കാണാപ്പുറം

ഫലസ്തീന്‍ നൂറു കൊല്ലത്തെ നാടകങ്ങള്‍

ഫലസ്തീന്‍ നൂറു കൊല്ലത്തെ നാടകങ്ങള്‍

2008 വിട പറയാനിരുന്ന കാലം. ന്യൂഡല്‍ഹിയില്‍നിന്ന് സുഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് ജോര്‍ദാന്‍ വഴി വിമാന യാത്രയിലാണ് ശാഹിദ്. നിയുക്ത യു.എസ് പ്രസിഡന്റ് ബറാക് ഹുസൈന്‍ ഒബാമയെ കുറിച്ചുള്ള പുസ്തകം (‘Barack Obama, The New Face of American Politics) വെട്ടം കുറഞ്ഞ വിമാനത്തിനകത്തും കഷ്ടപ്പെട്ട് വായിക്കുന്നത് അടുത്തിരിക്കുന്ന അറബ്‌വംശജന്‍ കൗതുകത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ‘യാ ഹബീബീ …’ ചുമലില്‍ തട്ടി അദ്ദേഹം പരിചയപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു സംസാരിക്കാന്‍ ഔല്‍സുക്യം കൂടിയത് പോലെ. വിദേശ യൂനിവേഴ്‌സിറ്റികളില്‍ […]

അപഹാസ്യമായി പുനര്‍ജനിക്കുന്ന ‘ഐക്യസംഘങ്ങള്‍’

അപഹാസ്യമായി പുനര്‍ജനിക്കുന്ന ‘ഐക്യസംഘങ്ങള്‍’

ചരിത്രം ആദ്യം ദുരന്തമായും പിന്നീട് അപഹാസ്യമായും ആവര്‍ത്തിക്കപ്പെടുമെന്ന് പ്രവചിച്ചത് കാറല്‍ മാര്‍ക്‌സാണ്. 2016 വിടപറയാനൊരുങ്ങിയപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 20നു സായാഹ്‌നത്തില്‍, കോഴിക്കോട് കടപ്പുറത്ത് ചരിത്രം ദുരന്തമായും അപഹാസ്യമായും ഒന്നിച്ച് പുനര്‍ജനിച്ചത് കണ്ട് ആരും ഞെട്ടിയില്ല. കാരണം, മുജാഹിദ് ഗ്രൂപ്പുകളുടെ ലയനം (അങ്ങനെ പറയാന്‍ പാടില്ലത്രെ. ഐക്യം എന്ന് പറഞ്ഞില്ലെങ്കില്‍ നാവരിയും എന്നുവരെ പത്രക്കാര്‍ക്കുനേരെ ഭീഷണി മുഴക്കിയതായി ശ്രുതി ) എന്ന ‘ചരിത്രനാടകം’ അരങ്ങ് തകര്‍ത്തപ്പോള്‍, മാധ്യമങ്ങളൊന്നും അതിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ അന്വേഷിക്കാനോ നേതാക്കളുടെ അജണ്ട നിവര്‍ത്തിപ്പരിശോധിക്കാനോ […]

ഹലബാ ട്വിറ്ററില്‍ കുറിച്ചു:ഞങ്ങളൊരുമിച്ച് മരണം കാത്തിരിക്കുന്നു

ഹലബാ ട്വിറ്ററില്‍ കുറിച്ചു:ഞങ്ങളൊരുമിച്ച് മരണം കാത്തിരിക്കുന്നു

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊല സിറിയയിലെ അലപ്പോയില്‍ അരങ്ങേറിയപ്പോള്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ നമുക്ക് സാധിച്ചില്ല എന്നത് ജേര്‍ണലിസത്തിന്റെ തോല്‍വിയായി സമ്മതിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. കുറെ മാസങ്ങളായി സിറിയയിലെ ഏറ്റവും വലിയ നഗരവും ഒരുവേള മുസ്‌ലിം നാഗരികതയുടെ കളിത്തൊട്ടിലുമായ അലപ്പോയില്‍ കൂട്ടക്കുരുതി നടക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തെ സിറിയന്‍ യുദ്ധത്തിനു ഒരു വഴിത്തിരിവായി ഒടുവില്‍ അലപ്പോ ബശ്ശാറുല്‍ അസദിന്റെ കൈകളിലേക്ക് ചെന്ന് പെടുകയും ചെയ്തു. പ്രതിപക്ഷ നിരയുടെ പരാജയവും ഏകപക്ഷീയമായ കീഴടങ്ങലും അറബ് വസന്തം വിരിച്ച പ്രതീക്ഷയില്‍ 2011തൊട്ട് […]

അമേരിക്കയെ പടച്ചോന്‍ കാത്തുരക്ഷിക്കട്ടെ

അമേരിക്കയെ പടച്ചോന്‍ കാത്തുരക്ഷിക്കട്ടെ

ഒരു രാജ്യത്തിന്റെ ചിന്തയില്‍ വരുന്ന മാറ്റങ്ങള്‍ മാധ്യമങ്ങള്‍ക്കോ സാമൂഹികശാസ്ത്രജ്ഞര്‍ക്കോ രാഷ്ട്രമീമാംസകര്‍ക്കോ സൂക്ഷ്മാര്‍ഥത്തില്‍ പലപ്പോഴും വായിച്ചെടുക്കാന്‍ സാധിക്കണമെന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് അതാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പ്രതിനിധി ഡോണാള്‍ഡ് ട്രംപും തമ്മിലുള്ള പോരാട്ടം മാന്യതയുടെയും സഭ്യതയുടെയും സകല സീമകളും ലംഘിച്ച് ജുഗുപ്‌സാവഹമായ തലത്തിലേക്ക് തരം താഴ്ന്നപ്പോഴും ലോകം പ്രതീക്ഷിച്ചത് യു.എസ് പൗരന്മാര്‍ വിവേകപൂര്‍വം സമ്മതിദാനാവകാശം രേഖപ്പെടുത്തി ആഗോളസമൂഹത്തിന്റെ ഉത്ക്കണ്ഠകള്‍ക്ക് മറുപടി നല്‍കുമെന്നാണ്. സകല അഭിപ്രായസര്‍വേകളിലും ഹിലരിക്കു തന്നെയായിരുന്നു മുന്‍കൈ. പടിഞ്ഞാറന്‍ ലോകത്തെ മുന്‍നിര […]

മുസ്‌ലിം വ്യക്തിനിയമത്തിന്റെ വികാസപരിണാമങ്ങളിലൂടെ

മുസ്‌ലിം വ്യക്തിനിയമത്തിന്റെ വികാസപരിണാമങ്ങളിലൂടെ

മാസങ്ങള്‍ മുമ്പ് കോഴിക്കോട്ടെ വനിത അഭിഭാഷക സംഘടനയായ ‘പുനര്‍ജനി’ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഹൈകോടതി ജഡ്ജി കമാല്‍ പാഷ നടത്തിയ പ്രഭാഷണം കുറെ നാളത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. നമ്മുടെ രാജ്യത്തെ നിലവിലെ മുസ്‌ലിം വ്യക്തി നിയമം ഒരു പാര്‍സി രൂപപ്പെടുത്തിയതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞ വിവരക്കേടുകളിലൊന്ന്. ‘മുല്ലാസ് പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’ (Mulla’s Principles of Muhammedan Law) എന്ന നിയമപുസ്തകമായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. ബോംബെ ഹൈക്കോടതി ജഡ്ജിയും പ്രിവി കൗണ്‍സിലില്‍ ജുഡീഷ്യല്‍ കമ്മിറ്റി അംഗവുമായ സര്‍ […]