കാണാപ്പുറം

പേയിളകിയ ഗോഭക്തി

പേയിളകിയ ഗോഭക്തി

പഹ്‌ലുഖാന്‍, ഗഫാര്‍ ഖുറൈശി (രാജസ്ഥാന്‍), ശാഹിദ് അഹമ്മദ് (ജമ്മു) , മജ്‌ലൂം അന്‍സാരി, ഇംതിയാസ് ഖാന്‍(ജാര്‍ഖണ്ഡ്), മുഹമ്മദ് അഖ്‌ലാഖ് (യു.പി ) , മുസ്തയിന്‍ അബ്ബാസ് (ഹരിയാന ) ഈ പേരുകള്‍ വര്‍ത്തമാന ഇന്ത്യയുടെ രോഗാതുരമായ രാഷ്ട്രീയ അള്‍ത്താരയില്‍ ഹോമിക്കപ്പെട്ട ജീവനുകളുടേതാണ്. വെട്ടിത്തുറന്നുപറഞ്ഞാല്‍, ഹിന്ദുത്വ ഗുണ്ടകള്‍ പശുഭ്രാന്ത് മൂത്ത് നിഷ്ഠൂരമായി കൊല ചെയ്തവര്‍. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആറ് മുസ്‌ലിംകള്‍ക്കാണ് ‘ഗോരക്ഷകര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് ഗുണ്ടകളുടെ കൈകളാല്‍ ജീവന്‍ പൊലിഞ്ഞത്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും […]

യോഗി ആദിത്യനാഥിന്റെ ‘ഹിന്ദുരാഷ്ട്രം’

യോഗി ആദിത്യനാഥിന്റെ ‘ഹിന്ദുരാഷ്ട്രം’

1992 ഡിസംബര്‍ ആറിനു ചരിത്രത്തിലേക്ക് പിഴുതെറിയപ്പെട്ട ബാബരി മസ്ജിദ് രണ്ടുതരത്തില്‍ വീണ്ടും ഓര്‍മകളിലേക്ക് തിരിച്ചുവരികയാണ്. ‘അയോധ്യതര്‍ക്കം’ കോടതിക്കു പുറത്ത് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിര്‍ദേശം വരുംദിവസങ്ങളില്‍ സംവാദം ചൂടുപിടിപ്പിക്കാനാണ് സാധ്യത. ശാഹിദ് ഈ വാരം വിഷയമാക്കുന്നത് ആ വശമല്ല. അധികമാരും എടുത്തുകാട്ടാത്ത ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ സംന്യാസിയും പാര്‍ലമെന്റംഗവുമായ യോഗി ആദിത്യനാഥ് മാര്‍ച്ച് 16നു സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ […]

യു പി: സ്തുതിപാഠകര്‍ക്കിത് നല്ല ദിനങ്ങള്‍

യു പി: സ്തുതിപാഠകര്‍ക്കിത് നല്ല ദിനങ്ങള്‍

2014 മെയില്‍ കേവലഭൂരിപക്ഷവുമായി നരേന്ദ്രമോഡി കേന്ദ്രഭരണം പിടിച്ചെടുത്തപ്പോള്‍ കാണാന്‍ സാധിക്കാത്ത അന്ധാളിപ്പാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ സാധാരണക്കാരിലും രാഷ്ട്രീയനിരീക്ഷകരിലും അവലോകന പടുക്കളിലുമെല്ലാം ഒരുപോലെ ദൃശ്യമായത്. സംശയമില്ല, യു.പിയിലും ഉത്തരാഖണ്ഡിലും മോഡിയുടെ പാര്‍ട്ടി കരഗതമാക്കിയ വിജയം ഞെട്ടിപ്പിക്കുന്നതാണ്. മോഡിഅമിത്ഷാ പ്രഭൃതികള്‍ പോലും സ്വപനം കാണാത്ത മൂന്നില്‍ രണ്ട് ഭൂരിപക്ഷം! 403 അംഗ സഭയില്‍ ബി.ജെ.പിക്കു മാത്രം 312സീറ്റ്. തൂക്കുസഭയായിരിക്കുമെന്ന് പ്രവചിച്ച സീഫോളിജിസ്റ്റുകള്‍ക്കും എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍ക്കും തല കുനിക്കേണ്ടിവന്ന നിമിഷം. എണ്ണമറ്റ രാഷ്ട്രീയ […]

‘ആള്‍ട് റൈറ്റ്’ കണ്‍മുന്നിലെ ഫാഷിസ്റ്റുകള്‍

‘ആള്‍ട് റൈറ്റ്’ കണ്‍മുന്നിലെ ഫാഷിസ്റ്റുകള്‍

എന്താണ് ഫാഷിസമെന്ന് നിര്‍വചിക്കാന്‍ പ്രയാസമാണ്. അത് അനുഭവച്ചറിയുകയാണ് എളുപ്പമെന്ന് ബുദ്ധിയുള്ളവര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. ലോകമെമ്പാടും പുതുതായി കണ്ടുതുടങ്ങിയ രാഷ്ട്രീയരൂപങ്ങളെ, നേതാക്കളുടെ സ്വഭാവസവിശേഷതകളെ, പ്രയോഗിക്കുന്ന ആയുധങ്ങളെ, പ്രചരിപ്പിക്കുന്ന ‘സത്യങ്ങളെ’ സൂക്ഷ്മമായി പഠിച്ച് അവലോകനം ചെയ്തുനോക്കൂ. ചിലരുടെ മുഖത്ത് എന്നോ മണ്‍മറഞ്ഞ പല ചരിത്ര കഥാപാത്രങ്ങളുടെയും മുഖച്ഛായ ദര്‍ശിക്കാന്‍ സാധിച്ചേക്കും. ചിലരുടെ നാവില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന വിഷലിപ്തമായ വാചകങ്ങള്‍ കാത്കൂര്‍പ്പിച്ച് കേട്ട് നോക്ക്; എപ്പോഴോ നമ്മള്‍ വായനക്കിടയില്‍ കേട്ട് ഞെട്ടിയ പഴയ മൊഴികള്‍ കാതുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ടാവാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ അനുയായികളെ പഠിപ്പിച്ചത് […]

ഇസ്രയേല്‍: ജാരസൃഷ്ടിയും ഫലസ്തീനികളുടെ ദുര്‍വിധിയും

ഇസ്രയേല്‍: ജാരസൃഷ്ടിയും ഫലസ്തീനികളുടെ ദുര്‍വിധിയും

1914ല്‍ ഒന്നാം ലോകയുദ്ധം ആരംഭിച്ചത് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലാണെങ്കിലും അതിന്റെ ദുരന്തഫലം മുഴുവനും തലയിലേറ്റേണ്ടിവന്നത് മുസ്‌ലിം ലോകത്തിനാണ്; പ്രത്യേകിച്ചും ഉസ്മാനിയ്യ (ഓട്ടോമന്‍ ) ഖിലാഫത്തിന്. യുദ്ധം മൂന്ന് വന്‍കരകളിലേക്ക് വ്യാപിക്കുന്നതിനിടയില്‍, 1916ല്‍ കുപ്രസിദ്ധമായ സൈക്‌സ് പീകോ കരാറിന് അതിരഹസ്യമായി രൂപം കൊടുത്തു. ക്രൈസ്തവ യൂറോപ്പ് വഞ്ചനയില്‍ മുക്കിയെടുത്ത ഈ കരാറിനെ കുറിച്ച് ശാഹിദ് മുമ്പ് ഇതേകോളത്തില്‍ വിശദമായെഴുതിയതാണ്. ബ്രിട്ടീഷ് നയതന്ത്രഞ്ജനും സൈനിക ഉദ്യോഗസ്ഥനുമായ മാര്‍ക് സൈക്‌സും ബെയ്‌റൂത്തിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ഫ്രാങ്കോ ജോര്‍ജ് പികോയും ഒപ്പുവെച്ച […]

1 2 3 24