍കോഡിനെക്കുറിച്ചും എഴുതിവെച്ചത്. 1955-56ല്‍ ഹിന്ദു […]

പഠിക്കുന്ന ദളിതന്‍: പാടില്ലാത്തതെന്തോ കട്ടെടുക്കുന്നവന്‍

പഠിക്കുന്ന ദളിതന്‍: പാടില്ലാത്തതെന്തോ കട്ടെടുക്കുന്നവന്‍

ജനകീയ പ്രശ്‌നങ്ങളിലും ഗുണപരമായ ചര്‍ച്ചകളിലും കാംപസുകള്‍ ഇടപെടരുതെന്ന് പറഞ്ഞുകേള്‍ക്കുന്നു. അത്തരം ചര്‍ച്ചകളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഒതുക്കുന്നു. ഫാഷിസം കുഴലൂത്തുകാരെയാണ് പ്രതീക്ഷിക്കുന്നത്. ബിരുദധാരികളായ കുറെ യന്ത്രമനുഷ്യരെ. സര്‍ഗാത്മകമായ കാമ്പസാണ് രാജ്യത്തെ എക്കാലത്തും ഉന്‍മിഷിത്താക്കിയത്. രാജ്യം ഇന്ന് കാണുന്ന മികച്ച നേതാക്കള്‍ മികച്ച സര്‍ഗാത്മക കാമ്പസ് ജീവിതം നയിച്ചവരാണ്. അതിനാല്‍ ചര്‍ച്ചകള്‍ വേണം. പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും വേണം. നിങ്ങള്‍ക്കറിയുമോ ഞങ്ങളുടെ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗം തലവനായ ഒരു പ്രഫസറുണ്ട്. പ്രൊഫസര്‍ കണ്ണം. ലോക റാങ്കിങ്ങില്‍ രണ്ടാമതെത്തുന്ന സമര്‍ത്ഥനായ ഗണിത ശാസ്ത്രജ്ഞനാണദ്ദേഹം. […]

പണിയെടുക്കുന്ന പ്രമേയങ്ങള്‍

പണിയെടുക്കുന്ന പ്രമേയങ്ങള്‍

സമൂഹത്തോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുകയും സംവാദാത്മകമായി ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ജീവസ്സുറ്റ സന്ദേശങ്ങളും പ്രമേയങ്ങളും പറയേണ്ടി വരും. മനുഷ്യഗന്ധിയല്ലാത്തതും മനസ്സിലാകാത്തതുമായ ആശയങ്ങളിലൂടെ സാമൂഹിക സംവാദം സാധ്യമാകുകയില്ല. പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രമേയങ്ങളുടെ ജൈവികത ഈ താത്പര്യത്തിലാണ് അടങ്ങിയിരിക്കുന്നത്. സന്ദേശങ്ങള്‍ സമൂഹത്തോട് പറയുക മാത്രം ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്. പറയുന്ന സന്ദേശങ്ങള്‍ ആശയമായും സംസ്‌കാരമായും ആന്തരീകരിക്കുന്ന സംഘങ്ങളുമുണ്ട്. ആദ്യത്തേത് കുറേക്കൂടി എളുപ്പമാണ്. പറയുക എന്നതിനപ്പുറം കമ്മിറ്റ്‌മെന്റുകള്‍ അതിനില്ല. എന്നാല്‍ പറയുന്ന ആശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തേണ്ടി വരുന്ന പ്രസ്ഥാനങ്ങള്‍ക്ക് ചെറുതല്ലാത്ത പ്രയത്‌നം ആഭ്യന്തരതലത്തില്‍ വേണ്ടി […]

1 2 3 9