ഓര്‍മ

സമാധാനമായിരുന്നു ആ സാന്നിധ്യം

സമാധാനമായിരുന്നു ആ സാന്നിധ്യം

സയ്യിദ് യൂസുഫുല്‍ ജീലാനിയുമായി മൂന്നരപതിറ്റാണ്ടിലധികം നീണ്ടുനിന്ന വ്യക്തിബന്ധമുണ്ടെനിക്ക്. തൊള്ളായിരത്തി എണ്‍പതുകളില്‍ തലക്കടത്തൂരില്‍ മുദരിസായി സേവനമനുഷ്ഠിക്കുമ്പോഴാണ് തങ്ങളുമായി ആദ്യം പരിചയപ്പെടുന്നത്. ഒരു പ്രോഗ്രാമില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. പിന്നീടങ്ങോട്ട് ആ ബന്ധം സുദൃഢമാവുകയും വൈയക്തിക, കുടുംബ, പ്രാസ്ഥാനിക മേഖലകളിലേക്ക് പ്രസരിക്കുകയും ചെയ്തു. അഹ്‌ലുബൈത്തിലെ ഒരു കണ്ണിയെന്നതിലുപരി തികഞ്ഞ പണ്ഡിതനും മികച്ച സംഘാടകനും കൂടിയായിരുന്നു തങ്ങള്‍. ഞങ്ങളില്‍ പലരും വരുന്നതിന് മുമ്പേ തങ്ങള്‍ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. തൊള്ളായിരത്തി എണ്‍പത്തിയൊമ്പതില്‍ സംഭവിച്ച അനിവാര്യ പുനഃസംഘാടനത്തിന് മുമ്പേ പ്രാസ്ഥാനിക നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് […]

ഒ കെ ഉസ്താദ്: സൂഫിഗുരു

ഒ കെ ഉസ്താദ്: സൂഫിഗുരു

പഠനമൊക്കെ കഴിഞ്ഞ് ദര്‍സ് തുടങ്ങിയ സമയം. ശൈഖുനാ ഒ.കെ ഉസ്താദ് ഉംറ കഴിഞ്ഞെത്തിയെന്ന് കേട്ട് ഉസ്താദിനെ കാണാന്‍ ഒതുക്കുങ്ങലെ വീട്ടിലെത്തിയതായിരുന്നു ഞാന്‍. വരാന്തയിലെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ട് ഉസ്താദ്. ‘ഉംറയുടെ വിശേഷങ്ങളൊക്കെ എന്താ?’ സലാം ചൊല്ലിയ ശേഷം ഞാന്‍ ചോദിച്ചു. പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചത് പോലായിരുന്നില്ല: ‘എന്താ ങ്ങക്ക് അങ്ങട്ടൊന്ന് പോയി നോക്ക്യാല്?’ ഹജ്ജിനും ഉംറക്കുമൊന്നും സാധ്യമാകുന്ന സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ അക്കാലത്ത് ആ വഴിക്കൊന്നും ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു ഞാന്‍. പക്ഷേ, ശൈഖുനാ കടുപ്പിച്ച് തന്നെയായിരുന്നു: ‘റമളാനില്‍ ഒരു ഉംറ […]

ഒരാദര്‍ശ ജീവിതത്തിന്റെ ഓര്‍മകള്‍

ഒരാദര്‍ശ ജീവിതത്തിന്റെ ഓര്‍മകള്‍

അകം സംസാരങ്ങളില്‍ വല്ല്യുപ്പയെ ഓര്‍ക്കുമ്പോള്‍ ബാപ്പ പലപ്പോഴും പറയും: ‘ദുന്യാവ് നായനെപ്പോലെയാണ്. എന്റെ പെറകെ ഞമ്മളോടാന്‍ നിക്കര്ത്. ഞമ്മള് നിക്കണ്ടോട്ത്ത് നിന്നാല്‍ കാല് നക്കാന്‍ അതിങ്ങ് വരും. പടച്ചോന്‍ ഞമ്മളെ നോക്കുംന്ന്‌ള വിശ്വാസം മാണം. അതോണ്ട് ന്റെ കുട്ട്യോള് പട്ടിണി കടക്കുന്ന് കര്തി ഇസ്സത്തിനൊക്കാത്തത് ചെയ്യാന്‍ നിക്കര്ത്. എത്ര പട്ടിണി കെടന്നാലും, ഓന്‍ കരുതി വച്ച സമയത്തില്ലേങ്കില് ഞമ്മള് മരിക്കൂല. ഓന്റെ അളവെത്തണം.’ വല്യുപ്പയെ ഉദ്ധരിച്ച് ബാപ്പ നെടുവീര്‍പ്പിടും, എന്തോ പണിചെയ്തു തീര്‍ത്ത പോലെ.വല്ല്യുപ്പയെ ഞങ്ങള്‍ പേരമക്കള്‍ […]

ഹൃദയമുരുകിയ കാലം

ഹൃദയമുരുകിയ കാലം

മുഹ്‌യിദ്ദീന്‍ ശൈഖ്(റ) അത്ഭുതങ്ങളുടെ പ്രതീകമായി മാത്രമാണ് പലപ്പോഴും വായിക്കപ്പെടുന്നത്. അത് ആ മഹാത്മാവിന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ശൈഖ് ആത്മീയ നേതൃത്വത്തിന് യോഗ്യനായ ഒരു വലിയ പണ്ഡിതനായിരുന്നു. ഇമാം ഗസ്സാലി(റ)ക്കു ശേഷം അദ്ദേഹം കൈകാര്യം ചെയ്ത വൈജ്ഞാനിക തലങ്ങള്‍ മുഴുവനും കൈകാര്യം ചെയ്യാന്‍ മദ്‌റസത്തുന്നിളാമിയ്യയില്‍ എത്തിയ ഗുരുവാണ് ശൈഖ് മുഹ്‌യിദ്ദീന്‍(റ). നാല് മദ്ഹബുകളിലും ഫത്‌വ കൊടുക്കാന്‍ അവഗാഹമുള്ളയാളായിരുന്നു. ആദ്യകാലത്ത് അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരുന്നു. പിന്നീട്, ചില ആത്മീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ)ന്റെ […]

ദേളിക്കുന്നിന്ന് മുകളിലെ വിളക്കുമരം

ദേളിക്കുന്നിന്ന് മുകളിലെ വിളക്കുമരം

രിസാല ആയിരാം പതിപ്പിനു വേണ്ടി എം എ ഉസ്താദുമായി അഭിമുഖം നടത്തിയത് രണ്ടുവര്‍ഷം മുമ്പായിരുന്നു. 2012 ആഗസ്റ്റില്‍. ഉസ്താദുമായി മുമ്പ് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അന്നത്തെ കൂടിക്കാഴ്ചക്ക് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. ഒരു പകല്‍ മുഴുവന്‍ ഔദാര്യപൂര്‍വം അഭിമുഖത്തിനായി അദ്ദേഹം വിട്ടുതന്നു. മറ്റു സന്ദര്‍ശകരെയൊന്നും അന്ന് സ്വീകരിച്ചില്ല. വളരെ അത്യാവശ്യം ഫോണ്‍കോളുകള്‍ മാത്രം അറ്റന്റ് ചെയ്തു. നിസ്‌കാരവും ഭക്ഷണവും കഴിഞ്ഞുള്ള സമയമത്രയും സംസാരിച്ചു. മൂത്രസംബന്ധമായ അസുഖമായിരുന്നു അന്നത്തെ മുഖ്യ ആരോഗ്യപ്രശ്‌നം. ഇടക്കിടെ ടോയ്‌ലറ്റില്‍ പോകണം. ഇടവേളകളില്ലാത്ത സംസാരത്തിനിടയില്‍ ഞാന്‍ ചോദിക്കും: […]