Articles

വെമുലാനന്തര കാമ്പസ് ഏതു പക്ഷത്താണ്?

വെമുലാനന്തര കാമ്പസ് ഏതു പക്ഷത്താണ്?

‘സാംസ്‌കാരിക സങ്കുചിതത്വവും, വര്‍ഗീയ രാഷ്ട്രീയവും തമ്മിലുള്ള കെട്ടിപ്പുണരലിനെതിരെ പോരാടുക. കീഴാള ദ്രവീഡിയന്‍ ചരിത്രം പ്രചരിപ്പിക്കുക. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വീമ്പുപറച്ചിലിനു നടുവിലുള്ള റാഡിക്കല്‍ റിയലിസത്തിനു നേരെ ശക്തിയുക്തം ശബ്ദമുയര്‍ത്തുക. മാര്‍ക്‌സിസത്താല്‍ രൂപം കൊണ്ട എന്റെ അടിസ്ഥാന ലോക വീക്ഷണം വെച്ച് ബാബാ സാഹെബ് പ്രചോദിപ്പിച്ച സമൂഹത്തിനു വേണ്ടി ഞാന്‍ സ്വപ്‌നം കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു’ (ഒക്ടോബര്‍ 10, 2015ല്‍ രോഹിത് വെമുല എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ്) ഇന്ത്യയിലെ ഏറ്റവും മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന ഹൈദരാബാദ് സെന്‍ട്രല്‍ […]

പാദരക്ഷ രൂപകല്‍പ്പനയില്‍ ബി.എസ്‌സി., എം.എസ്‌സി.

പാദരക്ഷ രൂപകല്‍പ്പനയില്‍ ബി.എസ്‌സി., എം.എസ്‌സി.

ഫുട്‌വെയര്‍, ലെതര്‍ വ്യവസായ മേഖലയില്‍ മികവുറ്റ പ്രഫഷണലുകളെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ നോയിഡ ആസ്ഥാനമായി ആരംഭിച്ച സ്ഥാപനമാണ് ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. 1986ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന് ഫര്‍സ്തഗഞ്ച് (ലക്‌നൗ), ചെന്നൈ, കൊല്‍ക്കത്ത, ചിന്ദ്‌വാര, റോത്തക്, ജോധ്പൂര്‍, ഗുണ, അങ്കലേശ്വര്‍, ചണ്ഡിഗഡ്, ഹൈദരാബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ കാമ്പസുകളുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ബി.എസ്‌സി, എം.എസ്‌സി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ 9,10,11 തീയതികളില്‍ നടത്തുന്ന ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റിന്റെ (എ.ഐ.എസ്.ടി.) […]

തൊപ്പി ഒരു സമരപ്രതീകമാവുന്നത്

തൊപ്പി ഒരു സമരപ്രതീകമാവുന്നത്

ഇന്ത്യനവസ്ഥ ഉത്പാദിപ്പിക്കുന്ന സംഘര്‍ഷങ്ങളുടെയും ഉത്കണ്ഡകളുടെയും പശ്ചാതലത്തില്‍ നിന്നുകൊണ്ട് മാത്രമേ സമകാലിക ഫാഷിസത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. തീവ്രവാദം, ഭീകരവാദം, മതമൗലികവാദം തുടങ്ങിയവ പോലെ ഒന്നല്ല ഫാഷിസം എന്ന സൂക്ഷ്മമായ തിരിച്ചറിവിലേക്ക് ആധുനിക ജനസമൂഹത്തെ നയിക്കേണ്ടതിന്റെ ധൈഷണിക ഉത്തരവാദിത്വം ഇന്നത്തെ ജനാധിപത്യ സമൂഹത്തിനുണ്ട്. ഈ പറയപ്പെട്ടവ ജനാധിപത്യ വിരുദ്ധവും അപകടകരവുമായ പ്രതിഭാസങ്ങളാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും ഫാഷിസം അതില്‍നിന്നും വിഭിന്നമായ ഒരു പ്രത്യയ ശാസ്ത്രമാണ്. ഇത് തിരിച്ചറിയാന്‍ ചരിത്രപരമായ വിശകലനം അനിവാര്യമായതുകൊണ്ട് ക്ലാസിക്കല്‍ ഫാഷിസം രൂപപ്പെട്ടുവന്ന പശ്ചാതലത്തില്‍നിന്നും ആരംഭിക്കാം. 1919ല്‍ മുസോളിനി […]

ആര്‍ത്തിയല്ല പ്രൊഫഷണലിസം

ആര്‍ത്തിയല്ല പ്രൊഫഷണലിസം

സൂറതുല്‍ ബഖറയിലെ 282-ാമത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു: അക്ഷരാഭ്യാസമുള്ള ഒരാളും അല്ലാഹു അവന് നല്‍കിയ വിദ്യ സ്വാര്‍ത്ഥതയോടെ പിടിച്ചുവെക്കരുത്, അന്യര്‍ക്ക് നിഷേധിക്കരുത്.’ മെഡിസിനും എന്‍ജിനീയറിംഗും ലോയും മതവിദ്യയും തുടങ്ങി എന്ത് പഠിച്ചവരായാലും തങ്ങളുടെ വിജ്ഞാനം ഒരു കച്ചവടച്ചരക്കാക്കി മാറ്റരുത് എന്നതാണ് ഈ ആയതിന്റെ സന്ദേശം. പ്രസവിക്കപ്പെടുമ്പോള്‍ ഒരു നീറ്റ് പരീക്ഷക്കിരിക്കാനുള്ള യോഗ്യതയോ എന്‍ട്രന്‍സ് പരീക്ഷ എഴുതാനുള്ള തന്റേടമോ ലോ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള പ്രാപ്തിയോ ഇല്ലായിരുന്ന അവനെ അല്ലാഹുവാണിതിനെല്ലാം സജ്ജമാക്കിയത്. ഈ വസ്തുത സൂറത്തുനഹ്‌ലിലെ 78-ാം ആയതിലൂടെ അല്ലാഹു […]

ഒരു മുസ്‌ലിമിന്റെ കാമ്പസ് ജീവിതം

ഒരു മുസ്‌ലിമിന്റെ കാമ്പസ് ജീവിതം

വിശുദ്ധ ഇസ്‌ലാം ഗതകാലത്തെന്ന പോലെ തന്നെ ഇന്നും ആദര്‍ശപരമായും ആശയപരമായും ലോകത്തേറ്റവും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന മതമാണ്. അബ്ബാസീ ഖലീഫയായ മഅ്മൂന്റെ കൊട്ടാരത്തില്‍ നടന്ന ഒരു സംഗമം. ചിന്തകരും എഴുത്തുകാരും കവികളും സാംസ്‌കാരിക രംഗത്തെ സമുന്നതരും സംഗമിക്കുന്ന മഅ്മൂന്റെ മജ്‌ലിസില്‍ ഒരു ദിനം ഒരാള്‍ കടന്നുവന്നു. ചര്‍ച്ചകളിലിടപെട്ട് വളരെ ഭംഗിയായി സംസാരിച്ച അദ്ദേഹത്തോട് മഅ്മൂന്‍ ചോദിച്ചു. ”താങ്കള്‍ ഇസ്‌റാഈലിയ്യാണോ? വിശുദ്ധ ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ക്കെന്ത് തോന്നുന്നു? ഇസ്‌ലാമിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം.” അപ്പോള്‍ അദ്ദേഹം പറഞ്ഞു. ”ഇല്ല, എന്റെ […]